പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27485

 

നീലിമ്പപുരം

അജയൻ്റെ വീട്

*★*

 

ഗോകുൽ ധർമ്മഗിരിയിൽ നിന്ന് വന്ന ശേഷം സീമ അവൻ്റെ അടുത്ത് നിന്ന് മാറിയിട്ടില്ല. ഒരു ചെറിയ ആവശ്യങ്ങൾക്ക് പോലും അവൻ്റെ അടുത്ത് തന്നെ നിന്നു. 

 

ആദ്യരണ്ട് ദിവസം ഗോകുലിന് അമ്മയോട് സംസാരിക്കാൻ ചെറിയ ഒരു മടിയുണ്ടായിരുന്നു. പറഞ്ഞത് കേൾക്കാതെ പോയി വരുത്തിവച്ചതല്ലേ ഇതൊക്കെ അതാണ് മടിയുടെ കാരണം. സീമയാണങ്കിൽ ഗോകുൽ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചും ഇരിക്കുന്നു. അവൻ്റെ വായിൽ നിന്ന് അമ്മേന്നുള്ള വിളി കേൾക്കാൻ സീമ ഒരുപാട് കൊതിച്ചിരുന്നു. 

 

പിറ്റേന്ന് കാലത്തെ ഗോകുലിനെ കഞ്ഞി കുടിപ്പിക്കായിരുന്നു സീമ. മരുന്ന് കഴിക്കണ്ടത് കൊണ്ട് ഇങ്ങനെയുള്ള ഭക്ഷണങ്ങളാണ് അവന് നല്ലത്. സീമ കഞ്ഞി ഒരോ സ്പൂണായി കോരി കൊട്ത്ത് കൊണ്ടിരുന്നു. 

 

“”അമ്മാ…””,

 

അൽപ്പം പതിഞ്ഞ ശബ്ദത്തിലാണ് ഗോകുൽ വിളിച്ചതെങ്കിലും സീമ കേട്ടിരുന്നു. അവര് തല ഉയർത്തി എന്താ എന്ന ഭാവത്തോടെ മോനെ നോക്കി. 

 

“”എട്ടനോട് എന്താണ് അമ്മക്ക് പ്രശ്നം…””,””അവനെ ഇഷ്ട്ടല്ലേ…””,””സ്വന്തം മോനല്ലാത്തോണ്ടാണോ…””,

 

സീമ ഒന്ന് ചിരിച്ചു. കൈയ്യിലെ പാത്രത്തിൽ നിന്ന് ഒരു സ്പൂണൂടി കോരി ഗോകുലിനെ കഴിപ്പിച്ചു. 

 

“”ആരാ പറഞ്ഞെ അവൻ എൻ്റെ മോനല്ലാന്ന്…””,””അവൻ എൻ്റെ മോൻ തന്നെയാ…””,””മൂത്ത മോൻ…””,””നിങ്ങളെ മൂന്നാളയും അമ്മയ്ക്ക് ഒരു പാലെ ഇഷ്ടാ…””,””നിന്നേം സാന്ദ്രേം പോലെ തന്നെയാ എനിക്കവനും…””,

 

“”ഇനിക്കമ്മ പറയ്ണെ ഒന്നും മനസിലാവണില്ല…””,””പിന്നെ എന്തിനാണമ്മ ഏട്ടനോട് അങ്ങനൊക്കെ പെരുമാറിയത്…””,””മംഗലത്ത് വച്ച് അമ്മ എന്താ ഏട്ടനെ തല്ലിയപ്പൊ ഒന്നും മിണ്ടാണ്ടിരുന്നത്…””,

 

“”അത് മോനേ…””,””കൊറേ പഴയ കാര്യാ അതൊക്കെ….””,

 

“”അമ്മ പറഞ്ഞെരോ…””,””എനിക്ക് കേക്കണം…””,

 

സീമ തൻ്റെ കൈയ്യിലെ പാത്രം അവിടെ മേശമേൽ വച്ചു. ശ്വാസം ഒന്ന് ആഞ്ഞ് ശ്വസിച്ച് തൻ്റെ പഴയ ഓർമ്മയിലുള്ള കാര്യങ്ങളെല്ലാം ചികഞ്ഞെടുത്ത് പറയാൻ ആരംഭിച്ചു. 

 

“”എനിക്ക് നീ ഇണ്ടാവുന്നതിലും മുൻപ് ഒരു കുഞ്ഞൂകുടി ഇണ്ടായിരുന്നു…””,””വെറും ഒരു കൊല്ലം മാത്രം ആയുസുണ്ടായിരുന്നുള്ളു അവന്…””,””ഹൃദയത്തിൽ അൽപം പ്രശ്നങ്ങളുണ്ടായി പ്രസവത്തിൽ സംഭവിച്ചതാ ഒരു വർഷം പോലും ആയുസുണ്ടായിരുന്നില്ല…””,””കുറച്ച് മാസങ്ങൾക്ക് ശേഷം ആഹ് കുട്ടി മരിക്കേം ചെയ്തു…””,””അതെന്നെ വല്ലാണ്ട് തളർത്തി കളഞ്ഞു…””,””ഞാൻ ആരോടും മിണ്ടാണ്ടായി ആകെ ഒരു വിഷാദം പോലെയൊക്കെ…””,””അങ്ങനെ ഇരിക്കുന്ന സമയത്താണ് നിൻ്റെ അച്ഛൻ കുഞ്ഞൂട്ടനെ വീട്ടിലേക്ക് കൊണ്ടുവരുന്നത്…””,””അന്നവന് രണ്ട് വയസ് തികയുന്നേയുണ്ടായിരുള്ളു…””,””ആദ്യം ആദ്യം ഞാൻ കുഞ്ഞൂട്ടനോട് അകൽച്ച കാണിച്ചിരുന്നു…””,””അധികമൊന്നുമില്ല കുറച്ച് ദിവസങ്ങൾ മാത്രം…””,””അത്ര അവനോട് അകൽച്ച കാണിക്കാൻ എനിക്ക് കഴിയായിരുന്നുള്ളു…””,””എൻ്റെ ഉള്ളിലെ അമ്മയ്ക്ക് ആഹ് സമയം ഒരു കുഞ്ഞിനെ ആവശ്യമായിരുന്നു…””,””മരിച്ചു പോയ എൻ്റെ കുഞ്ഞ് തിരിച്ച് വന്നതായിട്ട് ഞാൻ കണക്കാക്കി അവനെ എൻ്റെ ഈ കൈകളിൽ എടുത്തു…””,

 

സീമ തൻ്റെ രണ്ട് കൈകളും മുഖത്തിന് അഭിമുഖമായി പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞ് തുള്ളികളായി കൈയ്യിലേക്ക് വീണു കൊണ്ടേ ഇരുന്നു. 

 

“”അവൻ്റെ അഞ്ചാം വയസിലാണ് ഏട്ടനെന്നോട് കുഞ്ഞൂട്ടൻ ദേവേട്ടൻ്റെയും ജാനകിയേച്ചീടേം മോനാണെന്ന് പറയണത്…””,

 

“”ദേവനും ജാനകിയോ ആരാ അവര്…””,

 

“”ദേവേട്ടൻ നിൻ്റെ അച്ഛൻ്റെ വല്ല്യ സുഹൃത്തായിരുന്നു…””,””ഞാൻ ഒന്ന് രണ്ട് വട്ടമേ അവരെ കണ്ടിട്ടൊള്ളു…””,””ചുങ്കത്തറയിലെ ക്ഷേത്രത്തിൽ വച്ച് അവരുടെ കല്ല്യാണത്തിന് ഞാനും പോയിരുന്നു….””,””അന്ന് അച്ഛൻ്റേം അമ്മേൻ്റേം മാഗല്യം കഴിഞ്ഞിട്ട്ണ്ടായിര്ന്നില്ല…””,

 

“”അപ്പൊ അച്ഛൻ്റെ സുഹൃത്തിന്റെ മോനാണല്ലേ ഏട്ടൻ…””,

 

അതേയെന്ന് സീമ തലയാട്ടി…

 

“”ദേവേട്ടൻ്റെ മോനാണെന്ന് പറഞ്ഞത് മാത്രല്ല അജയേട്ടൻ പറഞ്ഞത്…””,””പിതിനെട്ട് വയസ് കഴിഞ്ഞാൽ അവനെ തിരികെ അയക്കണംന്ന് വാക്ക് കൊടുത്തിട്ടുണ്ടെത്രെ…””,

 

“”ആർക്ക് വാക്ക് കൊടുത്തു…””,””ദേവനോ…””,

 

“”അല്ല ദേവൻ്റെ പെങ്ങള് ഇന്ദിരയുണ്ട്…””,””ഇന്ദിരയുടെ ഭർത്താവിന്…””,””അവരിവടെ പണ്ട് ജോലിക്ക് നിന്നിട്ട്ണ്ട്…””,””ഇവടെയല്ല മംഗലത്ത്…””,

 

“”മംഗലത്തോ…””,””ശങ്കരേട്ടനാണോ…””,

 

“”ങാഹ് ശങ്കരേട്ടൻ തന്നെ…””,””നിനക്കോർമ്മ ഇണ്ടോ അവരെ…””,

 

“”ഉവ്വ്…””,””അച്ഛമ്മേൻ്റെ കൂടെ ഞാനും ഏട്ടനും ശങ്കരേട്ടൻ്റെ വീട്ടില് പോയിട്ട്ണ്ട്…””,

 

“”മ്മം…””,””ശങ്കരേട്ടൻ കുഞ്ഞൂട്ടനെ അജയേട്ടൻ്റെട്ത്ത് ഏൽപ്പിക്കായിരുന്നു…””, “”എന്തിനാണെന്നൊന്നും എന്നോട് പറഞ്ഞില്ല…””,””അവര് തമ്മിലുള്ള രഹസ്യായിരുന്നു അത്…””,””പിന്നെ കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ അറിഞ്ഞു…””,””ആരൊക്കെയോ കൂടി ദേവേട്ടനെ കൊന്നെത്രെ…””,

 

“”കൊല്ലേ…””,ആര്…””,

 

ഗോകുലിൻ്റെ കണ്ണുകൾ തുറിച്ചു.

 

“”അറിയില്ല…””,””അതിന് ശേഷം ഞാനൊന്നും ചോദിക്കാൻ നിന്നിട്ടില്ല…””,””അവനെ തിരിച്ചയക്കാതിരിക്കാനാ പിന്നെ ഞാൻ നോക്കിയത്..””,””അത് പിന്നെ എൻ്റെ സ്വാർത്ഥതയായി…””,

 

“”കുഞ്ഞൂട്ടനെ തിരികെ കൊടുക്കണ്ടി വരുമല്ലോന്നുള്ള ഒറ്റ കാരണം ആണ് എനിക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നിയത്…””,””അവൻ നഷ്ടപ്പെട്ണത് എനിക്ക് സഹിക്കാൻ കഴിയില്ലേന്നു…””,””ആദ്യമൊന്നും ഞാൻ സമ്മതിച്ചേ ഇല്ല…””,””ആഹ് കാര്യം പറഞ്ഞ് ഞാനും അജയേട്ടനും ഒരുപാട് വഴക്കുണ്ടാക്കിയിട്ട്ണ്ട്…””,””പിന്നെ ഞാൻ എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ചു…””,””അവൻ അവകാശപ്പെട്ടെടത്ത് തന്നെ എത്തട്ടേന്ന് ഞാനും കരുതി…””,””എൻ്റെ സ്വാർത്ഥത കൊണ്ട് സംഭവിച്ചത് തന്നെയാ ഇത്രയൊക്കെ…””,””ഞാൻ ഒരുപക്ഷെ കുഞ്ഞൂട്ടനോട് സ്നേഹം കാണിച്ചിരുന്നുവെങ്കിൽ അവൻ ഇവിടെ നിന്ന് എങ്ങോട്ടേക്കും പോവില്ലായിരുന്നു….””,

 

സീമ തൻ്റെ തെറ്റ് ഏറ്റ് പറഞ്ഞ് ഗോകുലിന് മുൻപിൽ ഇരുന്ന് കണ്ണുകൾ നിറച്ചു. അമ്മയെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും അവന് കഴിയുമായിരുന്നില്ല. 

 

സീമ തൻ്റെ സാരി കൊണ്ട് കണ്ണുകൾ തുടച്ച് ഗോകുലിൻ്റെ വായ കഴുവിച്ച് ഭക്ഷണം കൊണ്ടുവന്ന പാത്രവുമായി മുറിയിൽ നിന്നും ഐറങ്ങി പോയി. 

 

അമ്മയുടെ അവസ്ഥ ഗോകുലിനും മനസിലാക്കാനാൻ കഴിയുന്നതായിരുന്നോ. ഒരുപാട് സ്നേഹിച്ച ഒന്നിനെ അതും സ്വന്തം മോനായി വളർത്തിയ കുഞ്ഞിനെ പെട്ടന്നൊരു ദിവസം തിരികെ കൊടുക്കണം എന്നൊക്കെ പറഞ്ഞാൽ ഏത് അമ്മയ്ക്കാ സഹിക്കാൻ കഴിയുക. ആഹ് സ്വാർത്ഥതയ്ക്ക് അമ്മയെ കുറ്റപ്പെടുത്താൻ ഒക്കുമോ… ഇല്ല.. ഭർത്താവിന്റെ വാക്ക് കേൾക്കാതിരിക്കാനും വയ്യ. അപ്പൊ അമ്മ ഏട്ടനെ അകറ്റുന്നതിന് വേണ്ടി അഭിനയിക്കായിരുന്നോ… ഗോകുൽ അമ്മ പോയി കഴിഞ്ഞ് കട്ടിലിൽ കിടന്ന് ആലോചിച്ചു.

 

*★*

 

ഗോകുലിനെ അത്താഴം കഴിപ്പിച്ച് മരുന്ന് കൊടുത്ത് കിടത്തിയിട്ടാണ് സീമ ഭക്ഷണം കഴിക്കാനിരിക്കുന്നത്. അവളോടൊപ്പം അജയനും ഇരുന്നു. അത്താഴം കഴിഞ്ഞ് പാത്രങ്ങളും മറ്റും അടുക്കി വച്ച ശേഷം സീമ തൻ്റെ ബെഡ് റൂമിലേക്ക് നടന്നു. 

 

അജയൻ മുറിയിലെ ടേബിളിലെ സ്റ്റാൻഡ് ലാമ്പ് ഓണാക്കി വച്ച് ഒരു പഴയ ഫാൻ്റസി നോവൽ വായിച്ച് കൊണ്ടിരിക്കുകയായിരുന്നു. സീമ ഒരു തോർത്തുമെടുത്ത് നേരെ ബാത്ത് റൂമിൽ കയറി. ഒന്ന് മേല് കഴുകിയ ശേഷം കിടക്കാനായി ബെഡിൽ ഇരുന്നു. 

 

“”ഏട്ടാ…””,””ഞാനൊരു കാര്യം ചോദിച്ചാ പറയോ…””,

 

അജയൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ചു. തലതിരിച്ച് മുഖത്തിരിക്കുന്ന കണ്ണെട താഴ്ത്തി മൂക്കിലേക്ക് വച്ച് ബെഡിൽ ഇരിക്കുന്ന സീമയെ ഒന്ന് നോക്കി. 

 

“”ചോദിക്ക്…””,

 

“”കുഞ്ഞൂട്ടനെ എന്താ ദേവേട്ടൻ്റെ വീട്ടിൽ നിർത്താണ്ടെ ഇവടേക്ക് കൊണ്ട് വന്നത്…””,

 

അജയനൊന്ന് ചിരിച്ചു.

 

“”ഇത്ര കാലത്തിനിടയ്ക്ക് നീ ഇപ്പഴാണല്ലോ സീമേ ഇത് ചോദിക്കുന്നത്…””,””എന്താ കാര്യം…””,

 

“”ഒന്നൂല്ല ഏട്ടാ…””,””അവർക്ക് നോക്കാൻ പറ്റാത്തത് കൊണ്ടല്ലേ അവനെ ഇവിടേക്ക് ഏട്ടൻ കൊണ്ടുവന്നത്…””,””ഇനിയും അവിടേക്ക് തന്നെ ചെല്ലുമ്പൊ അവര് ചിലപ്പൊ ഇറക്കി വിട്ടാലോ…””,

 

“”ഹ… ഹ… ഹ…””,””അവനെ നോക്കാൻ പറ്റാത്തത് കൊണ്ടാണ് എൻ്റെ കൈയ്യിൽ തന്ന് വിട്ടതെന്ന് നിന്നോടാരാ പറഞ്ഞത്…””,””അവരെല്ലാരും കാത്തിരുന്നത് കുഞ്ഞൂട്ടൻ തിരിച്ചുവരാൻ വേണ്ടിയാണ്…””,

 

“”ആര്…””,

 

“”പുന്നയ്ക്കലെ പെരുമാളർ…””,

 

“”ഇപ്പൊ കുഞ്ഞൂട്ടൻ അവര്ടെ അടുത്തായിരിക്കോ എത്തിയിട്ട്ണ്ടായിരിക്കാ…””,

 

“”മ്മം…””,””അവൻ അവിടേക്കെ പോവൊള്ളു…””,””അവൻ്റെ അച്ഛനും അമ്മയും അവനെ അവിടേക്കല്ലേ കൊണ്ട് പോവൊള്ളു…””,””മരിച്ചിട്ട് ഇത്ര വർഷമായിട്ടും ദേവനോ ജാനകിക്കോ വേണ്ട കർമ്മങ്ങളൊന്നും ചെയ്യാതെ മുടങ്ങി കിടക്കായിരുന്നു…””,””ഇന്ദിരേടെ കുട്ടി പെണ്ണായത് കൊണ്ട് കർമ്മങ്ങൾ ചെയ്യാൻ കുഞ്ഞൂട്ടൻ തന്നെ മടങ്ങിയെത്തണമായിരുന്നു…””,

 

“”കർമ്മങ്ങൾ ചെയ്യാൻ വേണ്ടിയാണോ അപ്പൊ ശങ്കരേട്ടൻ കുഞ്ഞൂട്ടനെ തിരികെ അയക്കണംന്ന് പറഞ്ഞത്….””,

 

“”അതും ഒരു കാരണമാണ്…””,””പക്ഷെ പ്രധാന കാരണം അതൊന്നും അല്ല…””,

 

അജയൻ സംസാരം പകുതിക്കെ നിറുത്തി സീമയെ ഒന്ന്കൂടി തിരിഞ്ഞ് നോക്കി. അവൾ അജയനെ തന്നെ ശ്രദ്ധയോടെ നോക്കി താടിക്ക് കൈ കൊടുത്തിരിക്കായിരുന്നു.

 

“”അവൻ്റെ അച്ഛന് സംഭവിച്ചത് പോലെ കുഞ്ഞൂട്ടനും സംഭവിക്കാതിരിക്കാൻ…””,

 

“”എന്ന് വച്ചാൽ…””,

 

“”കുഞ്ഞ് ജനിക്കുമ്പഴേ അവൻ്റെ അച്ഛൻ്റെ കൈയ്യിലിരുപ്പ് കാരണം ഒരുപാട് ശത്രുക്കളുണ്ടായിരുന്നു…””,””ദേവനെ നാട്ടുകാർക്കെല്ലാം കാര്യായിരുന്നെങ്കിലും കുടുംബത്തിലുള്ള ചിലരൊക്കെ അവനെതിരായിരുന്നു….””,””അവര് തന്നെ ആയിരിക്കും അത് ചെയ്തതെന്നാണ് ഞാൻ കരുതുന്നത്…””,””ശേഖരേട്ടനും അതിൽ ഒരു പങ്കുണ്ട്…””,

 

സീമ അത് കേട്ടൊന്ന് ഭയന്നു.

 

“”ശേഖരേട്ടനോ…””,””എൻ്റെ ദേവീ…””,””കുഞ്ഞൂട്ടനെയും അവര് കൊല്ലുമെന്നാണോ പറയണെ…””,

 

“”ഏട്ടൻ ഇന്ന് കാണുന്നത് പോലെ ഒന്നും ആയിരുന്നില്ല…””,””സർവീസിലിരിക്കുന്ന സമയത്ത് ഒരു കാണ്ടാമൃഗമായിരുന്നു…””,””ദേവനെ കൊല്ലാൻ ഏട്ടനും കൂട്ട് നിന്നിട്ട്ണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു…””,””ഏതങ്കിലും കാരണവശാൽ കുഞ്ഞൂട്ടൻ ഇതറിഞ്ഞാൽ വലിയ അപകടമാവും അത് ഒഴിവാക്കാന്ന് കരുതിയാണ് ഞാനവനെ ഇവടേക്ക് കൊണ്ട് വന്നത്…””,””പക്ഷെ എൻ്റെ കണക്ക് കൂട്ടല്കളൊക്കെ തെറ്റി…””,””ഇപ്പൊ കുഞ്ഞൂട്ടൻ ആയിരിക്കും അവരുടെ ഒന്നാമത്തെ ശത്രു…””,

 

“”അജയേട്ടാ നമ്മക്കവനെ ദൂരേക്കെവിടേക്കെങ്കിലും മാറ്റികൂടെ…””,””അതാവുമ്പൊ പ്രശ്നങ്ങളെല്ലാം ഒഴിവാവില്ലേ…””,””എനിക്ക് വയ്യ ഇങ്ങനെ തീ തിന്ന് കഴിയാൻ…””,

 

“”കാര്യം ഇണ്ടാവില്ല സീമേ…””,””കർമ്മം ഒരു ബൂമറാങ്കാണ്…””,””എവിടെ പോയാലും അത് കറങ്ങി തിരിഞ്ഞ് എത്തണ്ടിടത്ത് കൃത്യമായി എത്തും കൊടുക്കണ്ടതും കിട്ടണ്ടതും ക്രിത്യമായി കൊടുക്കേം വാങ്ങേം ചെയ്യും…””,

 

“”ശേഖരേട്ടൻ എന്ത് കണ്ടിട്ടാ ഇങ്ങനെ ഒരു കളിക്ക് നിക്കണെ…””,

 

“”അതാണ് എനിക്കും വ്യക്താവാത്തത്…””,””ഞാൻ ഇത്രകാലം കരുതിയത് പണത്തിന് വേണ്ടി ആയിരിക്കുമെന്നാണ്…””,””പക്ഷെ അത് മാത്രമല്ല…””,””എട്ടന് വേറെ എന്തോ ഒരു കാരണം കൂടി ഇണ്ട്…””,””പെരുമാളരോടുള്ള പകയാവാനാണ് സാധ്യത…””,

 

“”പെരുമാളരെ ശേഖരേട്ടന് മുൻപേ അറിയാമായിരുന്നോ…””,

 

“”മ്മം…””,””ഏകദേശം ആയിരം വർഷത്തെ പഴക്കമെങ്കിലും കാണും സീമേ ആഹ് കഥയ്ക്ക്…””,

 

സീമയുടെ കണ്ണുകൾ ഇരുന്ന ഇരുപ്പിൽ തുറിച്ചു. അവൾ ബെഡിൽ നിന്ന് ആശ്ചര്യത്തോടെ എഴുന്നേറ്റു.

 

“”ആയിരം വർഷമോ….?””,””ഏട്ടൻ വെറുതേ ഓരോന്ന് പറയാണോ…””,

 

“”ഹ… ഹ… ഹ…””,””ഏയ് ഞാൻ കാര്യായിട്ട് പറഞ്ഞതാടോ…””,

 

“”ഇതെന്താ എന്നോട് നേരത്തേ പറയാതിരുന്നത്…””,

 

“”ഇതാപ്പൊ നന്നായേ…””,””താൻ കാര്യങ്ങളൊക്കെ ഇപ്പഴല്ലേ ചോദിച്ചേ…””,

 

സീമ തലയിലൊന്ന് കൊട്ടി. ശരിയാണ് ഇത്രകാലമായിട്ടും ഇങ്ങനൊരു ചോദ്യം തൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനും മാത്രം അസ്വഭാവികമായി ഒന്നും തോന്നിയിട്ടില്ല അത് കൊണ്ട് ചോദിച്ചിട്ടും ഇല്ല എന്നുള്ളതാണ് സത്യം..

 

“”എനിക്കത് അറിയണം ഏട്ടാ…””,

 

സീമ തിരികെ ബെഡിലേക്കിരുന്നു. അജയൻ അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു. കഥ പറഞ്ഞ് കൊടുക്കാൻ തുടങ്ങി…

 

***★☆★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com