പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27485

ധർമ്മഗിരി…

*★*

 

അജയൻ്റെ ഭാര്യ പ്രിയ്യയുടെ തറവാടും കുടുംബവും മറ്റും ധർമ്മഗിരിയിലാണ് താമസിച്ച് പോരുന്നത്. കുഞ്ഞൂട്ടൻ അവിടേക്കങ്ങനെ പോവാറില്ല. ഗോകുലാണ് ധർമ്മഗിരിയിലെ അമ്മവീട്ടിൽ സ്ഥിരമായി പോവാറ്. അവൻ്റെ പോക്കിന് ഒരു പ്രത്യേക ഉദ്ദേശം കൂടി ഉണ്ട്.  

 

തറവാട്ടിൽ ഇപ്പൊ താമസിക്കുന്നത്. പ്രിയ്യയുടെ അമ്മയും ആങ്ങളയും കുടുംബവുമാണ്. അച്ഛൻ മരിച്ച് പോയിരുന്നു. പ്രിയ്യയുടെ ആങ്ങളയ്ക്ക് രണ്ട് പെൺമക്കളാണ്. മൂത്തത് ഗായത്രി…, പ്ലസ്റ്റു പഠിച്ചു കൊണ്ടിരിക്കുന്നു. ചെറുപ്പം മുതലേ ഗോകുലിന് പറഞ്ഞുവച്ച പെണ്ണാണവൾ. 

 

കുഞ്ഞൂട്ടന് അപ്പുവിനെ പോലെ ഗോകുൽ എന്ത് സന്തോഷവും സങ്കടവും പങ്കുവയ്ക്കുക ഗായത്രിയുടെ അടുത്താണ്. തിരിച്ച് അവളും. ചെറുപ്പം മുതലേ അങ്ങനെ തന്നെ. 

 

മംഗലത്ത് വച്ച് നടന്നതും ഏട്ടനെ ഇറക്കിവിട്ടതും മറ്റും പറയാനാണ് ഇപ്പൊ വന്നതിൻ്റെ ഉദ്ദേശം. പ്രിയ്യയുടെ വീട്ടിലും വിവാഹക്ഷണം ഉണ്ടായിരുന്നതാണ്. നടന്ന പ്രശ്നങ്ങൾ മൂലം ദിവസം മാറ്റിവച്ചതിനെ കുറിച്ചും മറ്റുമായിരുന്നു അവിടെയും സംസാരം. 

 

ഗോകുലും ഗായത്രിയും അവരിൽ നിന്നെല്ലാം മാറി കൊലായിലെ അരമതിലിൽ ഇരിക്കുകയാണ്. ഗായത്രി തൂണിൽ ചാരി കിടക്കുന്നു ഗോകുൽ അവളുടെ മടിയിൽ തലവച്ച് സംസാരിച്ച് കിടക്കുന്നു. 

 

കുഞ്ഞൂട്ടനെ കുറിച്ച് രണ്ടുപേരും പണ്ടുമുതലേ ഉണ്ടായിരുന്ന ഓർമ്മ പൊട്ടുകൾ പറഞ്ഞു കൊണ്ടിരുന്നു. 

 

“”ഏട്ടൻ ഇനി വരുമെന്ന് തോന്നണില്ല…””,

 

“”ഒരുപാട് ഉപദ്രവിച്ചോ എല്ലാരും…””,

 

“”മ്മം…””,””വല്ല്യച്ഛൻ…””,””അയാള് സെർവീസ് ബെൽറ്റ് വച്ചാണ് തല്ലിയത്…””,””ഏട്ടൻ അയാളെ തടയാനോ ഒഴിഞ്ഞ് മാറാനോ ഒന്നും ശ്രമിച്ചില്ല…””,””ഞാനെങ്ങാനും ആയിരുന്നങ്കിൽ സ്വന്തോം ബന്ധവും ഒന്നും നോക്കില്ല…””,

 

“”പാവം…””,””പുതമയൊന്നും അല്ലല്ലോ…””,””പണ്ടും ഇതൊക്കെ തന്നെ ആയിരുന്നില്ലേ…””,

 

“”മ്മം…””,””അയാളെ മക്കളെന്ത് കാണിച്ചാലും കൈ വക്കപോയിട്ട് ഒന്ന് ചീത്ത പറയ കൂടി ചെയ്യില്ല…””,””ഒരുജാതി മൃഗം അതന്നെയാ വല്ല്യച്ഛൻ…””,

 

ഗായത്രി ഗോകുലിനെ കേൾക്കുകമാത്രം ചെയ്തു മറുപടിയൊന്നും ഉണ്ടായില്ല. ഗോകുൽ തുടർന്നു. തറവാട്ടിൽ വച്ച് ആനന്ദിനെ തല്ലിയതും അവൻ ആശുപത്രിയിലായതുമൊക്കെ ഗായത്രിയോട്അവൻ പറഞ്ഞു.

 

“”ശ്രദ്ധിക്കണട്ടോ…””,””അവര് വെറുതെ ഇരിക്കില്ലാന്നാ ഇനിക്ക് തോന്നണെ…””,

 

“”ഹി ഹി ഹി…””,””ഞാനെന്താ അമ്മൂ അത്രക്ക് മോശാ…””,””എന്നെ തൊട്ടാലും അവര് വിവരറിയും…””,””എനിക്കെന്തേലും പറ്റിയാൽ ഏട്ടൻ വെറുതേ ഇരിക്കുന്ന് തോന്ന്ണ്ടോ…””,

 

“”അതിണ്ടാവില്ലേരിക്കും…””,””കുഞ്ഞൂട്ടേട്ടൻ അറിഞ്ഞ പ്രശ്നാണ്…””,””ഒന്നും വേണ്ട…””,””ഒന്നും വരുത്താതിരുന്നാ മതിയായിരുന്നു കൃഷ്ണാ…””,

 

ഗായത്രി കണ്ണുകളടച്ച് നെഞ്ചിൽ കൈവച്ചു. ഗോകുലിനുവേണ്ടിയുള്ള ഒരപേക്ഷയായിരുന്നു അത്…

 

നേരം ഒൻപതരയായപ്പോഴാണ് ഗോകുലിൻ്റെ അമ്മാവൻ വീട്ടിലേക്ക് കയറി വന്നത്. സീമ അയാളെ വിളിച്ചിട്ടുണ്ടായിരുന്നു. ഗോകുലിനോട് വരുന്ന വഴി എവിടെയും നിൽക്കാതെ വേഗം വീട്ടിലേക്ക് വരാൻ പ്രത്യേക നിർദ്ദേശം കൊടുക്കാൻ അമ്മാവനെ ഏൽപ്പിച്ചിരിന്നു. 

 

അവൻ അത്താഴം കഴിച്ച് തറവാട്ടിൽ നിന്നും ഇറങ്ങി. മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്ത് കൊണ്ട് ഉമ്മറത്ത് തന്നെ നോക്കി നിന്നവർക്കു നേരെ അവൻ കൈ വീശി കാണിച്ചു. ശേഷം ബൈക്ക് മുന്നോട്ടേക്കെടുത്തു. 

 

ഇരമ്പിയ ശബ്ദത്തോടെ വണ്ടി അങ്ങനെ ദൂരേയ്ക്ക് നീങ്ങികൊണ്ടിരുന്നു. ഗോകുൽ പോയ് കഴിഞ്ഞ് ഗായത്രി ഒഴികെയുള്ളവരെല്ലാം അകത്തേക്ക് കയറി പോയി. അവൾ ഗോകുലിൻ്റെ ബൈക്ക് കണ്ണിൽ നിന്ന് മായുന്നത് വരെ വരാന്തയിലെ തൂണും ചാരി നിന്നു. 

 

കൊലായിൽ തൂക്കിയിരുന്ന ലാമ്പിൻ്റെ വെളിച്ചത്തിൽ അവളുടെ മുഖം തെളുങ്ങി. ചെറുതായി അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. അവളൊന്നുകൂടി കണ്ണുകളടച്ച് നെഞ്ചിൽ കൈവച്ചു. അൽപ നേരം അങ്ങിനെ നിന്നശേഷം തിരികെ അകത്ത് കയറി വാതിൽ പൊളികൾ രണ്ടും ചാരി കൊളുത്തിട്ടു. 

 

**★** 

 

ധർമഗിരിയിൽ നിന്ന് നീലിമ്പപുരത്തേക്ക് ഡയറക്ട് സ്റ്റേറ്റ് ഹൈവേയുണ്ട് അൽപം ദൂരം സഞ്ചരിക്കണമെന്ന് മാത്രം. ഏകദേശം ഇരുപത്തഞ്ച് കിലോമീറ്ററിലധികം കാണും. ഗോകുൽ അത് തിരഞ്ഞെടുക്കാതെ കാട്ടുപാതയാണ് തിരഞ്ഞെടുത്തത്. അതേകദേശം എട്ട് കിലോമീറ്ററേ കാണു. റോഡ് നല്ലതായിരിക്കില്ല. ഉരുളൻ കല്ലുകളും ഉറച്ച മണ്ണും ജീപ്പുകൾ പോയി രണ്ടു ഭാഗവും കുഴിഞ്ഞിരിക്കുന്ന മൺപാതയാണ് ഉള്ളത്. പോവും വഴി ഒരു പുഴയും. വെള്ളം കുറവുള്ള സമയമാണ്. മുറിച്ചു കടക്കാൻ കഴിയും. പിന്നെ തേയില ഏല തോട്ടങ്ങളും കുന്നുകളും അടങ്ങിയ ഒരു കാട്ടു പാത. മിക്ക പറമ്പുകളിലും എർത്ത് പിടിപ്പിച്ചിരിക്കും. ആന പന്നി ശല്ല്യം കൂടുതലുള്ള താഴ്വാരങ്ങളായതിനാൽ എർത്ത് സനാസമയം ആവശ്യമായി വരും. 

 

ഗോകുൽ ബൈക്ക് മൺപാതയിലൂടെ തെന്നാതെ ബാലൻസ് ചെയ്ത് ചെയ്ത് ഏകദേശം മൂന്ന് കിലോമിറ്ററോളം പിന്നിട്ടു. ഇനി ഒരു കയറ്റമാണ് ശേഷം ഇറക്കം. ഇറങ്ങി ചെല്ലുന്നത് ഒരു പുഴമാട്ടുമ്മലേക്കും ശേഷം പുഴയാണ് അത് കടന്ന് തേയിലതോട്ടത്തിലൂടെ കുറച്ച് ദൂരം പോവണം. 

 

ഗോകുൽ മൺപാതയിലൂടെ മുകളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. തിരികെ ഇറക്കത്തിലേക്ക് ഡിസ്ക് ബ്രേക്ക് താങ്ങി താങ്ങി ഇറങ്ങി കൊണ്ടിരുന്നു. ഇനി കുഴികളൊന്നുമില്ലാത്ത വഴിയാണ്. ഗോകുൽ ഇറക്കത്തിൽ ഡിസ്ക് ബ്രേക്ക് റിലീസ് ചെയ്തു. ബൈക്ക് താഴേ പുഴമാട്ട് ലക്ഷ്യമാക്കി കുതിച്ചിറങ്ങി. പെട്ടന്ന് എവിടെ നിന്നോ ഒരു നേർത്ത കനം കുറഞ്ഞ കെട്ടുകമ്പി ഗോകുലിൻ്റെ നെഞ്ചിന് കുറുകേ കൂടി ഉയർന്നു വന്നു. താഴേക്ക് വരുന്ന ഊക്കിൽ അവനത് കണ്ടുമില്ല. കമ്പി അവൻ്റെ നെഞ്ചിൽ തട്ടിയതും ശക്തിയായി അത് പിന്നിലേക്ക് വലിക്ക പെട്ടു. 

 

ഗോകുൽ തൻ്റെ ബാലൻസ് നഷ്ടപ്പെട്ടു. ബൈക്കിൻ്റെ ഹാൻ്റലിൽ നിന്ന് കൈകൾ വിട്ടു പോയി. അവൻ ബൈക്കിന് മുകളിൽ നിന്ന് ദൂരേക്ക് തേറെച്ചു. 

 

പുഴമാട്ടുമല്ലിൽ കൂടി രണ്ട് മലക്കം മറിഞ്ഞ് പുഴയിലേക്ക് ചെന്ന് വീണു. മുട്ടോളം വെള്ളമേ പുഴയിലുള്ളു അത് കൊണ്ട് മുങ്ങി പോവില്ല. പക്ഷെ ഉരുണ്ട് വീണതു കൊണ്ട് അവൻ്റെ മുഖവും മറ്റും വെള്ളത്തിൽ താഴ്ന്ന് പോയി. അധിക നേരമൊന്നുമില്ല കണ്ണു ചിമ്മി തുറക്കുന്ന നേരം മാത്രം. 

 

അവൻ വേഗം വെള്ളത്തിൽ നിന്ന് തല ഉയർത്തി. മുഖത്ത് ഉറ്റി വീഴുന്ന വെള്ളത്തുള്ളികൾ തുടച്ചു കളഞ്ഞു. വെള്ളത്തിൽ തന്നെ എഴുന്നേറ്റു നിന്നു. എന്ത് സംഭവിച്ചെന്ന് ഗോകുലിന് വല്ല്യ പിടിയില്ല. എന്തോ നെഞ്ചിൽ തടഞ്ഞത് കൊണ്ടാണ് ബാലൻസ് പോയതെന്ന് മാത്രം മനസിലായി. നെഞ്ചിൽ ചെറിയൊരു വേദനയും. 

 

ഗോകുൽ പതുക്കെ വെള്ളത്തിൽ നിന്നും പുഴമാട്ടുമ്മലേക്ക് കയറി. അവിടെ വണ്ടി വരുന്ന വീതിയിലൊഴിച്ച് ബാക്കി ഭാഗത്ത് മുഴുവൻ നെഞ്ചോളം വളർന്നു നിൽക്കുന്ന പുല്ലാണ്. ഗോകുൽ കരയ്ക്ക് കയറിയതും ആദ്യം നോക്കിയത് ബൈക്കാണ്. അത് കുറച്ചപ്പുറം മണലിൽ വീണ് ഇരമ്പി കൊണ്ടിരിക്കുകയാണ്. അതെടുക്കാനായി പോവാൻ അവൻ കാലെടുത്ത് വയ്ക്കലും പെട്ടന്ന് ബൈക്ക് ഓഫായി പോയി. ആഹ് പ്രദേശത്ത് ആകെ ഉണ്ടായിരുന്നത് ബൈക്കിൻ്റെ വെളിച്ചം മാത്രമായിരുന്നു. അത് അണഞ്ഞതും ഇനി ആശ്രയം നിലാവ് മാത്രം. 

 

ശക്തമായി ഗോകുലിൻ്റെ വയറിൽ എന്തോ വന്ന് പതിച്ചു. അവൻ എഴുന്നേറ്റത് പോലെ തന്നെ മലന്നടിച്ച് വെള്ളത്തിലേക്ക് വീണു. വീണ്ടും അവൻ വെള്ളത്തിൽ മുങ്ങി പോയി. ആരോ അടുത്ത് തന്നെ ആക്രമിക്കാൻ ആയി നിൽക്കുന്നുണ്ടെന്ന ഭയത്തിൽ ഗോകുൽ വെള്ളത്തിൽ നിന്ന് വേഗം എഴുന്നേറ്റു. 

 

തല പൊക്കി മുഖത്തെ വെള്ളം തുടച്ച് കണ്ണുകൾ തുറന്ന അവൻ്റെ നേരെ പാഞ്ഞുവരുന്ന ഇരുമ്പു ധണ്ഡ് പെട്ടന്ന് കിട്ടിയ ആവേശത്തിൽ തനിക്ക് നേരെ ഊക്കോടെ വരുന്ന ധണ്ഡ് ഇടതു കൈയ്യിലൊതുക്കി. 

 

കൈയ്യിൽ കുടുങ്ങിയ കിടക്കുന്ന ഇരുമ്പ് വടി പിടിച്ചിരുന്ന ആള് പെട്ടന്നത് പുറകിലേക്ക് വലിച്ചെടുത്തു. ധണ്ഡിൻ്റെ പുറത്തെവിടെയോ ചെത്തിയെടുത്തതു പോലെ ഉയർന്നു നിന്നിരുന്ന കമ്പി കഷ്ണം വലിച്ചെടുക്കുന്ന ഊക്കിൽ ഗോകുലിൻ്റെ കൈവെള്ളയിൽ കൊണ്ട് ചെറുതായി വരഞ്ഞ് പോയി. ചെറുതായാണെങ്കിലും നല്ല വേദനയെടുത്തു നിർത്താതെയുള്ള ചോരയൊഴുക്കും. 

 

ധണ്ഡ് കൈയ്യിൽ കിട്ടിയതും അത് പിടിച്ച് നിന്നിരുന്ന ആൾ വിണ്ടും ഗോകുലിന് ശേഷം ഊക്കോടെ വീശി. അവൻ പെട്ടന്ന് പിന്നിലേക്ക് വളഞ്ഞു. ഒരു കൈപ്പത്തി വലുപ്പത്തിൽ ധണ്ഡ് ഗോകുലിൻ്റെ കണ്ണിന് മുകളിലൂടെ പാഞ്ഞു പോയി. അടിക്കാനോങ്ങിയ ആള് ലക്ഷ്യത്ത് ധണ്ഡ് തട്ടാഞ്ഞത് കൊണ്ട് വീശിയ ഊക്കിൽ അൽപ്പം ഒന്ന് മുന്നിലേക്ക് വേച്ചു പോയി. 

 

ഗോകുൽ തിരികെ നേരെ നിന്ന ശേഷം വേഗം വെള്ളത്തിൽ കുനിഞ്ഞ് വലു കൈയ്യ് വെള്ളത്തിലിട്ടു. അത്യാവശ്യം കൈയ്യിലൊതുങ്ങുന്ന വലിയൊരു കല്ലവൻ വേഗം പരതിയെടുത്ത്. അടുത്ത അടി വരുമ്പഴേക്കും കല്ലുമായി ഗോകുൽ നിവർന്ന് നിന്നിരുന്നു. അയാൾ വീണ്ടും ധണ്ഡ് വീശി. ഇടത്തേ കൈ കൈണ്ടവൻ വടി കൈയ്യിലൊതുക്കി. ഇനി വലിക്കാൻ സമയം കൊടുക്കുന്നതിന് മുൻപ് വലത്തേ കൈയ്യിലുള്ള കല്ല് കൊണ്ട് അയാളുടെ തല അവൻ അടിച്ച് പൊട്ടിച്ചു. നല്ല രീതിക്ക് തന്നെ മുറിഞ്ഞ് ചോരയൊഴുകാൻ തുടങ്ങി. ധണ്ഡ് അയാളുടെ കൈയ്യിൽ നിന്ന് നിലത്തേക്ക് വെള്ളത്തിലേക്ക് ഊർന്ന് വീഴാൻ പോയി. ഗോകുലത് ഇടത്തേ കൈകൊണ്ട് പിടിച്ചു. രണ്ടു കൈയ്യും തലയിൽ പിടിച്ച് കൊണ്ട് മുട്ട് കുത്തി വെള്ളത്തിലേക്ക് കിടക്കാൻ പോയ അയാളുടെ നേരെ വെള്ളത്തിൽ താഴ്ന്നിരുന്ന തൻ്റെ കാലുയർത്തി നെഞ്ചിൽ ഗോകുൽ ആഞ്ഞ് ചവിട്ടി. അവൻ്റെ ഷൂസിനകത്ത് നിറഞ്ഞിരുന്ന വെള്ളം ചവിട്ടിയ ഊക്കിൽ ചുറ്റിലും ചിതറി. ചവിട്ടു കിട്ടിയ പാടെ അയാൾ വെള്ളത്തിലേക്ക് മലന്നടിച്ച് വീണു. കൈരണ്ടും നിവർത്തി ക്രൂശിതൻ്റെ പോലെ വെള്ളത്തിലേക്ക് വീണു. 

 

പൂർണ്ണ വാവിലേക്ക് അടുക്കുന്നതിനാൽ അൽപം വെളിച്ചമുണ്ട്. ചുറ്റും നിലാവെളിച്ചം പടർന്ന് കിടക്കുകയാണ്. അതിന് അകമ്പടിയായി ചീവീടുകളുടെ അലയ്ക്കലും ഇടയ്ക്കിടയ്ക്ക് ചെന്നായ്ക്കളുടെ ഓരിയിടുന്നതും മാത്രമേയുള്ളു. വെള്ളത്തിൽ കിടക്കുന്ന ആളെ അവൻ ഇതിന് മുൻപ് കണ്ടിട്ടില്ല. ആരോ പണിയൊരുക്കിയതാണ്. ഗോകുലിൻ്റെ സംശയം ശേഖരൻ വല്ല്യച്ഛനെയാണ്.

 

നിലാവെളിച്ചത്തിൽ ഗോകുൽ തനിക്ക് കാണാൻ കഴിയുന്ന വെളിച്ചത്തിൽ പുഴയിൽ നിന്ന് കരയ്ക്ക് കയറി. അവൻ്റെ കൈയ്യിൽ നേരത്തേ എടുത്ത ഇരുമ്പ് ധണ്ഡുണ്ട് അതുമായി അവൻ മുന്നിലേക്ക്  നടന്നു.

 

അതേ നിമിഷം പുഴമാട്ടുമ്മലെ പുല്ലുകൾക്കിടയിൽ നിന്ന് ഇരമ്പലോടെ ഒരു എക്സ് യു വി കാർ സ്റ്റാർട്ടായി. അതിൻ്റെ ഹെഡ്ലൈറ്റ് ബ്രൈറ്റിൽ ഇട്ട്കൊണ്ട് കാറ് പുല്ലുകൾക്കിടയിലൂടെ പുറത്തേക്ക് വന്നു നിന്നു. അതിൻ്റെ പ്രകാശം കണ്ണിൽ തട്ടാതിരിക്കാൻ ഗോകുൽ കൈ വച്ച് മുഖം മറച്ചു. പെട്ടന്നതിൻ്റെ ഹെഡ്ലൈറ്റ് ഓഫായി കൂടെ വണ്ടിയും ഓഫായി. ഇപ്പൊ ചുറ്റും ഇരുട്ടാണ്. 

 

ഗോകുലിൻ്റെ മനസിൽ എന്തോ അപകടം വരാൻ പോവുകയാണെന്നുള്ളൊരു മുന്നറിയിപ്പുണ്ടായി. 

 

കാറിനകത്ത് റൂഫിൽ ഒരു വെള്ള കളർ ബൾബ് തെളിഞ്ഞു. ഗോകുൽ ആഹ് വെളിച്ചത്തിലാണ് അകത്തിരിക്കുന്ന ആളെ കണ്ടത്.

 

‘അശ്വിനേട്ടൻ…’

 

ഇത് തനിക്കുള്ള പണി തന്നെയെന്ന് ഗോകുലിന് തീർപ്പായി. വല്ല്യച്ഛനെയാണ് പ്രതീക്ഷിച്ചത് ഇതിപ്പൊ അയാളുടെ ചോരയാണ് വന്നിരിക്കുന്നത്. രണ്ടും കണക്കു തന്നെ. 

 

ഗോകുലിനെ നോക്കി ഒന്ന് പുശ്ചിച്ച് ചിരിച്ച ശേഷം പുറകിലേത്തെ സീറ്റിലേക്ക് നോക്കി അവൻ എന്തോ സംസാരിക്കുന്നു. സംസാരം കഴിഞ്ഞതും കാറിൻ്റെ പുറകിലെ രണ്ട് ഡോറുകൾ തുറന്ന് ഒരു ഭാഗത്ത് കൂടി രണ്ട് തടിമാരന്മാരും ഒരു ഭാഗത്ത് കൂടി മറ്റൊരു തടിമാടനും കാറിൻ്റെ മുന്നിലേക്ക് വന്ന് നിന്നു. മൂന്നു പേരും ആയുധ ധാരികൾ തന്നെ. 

 

ഗോകുൽ തൻ്റെ കൈയ്യിലെ ധണ്ഡിലൊന്ന് മുറുക്കി പിടിച്ചു. സകല ശക്തിയും എടുത്ത് കൊണ്ട് വലത്തേ കൈയ്യിലിരിക്കുന്ന ധണ്ഡ് മുകളിലേക്കുയർത്തി കാറിന് മുന്നിൽ നടുക്കായി നിൽക്കുന്ന തടിമാടന് നേരെ വീശി എറിഞ്ഞു. 

 

പെട്ടന്ന് ഗോകുലിൻ്റെ ഭാഗത്ത് നിന്ന് അങ്ങനൊരു നീക്കം അവർ പ്രതീക്ഷിച്ചില്ല. വയുവിൽ കറങ്ങി അടുത്തു കൊണ്ടിരിക്കുന്ന ധണ്ഡ് കാറിൻ്റെ വെളിച്ചത്തിൽ അയാൾ കണ്ടു. പെട്ടന്ന് കുനിഞ്ഞ് കൊടുത്തു. തല ലക്ഷ്യമാക്കി വന്ന ധണ്ഡ് തലയ്ക്ക് മുകളിലൂടെ പാഞ്ഞ് അശ്വിനിരിക്കുന്ന കാറിൻ്റെ ചില്ലിൽ നല്ല ഊക്കിൽ തന്നെ തട്ടി. ചിലന്തി മാറാല പോലെ അത് പൊട്ടി. 

 

“”എന്ത് നോക്കി നിക്കാടാ പോട്ടമ്മാരെ…””,””ആഹ് നായീനെ പിടിക്ക് വേഗം…””,

 

അശ്വിൻ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു. അവൻ്റെ ശബ്ദം കേട്ട് കുനിഞ്ഞു നിന്നിരുന്ന തടിമാൻ ചാടി എഴുന്നേറ്റു. പക്ഷെ മുൻപിൽ ഗോകുൽ ഇല്ല. അവൻ മാട്ടുമലെ പുല്ലിലൂടെ എവിടേക്കോ പോയി ഒളിച്ചിരിക്കുന്നു. നടുക്കു നിന്നയാൾ കൈകൊണ്ട് ഇരുഭാഗത്തും നിക്കുന്നവർക്ക് എന്തോ നിർദ്ദേശം കൊടുത്തു.  

 

അവർ രണ്ടും കൈയ്യിലെ ധണ്ഡ് മുറുക്കി പിടിച്ചു കൊണ്ട് പുല്ലിനെ വകഞ്ഞുമാറ്റി പുഴമാട്ടുമ്മലൂടെ മുന്നിലേക്ക് നീങ്ങി. ഗോകുൽ പോയത് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അവൻ പോയിടത്ത് കൂടി പുല്ല് വകഞ്ഞ് രണ്ട് ഭാഗത്താക്കിയിരുന്നു. രണ്ട് തടിമാടന്മാരും അതിനിടയിലൂടെ മുന്നിലേക്ക് കുതിച്ചു. 

 

ഇതേ സമയം മൂന്നാമൻ പുഴയിലിറങ്ങി മലന്നു കിടക്കുന്ന കൂട്ടത്തിലുള്ളയാളെ തൂക്കി തോളിലേറ്റി. തിരികെ കരയ്ക്ക് കയറി കാറ് ലക്ഷ്യമാക്കി നടന്നു. കാറിൻ്റെ പിന്നിലെ സീറ്റ് തുറന്ന് ഫ്ലോറിലേക്ക് അയാളെ കിടത്തി ശേഷം ഡോറടച്ച് മറ്റു രണ്ടു പേരും പോയ വഴിയെ നീങ്ങി. 

 

ഗോകുൽ ഇതേ സമയം കൊണ്ട് പുല്ലുകൾക്കിടയിലൂടെ പുഴയിലേക്കിറങ്ങി അത് മുറിച്ച് കടന്ന് തേയില തോട്ടത്തിലേക്ക് കയറിയിരുന്നു. നിരപ്പായ മണ്ണിലാണ് തേയിലകൾ നട്ടിരിക്കുന്നത് മുട്ടോളം ഉയരം കാണും ചെടിക്ക്. അവൻ വേഗം അതിൻ്റെ ഇടയിലെ ചെറിയ വിടവിലൂടെ വേഗം മുന്നിലേക്കോടി. 

 

പെട്ടന്നവൻ്റെ പുറത്ത് വന്ന് ഒരു മരക്കഷ്ണം പതിച്ചു. ഓടുന്ന ഊക്കിലായത് കൊണ്ട് കാലിൻ്റെ നില വിട്ടു പോയി. മണ്ണിലേക്ക് മലന്നടിച്ച് വീണു. അധികം സമയം കൊടുക്കാതെ തന്നെ അവൻ വേഗം തിരിഞ്ഞു കിടന്നു. പെട്ടന്ന് അവിടെന്ന് എഴുന്നേറ്റു. അപ്പഴേക്കും അവന് പിന്നാലെ പാഞ്ഞുവന്ന ഒരുത്തൻ അടുത്തെത്തിയിരുന്നു. അയാൾ ഓടി വന്ന് ഗോകുലിൻ്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. ഒഴിഞ്ഞു മാറോനോ തടുക്കാനോ പറ്റുന്നതിന് മുൻപ് ചവിട്ട് കൊണ്ടിരുന്നു. അവൻ എഴുന്നേറ്റത് പോലെ തേയിലക്ക് മുകളിലൂടെ പിന്നിലേക്ക് നലന്നടിച്ച് വീണു. 

 

വീണിടത്ത് നിന്ന് ഒരു ഐകുത്തി എഴുന്നേൽക്കാൻ അവൻ വീണ്ടും ശ്രമിച്ചു. പക്ഷെ അയാൾ അവൻ്റെ നെഞ്ചിൽ വീണ്ടും ആഞ്ഞൊരു ചവിട്ടു കൂടി കൊടുത്തു. അതൽപ്പം ശക്തിയിലായിരുന്നു ഒരു ഞെരക്കത്തോടെ ഗോകുൽ മണ്ണിൽ കിടന്നു.

 

“”ഡാ ഇങ്ങട്ട് പോരെ ആളെ കിട്ടീട്ട്ണ്ട്….””,

 

അയാൾ ഗോകുലിനെ കിട്ടിയ സന്തോഷത്തിൽ പിന്നിലേക്ക് നോക്കി വിളിച്ച് പറഞ്ഞു. ശേഷം നോട്ടം അവൻ്റെ നേരെയാക്കി. അപ്പഴേക്കും ഗോകുൽ രണ്ട് കൈയ്യും കുത്തി എഴുന്നേറ്റിരുന്നു. ഇത് കണ്ട തടിമാടൻ തൻ്റെ കൈയ്യിലിരിക്കുന്ന ധണ്ഡ് ഗോകുലിന് നേരെ വീശി. അവനത് നേരത്തേ അറിഞ്ഞിരുന്നു. ഇടതു കൈപിടിയിലത് ഒതുക്കി. ശേഷം മുൻപിലേക്ക് ഒറ്റവലികൊടുത്തു. തൻ്റെ അടുത്തേക്ക് നീങ്ങി വന്ന അയാളുടെ കവിള് നോക്കി ഗോകുൽ മുഷ്ട്ടി ചുരുട്ടി ഊക്കിൽ ഒറ്റ കുത്ത്. അയാൾടെ തല ചെറുതായി ഒന്ന് കറങ്ങി അടുത്ത നിമിഷം പാഴാക്കാതെ ഗോകുൽ വലത്തേ കൈയ്യെത്തിച്ച് അയാളുടെ ഷർട്ടിൻ്റെ കോളറിൽ മുറുക്കാ പിടിച്ച് ഒന്ന് കൂടി മുന്നിലേക്ക് കുനിച്ച് തൻ്റെ വലത്തേകാലുയർത്തി തടിമാടൻ്റെ വയറ്റിൽ കാല് വച്ച് ഒറ്റ ഉയർത്തൽ എന്നിട്ട് വലത്തേ കൈയ്യും എടത്തേ കൈയ്യും ബലം കൊടുത്ത് അയാളെ പന്നിലേക്ക് മറിച്ചിട്ടു. അതിനോടൊപ്പം തന്നെ ഗോകുലും അവിടെ കിടന്നു പോയി. തടിമാടനെ കാലിൽ തൂക്കി എടുത്ത് പിന്നിലേക്കവൻ മലത്തി അടിച്ചു. ശേഷം വേഗം എഴുന്നേറ്റു. 

 

അപ്പഴേക്കും അടുത്ത ആളും അടുത്തേത്തിയിരുന്നു. ഗോകുൽ വേഗം മുൻപേ വന്ന തടിമാടൻ്റെ കൈയ്യിലിരുന്ന ധണ്ഡ് നിലത്ത് നിന്ന് എടുത്ത് കൈയ്യിൽ പിടിച്ചു. ഓടിവന്ന ആൾക്ക് നേരെ എറുഞ്ഞു. 

 

നേരത്തേത് പോലെ അയാൾക്ക് ഒഴിഞ്ഞുമാറാൻ സാധിച്ചില്ല. ധണ്ഡ് കൃത്യം അയാളുടെ നെറ്റിക്ക് വന്ന് പതിച്ചതും അയാൾ പിന്നിലേക്ക് മറിഞ്ഞു വീണു. 

 

ഗോകുൽ വേഗം തിരിഞ്ഞ് മുൻപിലേക്ക് ഓടി. എന്നാൽ നിലത്ത് വീണുകിടന്നിരുന്ന ആള് അവൻ്റെ കാലിൽ കയറി പിടിച്ചു. അവൻ വീണ്ടും മുന്നിലേക്ക് മലന്നടിച്ച് വീണു. തടിമാടൻ എഴുന്നേറ്റ് അവനെ ചവിട്ടാൻ കാലുയർത്തി. പക്ഷെ ധൃതിയിൽ ഉരുണ്ട് മാറിയത് കൊണ്ട് അയാളുടെ ലക്ഷ്യം വീണ്ടും പിഴച്ചു പോയി. 

 

നിലത്ത് കിടന്ന ഗോകുൽ വേഗം എഴുന്നേറ്റു തിരിഞ്ഞോടി എന്നാൽ നേരത്തേ വന്നവൻ തൻ്റെ ഇരുമ്പ് ധണ്ഡ് കൊണ്ട് ഗോകുലിൻ്റെ കഴുത്തിലൂടെ വിലങ്ങനെ വച്ച് പിടി മുറുക്കി. അവന് അനങ്ങാൻ വയ്യാത്ത അവസ്ഥ. 

 

ഗോകുൽ തൻ്റെ കൈകൾ കൊണ്ട് കഴുത്തിൽ ഞെരിഞ്ഞമരുന്ന ധണ്ഡിൻ്റെ രണ്ടറ്റത്തും പിടിമിറുക്കി മുന്നിലേക്ക് ശക്തി കൊടുത്ത് തള്ളി. ഇപ്പൊ ഒരു കൈയ്യകലത്തിലാണ് ധണ്ഡ് അവൻ അതിൽ ശക്തിയായി പിടിച്ച് കൊണ്ട് തലകുനിച്ച് ഒന്ന് വളഞ്ഞ് പുറത്ത് താങ്ങി പിന്നിലൂടെ പിടിച്ചിരിക്കുന്ന ആളെ ഉയർത്തി മുന്നിലേക്ക് മറിച്ചിട്ടു. അയാൾ ഗോകുലിൻ്റെ തോളിൽ താങ്ങി മുന്നിലേക്ക് മലന്നടിച്ചു വീണു. 

 

കഴിഞ്ഞെന്ന് കരുതിയ ഗോകുലിൻ്റെ പുറത്ത് ഒരു മരകഷ്ണം വച്ച് കൂട്ടത്തിലുള്ള തടിമാടൻ ശക്തിയിൽ അടിച്ച് പൊട്ടിച്ചു. അവൻ വേദനയിൽ പുളഞ്ഞു പോയി. അവൻ അയാൾക്ക് നേരെതിരിഞ്ഞു. അടുത്തതായി ഒന്ന് കൂടി അടിക്കാനായി ഓങ്ങുകയായിരുന്നു അയാൾ. ഗോകുൽ പെട്ടന്ന് മുന്നിലേക്ക് കുനിഞ്ഞു. മരകഷ്ണം അവൻ്റ തലയ്ക്ക് മുകളിലൂടെ ലക്ഷ്യം തെറ്റി പോയി. ഗോകുൽ തല്ലിയവൻ്റെ വയറിലൂടെ ചുറ്റിപിടിച്ച് മുന്നിലേക്ക് ഊക്കിൽ തള്ളി. അവൻ്റെ പെട്ടന്നുള്ള പ്രവർത്തിയിൽ പ്രതിരോധിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അവൻ തള്ളിയ ദിശയിലേക്ക് തടിയൻ്റെ ശരീരം നീങ്ങി. ഗോകുൽ അയാളെ ഉന്തി തള്ളി തങ്ങൾക്ക് പുറകിൽ വളർന്നു നിൽക്കുന്ന ഗ്രാമ്പൂമരത്തിൽ കൊണ്ട് പോയി അടിച്ചു. പുറം നല്ല ശക്തിയായി ഇടിച്ചപ്പോൾ കൈയ്യിൽ മുറുക്കി പിടിച്ചിരുന്ന മരകഷ്ണം കൈ വിട്ട് നിലത്തേക്ക് വീണു. ഗോകുൽ അത് തൻ്റെ ഇടത്തേ കൈ കൊണ്ട് പിടിച്ച് തടിയൻ്റെ തല നോക്കി വീശി. അയാൾ അടിയുടെ ഊക്കിൽ നിലത്തേക്ക് മറിഞ്ഞു വീണു. 

 

ഇതേ സമയമാണ് മൂന്നാമൻ പുഴകടന്ന് അക്കരെ എത്തിയത്. ഗോകുൽ തടിയൻ്റെ തലയ്ക്ക് മരകഷ്ണം വച്ച് അടിക്കുന്നതാണയാൾ കണ്ടത്. ഇനി നോക്കി നിന്നിട്ട് കാര്യമില്ല ചെക്കനെ പിടിച്ച് കെട്ടാൻ ബുദ്ധിമുട്ടാണ്. മൂന്നാമൻ കൈ അരയുടെ പുറകിലേക്ക് നീട്ടി ഷർട്ട് പൊക്കി. പാൻ്റിനകത്ത് തിരികിയിരുന്ന അൽപം നീണ്ട കുഴലുള്ള റിവോൾവെർ വലിച്ചെടുത്തു. റിവോൾവറിൻ്റെ സിലിൻ്റെർ തുറന്ന് നോക്കി. ഇനി നാല് മുള്ളറ്റ് കൂടിയെ ലോഡ് ചെയ്ത് വച്ചിരുന്നൊള്ളു.

 

“”കോപ്പ്…””,

 

ഫുൾ ലോഡ് ചെയ്യാതിരുന്നത് അപത്തമായി പോയത് പോലെ തോന്നുന്നു. അയാൾ സിലിണ്ടർ തിരികെ ഫ്രേമിലേക്ക് തന്നെ ഉറപ്പിച്ച് കൈപ്പത്തിയിൽ സിലിണ്ടറിൻ്റെ തള്ളി നിൽക്കുന്ന ഭാഗം മുട്ടിച്ച് വേഗത്തിൽ ഒന്ന് കറക്കി. കറങ്ങി വന്ന് ബാരലിന് നേരെ ബുള്ളറ്റ് വന്ന് നിന്നു. ഉടനേ അയാൾ വലത്തേ കൈ നീട്ടി പിടിച്ച് ഇടത്തേകൈ എടുത്ത് വലത് കൈയ്യിൻ്റെ മുട്ടിന് കുറുകെ വച്ച് ഇടത് കണ്ണടച്ച് പിടിച്ച് വലത് കൈയ്ക്ക് സമാന്തരമായി നോക്കി ഗോകുലിൻ്റെ കൈയ്ക്കാണ് കൃത്യം ലക്ഷ്യം. അയാൾ ട്രിഗ്ഗർ വലിച്ചു. 

 

“”ടപ്പേ…””,

 

ബുള്ളറ്റ് തോക്കിൽ നിന്ന് തെറിച്ചു. നിലത്തെ കിടക്കുന്ന ആളെ തല്ലാനായി അതേ നിമിഷം ഗോകുൽ ഒന്ന് കുനിഞ്ഞ്. അത് കൊണ്ട് മാത്രമാണ് അവൻ്റെ നേരെ വന്ന ബുള്ളറ്റിൻ്റെ ഉന്നം പിഴച്ചത്. ബുള്ളറ്റ് പതിച്ചത് അവൻ്റെ നേരെ നിന്നിരുന്ന ഗ്രാമ്പൂ മരത്തിൻ്റെ തടിയിലാണ്. 

 

ഗോകുൽ പേട്ടന്ന് അവിടെ കേട്ട ശബ്ദത്തിൽ ഒന്ന് തിരിഞ്ഞ് നോക്കി. അടുത്ത ഷോട്ടെടുക്കാനായി ട്രിഗറ് വലിക്കാൻ നിക്കായിരുന്നു അയാൾ. ഗോകുൽ തൻ്റെ കൈയ്യിലുള്ള മരകഷ്ണം മൂന്നാമന് നേരെ എറിഞ്ഞു. തൻ്റെ നേരെ വരുന്ന മരകഷ്ണം ഉന്നത്തിന് തടസം വരുത്തി. അയാള് വായുവിലൂടെ കറങ്ങി വരുന്ന മരകഷ്ണത്തിൽ നിന്ന് വേഗം ഒഴിഞ്ഞു മാറി. 

 

ഇതേ നിമിഷം ഗോകുൽ മുന്നിലേക്കോടി. 

 

“”ടാ അവൻ ഓട്ണു…””,””പിടിക്ക് പിടിക്ക്….”””,

 

ഗോകുൽ ഓടുന്ന കണ്ട് മൂന്നാമൻ തോക്ക് വേഗം പുറകിൽ അരയിൽ തിരുകി കൊണ്ട് ബാക്കി രണ്ടു പേരോടുമായി വിളിച്ചു പറഞ്ഞു. 

 

നിലത്ത് വിണുകിടന്നിരുന്നവർ ശക്തി സംഭരിച്ച് ഒരു വിധത്തിൽ എഴുന്നേറ്റു. അപ്പേഴക്കും മൂന്നാമൻ കൂടി അടുത്തെത്തി. അയാൾ മുന്നിൽ ഓടി പിന്നാലെ മറ്റു രണ്ടു പേരും. 

 

ഗോകുൽ ഓടി അടുക്കുന്നത് മുന്നിലേക്ക് കാണുന്ന ഒരു കുന്നിന് അടിവാരത്തേക്കാണ്. അതിൻ്റെ മുകളിലൊരു വീടുണ്ട് അവിടെ വെളിച്ചവും കാണുന്നുണ്ട്. പെട്ടന്ന് അവിടെ എങ്ങനെ എങ്കിലും എത്തണം അതാണവൻ്റെ ലക്ഷ്യം. 

 

ഗോകുൽ ഓടി താഴ്വാരത്തെത്തി. ഇനി മുകളിലേക്ക് കുത്തനെയുള്ള ഒരു കയറ്റമാണ്. കുന്നിൻ ചരുവിൽ ഗ്രാമ്പു മരങ്ങളും കമുങ്ങിൻ്റെ മൂന്നോ നാലോ തടികളും. അവൻ ഓടി ചെന്ന് ഒരു മരത്തിനെ ചുറ്റിപിടിച്ച് മുകളിലേക്ക് ഉയർന്നു. അവിടെ നിന്ന് അടുത്ത തടിയിൽ പിടി നുറുക്കി. അങ്ങനെയെ അവിടെ കയറാൻ കഴിയൊള്ളു. ഒരു വിധത്തിൽ അവൻ പിടിച്ച് പിടിച്ച് കുന്നിൻ്റെ മുകൾ വശത്തെത്തി. അടുത്ത ഒരു മരത്തിലൂടി പിടിച്ച് കുന്നിന് മുകളിലെ വീടിൻ്റെ മുറ്റത്തേക്കവൻ എത്തി. അപ്പഴേക്കും ഗോകുൽ ആകെ തളർന്ന് പോയിരുന്നു. അവൻ കയറി ചെന്നപാടെ നിലത്തേക്ക് കിടന്ന് കിതയ്ക്കാൻ തുടങ്ങി. 

 

“”ടാ…””,

 

ഗോകുലിന് പിന്നാലെ വന്ന തടിയൻ ഏറ്റവും മുകളിലെ മരത്തടിയിൽ പിടിച്ച് കയറുന്നതിനിടയ്ക്ക് ഉറക്കെ ദേഷ്യത്തിൽ വിളിച്ച് പോയി. അത് കേട്ട് ഗോകുൽ വേഗം എഴുന്നേറ്റു. ഒരുത്തൻ അതാ കയറി വരുന്നു. അവൻ ഓടിചെന്ന് പിടിച്ചികയറുന്ന തടിയൻ്റെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തു. അയാളുടെ പിടിവിട്ട് പോയി. നിലത്തേക്ക് വീണ് ഉരുണ്ട് നിലത്തേക്ക് പൊയ്ക്കൊണ്ടിരുന്നു. പോവുന്നതിനിടയ്ക്ക് മരത്തടിയിലെല്ലാം അയാളുടെ ശരീരം ഊക്കോടെ ഇടിക്കുന്നുണ്ട്..

 

ഗോകുൽ വേഗം വീടിൻ്റെ മുന്നിലേക്ക് പാഞ്ഞു. പഴയ ഒരു ഫ്ലൂറസെൻ്റ് ബൾബ് കത്തികിടക്കുകയാണവിടെ അതിൽ പ്രാണികളും മറ്റും വന്ന് തട്ടികൊണ്ട് ശബ്ദം കേട്ട് കൊണ്ടിരിക്കുന്നു. 

 

ഗോകുൽ വേഗം പോയി വാതിലിൽ ശക്തിയായി അടിച്ചു. 

 

“”ആരേലും ഉണ്ടോ….””,

 

അത് പറയാനുള്ള സാവകാശം അവന് കിട്ടി അടുത്ത നിമിഷം പിന്നാലെ ഓടി വന്ന കുട്ടത്തിലൊരു വൻ ഒരു മരകഷ്ണം കൊണ്ട് ഗോകുലിൻ്റെ പുറത്ത് ആഞ്ഞു വീശി. 

 

അടികൊണ്ട് ഗോകുൽ വീടിൻ്റെ വരാന്തയിലേക്ക് കമഴ്ന്നു വീണു. വടിപിടിച്ചു നിന്നവൻ ഊക്കോടെ ഒന്ന് കൂടി ഗോകുലിൻ്റെ പുറത്ത് വീശി. രണ്ടാമത്തെ അടിയിൽ മരകഷ്ണം പൊട്ടി ചിതറി. അടുത്തതായി അവർ ചെയ്തത് കമഴ്ന്ന് കിടക്കുന്ന ഗോകുലിൻ്റെ കാലിൽ പിടിച്ച് വലിച്ച് നിലത്തേക്കിട്ടു. അതേ സമയം മൂന്നാമനും അവിടേക്കെത്തിയിരുന്നു. മൂന്നു പേരും കൂട്ടമായി നിലത്ത് കിടക്കുന്ന ഗോകുലിനെ ചവിട്ടി കുഴച്ചു. കൈയ്യിൽ കിട്ടിയ മണ്ണിൻ്റെ കുടമെടുത്ത് അവൻ്റെ തലയിലടിച്ച് പൊട്ടിച്ചു. 

 

എന്തോ വല്ല്യ ബഹളവും ഒച്ചപ്പാടും കേട്ടാണ് വീട്ടിനകത്തുള്ളയാൾ എഴുന്നേറ്റത്. രാത്രി പന്നിയോ മറ്റോ ഇറങ്ങി കൃഷി നശിപ്പിക്കുന്നതിന് കാവൽ കിടക്കുകയായിരുന്നു അയാൾ. ശബ്ദം കേട്ട് അയാൾ വേഗം എഴുന്നേറ്റ് തൻ്റെ മുണ്ടൊന്ന് കൂടി മുറുക്കി ഉടുത്തു. കട്ടിലിൽ കിടന്ന തോർത്തുമെടുത്ത് വീടിൻ്റെ ചെറിയ ഹാളിലേക്കെത്തി. അവിടെ ജനലുകൾ തുറന്നുകിടക്കുകയാണ് അതിൻ്റെ കർട്ടൺ മാറ്റി അയാൾ പുറത്തേക്ക് നോക്കി. 

 

ആരെയൊ മൂന്ന് പേര് ചേർന്ന് ഉപദ്രവിക്കുന്നു. കൈയ്യിൽ കിട്ടുന്നതെല്ലാം എടുത്ത് തല്ലുന്നു ചവിട്ടുന്നു. ഇനി വൈകിയാൽ അയാൾ ചത്തുപോവുമെന്ന് വീടിനകത്ത് നിൽക്കുന്നയാൾക്ക് തോന്നി. അയാൾ വേഗം പോയി വീടിൻ്റെ മെയിൻ സ്വിച്ച് ഓഫാക്കി. 

 

ഗോകുലിനെ ചവിട്ടി കൊണ്ടിരിക്കുന്ന നേരത്താണ് തങ്ങൾക്ക് മുന്നിലെ വീട്ടിൽ വെളിച്ചം അണഞ്ഞത്. മൂന്ന്പേരും എന്താ നടക്കുന്നതേന്നറിയാതെ ചുറ്റും നോക്കി. വെളിച്ചമില്ലാത്തത് കൊണ്ട് ഗോകുലിനെ ചവിട്ടിയിരുന്നത് നിറുത്തി. പ്രഹരം നിന്നതും ഒരു ഞെരക്കത്തോടെ അവൻ തിരിഞ്ഞു കിടന്നു. മേലാകെ ഒരു വേദനയായിരുന്നു. 

 

അടുത്ത നിമിഷം വീടിൻ്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. 

 

“”ട്ടേ….””,

 

വതലിനിടയിലൂടെ ഒരു വെടിയുണ്ട പാഞ്ഞു വന്ന് പതിച്ചത് മൂന്ന് തടിമാടന്മാരിൽ ഒരുവൻ്റെ കലിലായിരുന്നു. 

 

“”ആഹ്…””,””ഷൂട്ട് ചെയ്യ്ണ് ണ്ടെടാ…””,

 

വെടികൊണ്ടവൻ അലറി കൊണ്ട് വിളിച്ച് പറഞ്ഞു. അടുത്ത നിമിഷം വീടിൻ്റെ മെൻ ഓണായി. വാതലിൽ തന്നെ നൈറ്റ് വിഷൻ ഗൂഗിൾസ് വച്ച് നീണ്ട ഒരു റൈഫിൾ പിടിച്ച് അത്യാവശ്യം ഉയരമുള്ള ഒരാൾ നിൽക്കുന്നു. 

 

മൂന്നു പേർക്കും പേടിയായി. 

 

“”ഓട്രാ….””,

 

റൈഫിൾ പിടിച്ച് നിന്നയാൾ അലറി. മൂന്നു പേരും നടുങ്ങി. ഇനി നിന്നാൽ നെഞ്ചിൽ തുള വീഴുമെന്നവർക്ക് തോന്നി. തിരിഞ്ഞോടുകയല്ലാതെ വെറെ മാർഗ്ഗമില്ല അവർ ഓടി… 

 

തൻ്റെ തലയിലൂടെ വച്ചിരുന്ന നൈറ്റ് ഗ്ലാസ് അയാൾ ഊരിയെടുത്തു. അയാളുടെ പേര് എബി മാത്യൂ. ചുറ്റും ഉയർന്നും താഴ്ന്നും കിടക്കുന്ന പറമ്പ് മുഴുവൻ പുള്ളിയുടെ ആണ്. രാത്രി കാലങ്ങളിൽ ഇവിടുത്തെ പ്രദേശങ്ങളിൽ രാത്രി വന്യമൃഗങ്ങളുടെ ശല്ല്യമുള്ളത് കൊണ്ട് ഒരു രക്ഷക്കായി ലോക്കൽ നിർമ്മിതമായ റൈഫിളുകൾ സൂക്ഷിക്കുമായിരുന്നു. അതാണിപ്പൊ എബിയുടെ കൈയ്യിലിരിക്കുന്നത്. 

 

എബി നിലത്ത് മലന്ന് കിടക്കുന്ന പയ്യനെ ഒന്ന് സുക്ഷിച്ച് നോക്കി. അവനാകെ അവശനാണ് വേഗം ആശുപത്രിയിലേക്കെത്തിക്കേണ്ടതുണ്ട്. എബി വേഗം തോക്ക് എടുത്തിടത്ത് വച്ച് ഒരു ടീഷർട്ടുമിട്ട് വന്നു. ശേഷം തൻ്റെ എക്സ് യു വി കാറിൻ്റെ ചാവിയും എടുത്ത് വീടും പൂട്ടി പുറത്തിറങ്ങി. പോർച്ചിൽ കിടന്നിരുന്ന കാറ് സ്റ്റാർട്ടാക്കി ഗോകുലിനടുത്ത് കൊണ്ടു വന്ന് നിറുത്തി. ശേഷം ഗോകുലിനെ താങ്ങി എടുത്ത് കാറിനകത്തിട്ട് വേഗം ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു.

 

***★☆★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com