സാഷ
ഫ്രെൻ ന്റെ മുറിയില്‍ നിന്നും ഞങ്ങൾ ഇറങ്ങുമ്പോള്‍ ഉച്ചക്ക് രണ്ട് മണി കഴിഞ്ഞിരുന്നു.
ഞങ്ങൾ ഏതുസമയത്തും പോയാലും ഞങ്ങളുടെ ഭക്ഷണശാലയിൽ നിന്നും ഏതെങ്കിലും ഭക്ഷണം ലഭിക്കാതിരിക്കില്ല.
ഞങ്ങൾ അവിടെ ചെന്നു ഭക്ഷണം കഴിച്ചിട്ട് പുറത്തിറങ്ങി.
അവരവരുടെ മുറിയിലേക്ക് തിരിച്ചു പോകാൻ തോന്നാത്ത കൊണ്ടു പരിശീലന മൈതാനം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.
“അവന്‍ എന്തെല്ലാമോ നമ്മില്‍ നിന്നും മറയ്ക്കുന്നു, സാഷ…!”പെട്ടന്നൊരു ഉള്‍വിളി കിട്ടിയപ്പോലെ ദനീർ പറഞ്ഞു.
ഫ്രെൻ ഞങ്ങളോട് പറഞ്ഞ കാര്യത്തിൽ അനേകം പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഒരു കുഞ്ഞിന് പോലും മനസ്സിലാക്കാൻ കഴിയും.
പക്ഷേ അവന്റെ സ്വാഭാവം അറിയാവുന്നത് കൊണ്ട്, അവന്‍ പറഞ്ഞതില്‍ നിന്നും കൂടുതലായി ഒന്നും മനസ്സിലാക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് അവനോട് വെറുതെ ചിലച്ചു ഞങ്ങളുടെ ശക്തി കളയാന്‍ മിനക്കെടാത്തതു.
“എപ്പോഴെങ്കിലും തോന്നുമ്പോള്‍ അവന്‍ നമ്മോട് എല്ലാം തുറന്ന് പറയും എന്ന് ഞാൻ കരുതുന്നു…”ദനീർ വിഷമത്തോടെ പറഞ്ഞു.
ദനീർ — ശിബിരത്തിൽ ഫ്രെന്നിനെ മാത്രമാണ് ദനീർ തന്റെ ഉറ്റ സുഹൃത്തായി അംഗീകരിച്ചത്. ഫ്രെൻ എന്തു പറഞ്ഞാലും ഇവന്‍ അനുസരിക്കും. അവനെ മാത്രമാണ് ദനിർ തന്റെ മനസില്‍ ഉന്നത സ്ഥാനത്ത് ഉയർത്തി വെച്ചിരിക്കുന്നത്. അതിനു ശേഷം മാത്രമാണ് ഞാൻ പോലും അവന്റെ പട്ടികയില്‍ വരുന്നത്.
അധ്യാപകരുടെ മുഖം അടിച്ചു പൊളിച്ചാൽ ഫ്രെൻ ന്റെ പ്രശ്നങ്ങൾ എല്ലാം മാറും എന്ന അവസ്ഥ വന്നാല്‍… ഒന്നും ചിന്തിക്കാതെ ദനീർ അത് ചെയ്തിരിക്കും — കഷ്ടകാലത്തിന് അത് എന്റെ മുഖം ആയാല്‍ പോലും അവന്‍ ഒരു മടിയും കൂടാതെ ചെയ്യും എന്നതാണ് വാസ്തവം. അതാണ് ദനീരും ഫ്രെന്നും തമ്മിലുള്ള ബന്ധം.
പെട്ടന്ന് എനിക്ക് ചിരിക്കാന്‍ തോന്നി. ആദ്യമായി ഞങ്ങൾ ശിബിരത്തിൽ വന്നു കേറിയത് ഞാൻ ഓര്‍ത്തു നോക്കി.
മലകളുടെ പുത്രന്മാരും പുത്രിമാരും എന്നു അറിയപ്പെടുന്ന രാക്ഷസമനുഷ്യർ വംശത്തിൽ പെട്ടതാണ് ദനീർ. ജനിച്ച ഉടന്‍ തന്നെ അവര്‍ക്ക് യോദ്ധാക്കളുടെ ഉയർന്ന തരത്തിലുള്ള മന്ത്ര ശക്തിയും, ബലവും, അറിവും എല്ലാം അവര്‍ക്കു പ്രകൃതി ദാനമായി നല്‍കിയിട്ടുണ്ടാവും.
കല്ല് പോലെ ഉറപ്പുള്ള ശരീരമാണ് രാക്ഷസ മനുഷ്യര്‍ക്ക് ഉള്ളതു.
പിന്നെ ആരുടെ വെല്ലുവിളിയേയും അവർ ഒരിക്കലും നിരസിക്കാറില്ല. പ്രൗഢിയും തെല്ലു അഹങ്കാരവും ഉള്ള ഒരു വര്‍ഗ്ഗമാണ് രാക്ഷസമനുഷ്യര്‍.
അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ് ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???
കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️
Super
. Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി
യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.