പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27468

ചാലിയാർ ആശുപത്രി…

*★*

 

നേരം രാത്രി പത്ത് മണിയായി. ആനന്ദിനെ ഭക്ഷണം കഴിപ്പിച്ച ശേഷം അശ്വിൻ ഒന്ന് പുകയ്ക്കാനായി ആശുപത്രിക്ക് വെളിയിലിറങ്ങി. ഗേറ്റ് കടന്ന റോഡിലിറങ്ങി രണ്ട് ഭാഗത്തേക്കും നോക്കി. കുറച്ചകലെയായി ഒരു ചായക്കട തുറന്നിരിക്കുന്നു. വളരേ ചെറുത് ഒരു പെട്ടികടയോളം വലുപ്പമേയുള്ളു. അശ്വിൻ അത് ലക്ഷ്യമാക്കി നടന്നു. 

 

റോഡിലൊന്നും ആരും ഇല്ല. ആശുപത്രിയിൽ കിടക്കുന്ന ഉറ്റവരും മറ്റും വഴിയരുകിൽ കാറ് പാർക്ക് ചെയ്ത് അതിനകത്ത് കിടന്നുറങ്ങുന്നു. അശ്വിൻ അവിടെ നിന്നെല്ലാം നടന്ന് കടയുടെ മുൻപിലെത്തി. 

 

ഒരാൾ മാത്രമേ അതിലുള്ളു. അത്യാവശ്യം പ്രായമായ ഒരു മനുഷൻ.

 

“”ചേട്ടാ ഒരു ചായ…””,

 

അശ്വിൻ അയാളോട് പറഞ്ഞു. വന്ന് ചിരിച്ച് തലയാട്ടി കൊണ്ടയാൾ അശ്വിനായി കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കൊടുത്തു. അതിൻ്റെ പൈസ കൊടുത്ത് കടയ്ക്ക് മുൻപിൽ നിന്നൽപ്പം മാറി നിന്നു. 

 

സ്ട്രീറ്റ് ലൈറ്റിൻ്റെയും കടയുടെ ചെറിയ ടൂബ് വെളിച്ചത്തിൻ്റെയും കണ്ണിൽ പെടാതെ അൽപം ഇരുട്ടിലേക്ക് നിന്നു. പോക്കറ്റിൽ നിന്ന് തൻ്റെ മാൾബറോ പായ്ക്കറ്റെടുത്തു. അതിൻ്റെ ക്യാപ്പ് ഒരു വിരല് വെച്ച് തുറന്നു. എന്നിട്ടൊരു സിഗരറ്റ് പല്ലുകൊണ്ട് കടിച്ചെടുത്ത് ചുണ്ടിലേക്ക് വച്ചു. സിഗരറ്റ് തിരികെ പോക്കറ്റിൽ തന്നെ വച്ചു. ശേഷം അടുത്ത പോക്കറ്റിൽ നിന്ന് ഒരു സ്റ്റീൽ റീഫിൽ ലൈറ്റർ എടുത്ത് കത്തിച്ചു. പതുക്കെ മാർബറോയുടെ തുമ്പിൽ തിരിനാളം തട്ടിച്ചു. അടുത്ത നിമിഷം മാൽബറോയുടെ അറ്റം ചുവന്നു. ഒന്ന് അകത്തേക്ക് വലിച്ച് പുറത്തേക്ക് പുകയൂതി വിട്ടു. ലൈറ്റർ തിരികെ പോക്കറ്റിലിട്ടു. 

 

ഒരു കൈയ്യിൽ ചായയും ചുണ്ടിൽ മാൽബറോയും. അശ്വിൻ്റെ രണ്ട് പഫ് കഴിയുമ്പൊ ചായ തീർന്നിരുന്നു. അവൻ ഗ്ലാസ് തിരികെ കടയിൽ കൊടുത്ത് വീണ്ടും കുറച്ചപ്പുറപ്പ് ഇരുട്ടിലേക്ക് മാറി നിന്നു. ഒരു പഫ് കൂടി എടുത്തു കഴിഞ്ഞ് പോക്കറ്റിൽ നിന്ന് ഫോണെടുത്തു. 

 

അതിൽ നിന്ന് ഒരു കോൺടാക്ട് തപ്പി എടുത്തു. ‘റോഹൻ മംഗളൂർ…’

 

അശ്വിൻ അതിലേക്ക് വിളിച്ച് നോക്കി. രണ്ട് റിംങിന് ശേഷം അപ്പുറത്ത് കോൾ റിസീവായി.

 

“”നാളെ ഒരു പണിയിണ്ട്…””,””നാലാള് മതി…””,

 

“”ഷോട്ടാണോ…””,

 

“”ഷോട്ടിന് എനിക്ക് നിങ്ങടെ സഹായം വേണ്ട…””,””ഒന്ന് പെരുമാറണം…””,

 

അത്ര പറഞ്ഞു കഴിഞ്ഞതും മറുതലയ്ക്കൽ കോൾ കട്ടായി. അശ്വിൻ ഒരു ചിരിയോടെഫോൺ തിരികെ പോക്കറ്റിലിട്ടു. 

 

അശ്വിൻ ഇപ്പൊ വിളിച്ചത്  മംഗലൂർ വച്ച് കിട്ടിയ ഒരു പരിചയക്കാരനെയാണ്. ആളൊരു ബ്രോക്കറാണ്. എന്തു വിധ ഡീലിംങ്സും ഏറ്റെടുത്ത് തരപ്പെടുത്തി കൊടുക്കുന്ന ഒരു ഇടനിലക്കാരൻ. 

 

നാളെ ആളുകൾ വലുമെന്ന് അശ്വിന് ഉറപ്പായിരുന്നു. അവൻ സിഗരറ്റ് വലിച്ച് കഴിഞ്ഞ് ബാക്കി വന്ന ഫിൽറ്റർ നിലത്തിട്ട് ചവിട്ടി അതിൻ്റെ തുമ്പിലെ തീ കെടുത്തി. ശേഷം തിരികെ ആശുപത്രിയിലേക്ക് നടന്നു. 

 

ശേഖരനോട് ആളെ ഏർപ്പാടാക്കിയതും മറ്റും പറയണോ എന്ന് അശ്വിൻ ഒന്ന് ആലോചിച്ചു. പിന്നെ വേണ്ടെന്ന് വച്ചു. അച്ഛനറിഞ്ഞാൽ അവന് സ്വയം ഒന്നും ചെയ്യാനൊക്കില്ല. എല്ലാത്തിലും കയറി എടപെടും. ഇത് താൻ സ്വന്തമായി ചെയ്ത് കണിച്ച് കൊടുക്കണം എന്ന മനോഭാവമായിരുന്നു അശ്വിന്.

 

***★☆★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com