പതിനാറാം ? തീയാട്ട്

☀️

Sajith

Previous part

തുടങ്ങുന്നു

*★*

 

   നീലിമ്പപുരത്ത് നിന്നുള്ള സ്റ്റേറ്റ് ഹൈവേയിലൂടെ കുഞ്ഞൂട്ടനും അവൻ്റെ യമഹയും പതുക്കെ നീങ്ങികൊണ്ടിരുന്നു.

 

നേരം പത്തുമണിയോടടുക്കുന്നു. ടൗണിലെ കടകളും മറ്റും അടച്ച് വീടണയുന്ന മനുഷ്യരാണ് എങ്ങും . ചിലർ നാളത്തേക്കുള്ള തയ്യാറെടുപ്പുകളിലും. കടകൾക്കുള്ള് അടിച്ചു വാരി വൃത്തിയാക്കി കൊണ്ടിരിക്കുന്ന തൊഴിലാളി

പയ്യന്മാർ. നൈറ്റ് പെട്രോളിങ്ങിനായി ഇറങ്ങിയിരിക്കുന്ന പോലീസുകാർ.

 

എല്ലാം വീക്ഷിച്ച് കൊണ്ട് കുഞ്ഞൂട്ടൻ

മുൻപിലേക്ക് പൊയ്ക്കൊണ്ടിരുന്നു. പാതകൾ പിന്നിടുന്നതിനോടൊപ്പം തന്നെ ഓർമ്മകളും ചിന്തകളും

എല്ലാം പിന്നിട്ട് പൊയ്ക്കൊണ്ടിരുന്നു.

 

വീട്ടിൽ നിന്നിറങ്ങിയ ശേഷം എങ്ങോട്ടേക്ക് എന്ന ഒരു ചോദ്യം കുഞ്ഞൂട്ടന് മുൻപിൽ ഉണ്ടായിരുന്നു. അവൻ്റെ മനസും ശരീരവും നന്നേ തളർന്നിരിക്കുന്നു. ഒരു തീരുമാനം എടുക്കാൻ കഴിയാത്തത് പോലെ. 

 

ഇതു വരെ വീട്ടിലേക്ക് വലിഞ്ഞു കയറി ചെന്നത് പോലെയല്ല ഇനി അങ്ങോട്ട്. യാതൊരു ബന്ധവുമില്ലാത്ത ഒരു നിലയിലാണ് നിൽക്കുന്നത്. 

 

മംഗലത്തുള്ളവരൊന്നും ആരുമല്ല. ഇത്ര കാലം അച്ഛനെന്നും അമ്മയെന്നും

കൂടപ്പിറപ്പെന്നും കരുതിയവർ ആരുമല്ലാതാവുന്ന ഒരു നിമിഷം. സ്വയം ഇല്ലാണ്ടാവുന്നതിനേ കുറിച്ച് കുഞ്ഞൂട്ടൻ

ആദ്യമായി ചിന്തിച്ചത് ഇപ്പോഴായിരിക്കും.

മുൻപ് പല തവണ ഒറ്റപ്പെടലുകൾ ഏറ്റുവാങ്ങിയിരുന്നെങ്കിലും ഇപ്പൊ ആദ്യമായിട്ട് അതിൻ്റെ ഒരു ഭീകരത

മനസിലാക്കുന്നു. 

 

പക്ഷെ ഒരു കാര്യമുണ്ട് ഇനി അങ്ങോട്ട് തന്നെ തടയാൻ ആരും തന്നെയില്ല. ആരുടെ വാക്കും അനുസരിക്കണ്ട. ആരുടെയും തല്ല് കൊള്ളണ്ട. തിരിച്ചടിക്കാം…, തടയാൻ ആരും വരാൻ പോണില്ല. എന്നൊരു ചിന്തകൂടി കുഞ്ഞൂട്ടൻ്റെ തലയിൽ കയറി തുടങ്ങിയിരുന്നു.

 

യാത്ര കുറച്ചു നേരം പിന്നിട്ട് മറ്റൊരു ടൗണിൻ്റെ തുടക്കത്തിലെത്തി . അതുവരെ ഇരുട്ടിൽ ബൈക്കിൻ്റെ ഹെഡ്ലൈറ്റ് മാത്രം കത്തിച്ചു വന്നിരുന്ന കുഞ്ഞൂട്ടന് ചുറ്റും ടൗണിലെ ഇലക്ട്രിക് പോസ്റ്റുകളിൽ കത്തിനിൽക്കുന്ന

വലിയ എൽ . ഇ . ഡി സ്ട്രീറ്റ് ലൈറ്റുകൾ നിറഞ്ഞു. അൽപ്പംകൂടി മുൻപിലേക്ക് പോയതും തുറന്നിരിക്കുന്ന ഒരു ചായക്കട കണ്ടു.

 

നേരം ഇത്ര ഇരുട്ടിയിട്ടും അത് അടച്ചിട്ടുണ്ടായിരുന്നില്ല. ഇരുപത്തിനാലു മണിക്കൂർ തുറന്നിരിക്കുന്ന ഒരു കടയായിരിക്കാം അത്. സമോവറും മറ്റും കടയ്ക്ക് പുറത്താണിരിക്കുന്നത്. അതിനോട് ചേർന്ന് തന്നെ ലോറിക്കാർ വണ്ടി പാർക്ക് ചെയ്ത് ചായയും മറ്റും

കുടിക്കുന്നു. അവര് കാണാനായിരിക്കും സമോവറും മറ്റും പുറത്ത് വച്ചിരിക്കുന്നത്.

 

ടൗണിലിപ്പോൾ സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചവും പിന്നെ ആഹ് തുറന്നിരിക്കുന്ന ചായക്കടയിൽ കത്തികിടക്കുന്ന

ട്യൂബിൻ്റെ വെളിച്ചവും മാത്രമേയുള്ളു. 

 

വിശപ്പില്ലങ്കിലും ഒരു ചായകുടിച്ചാൽ കൊള്ളാമെന്നുണ്ട് കുഞ്ഞൂട്ടന്. അവനും ബൈക്കും കടയ്ക്ക് മുൻപിലെത്തിയപ്പോൾ ഒന്ന് സ്ലോ ആക്കി. കുറച്ച് അപ്പുറത്ത് മാറി ഒഴിഞ്ഞ ഒരു

സ്ഥലത്തേക്ക് വണ്ടി കയറ്റി സ്റ്റാൻഡിൽ നിറുത്തി വച്ചു. അവിടെ കുറച്ച് ഇരുട്ടാണ് എന്നാലും കാണാം. ചായയും പിടിച്ച് ഒന്നു രണ്ടു പേർ അവിടെ പുകച്ചു കൊണ്ട് നിൽക്കുന്നു. കുഞ്ഞൂട്ടൻ അവരെ മറികടന്ന് കടയ്ക്ക് മുൻപിലെത്തി.

 

അവടെ സമോവറിന് പിന്നിൽ കുറുകിയ ഒരു മനുഷൻ നിൽക്കുന്നു. ഏകദേശം അൻപത് വയസിന് മേലെ പ്രായം കാണും. ആർക്കൊ വേണ്ടിയുള്ള ചായക്ക് പഞ്ചസാരയിട്ട് കലക്കി കൊണ്ടിരിക്കുകയാണ് പുള്ളി. അത് കഴിഞ്ഞതും ചായ ചോദിച്ചവന് കൈമാറി. ആഹ് ഗ്യാപ്പിൽ കുഞ്ഞൂട്ടൻ കയറി ചായ പറഞ്ഞു.

 

“”ഏട്ടാ ഒരു സ്ട്രോങ്ങ് ചായ…””,

 

കുഞ്ഞൂട്ടൻ്റെ ശബ്ദം കേട്ട് അയാൾ അവൻ്റെ മുഖത്തേക്കൊന്ന് നോക്കി. ചുവന്ന് തടിച്ചുകിടക്കുകയാണ് മുഖത്തിലെ ചിലഭാഗങ്ങൾ. എന്ത് പറ്റി എന്ന ഭാവേനയാണ് അയാൾ കുഞ്ഞൂട്ടനെ നോക്കികൊണ്ടിരിക്കുന്നത്. അവനത്

കാര്യാക്കാതെ കുറച്ചപ്പുറത്തേക്ക് മാറി നിന്നു. സമോവറിന് പിന്നിൽ നിൽക്കുന്നയാൾ ചായ തയ്യാറാക്കാൻ തുടങ്ങി. 

 

അഞ്ചുമിനിറ്റിൽ ചായ റെഡി . അത് കൈയ്യിലേക്ക് വാങ്ങുന്ന നേരത്തും കുഞ്ഞൂട്ടനെ അയാളൊന്ന് നോക്കി. എന്തോ കുറ്റം ചെയ്ത ചേലാണ് ഓരോരുത്തരുടെ ഭാവം …, കുഞ്ഞൂട്ടൻ മനസിൽ പിറുപിറുത്തു. മുഖത്തെ വെട്ടും കുത്തും കണ്ടാൽ ആരായാലും നോക്കുമെന്ന് പാവത്തിനറിയില്ലല്ലോ… 

 

അവൻ അധികനേരം അവിടെ നിന്ന് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റാതെ അൽപ്പം ഇരുട്ടിലേക്ക് മാറി നിന്നു. രാത്രിയുടെ യാമങ്ങൾ നീങ്ങികൊണ്ടിരിക്കുന്നതിന് അനുസരിച്ച് നേരിയകോടമഞ്ഞ് അവിടെ ആകമാനം

നിറയാനും തുടങ്ങി. നേരിയ തണുപ്പിൽ കുഞ്ഞൂട്ടൻ തൻ്റെ കൈയ്യിലിരിക്കുന്ന ചായ ഊതി ഊതി കുടിക്കാൻ ആരംഭിച്ചു. 

 

എന്തൊക്കെയാണ് കുറച്ചു നേരം ആയിട്ട് തൻ്റെ തലയിൽ കൂടി ഓടിക്കൊണ്ടിരുന്നത്. ആലോചിച്ച് ആലോചിച്ച് ആത്മഹത്യ വരെ എത്തി. പക്ഷെ അങ്ങനെ ചിന്തിക്കണ്ട കാര്യം എന്താണ്ള്ളത്. മംഗലത്തു നിന്ന് ഇറക്കിവിട്ടു എന്ന് വിചാരിച്ച് ചാവണോ. ഒരു നിമിഷം അവൻ അപ്പൂനെ മറന്നോ. അവള് കാത്തിരിക്കും എന്നുള്ളതും കുഞ്ഞൂട്ടൻ എന്തേ മറന്നു. 

 

അവൻ്റെ ചിന്ത പിന്നെ അപ്പുവിലേക്ക് തിരിഞ്ഞു. ഈ കോലത്തിൽ എന്തായാലും പുന്നയ്ക്കലേക്ക് പോവാൻ കഴിയില്ല. അപ്പൂൻ്റെ വായിലിരിക്കുന്നത് മുഴുവനും

കേൾക്കണ്ടി വരും. അപ്പൊ ചെലപ്പൊ ബേദം ചാവ് തന്നെ ആയിരിക്കും. ഇന്ദിരാമ്മ കണ്ടാൽ ചീത്തയും ഉപദേശവും കൂടി കലർന്ന് കിട്ടും. 

 

ഇന്ദിരാമ്മ….! ചെമ്പ്രയിലേക്ക് പോയാലോ…? കുഞ്ഞൂട്ടൻ ഒന്നാലോചിച്ചു. വീടിൻ്റെ ഒരു ചാവി തൻ്റെ കൈയ്യിലും ഉണ്ട്. അവിടെയാവുമ്പൊ ആരുമില്ല രണ്ട് മൂന്ന് ദിവസം നിന്നാലും വേറെ കൊഴപ്പമൊന്നുമില്ല. ഭക്ഷണം വെക്കാനുള്ളതൊക്കെ ഇണ്ടാവും ഇല്ലങ്കി വേടിക്കാം. അപ്പൂനോട് കല്ല്യാണ തിരക്കാണെന്നും പറയാം … അങ്ങനെ ചെയ്യാം.

 

കുഞ്ഞൂട്ടൻ ചായ കുടിച്ച് ഗ്ലാസും പൈസയും കടക്കാരനെ ഏൽപ്പിച്ചു. തിരികെ തൻ്റെ ബൈക്കി നടുത്തെത്തി. കയറി ഇരുന്ന് സ്റ്റാൻ്റെടുത്ത് സ്റ്റാർട്ട് ചെയ്തു. നേരിയ കൊടയുള്ള റോട്ടിൽ വണ്ടിയുടെ ഹെഡ്ലൈറ്റ് തെളിഞ്ഞു. അവിടെ നിന്നും നേരെ ചെമ്പ്രയിലേക്കവൻ ബൈക്ക് പായിച്ചു.

 

***★☆★***

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25

135 Responses

  1. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      ??????

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. ?

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  2. Will there be any chance to read the next part or just have to forget this story ?!!

  3. എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  4. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  5. Hey sajithetto… Eee masam kazhiyarayi??
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  6. സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് ?.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും ??.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..?

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    1. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും