പതിനാറാം 👹 തീയാട്ട് {Sajith} 1511

Views : 27068

 

നീലിമ്പപുരം

*★*

 കുഞ്ഞൂട്ടൻ പോയ ശേഷം അജയനും സീമയും മകൾ സാന്ദ്രയും മംഗലത്ത് നിന്നില്ല. അവർ തിരികെ വീട്ടിലേക്ക് പോന്നു. 

 

അധികം ദൂരമൊന്നുമുണ്ടായിരുന്നില്ല അജയൻ്റെ വീട്ടിലേക്ക് ഏറിവന്നാൽ അരക്കിലൊ മീറ്റർ. കുഞ്ഞൂട്ടൻ പോയ നിമിഷം മുതൽ സീമയുടെ കണ്ണുകൾ ചുവന്നായിരുന്നു ഇരുന്നത്. അവൾടെ വിഷമം ഭർത്താവായ അജയന് മാത്രമേ മനസിലാവു. എല്ലാത്തിനും കാരണം അയാളാണെന്ന് സ്വയം ബോധ്യം അജയനുള്ളത് കൊണ്ടാണത്. സീമ കുഞ്ഞൂട്ടനെ അകറ്റി നിർത്തേണ്ടത് അവൻ്റെയും തങ്ങളുടെയും

വിധിയാണെന്നതാണ് അയാളുടെ ന്യായം. മരിച്ചു പോയ ശങ്കരേട്ടന് കൊടുത്ത വാക്കും അത് തന്നെയാണ്. 

 

അൽപ നേരം നടന്ന് അവർ വീടിന് മുൻപിലെത്തി. മുറ്റത്ത് ലൈറ്റ് തെളിഞ്ഞ് തന്നെ കിടക്കുകയാണ്. ഉമ്മറത്തേക്ക് ആദ്യം കയറിയത് സാന്ദ്രയാണ്. അവൾ വേഗം കോളിംഗ് ബെൽ അമർത്തി.

 

കുഞ്ഞൂട്ടൻ പോയശേഷം വീടിൻ്റെ ഹാളിൽ ഗോകുൽ ഒറ്റ ഇരിപ്പായിരുന്നു. കോളിംഗ് ബെല്ലിൻ്റെ ശബ്ദം കേട്ടാണ് അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കുന്നത്. അച്ഛനും അമ്മയും ആയിരിക്കുമെന്ന് അവനറിയാം. 

 

അവർ ഇന്ന് കുഞ്ഞൂട്ടൻ പോവുന്നതിനും പ്രശ്നങ്ങൾ തുടങ്ങുന്നതിനും മുൻപ് വരെ മംഗലത്ത് നിൽക്കാം എന്ന് തന്നെയാണ് കണക്ക്കൂട്ടി ഇരുന്നത്. അതിന്

ശേഷം അവിടെ നിൽക്കാൻ കഴിയില്ലല്ലോ. 

 

ഗോകുൽ വാതിൽ തുറന്നു. മുൻപിൽ തന്നെ നിന്നിരുന്ന സാന്ദ്ര അകത്തേക്ക് കയറി പോയി. പിന്നാലെ വന്നത് സീമയാണ് തലകുനിച്ച് പിടിച്ചാണവൾ നടന്ന് വീട്ടിൽ കയറുന്നത്. സീമ ഗോകുലിനെ കടന്ന് അകത്തേക്ക് പോയി .

 

“”അമ്മയ്ക്ക് സമാധാനായില്ലേ…””,””ഏട്ടൻ പോയി ഇനി ഇങ്ങട്ട് വരില്ല…””,

 

തലകുനിച്ചു നടക്കുന്ന സീമ ഗോകുലിൻ്റെ സംസാരം കേട്ട് തല ഉയർത്തി. അവരുടെ കണ്ണുകൾ ചുവന്നിരിക്കുന്നത് കണ്ട് ഗോകുലിന് പുശ്ചം തോന്നി.

 

“”അവരെല്ലാരും അത്രയൊക്കെ ചെയ്തിട്ടും അമ്മ ഒരക്ഷരം മിണ്ടിയില്ലല്ലോ…””,””പിന്നെ എന്തിനാ ഇപ്പൊ കരയണെ…””,

 

ഗോകുലിൻ്റെ ശബ്ദം ഉയർന്നു. സീമയുടെ കണ്ണുകൾ ഒഴുകാൻ തുടങ്ങി. ഒരു സഹായമെന്നോണം അവൾ വീട്ടിലേക്ക് കയറി വരുന്ന അജയനെ നോക്കി. ഗോകുൽ പറഞ്ഞതെല്ലാം അയാളും കേട്ടിരുന്നു. അവൾക്ക് വേണ്ടി അജയൻ സംസാരിച്ചു.

 

“”പോവേ ….””,””എങ്ങട്ട് പോയി …””,

 

“”അറിയില്ല…””,””അച്ഛൻ തന്നതാണെന്ന് പറഞ്ഞ് കൊടുത്ത പൈസയും വേടിച്ചില്ല…””,

 

“”ഈ ചെക്കൻ…””,

 

അജയൻ വേഗം തൻ്റെ ഫോണെടുത്ത് കുഞ്ഞൂട്ടൻ്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. അവൻ എടുക്കുന്നില്ല. അജയൻ വീണ്ടും ശ്രമിച്ചു. എന്നിട്ടും കിട്ടുന്നില്ല.

 

“”അവൻ എടുക്കുന്നില്ലല്ലോ …””,

 

സീമയുടെ മുഖത്തേക്ക് നോക്കി അയാൾ പറഞ്ഞു. അവളും ചെറിയൊരു ഭയപ്പാടോടെയാണ് നിൽക്കുന്നത്.

 

“”നീ പോയി കെടന്നോ …””,””ഞാൻ ഒന്നൂടി വിളിച്ച് നോക്കാം …””,

 

സീമ കണ്ണുകൾ തുടച്ച് കൊണ്ട് തലയാട്ടി തിരികെ മുറിയിലേക്ക് പോയി.

 

“”വല്ല്യച്ഛനാണച്ചാ ഏട്ടനെ നല്ലോണം തല്ലിയത്…””,

 

“”മ്മം …””,””ഞാൻ വരാൻ വൈകി പോയി…””,

 

“”അമ്മ എന്തിനാ കരയണെ…””,””അമ്മക്കെന്താ പറ്റിയെ…””,””ഇത്ര കാലം ഏട്ടനെ കണ്ണെടുത്താ കണ്ടൂടായിരുന്നു…””, “”എപ്പഴും ചീത്ത…””,””ആഹ് അമ്മ തന്നെയാണോ കരയണെ…””,

 

 “”അമ്മേനോട് നീ ഒന്നും ചോദിക്കാനൊന്നും നിക്കണ്ട….””,””പിന്നെ കുഞ്ഞൂട്ടൻ എവടെയാണെന്ന് അറിയാണങ്കിൽ എന്നെ അപ്പൊ തന്നെ വിവരമറിയിക്കണം…””,

 

ഗോകുൽ തലയാട്ടി.

 

“”എന്നാ പോയി കെടന്നോ …””,

 

ഗോകുൽ തൻ്റെ മുറിയിലേക്ക് പോവാനായി പടികൾ കയറി തുടങ്ങി. അജയൻ മുൻപിലെ വാതിൽ അടക്കാനും പോയി.

 

“”അച്ഛാ ഞാനിനി മംഗലത്തേക്ക് ഇണ്ടാവില്ലാട്ടോ…””,””അവരോട് ഒന്നും എനിക്ക് ക്ഷമിക്കാൻ പറ്റില്ല…””,””തൊട്ടത് എൻ്റെ സ്വന്തം ഏട്ടനെ തന്നെയാ അത് ഞാൻ ഒരിക്കലും മറക്കില്ല…””,

 

ഗോകുൽ മുകളിലേക്ക് പോയിട്ടുണ്ടായിരുന്നില്ല. പടിക്കു പകുതിക്കെ വച്ചവൻ ഉറച്ച ശബ്ദത്തോടെ അജയനോട്

പറഞ്ഞു. അജയൻ്റെ മറുപടിയൊന്നും കിട്ടാതായപ്പോൾ അവൻ മുകളിലേക്ക് കയറി പോയി. അജയന് സത്യത്തിൽ ഒന്നും പറയാനുണ്ടായിരുന്നില്ല. അയാൾ തൻ്റെ മുറിയിലേക്ക് നടന്നു.

 

മുറിയുടെ വാതിൽ തുറന്നപ്പഴേ ഏങ്ങലടി ശബ്ദം കേൾക്കാം. അയാൾ മുറിയിലെ ലൈറ്റ് ഓണാക്കി

 

ഉടുത്തിരുന്ന വസ്ത്രം പോലും മാറ്റാതെ കട്ടിലിൽ കയറി കിടക്കുകയാണ് സീമ.

 

“”സീമേ ആഹ് ഉടുപ്പ് മാറീട്ട് കിടക്കാരുന്നില്ലേ…””,

 

തൻ്റെ പോക്കറ്റിലേ ഫോണും പേഴ്സും മുറിയിലെ മേശമേൽ വച്ച് കൊണ്ടയാൾ ചോദിച്ചു. എന്നാൽ സീമയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ല. 

 

അജയൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. തൻ്റെ വെള്ളമുണ്ട് ഊരി ഒരു കൈ ലിഉടുത്തു. ഷർട്ടും ഊരി മാറ്റി ബാത്ത്റൂമിൽ കയറി ഒന്ന് ഫ്രഷായി വന്ന് കട്ടിലിൽ കയറി കിടന്നു.

 

“”ഇങ്ങനെ കരഞ്ഞിട്ടെന്താടോ കാര്യം…””,””ഞാൻ മുന്നേ കൂട്ടി പറഞ്ഞിരുന്നതല്ലേ…””,””ഇങ്ങനെ ഒരു ദിവസം വരും…””,””ഇപ്പൊ നടന്നത് പോലെ അല്ലങ്കിൽ വേറെ ഒരു രീതിക്ക്…””,””അവൻ നമ്മടെ മോനല്ലാന്നുള്ള കാര്യം അറിയും നമ്മളെ ഒക്കെ വിട്ട് പോവും എന്ന് ഞാൻ പറഞ്ഞിട്ടില്ലേ…””,

 

തലയ്ക്ക് പിന്നിൽ കൈകൾ മടക്കി വച്ച് കൊണ്ട് കണ്ണുകൾതുറന്ന് സീമക്കരുകിൽ മലന്ന് കിടന്ന് കൊണ്ട് അജയൻ പറഞ്ഞു.

 

“”എന്നാലും അവരൊക്കെ ഒരുപാട് തല്ലി കുഞ്ഞൂട്ടനെ…””,””ഇനിക്കത് നോക്കി നിക്കാനെ പറ്റിയുള്ളു…””,””ഒന്ന് വേണ്ടാന്ന് പറയാൻ കൂടി കഴിഞ്ഞില്ല…””,””അവൻ്റെ മനസ് ഒരുപാട് വേദനിച്ചിട്ടാ ഇവടെ നിന്ന് എറങ്ങി പൊയെ…””,””ഇൻ്റെ കുട്ടി ശപിചിട്ട്ണ്ടാവും ഇന്നെ…””, 

 

സീമയുടെ മാനസികാവസ്ഥ അജയന് ഊഹിക്കാവുന്നതേയുള്ളു. താൻകാരണമാണ് അവളിപ്പോൾ കരയുന്നതെന്നും അയാൾക്കറിയാം. 

 

“”ഞാനവനെ നാളെ പോയി കാണാം…””,””പറഞ്ഞ് മനസിലാക്കാം…””,””കുഞ്ഞൂട്ടൻ്റെ അച്ഛനും അമ്മയും ആരാന്നവൻ അറിയട്ടെ…””,

 

അജൻ ദീർഘമായി ഒന്ന് ശ്വസം അകത്തേക്കെടുത്ത് കൊണ്ട് പറഞ്ഞു. 

 

“”ഇനി അത് വേണ്ട ഏട്ടാ…””,””ആരാണെന്നവൻ അറിയണ്ട…””,””എടുത്ത് വളർത്തിയതാണങ്കിലും ഇപ്പൊ അവൻ്റെ അച്ഛനും അമ്മയും നമ്മളല്ലേ…””,””അതങ്ങനെ തന്നെ കിടന്നോട്ടേ…””,

 

“”അങ്ങനെ പറഞ്ഞാൽ എങ്ങനെയാ…””,””അവനെല്ലാം അറിയണമെന്ന് നിനക്ക് തന്നെയായിരുന്നില്ലേ ധൃതി…””,

 

“”ഏട്ടാ അന്ന് എനിക്കതാ ശരിയെന്ന് തോന്നിയത്…””,””ശങ്കരേട്ടന് ഏട്ടൻ കൊടുത്ത വാക്ക് അത് തന്നെ

ആയിരുന്നില്ലേ…””,””ഇപ്പൊ എനിക്കെന്തോ ഇൻ്റെ കു ട്ട എൻ്റെ കൺവെട്ടത്ത്ന്ന് പോവാൻ പോവാണെന്ന് തോന്നാണ്…””,

 

“”ശങ്കരേട്ടന് കൊട്ത്ത വാക്ക്…””,””അത് തന്നെയാ എനിക്ക് മുമ്പിലുള്ള ഒരു തടസവും…””,

 

കൈകൾ തലയ്ക്ക് പിന്നിൽവച്ച് മലന്ന്കിടന്ന് കൊണ്ടയാൾ പറഞ്ഞു.

 

“”ഇത് വരെ എനിക്ക് വിശ്വാസായിരുന്നു…””,””ഞാൻ എത്രയൊക്കെ വഴക്ക് പറഞ്ഞാലും അവൻ എൻ്റെ അടുത്ത് തന്നെ വരുംന്ന്…””,””പക്ഷെ ഇപ്പൊ പേടിയാവുന്നുണ്ട്…””,””ഇനി എൻ്റെ കുട്ടി ഒറ്റക്കാവില്ലേ…””,””എങ്ങട്ട് പോവും അവന് കൂട്ടിന് ആരും ഇണ്ടാവില്ല…””,

 

“”അതോർത്ത് നീ പേടിക്കേവേണ്ട…””,””അവനിപ്പൊ ഇന്ദിരയുടെ അടുത്തേക്കായിരിക്കും പോയിരിക്കാ…””,””അവനെ എങ്ങോട്ടും വിടതെ പിന്തുടരുന്ന ഒന്ന് അവിടെയുണ്ട്…””,””അത് വിട്ട് കുഞ്ഞൂട്ടൻ എങ്ങോട്ടും പോവില്ല…””,

 

“”ഇന്ദിരേച്ചിയോ …””,””അവരെവടെയാ…””,

 

“”അതറിയില്ല സീമേ…””,””കുഞ്ഞൂട്ടന് അറിയായിരിക്കും…””,””പെരുമാളര് കൂട്ടത്തോടെ കഴിയുന്ന എവിടെയോ ആണ്…””,””സ്രാവൺ വിളിച്ച് ചോദിക്കാം എന്ന് പറഞ്ഞിട്ട്ണ്ട്…””,””നമ്മക്ക് നോക്കാം…””,

 

സീമ മറുപടിയായി ഒന്ന് മൂളി.

 

“”പിന്നെ ഒരു കാര്യം നീ ശ്രദ്ധിക്കണം…””,””ഒരു കാരണവശാലും ഗോകുലിനെ കുറച്ചി ദിവസത്തേക്ക് രാത്രി പുറത്തേക്ക് വിടരുത്…””,””അവൻ തല്ലിയിരിക്കുന്നത് ശേഖരേട്ടൻ്റെ മോനെയാ…””,””ദേഷ്യത്തിലും വാശിയിലും ഏട്ടൻ സ്വന്തവും ബന്ധവും ഒന്നും നോക്കണ ആളല്ല…””,””അതേ സ്വഭാവം തന്നെയാ രണ്ട് മക്കൾക്കും

കിട്ടിയിരിക്കുന്നത്…””,””അത് കൊണ്ട് ഗോകുൽ തല്ലിയത് അവര് അങ്ങനെയൊന്നും മറക്കില്ല…””,””എന്തങ്കിലും പറ്റി പോയിട്ട് പിന്നെ പറഞ്ഞിട്ടും കരഞ്ഞിട്ടും ഒന്നും കാര്യം ഇണ്ടാവില്ല…””,

 

അജയന് എതിർ വശത്തേക്ക് തിരിഞ്ഞ് കിടക്കായിരുന്ന സീമ ഭർത്താവിന് നേരെ തലതിരിച്ചു. അവളുടെ മുഖം കണ്ടാലേ അറിയാം നന്നായി ഭയന്നിട്ടുണ്ട്. ശ്വാസം അടക്കി പിടിച്ചാണവൾ കിടക്കുന്നത്.

 

“”പേടിക്കൊന്നും വേണ്ട ഒന്ന് ശ്രദ്ധിക്കണം എന്നേ പറഞ്ഞൊള്ളൂ…””,

 

സീമയുടെ അടുത്ത് നിന്ന് ഒരു ഈണം മാത്രമേ ഉയർന്നൊള്ളു സംസാരം ഒന്നും ഇണ്ടായില്ല. ശേഷം കൈ രണ്ടും കൂട്ടി പിടിച്ച് തലയ്ക്കടിയിൽ വച്ചു, തലയിണ പോലെ.

 

കണ്ണുകളടച്ചപ്പോൾ ഒരു തുള്ളി മൂക്കിൻ്റെ വക്കിലൂടെ ഒഴുകി ബെഡിൽ ചാടി. തൻ്റെ മക്കളുടെ ദുർവിധിയോർത്ത് സീമ വിലപിച്ചു. ‘ഒരാളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു അടുത്ത ആളെ അക്രമിക്കാൻ അണിയറയിൽ പടയൊരുങ്ങുന്നു. ഇതെല്ലാം എവിടെ ചെന്നാണ് അവസാനിക്കുക എന്ന് സീമ മനസിൽ കരുതി ….

 

****★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com