പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27327

സൂര്യഗിരി താഴ്വര…

 

സൂര്യഗിരിക്ക് താഴെ ഉഷപരാഷ്ട്രമെന്നൊരു ദേശം. ഇന്നും മനുഷ്യരാൽ എത്തിപ്പെടാനാവാതെ തികച്ചും വലിയൊരു വന വിസ്തൃതിയിൽ പടർന്നു കിടക്കുന്ന സ്വരാഷ്ട്ര കുലത്തിന്റെ രാജ്യം.

 

ഉഷപരാഷ്ട്രയിലെ ജനങ്ങൾ തങ്ങൾക്ക് പക്കലുള്ള വനഭൂമിയിൽ കൃഷിചെയ്തും മറ്റുമാണ് കഴിഞ്ഞു പോരുന്നത്. ദേശത്തിൻ്റെ മുക്കാൽ ഭാഗത്തിന് മുകളിലും കാടാണ്. വലിയ വട വൃക്ഷങ്ങളും കുന്നിൻ ചരിവുകളും അരുവികളും ഒക്കെ അടങ്ങിയ ഒരു ഭൂപ്രകൃതീയാണ് ഉഷപരാഷ്ട്രയിലുള്ളത്.

 

ഉഷപരാഷ്ട്രയിലൂടെ ഒഴുകുന്ന ഛായാനദിയിൽ രൂപം കൊണ്ടിട്ടുള്ള ദ്വീപുകളിലും ഒക്കെയായിട്ടാണ് ജനങ്ങളുടെ വാസം.

 

ഉപരാഷ്ട്രയിൽ രണ്ട് കുലങ്ങളാണ് നിലനിന്നിരുന്നത് സൂര്യനെ ആരാധിച്ചു പോരുന്ന സൂര്യകുല വംശരും ചന്ദ്രനെ ആരാധിച്ചു പോരുന്ന ചന്ദ്രകുല വംശരും. രണ്ടു കുലവും വളരേ സ്നേഹത്തോടെയും പരസ്പര സഹായത്തോടെയും ജീവിച്ചു പോന്നു. 

 

ഉപരാഷ്ട്ര വലിയ വന വിസ്തൃതി ആയിരുന്നെങ്ങിലും എല്ലാവർക്കും കൂടി ഒരു ക്ഷേത്രം മാത്രമേയുണ്ടായിരുന്നുള്ളു. 

 

പ്രതിഷ്ഠ.., ഏഴ് കുതിരകൾ വലിക്കുന്ന രഥത്തിന് സമാനമായി നിർമ്മിച്ച പ്രധാന ഗോപുരം അതിന് നടുവിലായി സൂര്യദേവൻ്റെ ഒരു പ്രതിരൂപം. ചിന്തിക്കാൻ കഴിയാത്ത അത്ര പഴക്കം സംഭവിച്ച ക്ഷേത്രത്തിൻ്റെ പ്രധാന ഗോപുരവും ക്ഷേത്ര കുളവും ഒഴിച്ച് ഭാക്കി അവശേഷിച്ചിരുന്ന ഭാഗങ്ങളെല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് പോയിരുന്നു. കരിങ്കല്ലിൽ വെട്ടിയുണ്ടാക്കിയ ചുവരുകളും മതിലുകളും പാതയുമെല്ലാമാണ് ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 

 

ക്ഷേത്രവും പരിസരവും മറ്റും ആകെ കാട് കയറിയ അവസ്ഥയിലാണ്. വള്ളിപടർപ്പുകളും കുറ്റികാടുകളുമായി അങ്ങിനെ ഒരു ദേശം.

 

ക്ഷേത്രത്തിൽ രണ്ട് നേരം മാത്രമേ പൂജകൾ നടക്കൂ. അതിരാവിലെ സൂര്യോദയ സമയത്തും വൈകിട്ട് സൂര്യാസ്ഥമന സമയത്തും. കാലത്തേ സൂര്യ ദേവനെയും വൈകിട്ട് ചന്ദ്രദേവനെയും അർച്ചന ചെയ്യുക എന്നതാണ് ക്ഷേത്രത്തിൻ്റെ രീതി. പൂജയ്ക്കായി വരുന്ന പരികർമ്മി സ്വരാഷ്ട്രനായിരിക്കും.

 

എന്നത്തെയും പോലെ ഒരു പ്രഭാതം. സ്വരാഷ്ട്ര കുലത്തിലെ വൃദ്ധനായ പരികർമ്മി സൂര്യോദയത്തിന് മുൻപ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ ധൃതിപിടിച്ച് നടന്നു. ആകെ ശോഷിച്ച ഒരു രൂപമാണയാളുടേത്. ഒറ്റമുണ്ടും കഴുത്തിൽ പിന്നി പിന്നി പോയിരിക്കുന്ന അംങ്കവസ്ത്രവുമാണ് വേഷം. 

 

വനത്തിന് നടുവിലൂടുള്ള പാതയിലൂടെ ക്ഷേത്രം ലക്ഷ്യമാക്കി അയാൾ നീങ്ങി. ചെരുപ്പ് ഉപയോഗിക്കാത്ത പാതങ്ങൾ മണ്ണിലൂടെ ചുറ്റി കിടക്കുന്ന വള്ളി പടർപ്പുകൾക്ക് മുകളിലൂടെ ചവിട്ടിമെതിച്ച് നടന്നു കൊണ്ടിരുന്നു.

 

ഒറ്റക്കല്ലിൽ കൊത്തിയെടുത്ത വലിയ രണ്ട് തൂണുകളാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് കാണുക. പണ്ടൊരു കവാടമായിരുന്നു അത്. ഇന്നതിൻ്റെ രണ്ട് തൂണുകൾ മാത്രമേ അവശേഷിക്കുന്നുള്ളു. അയാൾ തുണുകൾ കടന്ന് ചെന്നത് ഒരു കൽമണ്ഡപത്തിലേക്കാണ്. ഒരാളുടെ നെഞ്ചോളമുയരത്തിൽ വലിയൊരു തറ. കല്ലിൽ തന്നെ കൊത്തിയുണ്ടാക്കിയതാണ്. അതിന് മേൽക്കൂരയും തൂണും എല്ലാം കല്ലിൽ തന്നെ നിർമ്മിച്ചതായിരുന്നു. ഇപ്പൊ മേൽക്കൂരയൊന്നും തന്നെയില്ല. വലിയൊരു തറയായി അത് അവശേഷിക്കുന്നു. 

 

മണ്ഡപത്തിൻ്റെ അവശിഷ്ടങ്ങൾ കഴിഞ്ഞാൽ ക്ഷേത്രത്തിൻ്റെ പ്രധാന ഗോപുരത്തിലേക്കുള്ള ചവിട്ടുപടികളാണ്. മൂന്നാല് ആള് പൊക്കമുണ്ടതിന്. അതിന് ചുറ്റും രണ്ട് തട്ടായി പ്രതക്ഷിണ വഴിയും ചുറ്റുമതിലും ഒക്കെയുണ്ടായിരുന്നു. ഇപ്പോഴതില്ല. അവിടെയാല്ലാം വള്ളി പടർപ്പുകളും മറ്റും വന്ന് നിറഞ്ഞിരിക്കുന്നു. വള്ളി പടർപ്പുകളിലൂടെ കുരങ്ങന്മാർ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കുന്നു. 

 

ക്ഷേത്രത്തിൻ്റെ പിൻ വശത്ത് കൂടി കുളത്തിലേക്കുള്ള ചവിട്ടുപടികളാണ്. നല്ല വെള്ളമുള്ള ആഴമുള്ള ഒരു കുളമായിരുന്നു ക്ഷേത്രക്കുളം. പുജയ്ക്കാവശ്യമായ വെള്ളം മാത്രമേ അതിൽ നിന്ന് ശേഖരിക്കു. 

 

പരികർമ്മി തൻ്റെ മുണ്ടുമടക്കിൽ വച്ച് അരയിലെ തിരുകിവച്ചിരുന്ന വലിയ നീണ്ട താക്കോലെടുത്തു. എന്നിട്ട് മൂന്നാൾ ഉയരത്തിൽ നിൽക്കുന്ന വലിയ ചന്ദന തടിയുടെ വാതിലിൻ്റെ താക്കോൽ ദ്വാരത്തിൽ ഘടിപ്പിച്ചു. രണ്ട് തിരിക്ക് കൊളുത്ത് നിഷ്പ്രയാസം തിരിഞ്ഞു. 

 

കൊളുത്ത് മാറിക്കഴിഞ്ഞ ശേഷം അയാൾ വാതിലിൻ്റെ ഒരു പൊളി ശക്തിയിൽ തള്ളി തുറന്നു. അത് മലർക്കെ തുറന്നിട്ടു. ശേഷം മറു പൊളിയും തുറന്നു. 

 

സൂര്യൻ ഉദിക്കാനാവുന്നതേയുള്ളു. കിഴക്ക് നിന്ന് ഉയർന്ന് പൊങ്ങുമ്പോൾ പ്രകാശം കൊണ്ട് വിഗ്രഹം അഭിഷേകം ചെയ്യുന്നതിന് സമാനമാണ് പ്രതിഷ്ഠയുടെ നിർമ്മിതി. അടുത്തെങ്ങും അത്ര ഉയരത്തിൽ വൃക്ഷങ്ങളുമില്ല. 

 

വാതിലുകൾ തുറന്നിട്ടും ശ്രീകോവിലിൽ വെളിച്ചമുണ്ടായിരുന്നില്ല. അയാൾ വർഷങ്ങളായി അണയാതെ കത്തിക്കോണ്ട് കിടക്കുന്ന വിളക്കിൽ നിന്ന് തിരിയുപയോഗിച്ച് അഗ്നി എടുത്തു. ശേഷം കോവിലിനകത്തെ ദീപ സ്തംഭത്തിലേക്ക് അഗ്നി പകർന്നു. അവ കത്തിതുടങ്ങിയപ്പോൾ കോവിലിനകം പ്രകാശം നിറയാൻ ആരംഭിച്ചു. 

 

ചുവിരിലെ ഒരു സ്തംഭം കൈയ്യിലേന്തി വൃദ്ധയായ സ്വരാഷ്ട്രൻ സൂര്യവിഗ്രഹത്തിനടുത്തേക്ക് ചെന്നു. സ്തംഭം നിലത്ത് കുത്തനെ വച്ച് അയാൾ വിഗ്രഹത്തിൽ തലേന്ന് ചാർത്തിയ ഓരോ വസ്തുക്കളായി അഴിച്ചെടുക്കാൻ തുടങ്ങി. ആദ്യം അഴിച്ചത് ചാർത്തിയിരുന്ന പുഷ്പ്പഹാരം ആയിരുന്നു. അത് കൈയ്യിലെടുത്തു എന്നിട്ട് കുനിഞ്ഞ് താഴെ ഇരിക്കുന്ന പാത്രത്തിലാക്കി. ശേഷം വീണ്ടും ഒന്ന് നിവർന്നു. വിഗ്രഹത്തിൽ പറ്റിപിടിച്ചിരുന്ന പൂക്കളുടെ അവശിഷ്ടങ്ങൾ തട്ടികളയാനായി തുടങ്ങി. 

 

തട്ടുന്നതിനിടയിൽ പെട്ടന്നാണയാൾ ശ്രദ്ധിച്ചത് എന്തോ ഒന്ന് നഷ്ടമായത് പോലെ വിഗ്രഹത്തിൻ്റെ കണ്ഡഭാഗം ശൂന്യമായത് പോലെ. വൃദ്ധൻ വേഗം നിലത്ത് കുത്തി വച്ചിരുന്ന സ്തഭം കൈയ്യിലെടുത്ത് സൂര്യദേവൻ്റെ കഴുത്തിലേക്ക് വെളിച്ചം തെളിയിച്ച് നോക്കി. അവിടെ ശൂന്യമായിരിക്കുന്നു. 

 

ഇത്ര കാലം സൂക്ഷിച്ചിരുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ മാണിക്യമാല കാണാനില്ല. അയാൾ വീണ്ടും വീണ്ടും നോക്കി. ഇല്ല അവിടെ അതില്ല. കൈയ്യിൽ പിടിച്ചിരുന്ന സ്തഭം അറിയതെ തന്നെ വഴുതി കൈയ്യിൽ നിന്ന് നിലത്തേക്ക് ചാടി. കണ്ണുകൾ കലങ്ങി മറിഞ്ഞു. 

 

“”അവള് വരാൻ സമയമായെന്നാണോ ദേവാ…””,

 

വൃദ്ധൻ തങ്ങളുടെ മൂർത്തിക്ക് മുൻപിൽ കൈ കൂപ്പി കൊണ്ട് നിന്നു. അയാൾക്ക് ഈ വിവരം എല്ലാവരെയും അറിയിക്കണമെന്ന് തോന്നി. ശ്രീകോവിലിൽ നിന്നയാൾ പുറത്തേക്കോടി. ക്ഷേത്രത്തിൻ്റെ നടയ്ക്കലെ മണ്ടപത്തിൽ പിടിപ്പിച്ചിരുന്ന വലിയ മണിയുടെ ചരട് പിടിച്ച് ശക്തിയിൽ വലിച്ചു. 

 

“ഡിം………”

 

വലിയ ശബ്ദത്തിൽ മണി ശബ്ദിച്ചു. വീണ്ടും രണ്ട് പ്രാവശ്യം അയാൾ മണി നാദം മുഴക്കി. ശ്രീകോവിലിന് താഴെയായാണ് ഉഷപ ദേശത്തേ വീടുകൾ. മണിമുഴക്കം കേട്ട് ദേശത്തിന്റെ ഓരോ ഭാഗങ്ങളിലായി വെളിച്ചം തുടരെ തുടരെ തെളിഞ്ഞു വന്നു. കൂടെ കലപില ശബ്ദവും… 

 

തുടരും…

 

പതിനേഴാം തീയാട്ടിലൂടെ

 

🌥️

 

 

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com