പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27485

വൈജയന്തി പുരം…

*★*

 

കീർത്തന ജോലി ചെയ്യുന്നത് വൈജയന്തിയിൽ നിന്നും രണ്ട് ഗ്രാമം മാറി രാജഗൃഹ എന്ന ഗ്രാമത്തിലാണ്. മൊത്തം ഇരുപത്തഞ്ച് ഗ്രാമങ്ങളുടെ മുഴുവൻ പണമിടപാടുകളും നടത്തുന്നത് രാജഗൃഹത്തിലെ ബാങ്ക് വഴിയാണ്. അവിടെ കാഷ്യറായി തന്നെ കീർത്തന കയറി. വല്ല്യ പുതുമയൊന്നുമില്ലാത്ത കെട്ടിടം. അത്യാവശ്യം നല്ല കാലപഴക്കമുണ്ട് കെട്ടിടത്തിന്. വല്ല്യ തിരക്കൊന്നും കാണാറില്ല. ഓടിട്ട മേൽക്കൂരയും മറ്റുമുള്ള ഒരു ചെറിയ കട്ടിടത്തിലാണ് ബാങ്കിരിക്കുന്നത്. വല്ല്യ ശമ്പളമൊന്നും കിട്ടില്ല മാസം പതിനായിരത്തിന് താഴെയെ കാണു. നല്ലൊരു ബാങ്കിൽ ജോലി നോക്കണമെന്നുണ്ടങ്കിൽ നടക്കില്ല. രാജഗൃഹ തന്നെ അത്യാവശ്യം ദൂരത്താണ്. 

 

എന്നും കാലത്ത് സ്രാവണാണ് കീർത്തനയെ ബാങ്കിലാക്കുന്നത്. അവനൊരു ജോലികൂടി ലഭിച്ചശേഷം രണ്ടു വീട്ടിലും പറഞ്ഞ് നടത്താം എന്നൊക്കെയുള്ള കണക്ക് കൂട്ടലിലാണ് രണ്ടു പേരും. 

 

എന്നത്തെയും പോലെ ഇന്ന് വൈജയന്തി ടൗണിൽ നിന്ന് വീട്ടിലേക്ക് വേണ്ട സാധനങ്ങളും മറ്റും മേടിച്ച് കീർത്തന വീട്ടിലേക്ക് നടന്നു. പാടത്തും പറമ്പിലും മറ്റും ഓരോ ജോലികൾ നോക്കിയാണ് കീർത്തനയുടെ അമ്മ സുശീല രണ്ട് പെൺമക്കളെയും വളർത്തി വലുതാക്കിയത്. പെണ്ണിന് ജോലി കിട്ടിയത് സുശീലക്ക് ചെറിയൊരാശ്വാസമായി. ഇനി താഴെയുള്ളതിൻ്റെ കാര്യം നോക്കിയാൽ മതിയല്ലോ…

 

കീർത്തന നടന്ന് വീടിനടുത്തെത്തി. അവളുടെ അച്ഛൻ മരിക്കുന്നതിനൊക്കെ ഒരു പാട് മുൻപ് വെച്ച പഴയ ഒരു വീടാണിപ്പോഴുള്ളത്. പരമ്പര സ്വത്തായിട്ട് കൈമാറി കിട്ടിയത്. അതല്ലാതെ മറ്റൊരു സമ്പാദ്യവും സുശീലുടെ കൈയ്യിലില്ല. 

 

കീർത്തന ഉമ്മറത്ത് ചെരുപ്പ് ഒരു മൂലയിൽ ഊരി വച്ച് അകത്തേക്ക് കയറി. കൈയ്യിൽ തൂക്കി പിടിച്ചിരുന്ന സഞ്ചി അടുക്കളയിൽ കൊണ്ടു പോയി വച്ചു. അമ്മ അവടെ ചായ ഉണ്ടാക്കുന്ന തയ്യാറെടുപ്പിലാണ്. കീർത്തനയുടെ കാലടി കേട്ട് അവർ ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിൽ നിന്ന് ശ്രദ്ധതിരിച്ചു. 

 

“”നീ എത്തിയോ…””,””പോയി കുളിച്ച് വാ അമ്മ ചായ എട്ക്കാ…””,

 

അടുപ്പത്തിരിക്കുന്ന പാത്രത്തിൽ ചായപൊടി വിതറി കൊണ്ട് സുശീല പറഞ്ഞു. അമ്മയെ ഒന്ന് നോക്കി കീർത്തന കുളിക്കാനായി തിരിഞ്ഞു നടന്നു. എന്നും വന്ന് കയറുമ്പൊ അമ്മ വല്ല കരിപറ്റിയ മുണ്ടും ബ്ലൗസുമൊക്കെയാണ് ധരിക്ക ഇന്ന് സാരി ഉടുത്താണ് അടുക്കളയിൽ നിൽക്കുന്നത്. ങാഹ് പുറത്തെവിടേലും പോയി കാണും. അയയിൽ നിന്ന് തോർത്തെടുത്ത് കീർത്തന കുളിമുറിയിലേക്ക് നടന്നു. പോവുന്നതിനിടയ്ക്ക് മുറിയിൽ അഞ്ചന ഇരുന്ന് പഠിക്കുന്നത് കണ്ടു അവിടേക്കൊന്ന് കണ്ണ് പായിച്ച ശേഷം അവിടെ നിന്നും പോന്നു. പഠിക്കാനും ചേച്ചിയെ പോലെ ജോലി മെടിക്കണം എന്നൊക്കെ തന്നെയാണ് അവളുടെയും ആഗ്രഹം. 

 

സുശീല ഇന്ന് ഒരുപാട് സന്തോഷത്തിലാണ്. ഭർത്താവിന്റെ മരണശേഷം വല്ല്യ ബന്ധത്തിലൊന്നും അല്ലാതിരുന്ന നാത്തൂനും ഭർത്താവും ഇന്ന് വീട്ടിൽ വന്നിരുന്നു. മറ്റൊന്നിനുമല്ല അവരുടെ മൂത്തമകൻ രഘു ഇപ്പൊ ടൗണിൽ ലോറി ഡ്രൈവറായിട്ട് ജോലി ചെയ്യാണ് അവന് കീർത്തനയെ ആലോചിച്ചാലോ എന്നൊരു ചിന്ത അതിനെ കുറിച്ച് സംസാരിക്കാൻ വന്നതാണ്. സുശീലയ്ക്ക് പൂർണ്ണ സമ്മതമായിരുന്നു. എന്തെന്നാൽ നാത്തൂനും മറ്റും താമസമാക്കിയത് അത്യാവശ്യം സൗകര്യങ്ങളും ആൾപ്പാർപ്പുമൊക്കെയുള്ള ടൗണിലാണ്. ഈ പട്ടിക്കാട്ടിൽ കിടന്ന് തൻ്റെ മോളും നരകിക്കര്തെന്നാണ് സുശീലയ്ക്ക്. വിവഹ ശേഷം കീർത്തനയ്ക്ക് ജോലിക്ക് പോവാം അതിന് തടസമില്ല. ടൗണിലാവുമ്പൊ നല്ല ശമ്പളത്തിനുള്ള ജോലികളും കിട്ടും. സുശീല നോക്കിയപ്പൊ എന്തു കൊണ്ടും ഇത് നല്ലൊരാലോചനയാണ്…

 

“”അമ്മയെന്താ ഈ ആലോയിച്ച് നിക്കണത്…””,

 

കുളികഴിഞ്ഞ് ഒരു നൈറ്റിയിട്ട് തലയിൽ തോർത്ത് ചുറ്റി കൊണ്ട് അടുക്കളയിലേക്ക് വന്ന കീർത്തന കണ്ടത് അടുക്കള വാതിലിൽ ചാരി എന്തൊക്കെയോ ചിന്തയിൽ മുഴുകി ഇരിക്കുന്ന അമ്മയെ ആണ്. അടുപ്പത്ത് ചായ തിളച്ചു മറിയുന്നു. കീർത്തന വേഗം അത് ഇറക്കി വച്ചു. കീർത്തനയുടെ ശബ്ദം കേട്ട് സുശീല ചിന്തകളിൽ നിന്ന് മടങ്ങി വന്നു. 

 

കീർത്തന ചായ മൂന്ന് ഗ്ലാസിലേക്ക് പകരുകയായിരുന്നു. സുശീല മോളെയൊന്ന് ശ്രദ്ധയോടെ നോക്കി. വെയിലത്ത് നടന്ന് പോവുന്നത് കൊണ്ട് അൽപ്പം ഒരു കരിവാളിപ്പ് തട്ടിയ മുഖമാണ് കീർത്തനയ്ക്ക്. എന്നാലും സുന്ദരിയാണ് തൻ്റെ മോള്. 

 

“”ഞാനിത് അഞ്ചൂന് കൊണ്ട് കൊടുത്തിട്ട് വരാ…””,

 

ചായ നിറച്ച ഒരു ഗ്ലാസ് കൈയ്യിലെടുത്ത് കൊണ്ട് കീർത്തന പറഞ്ഞു. 

 

“”ദാ ഇത് കൂടി കൊണ്ട് പൊയ്ക്കോ…””,

 

സുശില വേഗം അലമാരയിലിരുന്ന ഒരു ടപ്പിതുറന്ന് അൽപ്പം പലഹാരങ്ങളെടുത്ത് ചെറിയ ഒരു പാത്രത്തിലേക്കിട്ടു. അത് കീർത്തനയ്ക്ക് നീട്ടി. 

 

“”ആഹാ…””,””ഇതെപ്പളാ വാങ്ങിയെ…””,

 

പാത്രം കൈയ്യിലേക്ക് വാങ്ങി കൊണ്ട് കീർത്തന അമ്മയോട്  ചോദിച്ചു. മറുപടിയായി സുശില ഒന്ന് ചിരിക്കമാത്രം ചെയ്തു. എന്നിട്ട് മറ്റൊരു പാത്ര മെടുത്ത് കുറച്ചൂടി പലഹാരങ്ങൾ അതിലേക്ക് വാരി ഇടാൻ തുടങ്ങി. ഈ അമ്മക്ക് ഇതെന്ത് പറ്റിയെന്ന് ചിന്തിച്ചോണ്ട് കീർത്തന അനിയത്തി പഠിച്ച് കൊണ്ടിരിക്കുന്ന മേശയ്ക്കരുകിലേക്ക് ചെന്നു. ചായയും പലഹാരങ്ങളും അവിടെ മേശപ്പുറത്ത് വച്ച് അധികം അവളെ ശല്ല്യം ചെയ്യാതെ തിരികെ അടുക്കളയിലേക്ക് തന്നെ വന്നു. 

 

അടുപ്പിൻ്റെ വീതനയിലിരിക്കുന്ന തനിക്കായി വച്ച ചായ ഗ്ലാസവൾ കൈയ്യിലെടുത്തു. ഒരു ഗ്ലാസ് സുശീലയും എടുത്ത് പിടിച്ചിരിക്കുന്നു. കീർത്തനയ്ക്കായി എടുത്തു വച്ച പലഹാരപാത്രം അമ്മ അവൾക്ക് കൈ മാറി. അതിൽ നിന്ന് നല്ല ഒരു ഇളം തവിട്ടു നിറത്തിലുള്ള അരി മുറുക്കെടുത്ത് അവള് കടിച്ചു. നല്ല സ്വാദ്.

 

“”അമ്മ ഒരു കാര്യം പറഞ്ഞാൽ മോള് സമ്മതിക്കോ….””,

 

നുറുക്ക് കടിച്ച് ചായ ഒരു കവിള് കുടിക്കുമ്പഴാണ് സുശില സംസാരിച്ചത്. എന്താണിപ്പൊ ഒരു മുഖവുരയെന്ന് കീർത്തനയ്ക്ക് തോന്നുകയും ചെയ്തു. 

 

“”അമ്മ കാര്യം പറയ്…””,

 

“”ഇന്ന് സരോജിനി വന്നിരുന്നു മോളെ…””,””അവര് രണ്ടാളും കൂടിയാണ് വന്നത്…””,

 

“”അത് കൊള്ളാലോ….””,””എന്താപ്പൊ പെട്ടന്നൊരു വരവൊക്കെ…””,””കൊറെ ആയല്ലോ അവരെ കണ്ടിട്ട്…””,

 

വല്ല്യ ശ്രദ്ധ കൊടുക്കാതെ കീർത്തന അമ്മയോട് ചോദിച്ചു.

 

“”അവര് ഇത് വഴി പോയപ്പൊ ഇതിലെ ഒന്ന് കയറിയതാ…””,

 

അമ്മയെന്തോ പറയാനായിട്ട് മടിക്കുന്നത് പോലെ സ്വരത്തിൽ നിന്ന് മനസിലാവുന്നുണ്ട് കീർത്തനയ്ക്ക്.

 

“”നിനക്കറിയില്ലേ രഘൂനെ..””,””സരോചിനീടെ മൂത്ത ചെക്കൻ…””,””ഇരുപത്തെട്ട് വയസായവന്…””,””ലോറി ഡ്രൈവറാ ടൗണിൽ…””,””ചെറുപ്പത്തിൽ നിക്കറിട്ട് നടക്കണ പ്രായം മുതല് കാണണതാ ഞാൻ ഇപ്പൊ വല്ല്യൊരുത്തനായി…””,

 

“”പുള്ളിയും വന്നിരുന്നോ…””,

 

“”ഏയ് സരോജിനി പറഞ്ഞതാ…””,

 

“”ആളെ ഞാൻ പണ്ടെപ്പളോ കണ്ടതല്ലേ””,””അച്ഛൻ മരിച്ചന്ന് ക്രിയ്യ ചെയ്യാനും ഒക്കെ ആയിട്ട് രഘു ഏട്ടനായിരുന്നില്ലേ മുന്നിൽ നിന്നിരുന്നത്…””,””അത്ത് കണ്ടതാ…””,

 

“”ആഹ്…””,””അവൻ തന്നെ…””,””സ്നേഹമുള്ളവനാ മോളേ നിന്നെ പൊന്ന് പോലെ നോക്കും അവൻ…””,

 

അമ്മ എന്താ പറഞ്ഞു വരുന്നതെന്ന് വ്യക്തമാവാത്തത് പോലെ കീർത്തന സുശീലയെ നോക്കി.

 

“”സരോജിനി അവന് വേണ്ടി നിന്നെ ആലോചിച്ചു…””,””ഞാൻ നിന്നോട് ചോദിച്ചിട്ട് പറയാന്ന് പറഞ്ഞു…””,””എനിക്കിത് നല്ലൊരാലോചന ആയിട്ടാ തോന്നിയെ….””,

 

കീർത്തന വായിലേക്ക് വച്ച ചായ ഗ്ലാസ് അത് പോലെ തിരികെ എടുത്തു. തൊണ്ടയിൽ കൂടി കഷ്ടപ്പെട്ട് ഒന്ന് ഉമിനീരിറക്കി. 

 

“”അമ്മ അവർക്ക് വാക്കൊന്നും കൊടുത്തില്ലല്ലോ…””,

 

“”വാക്കൊന്നും കൊടുത്തില്ല…””,””എതിർപ്പൊന്നും പറഞ്ഞിട്ടും ഇല്ല…””,””നല്ല ആലോചനയാ മോളെ അവര് ടൗണിലല്ലേ താമസം…””,””കല്ല്യാണത്തിന് ശേഷം നിനക്ക് ജോലിക്ക് പോണേന് കൊഴപ്പൊന്നും ഇല്ല…””,””ഇവടെത്തെ നക്കാപ്പീച്ചയും കൊണ്ട് എങ്ങനെയാ കഴിയാ…””,

 

“”അമ്മയൊന്ന് പോയെ…””,””ഏതായാലും വാക്കൊന്നും പറയാതിരുന്നത് നന്നായി…””,””ഞാൻ ഈ വൈജയന്തി വിട്ട് എങ്ങട്ടും പോണില്ല അമ്മാ…””,””എൻ്റെ അച്ഛനെ അടക്കിയതിവടെയാ…””,

 

“”നീ എന്ത് പ്രാന്താ കീർത്തനേ പറയുന്നത്…””,””ഈ പട്ടിക്കാട്ടിൽ കെടന്നാ എൻ്റെ പോലെ നിൻ്റെ ജീവിതവും കരിപിടിക്കേ ഒള്ളു…””,

 

“”ഓഹ് എനിക്കത് കൊഴപ്പില്ലമ്മാ…””,

 

“”നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല…””,””ദൈവം ഓരോ പിടി വള്ളികൾ ഇട്ട് തരുമ്പൊ അതിൽ പിടിച്ച് കയറാന്നല്ലാതെ ഇവടെ മരിച്ച് പോയ അച്ഛനെ കെട്ടിപിടിച്ചിരുന്നിട്ട് എന്താ കാര്യം…””,

 

സുശീല കീർത്തനയോട് ദേഷ്യപ്പെട്ട് അകത്തേക്ക് കയറി പോയി. അമ്മയുടെ കാട്ടല് കണ്ട് കീർത്തനയ്ക്ക് ചിരി വന്നു. സുശീല മക്കളെ രണ്ടും അത്ര അധികാരം കൊടുത്തോ ശാസന കൊടുത്തോ ഒന്നും അല്ല വളർത്തിയത്. അവരുടെ ഇഷ്ട്ടത്തിന് വിടായിരുന്നു. വിശ്വാസായിരുന്നു സുശീലയ്ക്കവരെ. 

 

“”പിന്നേ…””,””ഇത് തറവാടാ…””,””സരോജിനി ഭാഗം ചോദിച്ചാ എപ്പഴായാലും കൊടുക്കണ്ടി വരും അത് മറക്കണ്ട ബാങ്കുദ്യോഗസ്ഥ…””,

 

സുശീല പെരയ്ക്കകത്ത് നിന്ന് വിളിച്ച് പറഞ്ഞു. കുർത്തനയും അപ്പഴാണ് അതിനേ കുറിച്ച് ചിന്തിച്ചത്. ഇപ്പൊ നിൽക്കുന്നത് തറവാട്ടിലാണ്. അമ്മായിക്ക് വേണമെങ്കിൽ എപ്പവേണേലും ഇതിൻ്റെ ഭാഗം ചോദിക്കാം. അതാലോചിച്ച് കീർത്തനയ്ക്ക് ചെസിയ ഒരു പേടി തോന്നി. അവള് ഇപ്പൊ നടന്നത് പെട്ടന്ന് സ്രാവണിനെ അറിയിക്കണമെന്ന ചിന്തയിൽ വേഗം ചായ കുടിച്ചെഴുന്നേറ്റു. 

 

***★☆★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com