പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27485

താഴെ തമ്മിലിടിച്ച് രണ്ടും ഉരുണ്ടു വീണു അപ്പുവിൻ്റെ ഇടി കൊണ്ട് ഗൗരിയുടെ തലയ്ക്ക് ചെറിയൊരു വേദന.

 

“”അയ്യോ മോളേ…””,””വാ എഴുന്നേക്ക്…””,

 

അപ്പു വേഗം ഗൗരിയെ പിടിച്ചെഴുന്നേൽപ്പിച്ചു. 

 

“”എവെടെ നോക്കിയാ ചേച്ചീ ഓടണെ…””,””മനുഷൻ്റെ തല പൊട്ടീന്നാ തോന്നണെ…””,

 

“”അച്ചോടാ…””,””ചേച്ചി നോക്കാ…””,””എവടെ തല കൊണ്ടാ…””,

 

“”ദാ ഇവ….””,

 

ഗൗരിയുടെ സംസാരം പകുതിക്കെ നിന്നു. പിന്നെ നോട്ടം അപ്പൂൻ്റെ കവിളിലേക്കായി.

 

“”ചേച്ചീൻ്റെ കവിളിലെന്താ പറ്റിയെ…””,

 

ഗൗരി അപ്പൂൻ്റെ കവിളിലൊന്നു തോട്ടു.

 

“”കവിളിലോ…””,””കവിളിലെന്താ…””,

 

ഗൗരി അടക്കിപിടിച്ച് ചിരിക്കാൻ തുടങ്ങി…

 

“”ഇവടെ തന്നെ നിക്ക് വേറെ എങ്ങട്ടും പോവല്ലേ…””,””ഞാനിപ്പ വരാം…””,

 

കൈ കൊണ്ട് അവിടെ നിക്കാൻ പറഞ്ഞ് ഗൗരി വേഗം പോയി മേശപ്പുറത്തിരുന്ന കണ്ണാടിയുമായി അപ്പുവിനടുത്തെത്തി…

 

“”ഇത് നോക്കിയെ…””,

 

ഗൗരി കണ്ണാടി അപ്പുവിന് നേരെ പിടിച്ച് കാണിച്ച് കൊടുത്തു. 

 

കവിളിലെ പാട് കണ്ടതും അപ്പൂനാകെ നാണമായി കൂടെ നാണക്കേടും. കുഞ്ഞൂട്ടൻ നേരത്തേ കടിച്ചപാടാണത്. അവള് തറപ്പിച്ച് പടികൾക്ക് മുകളിലേക്ക് നോക്കി. അവിടെ കുഞ്ഞൂട്ടനെ കണ്ടില്ല…

 

“”എന്ത്‌ പറ്റിയതാ ചേച്ചി വല്ലതും കടിച്ചോ…””,

 

“”ആഹ്… മോളേ…””,””ഒരു പട്ടി കടിച്ചതാ…””,

 

“”അത് കൊള്ളാലോ…””,””വേഗം വാക്സിനെടുത്തോ…””,””ഇല്ലേ…””,

 

“”ടീ ടീ… വല്ലാണ്ട്…””,””ട്ടോ…””,

 

“”ഓഹ് സരി…””,

 

ഗൗരി അവിടെ നിന്നും നീങ്ങിയപ്പഴേക്കും അപ്പു അവളെ പിടിച്ചു നിറുത്തി.

 

“”മോളേ പോവല്ലേ…””,””നല്ല വെശപ്പ്ണ്ട്…””,””ഈ കോലത്തിൽ അവരുടെ മുന്നിലെങ്ങാനും പോയാ ആകെ നാണം കെടും ഒരു ബുദ്ധി പറഞ്ഞ് താ…””,

 

“”ചെയ്ത ആളോട് ഭക്ഷണം കൊണ്ട് തരാൻ പറ…””,””പിന്നെ ഐസ് വച്ചാ പാട് മാറി കിട്ടും…””,””ഏട്ടനെ പറഞ്ഞ് വിട്ടാ മതി ആരും കാണാതെ ഞാൻ കൊടുത്തയക്കാം…””,

 

“”അത് കൊള്ളാം…””,””ഞാനെന്നാ മോളിൽ പോവാ…””,””ആഹ് ജന്തൂനെ ഞാൻ പറഞ്ഞയക്കാം…””,

 

“”ഹ…ഹ…ഹ….””,

 

ഗൗരി പോയ്ക്കഴിഞ്ഞ് അപ്പു മുകളിലേക്ക് പോന്നു. ലക്ഷ്യം കുഞ്ഞൂട്ടൻ്റെ മുറിയായിരുന്നു. 

 

കുളി കഴിഞ്ഞ് ഒരു മുണ്ടും ഷർട്ടും ഇട്ട് കണ്ണാടിക്ക് മുൻപിൽ നിന്ന് മുടി ചീവായിരുന്നു കുഞ്ഞൂട്ടൻ. അപ്പു നേരെ മുറിയിൽ കയറി ചെന്ന് കട്ടിലിൽ ഇരുന്നു. ചുണ്ട് കൂർപ്പിച്ചാണ് വച്ചിരിക്കുന്നത്. അവളുടെ ആഹ് ഇരുത്തം കണ്ണാടിയിലൂടെ തന്നെ കുഞ്ഞൂട്ടൻ കണ്ടിരുന്നു…

 

“”എന്താണ്…,””,””ഒരുമ്മ കൂടി കിട്ടാത്തേൻ്റെ വെഷമം മൊഖത്ത്ണ്ടല്ലോ…””,

 

“”പൊയ്ക്കോണം അവിട്ന്ന് ഒരുമ്മ കിട്ടിയതിന് തന്നെ ആകെ നാണം കെട്ടിരിക്യാ…””,

 

“”എന്ത് പറ്റി…””,

 

കുഞ്ഞൂട്ടൻ ചീപ്പൊക്കെ അവിടെ വച്ച് അപ്പൂനടുത്ത് വന്നിരുന്നു.

 

“”ദാ ഇത് നോക്ക്…””,

 

അപ്പു തൻ്റെ കവിളിലെ പാട് ചൂണ്ടിക്കാട്ടി കൊടുത്തു. കുഞ്ഞൂട്ടൻ അവിടെയൊന്ന് വിരലോടിച്ചു. അപ്പു പക്ഷെ വേഗംന്ന് കൈ തട്ടിമാറ്റി.

 

“”ആഹ് നോക്കട്ടെ…””,

 

“”ഇത്രേം നോക്കിയാ മതി…””,””വല്ലാണ്ട് തൊട്ടും പിടിച്ചും നോക്കിയാ നിനക്കെയ് ഇനീം കടിക്കാൻ തോന്നും…””,

 

“”സത്യം….””,

 

“”പൊക്കോണം…””,””ഇതും വെച്ച് ഞാനെങ്ങനെയാ അവരുടെ ഒക്കെ മുന്നിൽ പോവാ…””,””നീ തന്നെ പറയ്…””,

 

“”അയാനെന്താ നീ ധൈര്യയിട്ട് എറങ്ങിക്കോ പെണ്ണേ…””,

 

“”പോടാ പട്ടീ…””,””നിനക്കത് പറയാ പാടിരിക്കണത് ഇൻ്റെ കവിളത്തല്ലേ…””,

 

“”എന്നിട്ട് നീ ഇവടെ ഇരിക്കാനാണോ പരിപാടി…””,””ആഹ്…””,””പാട് പോണ വരെ…””,””എന്നാ ഇവടെ ഇരി ഞാൻ താഴെ പോയിട്ട് വരാ…””,

 

“”അയ്യട അങ്ങനെ ഒഴിവാവാൻ നോക്കണ്ട…””,””പോയി വല്ലതും കഴിക്കാൻ എടുത്തിട്ട് വാ എനിക്ക് വെശക്ക്ണു…””,

 

“”ഓഹോ… പകപോക്കുകയാണല്ലേ…””,

 

“”അതേ…..””,””പോയി എടുത്തിട്ട് വാടാ…””,

 

“”കടിച്ചത് ഞാനായി പോയി അതോണ്ട്…””,

 

“”ഓഹ് പിന്നേ…””,””അല്ലേലും നിന്നെ കൊണ്ട് എടുപ്പിക്കാൻ എനിക്കറിയാട്ടോ…””,

 

“”അമ്മാ തായേ…””,

 

കുഞ്ഞൂട്ടൻ അപ്പൂൻ്റെ മുമ്പിൽ കൈകൂപ്പി കുനിഞ്ഞു. അപ്പു ഒന്ന് ചിരിച്ചു. 

 

“”ഞാനെന്നാ പോയിട്ട് വരാ…””,

 

“”വരുമ്പൊ ഗൗരി കൊറച്ച് ഐസ് തരും അതും വാങ്ങി പോരെ…””,

 

കുഞ്ഞൂട്ടൻ താഴെ എത്തി. കനകമ്മയെ കണ്ട് രണ്ടാൾക്കുള്ള ദക്ഷണം മുകളിലേക്ക് എടുത്തു. ഒന്ന് കുഞ്ഞൂട്ടനും മറ്റേത് അപ്പൂനും. അവൾക്കെന്തോ വയ്യാഴികയാണെന്നൊക്കെ പറഞ്ഞ് അവൻ തൽക്കാലം തലയൂരി. പക്ഷെ അടുത്തത് ഗൗരിയുടെ അടുത്താണല്ലോ…

 

കുഞ്ഞൂട്ടന് ഐസ് എടുത്ത് കൊടുക്കുന്നതിനിടയ്ക്ക് അവനെ ഒന്നാക്കി ചിരിച്ച് കൊണ്ടിരുന്നു ഗൗരി. കുഞ്ഞൂട്ടൻ വേഗം ഐസും വാങ്ങി ഭക്ഷണവും എടുത്ത് മുകളിലേക്ക് പോന്നു. 

 

കുഞ്ഞൂട്ടനെ കാത്ത് മുറിയിൽ തന്നെ ഇരിക്കായിരുന്നു അപ്പു. ആദ്യം ഐസ് കവിളിൽ വച്ചു. ഇല്ലേ ഭക്ഷണം കഴിച്ച് കഴിമ്പഴേക്കും ഐസ് വെള്ളമാവും…

 

കുഞ്ഞൂട്ടൻ തന്നെയാണ് ഓരോ ഐസ്ക്യൂബും അപ്പൂൻ്റെ കവിളിൽ വച്ച് കൊടുത്തത്. ഓരോ തവണ വയ്ക്കുമ്പഴും അവള് കണ്ണ് ഇറുക്കി അടച്ച് ചുണ്ടുകൊണ്ട് ഓരോ ഗോഷ്ടി കാണിക്കും അതും ആസ്വദിച്ച് മൃദുലമായ അവളുടെ കവിളിൽ കുഞ്ഞൂട്ടൻ അൽപ്പ നേരം തഴുകി കൊണ്ടേ ഇരുന്നു. ഐസ് തിരുന്നത് വരെ അങ്ങനെ തന്നെ ചെയ്തു. 

 

ശേഷം ഭക്ഷണം എടുത്ത് കഴിച്ചു. തണുത്തിരുന്നു. എന്നാലും നല്ല രുചി. രണ്ടു പേരും ഭക്ഷണം കഴിച്ച് കഴിഞ്ഞ് പാത്രവുമായി കുഞ്ഞൂട്ടൻ താഴേക്ക് പോയി. തിരെകെ ഒരു കുപ്പി വെള്ളവുമായെത്തി. രണ്ടു പേരും ഓരോ വർത്താനങ്ങളും പറഞ്ഞ് വൈകുനേരം വരെ മുറിയിൽ തന്നെയായിരുന്നു. കുഞ്ഞൂട്ടൻ്റെ മുഖത്തേ പാടുകളൊക്കെ പൂർണ്ണമായും കുറഞ്ഞിരുന്നു. അതോണ്ട് അതിനെ കുറിച്ചുള്ള ചോദ്യം മാത്രം അപ്പൂൻ്റെ ഭാഗത്ത് നിന്നുണ്ടായില്ല….

 

***☆***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com