മാന്ത്രികലോകം 2 [Cyril] 2289

ഫ്രേയ എന്റെ പ്രവര്‍ത്തി കണ്ടു വായും പൊളിച്ച് നിന്നു. അവള്‍ക്ക് മാത്രമല്ല… എനിക്കുപോലും എന്റെ പ്രവൃത്തിയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ഉടനെ ഫ്രേയ മുഖം കറുപ്പിച്ച് കൊണ്ട് നടന്നകന്നു.

“നിനക്ക് ഫ്രെന്നിനെ ഇഷ്ടം ആണെങ്കിൽ അത് നി അവനോട് ചെന്നു പറയുന്നതാണ് ഉചിതം… അല്ലാതെ ഇതുപോലെ ഫ്രേയയോടു വഴക്കിനു പോയതു തീരെ ശരിയായില്ല…”ദനീർ ചിരി അടക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

എന്റെ മുഖം ചുമന്നു തുടുത്തു.

ദേഷ്യത്തില്‍ അവനെ പിടിച്ചു തള്ളാൻ തോന്നി… പക്ഷേ വീഴുന്നത് ഞാൻ ആയിരിക്കും, അതുകൊണ്ട് ആ ചിന്ത ഞാൻ വെടിഞ്ഞു.

“നി കരുതുന്നത് പോലെ എനിക്ക് ആരോടും ഇഷ്ടവുമില്ല വെറുപ്പുമില്ല…”അതും പറഞ്ഞ്‌ അടങ്ങാത്ത ദേഷ്യത്തോടെ എന്റെ മുറി ലക്ഷ്യമാക്കി നിലത്തെ ചവിട്ടി അരച്ചു കൊണ്ട് ഞാൻ വേഗത്തിൽ നടന്നു.
*********

 

യുദ്ധമത്സരകളി……,,

 

ശിബിരത്തിൽ എല്ലാ മാസവും അവസാന ദിവസം നടക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണിത്.

പന്ത്രണ്ടു വയസ്സ് വരെയുള്ള കുട്ടികളെ ഇതില്‍ സാധാരണയായി ഉള്‍പ്പെടുത്താറില്ല — കാരണം ഈ മത്സരം ശിബിരത്തിലെ മാന്ത്രികവനത്തില്‍ ആണ് നടക്കാറുള്ളത്.

പന്ത്രണ്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്കു വനത്തില്‍ കാണുന്ന പല മാന്ത്രിക ജീവികളെയും എതിർക്കാനുള്ള ശക്തിയോ, അതിനെ അതിജീവിക്കാനുള്ള കഴിവോ ഇല്ലാത്തത് കൊണ്ടാണ് അവരെ ഈ മത്സരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

അതുകൊണ്ട്‌ പതിമൂന്ന്‌ വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ മാത്രം ആയിരിക്കും മത്സരത്തില്‍ പങ്കെടുക്കുന്നത്.

ബുദ്ധിയും കായിക ശക്തിയും മാത്രം പ്രയോഗിച്ച് മത്സരിക്കേണ്ട ഈ കളിയില്‍ ആരും മാന്ത്രികശക്തിയെ പ്രയോഗിക്കാൻ പാടില്ല.

ചില വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരെ പോലെ മാന്ത്രികർ ആക്കാനുള്ള മാന്ത്രികശക്തി ഇല്ലാത്തത് തന്നെയാണ് ആ നിയമം സൃഷ്ടിക്കാനുള്ള കാരണം.

സാധാരണ മനുഷ്യ ലോകത്തുള്ള വിദ്യാലയങ്ങളെ പോലെയല്ല ശിബിരം. ഇവിടെ വയസ്സിനെ അടിസ്ഥാനമാക്കിയല്ല — പക്ഷേ കഴിവിനെ അടിസ്ഥാനമാക്കിയാണ് പഠനവും പരിശീലനവും നല്‍കുന്നത്.

ഇവിടെ ആകെ രണ്ട് തരമായാണ് വിദ്യാര്‍ത്ഥികളെ തിരിച്ചിട്ടുള്ളതു.

ആറ് വയസ്സ് മുതൽ പന്ത്രണ്ടു വയസ്സു വരെ ഒരു തരവും — പതിമൂന്ന്‌ മുതൽ പതിനെട്ടു വരെയുള്ളവർ വേറൊരു തരവുമാണ്.

ആകെമൊത്തം രണ്ടു തരം ആണെങ്കിലും, പഠനവും പരിശീലനവും ഫലപ്രദമായി ലഭ്യമാക്കാൻ പാകത്തിന് ആ രണ്ടു തരത്തെയും പന്ത്രണ്ടു വീതം ചെറിയ ഗണങ്ങളായി സൃഷ്ടിക്കപ്പെട്ടിരുന്നു.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.