പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27485

രാത്രി അത്താഴം കഴിഞ്ഞ് തൻ്റെ കട്ടിലിൽ കിടക്കുകയാണ് കുഞ്ഞൂട്ടൻ. നെഞ്ചിൽ പറ്റി പിടിച്ചിരിക്കുന്ന മാലയിൽ വിരലുകളോടിച്ച് കൊണ്ട് ഒരു കൈ എടുത്ത് തലയ്ക്ക് പുറകിൽ വച്ചിട്ടുണ്ട്. 

 

നേരം പത്തുമണി കഴിഞ്ഞിരിക്കുന്നു. കുഞ്ഞൂട്ടൻ വാതിൽ ചാരിയിരുന്നു. അത് പതുക്കെ തുറക്കുന്ന ശബ്ദം അവൻ്റെ കാതുകളിലെത്തി. കുഞ്ഞൂട്ടൻ എഴുന്നേറ്റില്ല. അവനറിയാം അത് അപ്പു ആയിരിക്കുംന്ന്. 

 

അപ്പു മുറിക്കകത്ത് കയറി വാതിൽ അകത്ത് നിന്ന് പൂട്ടി. കട്ടിലിനടുത്ത് വന്ന് പുതപ്പിനുള്ളിൽ കൂടി നുഴഞ്ഞ് കയറി കുഞ്ഞൂട്ടനോട് ഒട്ടി ചേർന്ന് കിടന്നു ഒരു കാലെടുത്ത് അവൻ്റെ കലിന് മേലെ കൂടി ഇട്ട് വലതു കൈ കൊണ്ട് കുഞ്ഞൂട്ടനെ ചുറ്റിപിടിച്ചു. 

 

തൻ്റെ കൈ കൊണ്ട് അപ്പുവിനെയും അവൻ ചുറ്റി. 

 

“”നാളെ കാലത്തെ നമ്മക്ക് നിർമാല്ല്യം തൊഴാൻ പോവ്വ്ല്ലേ…””,

 

കണ്ണുകളടച്ച് കുഞ്ഞൂട്ടനോട് ചേർന്ന് കിടന്നു കൊണ്ടവൾ ചോദിച്ചു.

 

“”നാളെയോ പോണോ…””,

 

അപ്പൂൻ്റെ നെറ്റിയിൽ മുത്തി കൊണ്ട് കുഞ്ഞൂട്ടൻ്റെ മറു ചോദ്യം…

 

“”വാ കുഞ്ഞൂ…””,””നമ്മക്ക് കാലത്തേ പോവാം…””,

 

അപ്പു കണ്ണ് തുറന്ന് കുഞ്ഞൂട്ടൻ്റെ മുഖത്തേക്ക് നോക്കി. അവൻ പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി. അത് കണ്ട് അപ്പുവും ചിരിച്ചു. അവള് കുഞ്ഞൂട്ടൻ്റെ മുഖം തിരിച്ച് കവിളിൽ ഒരു മുത്തം വച്ചു..

 

ആഹ് സമയത്താണ് കഴുത്തിൽ കിടക്കുന്ന മാലയവൾ ശ്രദ്ധിക്കുന്നത്..

 

“”നല്ല ഭംഗി ഇണ്ടല്ലോ…””,””ഇതെവിടുന്ന് കിട്ടിയതാ..””,

 

അപ്പു മാല കൈയ്യിലെടുത്ത് കൊണ്ട് ചോദിച്ചു. പെട്ടന്ന് തന്നെ അവള് മാല എടുത്ത പോലെ കുഞ്ഞൂട്ടൻ്റെ നെഞ്ചിലേക്ക് തന്നെ ഇട്ടു.

 

“”ആഹ്…””,

 

“”എന്താ…””,

 

“”ഇതിനെന്ത് ചൂടാ കുഞ്ഞൂട്ടാ…””,

 

“”ചൂടോ പോടീ പൊട്ടി….””,””ഇതിൻ്റെ കല്ലിന് നല്ല തുണുപ്പാണ്…””,

 

“”തണുപ്പോ…””,””ഞാൻ കാര്യായിട്ട് പറയാ…””,””ഇതിന് നല്ല ചൂട്…””,

 

“”ഏയ് നിനക്ക് തോന്നിയതായിരിക്കും…””,””ന്നാ ഒന്നും കൂടി പിടിച്ച് നോക്ക്…””,

 

കുഞ്ഞൂട്ടൻ തന്നെ മാലയുടെ ലോക്കറ്റ് കൈയ്യിലെടുത്ത് അപ്പൂൻ്റെ നേരെ നീട്ടി. ചെറിയൊരു ഭയത്തോടെ അപ്പു ഒന്ന് നോട്ടു നോക്കി. 

 

“”ഇപ്പൊ കൊഴപ്പില്ലല്ലോ…””,””നല്ല തണുപ്പാണ്…””,

 

 “”അതന്നെ അല്ലേ ഞാനും പറഞ്ഞത്…””,

 

“”ഇനി എനിക്ക് തോന്നിയതായിരിക്കോ…””,

 

“”ചെലപ്പൊ അതായിരിക്കും…””,””നീ ഇങ്ങട്ട് വന്നേ…””,””എനിക്ക് ഒറക്കം വരണ്…””,

 

കുഞ്ഞൂട്ടൻ അപ്പൂനെ ചുറ്റി വരിഞ്ഞു. അവളവനെയും.. 

 

അപ്പുവിനെ ചേർത്ത് പിടിച്ച് ഉറക്കത്തിലേക്ക് പോയി. 

 

***★***

 

കാലത്തെ മൂന്ന്മണിക്ക് ഫോണിലെ അലാറം മുഴക്കം കേട്ടാണ് അപ്പു നീച്ചത്. കുഞ്ഞൂട്ടൻ അവളേയും ചുറ്റിപ്പിടിച്ച് നല്ല ഉറക്കമാണ്.. അപ്പു അവൻ്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നു. കുഞ്ഞൂട്ടൻ്റെ ശ്വാസം പുറത്തേക്ക് കടക്കുമ്പോൾ അത് അപ്പൂൻ്റെ കഴുത്തിൽ തട്ടി ചെറുതായി ഇക്കിളിയാവുന്നു. കുറച്ചു നേരംകൂടി അവൻ്റെ കൈക്കുള്ളിൽ ഒതുങ്ങി കിടന്നു. ഇനിയും വൈകിയാൽ ചിലപ്പൊ സമയം പോവും. അപ്പു പതുക്കെ അവൻ്റെ കൈ ഒന്ന് മാറ്റി നോക്കി. അയക്കും തോറും കുഞ്ഞൂട്ടൻ വീണ്ടും വീണ്ടും അപ്പൂനെ ഇറുക്കി പിടിച്ചു. 

 

ഇവൻ ഇനി ഒറങ്ങുന്ന പോലെ കാണിക്ക എങ്ങാനും ആണോ എന്ന് അവൾക്ക് സംശയം തോന്നാതിരുന്നില്ല. അൽപം ബലം പ്രയോഗിച്ചാണങ്കിലും കൈ വിടുവിച്ച് കട്ടിലിൽ നിന്ന് അവള് ചാടി എഴുന്നേറ്റു. ഇല്ലങ്കിൽ പിന്നേം തന്നെ കുഞ്ഞൂട്ടൻ കട്ടിലിൽ പിടിച്ച് കിടത്തുമെന്ന് അവൾക്ക് അറിയാം. 

 

അപ്പു എഴുന്നേറ്റപ്പൊ കുഞ്ഞൂട്ടന് കൈയ്യിൽ കിടന്ന എന്തോ ഒന്ന് നഷ്ട്ടപ്പെട്ടത് പോലെ കട്ടിലിൽ കൈ കൊണ്ട് പരതി. അത് കണ്ട് വായ പൊത്തിപ്പിടിച്ച് അപ്പു ഒന്ന് ചിരിച്ചു. എന്നിട്ട് അവന് ചുറ്റിപിടിക്കാനായി തലവെച്ചു കിടന്ന തലേണ എടുത്ത് കൈക്ക് താഴെ വച്ച് കൊടുത്തു. അതിൽ അപ്പൂൻ്റെ മുടിയുടെ മണം പറ്റി പിടിച്ചിരിക്കാണ്. കുഞ്ഞൂട്ടൻ തൻ്റെ മുഖത്തേക്കടുപ്പിച്ച് ആഞ്ഞ് ശ്വാസം ഉള്ളിലേക്കെടുത്തു. ശ്വാസത്തിനോടൊപ്പം അവളുടെ മണവും അതിൽ കലർന്നിരുന്നു. 

 

കുഞ്ഞൂട്ടൻ്റെ പ്രാന്ത് കണ്ട് അപ്പു തലയിൽ കൈവച്ച് പോയി. ഇനി നിന്നാൽ ശരിയാവാത്തത് കൊണ്ട് അവള് വേഗം മുറിയിലേക്ക് നടന്നു. 

 

അരമണിക്കൂർ കൊണ്ട് കുളിയെല്ലാം കഴിഞ്ഞ്. കറുത്ത കരയുള്ള ഒരു വെള്ള സാരിയുടുത്ത് അപ്പു കുഞ്ഞൂട്ടൻ്റെ മുറിയിലേക്ക് വന്നു. മുടി ഉണങ്ങാനായിട്ട് ഒരു തോർത്ത് വച്ച് പൊതിഞ്ഞിരിന്നു. കൈയ്യിൽ മഷിയും പിടിച്ചാണ് മുറിയിലേക്ക് കയറി വന്നത്. കുഞ്ഞൂട്ടൻ അപ്പഴും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. 

 

അപ്പു തൻ്റെ മുടിയിൽ കെട്ടി വെച്ചിരുന്ന തോർത്ത് തലയിൽ നിന്നും എടുത്തു. എന്നിട്ട് കട്ടിലിനടുത്ത് വന്ന് മുടിയിൽ തോർത്ത് വച്ച് ഒന്ന് കുടഞ്ഞു. അതിൽ നിന്ന് വീണ വെള്ള തുള്ളികൾ കുഞ്ഞൂട്ടൻ്റെ മുഖത്തേക്ക് വന്നു വീണു. ഉറക്കം പാതിവഴിയിൽ മുടങ്ങിയ ഈർഷയോടെ അവനൊന്ന് കണ്ണ് തുറന്നു. 

 

കണ്ണ് തുറന്ന പാടെ കാണുന്ന കാഴ്ച്ച കണ്ണാടിക്ക് മുൻപിൽ തിരിഞ്ഞു നിന്ന് കണ്ണെഴുതി കൊണ്ടിരിക്കുന്ന അപ്പുവിനെയാണ്. നനഞ്ഞ മുടിയിൽ നിന്നും വെള്ള തുള്ളികൾ ഇറ്റി ഇറ്റി പുറത്തേക്ക് വീഴുന്നുണ്ട്.

 

“”ആഹ് നീ എങ്ങടാ കാലത്തേ തന്നെ…””,

 

തലേണയിൽ ചുറ്റിപിടിച്ച് കൊണ്ട് കണ്ണടച്ച് കുഞ്ഞൂട്ടൻ ചോദിച്ചു.

 

“”അത് കൊള്ളാം ഞാൻ മാത്രല്ല നമ്മള് രണ്ടാളും പോവാണ്…””,””നിർമാല്യം തൊഴാൻ…””,””ഞാനിന്നലെ പറഞ്ഞത് മോൻ മറന്നോ…””,

 

“”ഓഹ് അങ്ങനൊന്ന്ണ്ട്ല്ലേ…””,””നമ്മക്ക് നാളെ പോയാ മതിയോ അപ്പൂ…””

 

“”ദേ കുഞ്ഞൂട്ടാ…””,””ഇന്നലെ പറഞ്ഞതാ പോവാന്ന് ഇനി വാക്ക് മാറര്ത്…””,

 

ഒരു കുറുമ്പോടെ പരിഭവം കാട്ടി അപ്പു കുഞ്ഞൂട്ടന് അടുത്തേക്ക് വന്നു…

 

“”പോവാ അപ്പൂസേ…””,””നീ ഇങ്ങട്ട് വാ കൊറച്ചേരം ഇവടെ കെടക്ക് എന്നിട്ട് പോവാ…””,

 

കുഞ്ഞൂട്ടൻ കട്ടിലിൽ കിടന്ന് കൊണ്ട് തന്നെ അപ്പൂൻ്റെ കൈ പിടിക്കാൻ ആഞ്ഞു. പക്ഷെ കിട്ടിയില്ല അവള് വേഗം മാറി കളഞ്ഞു…

 

“”അത് വേണ്ട….””,””കെടത്തൊക്കെ ഇനി നിർമ്മാല്ല്യം തൊഴുതിട്ട് മതി…””,””നീക്ക് ഇല്ലേ തലേകൂടി ഞാൻ വെള്ളം കോരി ഒഴിക്കും…””,

 

“”കൊറച്ചേരം കൂടി…””,

 

“”ഇല്ല…””,””ഒരു കൊറച്ചേരവും ഇല്ല നീക്ക്…””,””നീക്ക്…””,

 

നിവർത്തിയില്ലാതെ കുഞ്ഞൂട്ടൻ എഴുന്നേറ്റു. അരക്ക് കൈ കുത്തി മുന്നിൽ നിൽക്കാണപ്പു. അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. അപ്പു അവൻ്റെ തോളിലേക്ക് തോർത്തിട്ട് കൊടുത്തു.  എന്നിട്ട് ഉന്തിതള്ളി ബാത്ത്റൂമിൽ കയറ്റി വിട്ട് പകുതിക്ക് വച്ച് നിറുത്തിയ കണ്ണെഴുത്ത് തുടർന്നു.

 

*☆*

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com