മാന്ത്രികലോകം 2 [Cyril] 2289

രണ്ട് കൊല്ലം മുമ്പാണ് ഫ്രെൻഷർ ദനീരിനെ ആദ്യമായി തോല്പിച്ചത് ഞാൻ കണ്ടത്.

അതിൽ ഞാൻ മാത്രമല്ല അത്ഭുതപ്പെട്ടത് — ദനീർ പോലും അതിശയിച്ചു നിന്നു.

പിന്നീട് ഞാൻ കണ്ടിട്ടുള്ള അവർ തമ്മിലുള്ള എല്ലാ അഞ്ച് യുദ്ധങ്ങളിലും ഫ്രെൻഷർ രണ്ട് തവണ എങ്കിലും വിജയിക്കുമായിരുന്നു. പക്ഷേ ചില സമയങ്ങളില്‍ നാല്‌ യുദ്ധത്തിൽ ഫ്രെൻഷർ വിജയിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.

ശിബിരത്തിൽ എല്ലാ പോരാളികളും ഏതെങ്കിലും ഒരു ആയുധത്തിൽ മാത്രമാണ് പ്രാഗല്ഭ്യം നേടുന്നത് — അതിനു മാത്രമേ പലർക്കും കഴിയുകയുള്ളു. ചിലര്‍ക്ക് എല്ലാ ആയുധങ്ങളും പ്രയോഗിക്കാനുള്ള കഴിവുണ്ട്… പക്ഷേ ആര്‍ക്കും ഫ്രെൻഷർനെ പോലെ എല്ലാ ആയുധങ്ങളിലും പൂര്‍ണ കഴിവിനെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല — ഈ ഞാൻ പോലും.

എന്നാല്‍, അവനെ പോലെ അല്ലെങ്കിലും എനിക്കും എല്ലാ ആയുധങ്ങളേയും പ്രയോഗിക്കാൻ കഴിയും. കൂടാതെ ഞാൻ ഒരു മാന്ത്രികന്‍ കൂടിയാണ്.

അവനു മാന്ത്രികന്‍ ആകാനുള്ള ശക്തിയില്ല… അതുകൊണ്ട് മാന്ത്രികനും പോരാളിയുമായ ഞാൻ അവനെക്കാൾ ഉയർന്നവൻ തന്നെയാണ്.

എന്റെ മാന്ത്രിക ശക്തിയില്‍ അവനു പോലും എന്നോട് അസൂയ ഉള്ളത് എനിക്കറിയാം.

പക്ഷേ ഒരു മാന്ത്രികനും പോരാളിയും ആയ എന്നോട് ആ ഫ്രേയ പെണ്ണിനു എന്റെ കഴിവിനെ കുറിച്ച്‌ നല്ലത് പറയാൻ നാവു വഴങ്ങില്ലെന്നു മാത്രമല്ല…… വെറും പോരാളി മാത്രമായ ഫ്രെൻഷർനെ കുറിച്ച് പറയാൻ അവള്‍ക്ക് ആയിരം നാവും.

ഇന്നു രാത്രി എന്റെ നല്ല സുഹൃത്ത് കൂടിയായ അവളെ ഞാൻ എന്റെ ഗണത്തില്‍ നിന്നും പുറത്താക്കും. അപ്പോൾ മാത്രമേ അവള്‍ ഒരു പാഠം പടിക്കു.

കഴിഞ്ഞ മാസം നടന്ന മല്‍സരത്തില്‍ ഞങ്ങൾ വിജയിച്ചിരുന്നു. അതുപോലെ ഇന്നു രാത്രി നടക്കാൻ പോകുന്ന യുദ്ധമത്സരകളിയിൽ ഞങ്ങൾ തന്നെ വിജയിക്കും.
************

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.