മാന്ത്രികലോകം 2 [Cyril] 2289

വെറും മാന്ത്രികശക്തി കൊണ്ട്‌ മാത്രം അവരെ കീഴ്പ്പെടുത്താനോ കൊല്ലാനോ കഴിയില്ല — ഒപ്പം പോരാളിയുടെ ശക്തിയും കരുത്തും പിന്നെ ഭാഗ്യവും ഉണ്ടെങ്കിൽ മാത്രമേ അവരോട് പിടിച്ചു നിൽക്കാൻ കഴിയൂ.

ശാന്ത സ്വഭാവമുള്ള അവരെ പ്രകോപിപ്പിച്ചാൽ വന്‍ ദുരന്തം മാത്രമായിരിക്കും ഫലം.

സാധാരണയായി രാക്ഷസമനുഷ്യര്‍ അവരുടെ കുഞ്ഞുങ്ങളെ പഠനത്തിനായോ അല്ലാതെയോ ശിബിരത്തിൽ കൊണ്ടു വിടാറില്ല — ശിബിരം മാത്രമല്ല, ഒരിടത്തും അവർ കൊണ്ട്‌ വിടാറില്ല.

സ്വന്തം വര്‍ഗ്ഗത്തോടു എന്നല്ലാതെ മറ്റു വർഗ്ഗത്തോട് അവർ ഇണങ്ങുകയുമില്ല. പക്ഷേ ദനീരിന്റെ അച്ഛനുമമ്മയും മാത്രം ഇങ്ങനെയൊരു അത്ഭുതകരമായ തീരുമാനം എടുത്ത് അവനെ ഇവിടെ കൊണ്ട് വിട്ടു. ഇതൊരു അത്ഭുതമായി മാത്രമാണ് ഞങ്ങളുടെ ലോകം തന്നെ കണ്ടത്.

ശിബിരത്തിൽ ദനീർ വന്ന അന്നു തന്നെയാണ് ഞാനും,ഫ്രെന്നും വേറെയും ധാരാളം കുട്ടികളും ഞങ്ങളുടെ ആറാമത്തെ വയസ്സില്‍ വന്നത്. അന്നുതന്നെ ഞാനും ഫ്രെന്നും തമ്മില്‍ നല്ല കൂട്ടായി.

പക്ഷേ ദനീർനെ എല്ലാവരും ഭയത്തോടെയാണ് നോക്കിയത്. ഭയം കാരണം എല്ലാവരും അവനില്‍ നിന്നും അകന്നു മാറിയപ്പോൾ ഫ്രെൻ മാത്രമാണ് അവനോട് കൂട്ടുകൂടാൻ ശ്രമിച്ചത്.

ആദ്യമൊക്കെ ദനീർ ഫ്രെന്നിനെ വകവെക്കാതെ ഒഴിഞ്ഞുമാറി. അധ്യാപകരോട് അല്ലാതെ ദനീർ ആരോടും സംസാരിക്കുക പോലും ചെയ്തിരുന്നില്ല. അവന്‍ ഒറ്റപ്പെട്ടു ജീവിച്ചു. അങ്ങനെ രണ്ട് കൊല്ലം കഴിഞ്ഞു.

പെട്ടന്നു ഒരു ദിവസം ആ വിവരദോഷി ഫ്രെൻ ദനീർനെ പരസ്യമായി വെല്ലുവിളിച്ചു.

അന്നു വെറും ആറു വയസ്സുള്ള കുഞ്ഞുങ്ങള്‍ പോലും എട്ടു വയസ്സുള്ള ഫ്രെന്നിനെ വിഡ്ഢി എന്ന് വിളിച്ചു. അധ്യാപകരും മാന്ത്രികമുഖ്യൻ പോലും അവനെ മൂഡൻ എന്ന് പറയാതെ പറഞ്ഞു.

അന്നു ദനീർ — ഫ്രെൻ തമ്മില്‍ വലിയ ഒരു പോരാട്ടം തന്നെ നടന്നു. രണ്ടു മണിക്കൂറോളം അത് നീണ്ടു.

വെറും ഒരു നിമിഷം പോലും ദനീരിനു എതിരായി ഫ്രെന്നിനു പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് വിചാരിച്ച ഞങ്ങൾ എല്ലാവരെയും ഫ്രെൻ അത്ഭുതപ്പെടുത്തി. അന്നാണ് ഫ്രെൻ മോശമല്ല എന്ന സത്യം എല്ലാവരും അറിഞ്ഞത്.

എന്നാല്‍ പോലും എല്ലാവരും വിചാരിച്ചത് പോലെ ഫ്രെൻ പരാജയപ്പെട്ടു.

പക്ഷേ അതിനു ശേഷം ദനീരിനു ഫ്രെന്നിനെ വല്യ കാര്യമാണ്. അവർ ഉറ്റ സുഹൃത്തുക്കളായി മാറുകയും ചെയ്തു. പിന്നെ ദനീർ എന്നോടും കൂട്ടുകൂടി.

എനിക്കൊപ്പം എന്തെല്ലാമോ ചിന്തിച്ചു കൊണ്ട് നടക്കുന്ന ദനീർനെ നോക്കി ഞാൻ പുഞ്ചിരിച്ചു.

“സാഷ……!”

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.