പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27463

നീലിമ്പപുരം

*★*

 

രാത്രി കിടക്കാൻ കുറച്ച് വൈകിയത് കൊണ്ട് കാലത്തെ അൽപം കഴിഞ്ഞാണ് ഗോകുൽ എഴുന്നേൽക്കുന്നത്. നീച്ചപാടെ ഒന്ന് ഫ്രഷായി മുഖം കഴുവി വന്ന് ഫോൺ ആദ്യം കൈയ്യിലെടുത്തു. ഡിസ്പ്ലേ തുറക്കുമ്പോൾ അതിൽ നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നുണ്ട്. ഗോകുൽ സ്ക്രോൾ ചെയ്ത് നോക്കി. അത് കുഞ്ഞൂട്ടൻ്റെ മെസേജാണ്. തലേന്ന് എവിടെയാണെന്ന് ചോദിച്ചതിനുള്ള മറുപടിയായിരുന്നു അത്. 

 

‘ചെമ്പ്ര , ചുങ്കത്തറ’ 

 

എന്ന് മാത്രമേ മെസേജിൽ ഉണ്ടായിരുന്നുള്ളു. ഗോകുലിന് ഈ ചെമ്പ്രയും മറ്റും അറിയില്ല. നിലമ്പൂരായത് കൊണ്ട് ചുങ്കത്തറയറിയാം. ഏട്ടൻ ചുങ്കത്തറയുള്ള ചെമ്പ്രാ എന്ന സ്ഥലത്തുണ്ടെന്നവൻ സ്വയം കണ്ടെത്തി. 

 

അവൻ പല്ലൊന്ന് തേച്ച് അജയനെ വിവരമറിയിക്കാൻ താഴേക്കിറങ്ങി ചെന്നു. 

 

ഭർത്താവിനുള്ള ചായ ഉമ്മറത്ത് കൊണ്ടുപോയി കൊടുത്ത് തിരികെ വരുകയായിരുന്നു സീമ. അതേ സമയം തന്നെ ഗോകുൽ മുകളിൽ നിന്ന് പടികളിറങ്ങി താഴേക്ക് വരുന്നു. 

 

“”ഗോകൂ നിനക്ക് ചായ എടുക്കട്ടേ…””,

 

താഴേക്കിറങ്ങി വരുന്ന ഗോകുലിനെ കണ്ടപാടെ സീമ അവൻ്റെടുത്ത് തിരക്കി. എന്നാൽ അവൻ അമ്മയെ ഒന്ന് നോക്കുക കൂടി ചെയ്തില്ല. ഇന്നലെ മുതലേ വാശിയിലാണവൻ. ഏട്ടനെ തല്ലുന്ന കണ്ട്ട്ട് അമ്മയൊന്നും മിണ്ടിയില്ലെന്നതാണ് കാരണം. അവൻ താഴെയിറങ്ങി സീമയ്ക്ക് ശ്രദ്ധ കൊടുക്കാതെ നേരെ ഉമ്മറത്തേക്ക് പോയി. 

 

ഗോകുൽ പോവുന്നതും നോക്കി അവളവിടെ തന്നെ നിന്നു. രണ്ടു കണ്ണുകളും ചുവന്നു…, ചെറുതായി നിറഞ്ഞു വന്നു. സീമ ഒരു കൈ കൊണ്ട് കണ്ണിൻ്റെ രണ്ടറ്റത്തും നിറഞ്ഞ തുള്ളികൾ തുടച്ചു കളഞ്ഞ് അകത്തേക്ക് പോയി. 

 

അജയൻ ഉമ്മറത്ത് പത്രം മറിച്ച് നോക്കുകയാണ് ഇടയ്ക്ക് ചായ ഓരോ സിപ്പെടുക്കുന്നു. അവിടേക്ക് ഗോകുൽ വന്നു.

 

“”അച്ഛാ കാലത്തേ ഏട്ടൻ്റെ മെസേജുണ്ടായിരുന്നു…””

 

ഗോകുലിൻ്റെ ശബ്ദം കേട്ട് പത്രത്തിൽ നിന്നുള്ള ശ്രദ്ധ അവനിലേക്കാക്കി. 

 

“”അവനെന്ത് പറഞ്ഞു…””,

 

അജയൻ പത്രം മടക്കി കൊലായിലെ ടേബിളിലിട്ടു. ചായ കൈയ്യിലെടുത്ത് കുടിക്കാൻ തുടങ്ങി. 

 

“”ഏട്ടൻ ചുങ്കത്തറ ഇണ്ട്…””,””അവടെ ഏതോ ചെമ്പ്രാന്ന് പറയണ സ്ഥലത്ത്…””,

 

“”ചെമ്പ്രയോ…””,

 

അജയൻ ഒന്ന് പുരികം ചുളിച്ചു. 

 

“”അതേ അങ്ങനെയാ മെസേജ് ഇണ്ടായിരുന്നെ…””,

 

“”മ്മം…””,””ശരി ഞാനൊന്ന് അന്വേഷിക്കട്ടേ….””,

 

അജയനെ വിവരമറിയിച്ചു കഴിഞ്ഞ് ഗോകുൽ ബൈക്കിൻ്റെ താക്കോലുമെടുത്ത് പുറത്തേക്കിറങ്ങി. ബൈക്കിനടുത്തേക്ക് നടന്നു. 

 

“”നീ എങ്ങട്ടാ…”,

 

അജയൻ അവന് പിന്നിൽ നിന്ന് വിളിച്ച് ചോദിച്ചു. 

 

“”ഒന്നങ്ങാടി വരെ…””,

 

“”വേഗം വരണം…””,””അധിക നേരം നിക്കരത്…””,

 

അവൻ ശരിയെന്ന മട്ടിൽ തലയാട്ടി ബൈക്കുമെടുത്ത് വെളിയിലേക്ക് പോയി. അജൻ ഗോകുൽ പോവുന്നതും നോക്കിനിന്നു ശേഷം ടേബിളിൽ കിടന്ന തൻ്റെ ഫോൺ കൈയ്യിലെടുത്ത്. കീപ്പാടിൽ ഒരു നമ്പർ ഡയൽ ചെയ്തു. 

 

“”എടോ സുധീ താനൊന്ന് ഇവടെ വരം വരണം…””,””ഒരു ചെറിയ ആവശ്യമുണ്ട്…””,

 

കോൾ റിസീവായതും അജയൻ മറുതലയ്ക്കലുള്ള ആളോട് ആവശ്യപ്പെട്ടു. അയാൾ സമ്മതിച്ചിരിക്കാം അജയൻ കോൾ കട്ടാക്കി. കൈയ്യിലിരിക്കുന്ന ചായ ഗ്ലാസിലെ അവസാന സിപ്പും കുടിച്ച് ബാക്കി വന്ന ചായമട്ട് വെളിയിലേക്ക് നീട്ടി എറിഞ്ഞു. ശേഷം അകത്തേക്ക് നടന്നു.

 

ചുവന്നു കലങ്ങിയ കണ്ണുകളുമായി ഹാളിലെ ടേബിളിൽ ഭക്ഷണം എടുത്ത് വക്കുകയായിരുന്നു സീമ. അജയൻ തൻ്റെ കൈയ്യിലെ ഗ്ലാസൊന്ന് കഴുവി ടേബിളിൽ വച്ചു. എന്നിട്ട് ഒരു കസേര വലിച്ചിട്ടതിൽ ഇരുന്നു. ടേബിളിൽ നിന്നൊരു പാത്രമെടുത്ത് തനിക്ക് മുൻപിൽ വച്ചു.

 

“”സാന്ദ്ര കഴിച്ചോടീ…””

 

സീമ ഒന്ന് തലയാട്ടി…

 

“”ഗോകുലോ…””,

 

ഇല്ലെന്ന മട്ടിൽ തലയാട്ടി.

 

“”സാരില്ലടോ അവൻ്റെ ദേഷ്യോം വാശീം ഒന്നും അധിക ദിവസം ഇണ്ടാവില്ല…””,””താനിങ്ങനെ വെഷമിക്കല്ലേ…””,

 

ടേബിളിൽ വച്ചിരുന്ന സീമയുടെ കൈകൾ അമർത്തി കൊണ്ട് അജയൻ പറഞ്ഞു. 

 

“”അവൻ എന്തങ്കിലും നിന്നോട് പറഞ്ഞോ…””,

 

“”ഇല്ല ഏട്ടാ…””,””അവൻ മിണ്ടണേ ഇല്ല…””,””വാശിയാ…””,

 

“”അതൊക്കെ ശരിയായിക്കോളും…””,””നീ കഴിച്ചില്ലല്ലോ…””,

 

ഇല്ലെന്നവൾ പലയാട്ടി.

 

“”എന്നാ വാ ഇരിക്ക്…””,

 

തൻ്റെ അടുത്ത് തന്നെയുള്ള കസേര വലിച്ച്ട്ട് കൊടുത്തുകൊണ്ടയാൾ പറഞ്ഞു. സീമ അതനുസരിച്ച് അജയനടുത്തായി ഇരുന്നു. അവൾക്കും ഒരു പാത്രമെടുത്ത് അജയൻ അതിലേക്ക് പ്രഭാത ഭക്ഷണം വിളമ്പാൻ തുടങ്ങി. മതിയെന്നു പറയുന്നതു വരെ തുടർന്നു ശേഷം അജയനും എടുത്തു. രണ്ടു പേരും കഴിച്ചു കൊണ്ട് തന്നെ സംസാരിച്ചു.

 

“”കുഞ്ഞൂട്ടൻ മെസേജയച്ചിരുന്നു…””,””അവൻ ചെമ്പ്രയിലുണ്ടെത്രെ…””,

 

“”ചെമ്പ്രയോ…?””,

 

മനസിലാവാത്തത് പോലെ സീമയുടെ മറുചോദ്യം…

 

“”നീ മറന്നോ നമ്മടെ ശങ്കരേട്ടൻ്റെ വീട്…””,””മംഗലത്തെ കളപ്പുരയിൽ നിന്ന് താമസം മാറിയ ശേഷം ശങ്കേരേട്ടനും ഇന്ദിരയും അവിടേക്കാണ് പോയത്…””,””ഒന്നു രണ്ട് വട്ടം നമ്മളവിടെ പോയിട്ട്ണ്ട്…””,

 

“”ങാഹ്…””,””എനിക്കോർമ്മ ഇണ്ട്…””,””പണ്ട് ദേവേട്ടൻ്റെയും ജാനകി ചേച്ചിയുടെയും മംഗല്ല്യം നടന്നിടത്ത്…””,

 

“”മ്മം…””,””അവിടെ തന്നെ…””,

 

“”അജയേട്ടാ ഇനി ഇന്ദിരചേച്ചിയെങ്ങാനും ദേവേട്ടൻ്റെയും ജാനു ചേച്ചിയുടെയും കാര്യം പറയോ…””,

 

“”പറഞ്ഞില്ലങ്കിലും കുഞ്ഞൂട്ടൻ അത് അറിയും സീമേ…””,

 

സീമയുടെ മുഖം വിവർണ്ണമായി.

 

“”സാരില്ല അവനറിയട്ടേ…””,””അവരുടെ കൂടെ തന്നെ നിൽക്കുന്നതാ ശരി…””,

 

പ്ലേറ്റിൽ വിരലുകൊണ്ട് ചിത്രം വരച്ച് തലതാഴ്ത്തി സീമ പറഞ്ഞു. അജയൻ അവളെ വിഷമിപ്പിക്കാൻ പിന്നെ കൂടുതലൊന്നും പറഞ്ഞില്ല… രണ്ടാളും ഭക്ഷണം കഴിച്ചു.

 

***★☆★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com