പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27485

ധർമ്മഗിരി

*★*

 

ഗോകുലിനെ ചെറിയ പരുക്ക് കളോടെയാണ് ആശുപത്രിയിലേക്ക് എബി കൊണ്ടുവന്നത്. മേത്ത് അവിടിവടെയായി നല്ല ചതവുണ്ട്. പൊട്ടും മുറിവുമൊന്ന് വല്ലാണ്ട് വന്നിട്ടില്ല. 

 

ജസ്റ്റൊന്നെ ഡ്രസ്സിംഗ് കഴിഞ്ഞ് എബി ഗോകുലിനെ താങ്ങി ആശുപത്രി വരാന്തയിലെ മരത്തിൻ്റെ ഇരുപ്പിടത്തിൽ ചെന്നിരുന്നു. നേരത്തേ അജയനെ വിളിച്ച് പറഞ്ഞത് എബിയായിരുന്നു. അവരിനി വരുന്നത് വരെ എബി കൂടെയിരിക്കാം എന്ന് സമ്മതിച്ചു. 

 

ഗോകുൽ കിട്ടിയ നേരത്തെ എബിയോട് ഓരോന്ന് ചോദിച്ചിരുന്നു. 

 

എബി ഒരു വിദേശ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പെട്ടന്നുണ്ടായ ടെർമിനേഷനിൽ തിരികെ നാട്ടിൽ വന്ന് ഭാര്യയുടെ ഫാം ഹൗസിൽ കൂടിയതാ. പിന്നീട് കൃഷി തന്നെയാക്കി സ്ഥിരം തൊഴിൽ. ഇതാവുമ്പൊ മനസമാധാനവും ഉണ്ടെത്ര. 

 

അൽപ്പ സമയത്തെ കാത്തിരിപ്പിനൊടുവിൽ ആശുപത്രി ഫിലമെൻ്റ് ലൈറ്റ് പ്രകാശത്തിൽ മുറ്റത്തൊരു കറുത്ത എക്സ് യു വി കാറ് വന്ന് നിന്നു. 

 

അജയൻ അതിന്റെ കോ-ഡ്രൈവിംങ് സീറ്റിലിരുന്ന് പുറത്തിറങ്ങി. കാറ് പാർക്കിങ്ങിലേക്ക് പോവുകയും ചെയ്തു. 

 

ആശുപത്രിയുടെ വരാന്തയിൽ ഇരിക്കുന്ന ഗോകുൽ അച്ഛൻ വരുന്നത് കണ്ട് അടുത്ത് തന്നെ ഇരിക്കുന്ന എബിയെ വിളിച്ച് കാണിച്ച് കൊടുത്തു. ആശുപത്രിയുടെ വരാന്തയിലെ ട്യൂബ് വെളിച്ചം നിറഞ്ഞിടത്ത് ഒരു മര ബെഞ്ചിൽ ഇരിക്കുന്ന ഗോകുലിനെ അജയനും കണ്ടിരുന്നു. 

 

അജയൻ അവരുടെ അടുത്തേക്ക് കയറി ചെന്നപാടെ എബിക്ക് കൈ നീട്ടി.., എബി തിരിച്ചും. ഗോകുലിനെ ആശുപത്രിയിൽ എത്തിച്ചതിന് അജയൻ ആദ്യം അയാളോട് നന്ദി പറഞ്ഞു. ശേഷം ലഘുവായി എബിയുടെ വിശദാംശങ്ങളും ചോദിച്ചു. ഇതേ നേരം കൊണ്ട് വണ്ടി പാർക്ക് ചെയ്ത് ഗോകുലിൻ്റെ അമ്മാവൻ അങ്ങോട്ടേക്കെത്തി ഗായത്രിയുടെ അച്ഛൻ. അയാളും എബിയെ പരിചയപ്പെട്ട് നന്ദി അറിയിച്ചു. 

 

“”ഞാൻ ഇയാൾടെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്…””,””മുറ്റത്ത് വന്ന് നോക്കിയപ്പൊ കണ്ടത് ആരൊക്കെയോ കൂടി തല്ലി കോണ്ടിരിക്കാ…””,

 

“”തല്ലാനോ…””,””ആരാ ഇൻ്റെ കുട്ടീനെ തല്ലാനൊക്കെ അളിയാ…””,

 

അറുമുഖൻ പെട്ടന്ന് ഇടയ്ക്ക് കയറി അജയനോട് ചോദിച്ചു. 

 

“”മുഖം ഒന്നും ഞാൻ കണ്ടില്ല…””,””ഇവിടുള്ളൊരല്ലന്നാണ് എനിക്ക് തോന്നണത്…””, 

 

എബി പറയുന്നതവർ ശ്രദ്ധിച്ച് കേട്ടു. 

 

“”നിങ്ങളെന്തായാലും ഒന്ന് ശ്രദ്ധിച്ചോളൂ…””,””ഇനി ഇങ്ങനെയൊന്നും വരാതിരിക്കാൻ നോക്കിക്കോളൂ…””,

 

ഗോകുലിനെ വേണ്ടപ്പെട്ടവരെ ഏൽപ്പിക്കുന്നത് വരെയെ എബി അവിടെ നിൽക്കാൻ ഉദ്ദേശിച്ചിരുന്നുള്ളു. അച്ഛനും അമ്മാവനും വന്ന സ്ഥിതിക്ക് എബി അവരോട് യാത്ര പറഞ്ഞിറങ്ങി. അജയൻ അയാളെ യാത്രയാക്കാൻ പാർക്ക് വരെ കൂടെ ചെന്നു.

 

തിരികെ എത്തി ആശുപത്രി ബില്ലും മറ്റും അടച്ച് അവർ ആശുപത്രി വിട്ടു. പാർക്കിങിൽ നിന്ന് അറുമുഖൻ കാറുമായി ആശുപത്രി മുറ്റത്തേക്ക് വന്നു. ഗോകുലിനെ താങ്ങി പിടിച്ച് നിൽക്കായിരുന്നു അജയൻ. അയാൾ പിന്നിലെ ഡോറ് തുറന്ന് ഗോകുലിനെ അകത്ത് കയറ്റി. ഒരാളുടെ സഹായമില്ലാതെ ഗോകുലിന് നിൽക്കാൻ ഒക്കില്ല. അജയനവനെ പിന്നിലെ സീറ്റിലേക്ക് പതുക്കെ സൂക്ഷിച്ച് ഇരുത്തി. ശേഷം അയാൾ കോ-ഡ്രൈവിങ് സീറ്റിലേക്ക് കയറി. വണ്ടി നീലിമ്പപുരം ലക്ഷ്യമാക്കി നീങ്ങി. 

 

“”എന്താടാ ഇണ്ടായത്….””,

 

വണ്ടി ആശുപത്രി കോംപോണ്ട് കടന്ന് സ്റ്റേറ്റ് ഹൈവേയിൽ കയറിയപാടെ ഗോകുലിനോട് അജയൻ്റെ ചോദിച്ചു. ചോദ്യത്തിൽ അയാളുടെ ശബ്ദത്തിന് വല്ലാത്ത ഗൗരവം. 

 

“”അച്ഛാ അവനാ അശ്വിനേട്ടൻ…””,

 

“”നിന്നോട് അമ്മ വീട്ടിന്ന് പൊറത്തെറങ്ങര്തെന്ന് പറഞ്ഞിരുന്നോ…””,

 

“”അത് അച്ഛാ…””,

 

“”നിൻ്റെ അഹങ്കാരത്തിന് ഓരോന്ന് കാണിച്ച് വച്ചാ മതിയല്ലോ…””,””ഇത്വരെ അത് കരച്ചില് നിർത്തിയിട്ടില്ല…””,””ഒരു കാര്യം പറഞ്ഞേക്കാം ഞാൻ…””,””മര്യാദയ്ക്ക് നിക്കാനാണങ്കി നിനക്ക് വീട്ടില് നല്ല രീതിക്ക് നിക്കാം അല്ലാന്ന്ണ്ടങ്കി അടികിട്ടാൻ പോണത് എൻ്റെ കൈയ്യീന്നായിരിക്കും…””,

 

ഉച്ചത്തിലല്ല പറഞ്ഞതെങ്കിലും അജയൻ്റെ ശബ്ദം നന്നേ ഗൗരവത്തിലായിരുന്നു. ഇത്ര നേരത്തെ സംസാരത്തിനിടയ്ക്ക് അറുമുഖനും കാര്യങ്ങളുടെ ഒരു കെടപ്പ് വശം പിടിത്തം കിട്ടി. 

 

“”എൻ്റെ മോനേ നീ എന്തിനാ ഈ രാത്രി അവടെന്ന് പോന്നത് നിനക്ക് തറവാട്ടിൽ നിക്കായിരുന്നില്ലേ…””,

 

അറുമുഖൻ ഗോകുലിനോടായി പറഞ്ഞു. ഒരു ഭാഗത്ത് നിന്ന് വഴക്കും ഒരു ഭാഗത്ത് ഉപദേശവുമായി വീടെത്തുന്നത് വരെ ഗോകുലിന് കുശാലായിരുന്നു.

 

***★☆★***

 

സൂര്യൻ കിഴക്കുനിന്ന് ഉദിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. കുഞ്ഞൂട്ടൻ ബൈക്ക് നാഷണൽ ഹൈവേയിലൂടെ പായിക്കുകയാണ് വൈജയന്തി ലക്ഷ്യമാക്കി കൊണ്ട്. 

 

അവൻ്റെ മുന്നിലിപ്പോൾ നീണ്ട ഒരു പാത മാത്രമേയുള്ളൂ. ഒരു തിരിച്ചു പോക്കില്ലാത്ത ഇനി അങ്ങോട്ട് വൺമേ മാത്രം ആയി തുടരാൻ സാധ്യതയുള്ള ഒരു പാത. കൂടെ അച്ഛനോ അമ്മയോ സഹോദരങ്ങളോ ഇല്ല. എന്ത് ചെയ്യുമെന്നറിയില്ല. ഒരു കാര്യം മാത്രം വ്യക്തമായി അറിയാം. ഇനിയങ്ങോട്ട് ഒറ്റയ്ക്കാണ് മുന്നിലുള്ളത് സ്വാതന്ത്ര്യമായ ഒരു ലോകവും. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സമൂഹവും. ഒരാളുണ്ട്ട്ടോ അപ്പു. 

 

എങ്ങോട്ടങ്കിലും പോവണമെന്നുണ്ട് കുഞ്ഞൂട്ടന് അപ്പൂവാണ് അതിന് തടസം. അവളെ കണ്ടില്ലെന്ന് വച്ച് പോവുക സാധ്യമല്ല. അത് കുഞ്ഞൂട്ടനെ സ്വന്തം കൊല്ലുന്നതിന് തുല്ല്യമായിരിക്കും. ഒരു നേരം ആത്മഹത്യയേ കുറിച്ചും അവൻ ചിന്തിച്ചിരുന്നു. പക്ഷെ കഴിയുന്നില്ല. അങ്ങനൊരു ചിന്തവരുമ്പഴേ ആരോ അത് മറയ്ക്കുന്നത് പോലെ..

 

കുഞ്ഞൂട്ടൻ ബൈക്ക് ബോർഡർ കടത്തി. ഇനി ഏകദേശം ഒരു മണിക്കൂർ യാത്ര കൂടി ഉണ്ടാവും.. അവൻ അപ്പഴാണ് ആലോചിച്ചത് കൈയ്യും വീശി വീട്ടിലേക്ക് കയറി ചെല്ലാൻ പറ്റില്ല അപ്പു പുറം പൊളിക്കും. 

 

പൊറത്തിക്കൊന്നും ഇറങ്ങാൻ പറ്റാത്തത് കൊണ്ട് കുഞ്ഞൂട്ടൻ എന്തങ്കിലും കൊണ്ടുവരുമെന്ന് നോക്കി ഇരിക്കായിരിക്കും. വരുന്ന വഴി എപ്പൊ എത്തും എവടെ എത്തിയെന്നൊക്കെ വിളിച്ച് ചോദിച്ചിരുന്നു. 

 

വിരുപാക്ഷി ടൗൺ ക്രോസ് ചെയ്യാൻ പോവുകയാണ്. കുഞ്ഞൂട്ടൻ ടൗണിലെ ഒരു ബേക്കറി ഷോപ്പിന് മുൻപിൽ നിറുത്തി. അപ്പൂന് മധിരം അത്ര ഇഷ്ടല്ല പുളിയും എരിവും നല്ലോണം പോവും. അവിടെയുള്ളതിൽ അത്യാവശ്യം എരിവുള്ള പലഹാരങ്ങൾ ഒരു കവറിൽ വാങ്ങി കൂടെ കുറച്ച് ചോക്ലേറ്റും. അപ്പൂനുള്ളതും വീട്ടിലേക്കുള്ളതും വേറെ വേറെയാക്കി ബാഗിൽ വച്ചു. അപ്പഴാണ് കുഞ്ഞൂട്ടന് പാർവ്വതിയെ ഓർമ്മ വന്നത്. പെണ്ണിന് മധുരം ആയിരിക്കും ഇഷ്ടം. ബേക്കറിയിൽ നിന്ന് മധുരമുള്ള കുറച്ച് പലഹാരങ്ങൾ കൂടി വാങ്ങി അൽപം മിഠായികളും ബാഗിൽ വച്ചു. അവിടെ അടുത്തൊക്കെ കുട്ടികളുള്ളതല്ലേ എല്ലാവർക്കുമുള്ളതുണ്ട്. 

 

ബേക്കറിയിൽ പൈസയും മറ്റും കൊടുത്ത് കുഞ്ഞൂട്ടൻ നേരെ ബൈക്കും എടുത്ത് വൈജയന്തിയിലേക്ക് പോന്നു.

 

****★☆★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com