പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27485

വൈജയന്തി…

***

 

വൈജയന്തിരുടെ ബോർഡർ കടന്നപ്പഴേ കുഞ്ഞൂട്ടന് മനസിനൊരു സമാധാനം വന്നു. ഇനി അപ്പുവും ഇന്ദിരാമ്മയും പുന്നക്കലും സ്രാവണും പാറുവും മറ്റുമായ ഒരു ലോകമാണ്. 

 

പുന്നക്കൽ നിന്നും പോവണം അധിക നാൾ ഇവിടെ നിന്ന് അവരേ കൊണ്ട് പറയിപ്പിക്കരുതെന്ന് കുഞ്ഞൂട്ടനുണ്ട്. അവർക്കാർക്കും ഒരു ബുദ്ധിമുട്ടാവില്ലെന്നൊക്കെ പറയും എന്നാലും അങ്ങനെയല്ലല്ലോ. എവിടെയും അധികപറ്റായി കൂടാൻ ഇടവരരുതേ എന്നവനുണ്ട്. എവിടേലും പോയി ഒരു ജോലി തരപ്പെടുത്തുക കുറച്ച് പണത്തിന് ഒരു വീടും. എന്നിട്ട് പുന്നയ്ക്കൽ വന്ന് ചോദിക്കണം അപ്പൂനെ കല്ല്യാണം കഴിപ്പിച്ച് തരോന്ന്…, കുഞ്ഞൂട്ടൻ ആലോചിച്ചു. അവൻ്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.

 

ഇനി എങ്ങാനും തരില്ലെന്ന് പറയോ.. ഇപ്പഴാണങ്കി വീട്ടുകാരുമില്ല. ഒറ്റയ്ക്ക്. ഒരനാഥൻ പണിയുമില്ല കൂലിയുമില്ല. പുന്നയ്ക്കലുള്ളവര് പറഞ്ഞാലും അപ്പു അങ്ങനെ പറയില്ല. ഉറപ്പുണ്ട്…

 

കുഞ്ഞൂട്ടൻ്റെ ബൈക്ക് നേരെ സ്വർഗ്ഗം സിറ്റി ലക്ഷ്യമാക്കി വന്നു നിന്നു. ശേഷമവിടെ നിന്ന് പാറുവിൻ്റെ വീട്ടിലേക്കും. 

 

ഇന്ന് രുഗ്മിണിക്ക് അവധിയാണ്. പാറുവിന് സ്കൂൾ ഉണ്ട്. കുഞ്ഞൂട്ടൻ ബൈക്ക് വീടിൻ്റെ മുറ്റത്ത് നിന്ന് കുറച്ച് മാറ്റി നിറുത്തി. രുഗ്മിണി പാർവ്വതിയെ പല്ല് തേപ്പിക്കുകയായിരുന്നു. അവളൊറ്റയ്ക്ക് ചെയ്യും എന്നാലും രുഗ്മിണി വിടില്ല. ഒറ്റയ്ക്ക് തേച്ചാ ശരിയാവില്ലെത്രേ…

 

“”ങാഹാ….””,””ഇപ്പൊ എഴുന്നേറ്റേയുള്ളോ പാറുക്കുട്ടി…””,

 

ബാഗിൽ നിന്ന് പാർവ്വതിക്കുള്ള പലഹാര പൊതിയുമായി വീടിൻ്റെ മുറ്റത്തേക്ക് വന്നു കൊണ്ട് കുഞ്ഞൂട്ടൻ ചോദിച്ചു. രുഗ്മിണി പാർവ്വതിയുടെ പല്ല് തേപ്പിച്ച് മുഖം കഴുവി കൊടുക്കുകയായിരുന്നു. കുഞ്ഞൂട്ടൻ്റെ ശബ്ദം കേട്ടപ്പോ പാറു പെട്ടന്ന് വെട്ടിതിരിഞ്ഞ് നോക്കി. 

 

“”ഏട്ടാ…””

 

കുഞ്ഞൂട്ടൻ്റെ അടുത്തേക്ക് ഓടാനായി നിന്ന പാറുവിനെ രുഗ്മിണി പിടിച്ചു നിറുത്തി. 

 

“”നിക്കടീ അവടെ…””,””മോഖം തൊടച്ചിട്ട് പോ…””,

 

അയയിൽ നിന്ന് രുഗ്മിണി തോർത്തെടുത്ത് പാർവ്വതിക്ക് നേരെ നീട്ടി.

 

“”ഈ അമ്മ…””,””ഇപ്പൊ വരാട്ടോ…””,

 

പാറു വേഗം തോർത്ത് വാങ്ങി കുഞ്ഞൂട്ടനോട് പറഞ്ഞു ശേഷം വേഗം മുഖം തുടച്ച് തോർത്ത് രുഗ്മിണിക്ക് തന്നെ തിരികേ കൊടുത്തു. 

 

“”ഈ പെണ്ണ്…””,

 

കുഞ്ഞൂട്ടനേ കണ്ടതിൻ്റെ ആവേശമാണവൾക്കെന്ന് രുഗ്മിണിക്ക് അറിയാം. പാർവ്വതിക്ക് മാത്രല്ല രുഗ്മിണിക്കും കുഞ്ഞൂട്ടനെ കണ്ടപ്പൊ ഒരുപാട് സന്തോഷായി കുറച്ച് ദിവസായില്ലേ കണ്ടിട്ട്…

 

“”ഏട്ടാ…””,

 

പാർവ്വതി ഓടി വന്ന് കുഞ്ഞൂട്ടനെ കെട്ടിപിടിച്ചു…

 

“”ഇന്ന് ഇസ്കൂളില്ലേ പാറു…””,

 

“”ഇണ്ട് പോവാൻ നിക്കാ…””,””ഇന്ന് ഏട്ടൻ കൊണ്ടോയാക്കോ…””,

 

“”ഇന്നോ…””,””ഇന്ന് പറ്റില്ല പാറുക്കുട്ടീ…””,””നാളെ നമ്മക്ക് രണ്ടാക്കും പോവാട്ടോ…””,

 

“”മ്മം…””,””എന്നാ നാളെ പോവാ…””,

 

“”കുഞ്ഞൂട്ടാ…””,””വാ ഇരിക്ക്…””,

 

രുഗ്മിണി പെരയ്ക്കകത്ത് നിന്ന് ഒരു കസേര കൊണ്ട് വന്ന് ഉമ്മറത്തിട്ടു. പുത്തൻ ഫൈബർ കസേര..

 

“”ആഹ്…””,””ഇതെപ്പൊ വാങ്ങി…””,

 

“”കഴിഞ്ഞ ആഴ്ച്ച പൈസ കിട്ടിയപ്പൊ…””,

 

“”ഓഹോ…””,””അതപ്പഴേക്കും എടുത്ത് ചെലവാക്കിയോ…””,””നല്ല കാര്യം…””,

 

“”പിന്നല്ലാതെ ആരേലും വരുമ്പൊ നിലത്തിരുത്താൻ പറ്റോ കുഞ്ഞൂട്ടാ…””,

 

“”അതും ശരിയാ…””,

 

കുഞ്ഞൂട്ടൻ ഉമ്മറത്ത് കയറി കസേരയിലിരുന്നു. രുഗ്മിണി അകത്തേക്ക് കയറി പോയി. സത്യത്തിൽ കസേര വാങ്ങിയത് കുഞ്ഞൂട്ടന് ഇരിക്കാൻ തന്നെയാ… 

 

“”ദാ ഇതെൻ്റെ പാറുകുട്ടിക്ക്…””,

 

കുഞ്ഞൂട്ടൻ കൈയ്യിലുള്ള കവറ് പാർവ്വതിക്ക് നേരെ നീട്ടി. അവളത് വാങ്ങി തുറന്നു നോക്കി. 

 

“”എല്ലാർക്കും കൊടുക്കണംട്ടോ…””,

 

പാർവ്വതി തലയാട്ടി. എന്നിട്ട് അകത്ത് കൊണ്ടു വയ്ക്കാനായിട്ട് പോയി. 

 

രുഗ്മിണി അടുപ്പത്ത് ചായ തിളപ്പിക്കാൻ വച്ചു. എന്താപ്പൊ കുഞ്ഞൂട്ടന് കൊടുക്കാ.. പലഹാരമൊന്നുമില്ല. രാവിലെ ഉണ്ടാക്കിയ കുറച്ച് കപ്പപുഴുക്കും ചമ്മന്തിയും ഇണ്ട്. ഇഷ്ടാവോ ആവോ… കൊടുത്ത് നോക്കാം… രുഗ്മിണി ഒരു പാത്രത്തിൽ കുറച്ച് കപ്പപുഴുക്കെടുത്തിട്ടു കൂടെ ചമ്മന്തിയും. അതുമായി എഴുന്നേറ്റപ്പഴാണ് ഒരു കവറും കൈയ്യിൽ പിടിച്ച് പാർവ്വതി അങ്ങോട്ടേക്ക് വന്നത്…

 

“”അമ്മാ ഇത് നോക്ക് ഏട്ടൻ കൊണ്ടന്നതാ…””,””നിമ്മിക്ക്ള്ളതൊക്കെ ഇണ്ട്…””,

 

“”ആണോ…””,””മോള് വൈകുന്നേരം സ്കൂള് കഴിഞ്ഞ് വന്നിട്ട് പുഷ്പ്പേച്ചിടെട്ത്ത് കൊണ്ടോയി എല്ലാർക്കും കൊട്ക്ക്ട്ടോ…””,””ഇപ്പൊ അവിടെ വെച്ചേക്ക്..””,

 

പാറു മൂളി എന്നിട്ട് പലഹാരങ്ങൾ ഇട്ടുവയ്ക്കാനായി വാങ്ങിയിരുന്ന ഒരു ടപ്പി എടുത്ത് കൊണ്ടു വന്നു. മാറാല പിടിച്ചിട്ടിണ്ട്. അവളത് തുടയ്ക്കാൻ തുടങ്ങി..

 

“”മോളേ തീയിൽ കളിക്കര്ത്ട്ടോ…””,

 

രുഗ്മിണി വാതൽക്കൽ നിന്ന് വിളിച്ചു പറഞ്ഞു..

 

“”ആഹ് അമ്മാ….””,

 

പാറു ടപ്പി തുടച്ച് വൃത്തിയാക്കി കുഞ്ഞൂട്ടൻ കൊണ്ടുവന്ന പലഹാരം അതിലിട്ട് അടച്ച് ബദ്രമാക്കി വച്ചു. 

 

“”കുഞ്ഞൂട്ടാ കുറച്ചു കപ്പ പുഴുക്കാ…””,””ഇഷ്ട്ടാവോ…””,

 

ഉമ്മറത്തേക്കു വന്ന രുഗ്മിണി അവനു നേരെ പാത്രം നീട്ടി. കുഞ്ഞൂട്ടൻ ആണങ്കി ഒന്നും കഴിച്ചിട്ടും ഉണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയ്ക്കോ മറ്റോ കഴിച്ചതാ..

 

“”പിന്നെ കഴിക്കാതെ…””,

 

കുഞ്ഞൂട്ടൻ പാത്രം കൈയ്യിലേക്ക് വാങ്ങി..

 

“”നിങ്ങള് കഴിച്ചോ…””,

 

കുഞ്ഞൂട്ടൻ്റെ മറു ചോദ്യം..

 

“”ഇല്ല കഴിക്കാൻ പോണേയുള്ളൂ..””,

 

“”ആണോ എന്നാ വാ…””,

 

രുഗ്മിണി അകത്തേക്ക് പോയി. കുഞ്ഞൂട്ടൻ തൻ്റെ കസേരയൊക്കെ മാറ്റി വച്ച് ചാണകം മെഴുകിയ തിണ്ണയിലിരുന്നു. 

 

രുഗ്മിണി രണ്ട് പാത്രത്തിലും കൂടി കപ്പ എടുത്ത് ഉമ്മറത്ത് വച്ചു. അപ്പൊ ദാ കുഞ്ഞൂട്ടൻ നിലത്തിരിക്കുന്നു…

 

“”അയ്യോ ഇതെന്തേ നിലത്തിരിക്കുന്നെ ഉടുപ്പിലാകെ അഴുക്കാവില്ലേ…””,

 

“”ഏയ്…””,””ഇതാ കംഫർട്ടബിൾ…””,

 

രുഗ്മിണിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തന്നെ കുഞ്ഞൂട്ടൻ പറഞ്ഞു. രുഗ്മിണിക്ക് കുഞ്ഞൂട്ടൻ ചിരിക്കുമ്പഴും മറ്റും മുഖത്ത് നോക്കാൻ മടിപോലെയാണ്… അവള് തല താഴ്ത്തി അകത്തേക്ക് പോയി. അപ്പൊ ദാ പാറു ആടുപ്പിൽ വെറക് കൊള്ളി എടുത്ത് കളിക്കുന്നു.

 

“”ഇവളെ ഞാനിന്ന്…””,

 

രുഗ്മിണി പോയി പാറൂൻ്റെ ചെവിക്കൊരു പിടി പിടിച്ചു…

 

“”നിന്നോട് ഞാൻ പറഞ്ഞിട്ട്ണ്ടോ തീയിൽ കളിക്കരുത്ന്ന്…””,

 

“”ആഹ്…””,””വിടമ്മേ…””,””ഇനികളിക്കില്ല…””,””ആഹ്….””,

 

പാറു രുഗ്മിണിയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് കെഞ്ചി. അത് കണ്ടിട്ട് രുഗ്മിണിക്ക് ചിരി വന്നു. പക്ഷെ അവടെന്ന് ചിരിച്ചില്ല. അത് കണ്ടാ പെണ്ണ് പിന്നെയും തീയെടുത്ത് കളിക്കും. 

 

“”മ്മം…””,””ന്നാ പോ..””,””അവടെ കപ്പ എടുത്ത് വച്ചിട്ട്ണ്ട്…””,””പോയി കഴിക്ക്…””,

 

ചെവി വിട്ട് രുഗ്മിണി പറഞ്ഞു. പാറു ചെവിയും തിരുമ്മി വേഗം അവിടെ നിന്നും പോന്നു. അവളുടെ പോക്ക് കണ്ട് രുഗ്മിണിയുടെ ചുണ്ടിൽ പുഞ്ചിരി വന്നു. 

 

പാറു കുഞ്ഞൂട്ടനോടൊപ്പം ഉമ്മറത്തിരുന്ന് പുഴുക്ക് കഴിക്കാൻ തുടങ്ങി. രുഗ്മിണി മൂന്ന് ചായ ഗ്ലാസുമായി വന്ന് അവരോടൊപ്പം ഇരുന്നു. 

 

കുഞ്ഞൂട്ടൻ രുഗ്മിണിയോട് ജോലിയുടെ കാര്യങ്ങളും മറ്റും ചോദിച്ചു. അവളതിന് മറുപടി കൊടുത്തു. കുഞ്ഞൂട്ടന് വിധേയ ആയവളേ പോലെയാണ് രുഗ്മിണിയുടെ സംസാരം. അവനെന്ത് പറയുന്നെന്ന് നോക്കി നിൽക്കുക. കുഞ്ഞൂട്ടൻ കഴിക്കുന്ന വിധവും കണ്ണു ചിമ്മലും വരെ അവള് ശ്രദ്ധിക്കുന്നുണ്ട്. 

 

കഴിപ്പ് കഴിഞ്ഞ് കുഞ്ഞൂട്ടൻ പോവാൻ തിടുക്കം കൂട്ടി. പുന്നയ്ക്കൽ പാറൂനേക്കാളും ഒരു കുഞ്ഞികുട്ടി കാത്തിരിക്കല്ലേ… 

 

അവൻ വേഗം കൈയ്യെല്ലാം കഴുകി ഒരു കട്ടനും കുടിച്ച് യാത്ര പറഞ്ഞിറങ്ങി. നാളെ പാറൂനെ സ്കൂളിൽ കൊണ്ടു വിടാമെന്ന് വാക്കും കൊടുത്തു. 

 

***★☆★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com