പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27485

വൈജയന്തി പുരം.

*☆*

 

വൈകിട്ട് രുഗ്മിണി നേരത്തേ ജോലികഴിഞ്ഞ് ടെസ്റ്റൈൽസിൽ നിന്നും ഇറങ്ങി. പാറൂനെ സ്കൂളിൽ നിന്ന് കൂട്ടാമെന്ന് കാലത്തേ പറഞ്ഞിരുന്നു. കണ്ടില്ലങ്കി മോള് പേടിക്കും എങ്ങോട്ടും പോവുകയുമില്ല…

 

രുഗ്മിണി വൈജയന്തി കവലയിൽ നിന്ന് കുറച്ച് മിഠായികളും വാങ്ങി നടന്ന് സ്കൂളിനടുത്തേക്ക് എത്തികൊണ്ടിരുന്നു. അൽപ്പം ദൂരത്തു നിന്നേ സ്കൂളിലെ പഴയ ഇരുമ്പ് കഷ്ണത്തിൽ പിയൂൺ നാരായണൻ ദണ്ഡ് കൊണ്ട് അടിക്കുന്ന ശബ്ദം മുഴങ്ങി കേട്ടു കൊണ്ടിരുന്നു. കൂട് തുറന്നു വിട്ട ആട്ടിൻ പറ്റത്തേ പോലെ കുട്ടികൾ സ്കൂൾ ഗെയ്റ്റ് കടന്ന് പുറത്തേക്ക് ഓടി ഇറങ്ങി കൊണ്ടിരുന്നു. രുഗ്മിണിയെ കടന്ന് കുട്ടികൾ തങ്ങളുടെ കൂടണയാനോ മൈതാനങ്ങളിൽ കളിക്കുന്നതിനോ വേണ്ടി പൊയ്ക്കൊണ്ടിരുന്നു. അതിനിടയിൽ പുഷ്പ്പ ചേച്ചിയുടെ മക്കളെയും രുഗ്മിണി കണ്ടു. അവരോട് പാർവ്വതിയെ കുറിച്ച് അന്വേഷിച്ചപ്പോൾ അമ്മയെ കാത്ത് അവിടെ തന്നെ നിൽക്കുന്നുണ്ടെന്ന് മറുപടി ലഭിച്ചു. 

 

രുഗ്മിണി കുട്ടികൾക്കിടയിലൂടെ സ്കൂൾ ഗെയ്റ്റ് ലക്ഷ്യമാക്കി നടന്നു. എല്ലാ കുട്ടികളും ഒഴിഞ്ഞ് പോയപ്പോൾ രുഗ്മിണിക്ക് കാണാനായി. പാർവ്വതി അമ്മയേയും പ്രതീക്ഷിച്ച് ഗെയ്റ്റിന് സമീപം ചുറ്റിലും നോക്കി കൊണ്ട് നിൽക്കുന്നു. മോളെ ഒന്നെടുക്കാൻ രുഗ്മിണിക്ക് ധൃതിയായി. അവൾ വേഗം മോൾക്കടുത്തേക്ക് നടന്നു. 

 

പക്ഷെ അപ്രതീക്ഷിതമായിട്ടായിരുന്നു അത് സംഭവിച്ചത് ഒരു പഴയമോഡൽ മാരുതി കാർ രുഗ്മിണിക്കും പാർവ്വതിക്കും ഇടയിൽ കൊണ്ട് നിറുത്തി. അതിക സമയമില്ല കണ്ണു ചിമ്മി തുറക്കുന്ന നേരം. അതിനുള്ളിൽ കാറ് അവിടെനിന്നും മുന്നിലേക്ക് കുതിക്കുകയും ചെയ്തു. 

 

കാറ് പോയി കഴിഞ്ഞതും പാർവ്വതി നന്നിടം ശൂന്യമായിരിക്കുന്നു. രുഗ്മിണി ഓടി ചെന്ന് അവിടെയെല്ലാം നോക്കി. ഇല്ല മോളെ അവിടെ ഒന്നും കാണുന്നില്ല. രുഗ്മിണിയുടെ ശ്രദ്ധ കുറച്ചകലെയായി പൊയ്ക്കൊണ്ടിരിക്കുന്ന കാറിൽ പതിഞ്ഞു. കാറിൻ്റെ പുറകിലെ ചില്ലിൽ കൈയ്യിട്ടടിക്കുന്ന പാർവ്വതി. അവളുടെ വായ ആരോ മൂടി വച്ചിരിക്കുന്നു. 

 

രുഗ്മിണിക്ക് എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല. കൈയ്യിൽ പാർവ്വതിക്കായി വാങ്ങിയിരുന്ന മിഠായി പൊതി രുഗ്മിണി വലിച്ചെറിഞ്ഞ് കാറിന് പിന്നാലെ പാഞ്ഞു. അലറി കരഞ്ഞു കൊണ്ടാണവൾ പായുന്നത്. സ്കൂളിനടുത്ത് കണ്ടു നിന്നവരെല്ലാം രുഗ്മിണി കാറിന് പിന്നാലെ ഓടുന്നത് നോക്കി നിന്നു. 

 

കാറ് ദൂരേക്ക് പൊയ്ക്കൊണ്ടിരുന്നു. രുഗ്മിണിക്ക് ഓടിയെത്താൻ ഒക്കു മായിരുന്നില്ല. എങ്കിലും അവൾ പിന്നാലെ ഓടി. ഓടി വായിൽ നിന്ന് വെള്ളം വരാൻ തുടങ്ങി കിതച്ചു കൊണ്ട് പിന്നയും കുറച്ചു ദൂരം മുന്നോട്ടേക്ക് ഓടി. കാറ് കണ്ണിൽ നിന്ന് മറയുന്നത് വരെ രുഗ്മിണിയുടെ കാലുകൾ ചലിച്ചു. കാറ് കണ്ണിൽ നിന്ന് മറഞ്ഞിരിക്കുന്നു. ഇനി ഓടിയാൽ കിട്ടില്ല ആരാ മോളെ കൊണ്ടു പോയത്. നരേന്ദ്രൻ തന്നെ ആഹ് ദുഷ്ട്ടനേ അത് ചെയ്യൂ… രുഗ്മിണിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. മോളെ നഷ്ടമാവാൻ പോവുന്നത് പോലെ തോന്നുന്നു. ആരോ ഉള്ളിൽ വന്നു പറഞ്ഞുകൊണ്ടിരിക്കുന്നു പാറുകുട്ടിയെ അവര് കൊല്ലുമെന്ന്. നിസഹായതയോടെ രുഗ്മിണി മൺപാതയിൽ മുട്ടുകുത്തി ഇരുന്നു. ഉറക്കെ അലറി കരഞ്ഞു. 

 

അവളുടെ അലറലിനൊപ്പം ആകാശത്ത് ഒരു മിന്നൽ പിണർ രൂപപ്പെട്ടു. രുഗ്മിണിയിലും ശബ്ദത്തിൽ അത് ഗർജിച്ചു. കണ്ടു നിന്ന ചിലർ രുഗ്മിണിയേയോ പാറുവിനെയോ രക്ഷിക്കാൻ മുതിർന്നില്ല. ആരും ആഹ് പെഴച്ചു നടക്കുന്നവരെ സഹായിക്കില്ല എന്ന് എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്. 

 

ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ട് കൂടി വന്നു. പെട്ടന്നാണങ്ങിനെ സംഭവിച്ചത്. അത്ര നേരം ആദിത്യൻ ജ്വലിച്ച് നിൽക്കുക തന്നെയായിരുന്നു. രുഗ്മിണിയുടെ കണ്ണീരിനൊപ്പം മേഘങ്ങളും കരഞ്ഞു തുടങ്ങി. വൈജയന്തിയെ നനച്ച് കൊണ്ട് ശക്തമായൊരു മഴ മണ്ണിലേക്ക് പതിച്ചു. ആകാശത്ത് നിന്ന് മേഘങ്ങൾ ഒരുമിച്ച് പെയ്തിറങ്ങി. ജലകണങ്ങൾ കൂട്ടത്തോടെ മണ്ണിലേക്കിങ്ങനെ ഇറങ്ങി വന്നു കൊണ്ടേയിരുന്നു. 

 

*☆*

 

സ്രാവണോടൊപ്പം വൈകിട്ട് ഓരോ ചായ കുടിക്കാൻ വേണ്ടി വയലോരത്തെ ചെറിയ ചായക്കടയിലേക്ക് വന്നതായിരുന്നു കുഞ്ഞൂട്ടൻ. ഓരോ ചായയും കുടിച്ച് പാടത്തെ കതിരുകൾ കൊത്താൻ വരുന്ന തത്തകളെ നോക്കി നിൽക്കുകയായിരുന്നു കുഞ്ഞൻ സ്രാവൺ പുകയൂതി വിടുന്നു. 

 

പെട്ടന്ന് ശക്തമായൊരു ഇടി മുഴക്കം കേട്ടു. കുഞ്ഞൂട്ടൻ പേടിച്ച് പോയി. പെട്ടന്ന് മുഴങ്ങുകയും അതിൻ്റെ ശക്തി അത്രത്തോളവും ഉണ്ടായിരുന്നു. 

 

കുഞ്ഞൂട്ടൻ ആകാശത്തേക്ക് ഒന്ന് തല ഉയർത്തി നോക്കി. കാർമേഘങ്ങൾ മൂടുന്നു. 

 

“”ടാ ഒരു മഴയ്ക്കുള്ള കോള്ണ്ട്ട്ടോ…””,

 

കുഞ്ഞൂട്ടൻ സ്രാവണോട് പറഞ്ഞു. 

 

“”ഏയ് ഇത് ചുമ്മാ…””,””പെയ്യില്ല….””,

 

സ്രാവൺ പറഞ്ഞ് നാക്ക് വായിലിടലും ഒരു തുള്ളി കുഞ്ഞൂട്ടൻ്റെ കവിളിൽ വന്ന് വീണു. പിന്നാലെ ഒരിരമ്പലോടെ മഴ ആർത്തു വന്നു. 

 

“”ടാ ഓടിക്കോ മഴ വരുന്നുണ്ട്…””,

 

ചായയുമായി കുഞ്ഞൂട്ടൻ കട ലക്ഷ്യമാക്കി മുന്നിൽ ഓടി. വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് നിലത്തേക്കിട്ട് അതിൻ്റെ തല കാല് വച്ച് ചവിട്ടി അരച്ചശേഷം കുഞ്ഞൂട്ടന് പിന്നാലെ സ്രാവണും ഓടി കടയിൽ കയറി. അവര് കടയിലേക്ക് കയറലും മഴ ശക്തിയായി പെയ്യാൻ ആരംഭിച്ചു. 

 

“”ചേ മുഴുവൻ വലിക്കാൻ പറ്റിയില്ല…””,

 

സിഗരറ്റ് കളഞ്ഞ സങ്കടത്തിൽ സ്രാവൺ പറഞ്ഞു. 

 

“”മുഴുവൻ തീർത്തിട്ട് പോന്നാമതിയായിരുന്നെടാ…””,

 

“”ഹി ഹി ഹി…””,

 

കുഞ്ഞൂട്ടനും സ്രാവണും മഴനോക്കി നിന്ന് തന്നെ ചായ കുടി തുടർന്നു. 

 

അവരുടെ മുൻപിലേക്ക് തലയിലൂടെ ടാർപ്പോളിൻ പുതച്ച് ഒരു കവറും പിടിച്ച് ചാലകടയിലെ സഹായി ആയി നിൽക്കുന്ന പയ്യൻ കടന്നു വന്നു. കടയിലേക്ക് ആവശ്യമായ പഞ്ചസാരയോ മറ്റൊ വാങ്ങാൻ കവല വരെ പോയതായിരുന്നു അവൻ. മഴനനഞ്ഞ് കയറി വരുന്ന കണ്ടപ്പഴേ അവന് കടന്നു പോവാനായി കുഞ്ഞൂട്ടനും സ്രാവണും വഴി മാറി കൊടുത്തു. 

 

“”നീ പഞ്ചസാര ഒണ്ടാക്കാൻ പോയതാണോ…””,””എത്ര നേരം ആയി കാക്ക്ണു…””,

 

പയ്യൻ എത്തിയതും കടക്കാരൻ അവനെ ശകാരിച്ചു.

 

“”ഒന്നും പറയണ്ട ചേട്ടാ…””,””ആഹ് പെഴയില്ലേ രുഗ്മിണി.. .””,””അതിന്റെ കൊച്ചിനെ ആരാണ്ട് പിടിച്ചോണ്ട് പോയി…””,””ഞാൻ വരുന്ന വഴിക്കായിരുന്നു സംഭവം…””,””അത് അവടെ കെടന്ന് കരഞ്ഞ് ആകെ ബഹളം…””,””അത് നോക്കി നിന്നപ്പളാ മഴ പെയ്തെ…””,

 

“”കണീകണ്ട പെണ്ണുങ്ങളെ വായി നോക്കി നടക്കാ അവൻ…””,””കൊണ്ടോയി വെക്കടാ അകത്ത്…””,

 

കുഞ്ഞൂട്ടൻ അവൻ്റെ സംസാരം കേട്ടു. രുഗ്മിണിയുടെ കൊച്ചെന്ന് പറയുമ്പോൾ പാർവ്വതിയല്ലേ… ദൈവമേ പർവ്വതിയെ ആണോ പിടിച്ചോണ്ട് പോയത്…

 

കുഞ്ഞൂട്ടൻ കുടിച്ചു കൊണ്ടിരുന്ന ഗ്ലാസ് വേഗം ടേബിളിൽ വച്ച് ഓടി പയ്യനടുത്തേക്ക് വന്നു.

 

“”ടാ ആരാ…””,””ആരാ കൊണ്ടോയത്…””,

 

അവൻ്റെ കുത്തിന് പിടിച്ച് കുഞ്ഞൂട്ടൻ ചോദിച്ച്..

 

“”എനിക്കറിയില്ല ചേട്ടാ…””,””ഒരു കാറിലാ കൊണ്ടോയത്…””,””ഈ നാട്ടുകാരായിരിക്കില്ല….””,

 

“”മോനെ അവനെ വിട്…””,

 

കടക്കാരൻ വേഗം കുഞ്ഞൂട്ടനും പയ്യനും ഇടയിൽ കയറി തടനിന്ന് പിടിച്ച് മാറ്റി…

 

“”അല്ലേലും അവക്കിത് വേണം മോനേ…””,””വല്ലാത്ത അഹങ്കാരം ആയിരുന്നു…””,””നരേന്ദ്രൻ മൊതലാളിയെ പറ്റി തോന്നിവാസമൊക്കെ പറഞ്ഞ് നടന്നില്ലേ…””,””അവക്കിത് കിട്ടണം…””,

 

“”പോടോ….””,

 

കുഞ്ഞൂട്ടൻ അയാളെ തറപ്പിച്ചൊന്ന് നോക്കി കൊണ്ട് കടയിൽ നിന്നും വെളിയിലേക്ക് ഓടി ഇറങ്ങി. മഴനല്ല തകർത്തു പെയ്യുകയാണ്. സ്രാവൺ പിടിച്ച് വയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുഞ്ഞൂട്ടൻ മഴയിലൂടെ ഓടി കുറച്ചപ്പുറത്ത് മാറ്റി വച്ചിരുന്ന ബൈക്കിലേക്ക് ചാടി കയറി. ചാവി ഇട്ട് വേഗം സ്റ്റാർട്ടാക്കി. ആക്സിലേറ്റർ തിരിച്ചതും ബൈക്ക് മഴയെ വകഞ്ഞുമാറ്റി കുതിച്ചു പാഞ്ഞു… 

 

***☆★☆***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com