പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27468

പുന്നയ്ക്കൽ

*★*

 

അപ്പു ഇന്ന് നേരത്തെ അത്താഴം കഴിച്ചിരുന്നു. തൻ്റെ മുറിയിൽ വന്ന് മരുന്ന് കഴിച്ച് ഫോണുമെടുത്ത് കട്ടിലിൻ്റെ ചാരുഭിത്തിയിൽ ഒരു തലേണയും വച്ച് അതിൽ ചാരി ഇരുന്ന് മൊബൈൽ ഓണാക്കി. 

 

ഡിസ്പ്ലേയിൽ അപ്പുവും കുഞ്ഞൂട്ടനും ഇന്ദിരാമ്മയുടെ ഓരോ കവിളിലും ഉമ്മ കൊടുക്കുന്ന ചിത്രം തെളിഞ്ഞ് വന്നു. അപ്പു തൻ്റെ ചാറ്റ് ലിസ്റ്റ് എടുത്ത് നോക്കി. വൈകുംനേരം പുറത്ത് പോവുന്നെന്ന് പറഞ്ഞ് ഒരു മെസേജ് വന്നതാ. ദുഷ്ടൻ പിന്നെ ഒരു മെസേജ് പോലും തന്നില്ല. എല്ലാത്തിനും ഞാൻ അങ്ങോട്ട് അയച്ച് ചോയിച്ചോണം.. എനിക്ക് സൗകര്യില്ല ഇങ്ങനേം ഇണ്ടോ ജാഡ..

 

അപ്പു ഫോൺ കട്ടിലിലേക്ക് എറിഞ്ഞ് കൈയ്യും കെട്ടി ചുണ്ട് കൂർപ്പിച്ച് ചാരി ഇരുന്നു.

 

കുഞ്ഞൂട്ടനോട് അപ്പു ഉള്ളാലെ പിണങ്ങി. അവൻ ഇന്ന് വിളിക്ക കൂടി ചെയ്യാഞ്ഞതിൽ അവൾക്ക് നിരാശ തോന്നി. അവന് അപ്പൂനെ കുറിച്ച് ഒരു ചിന്തയുമില്ല എന്ന് തോന്നി കാണും. 

 

പെട്ടന്നായിരുന്നു അപ്പൂൻ്റെ ഫോൺ ബെൽമുഴക്കിയത്. അവള് ധൃതിയിൽ ഫോണെടുത്ത് നോക്കി. അവൻ തന്നെയാണ് വിളിക്കുന്നത്…, അപ്പൂൻ്റെ കുഞ്ഞൂട്ടൻ…

 

“”ഹലോ….””,

 

അവൾ വേഗം കോൾ റിസീവ് ചെയ്തു. 

 

“”നീ ഇത് കൈയ്യീന്ന് താഴെ വക്കലില്ലേ അപ്പൂ….””,

 

ഒറ്റ റിംഗിൽ തന്നെ ഫോണെടുത്തപ്പൊ അപ്പു ഏതു സമയവും ഫോണ് കൊണ്ട് നടക്കായിരിക്കും എന്ന് കുഞ്ഞൂട്ടൻ വിചാരിച് കാണും.

 

“”ഞാൻ ഇപ്പൊ ഭക്ഷണം കഴിച്ച് വന്നേ ഉള്ളു…””,””വല്ല മെസേജും ഇണ്ടോന്നറിയാൻ എട്ത്ത് നോക്കിയതാ…””,””നിനക്ക് വിളിക്കണംന്നും ഒന്നും ഇല്ലല്ലോ ഭാക്കി ഇള്ളോർക്കാ ഇവടെ ആവശ്യം…””,

 

“”ഇപ്പൊ ഞാൻ അങ്ങട്ട് വിളിച്ചതല്ലേ…””,

 

“”ഞാൻ ഇന്ന് എത്ര വട്ടം നിന്നെ വിളിച്ചെടാ…””,

 

“”ഓഹ് ചേച്ചി ചൂടിലാണല്ലോ…””,””വിളിക്കാൻ ഒഴിവ് കിട്ടീല അപ്പുവോ…””,””കല്ല്യാണ തെരക്കായോണ്ട്…””,

 

“”ഓഹ് ഞാനാ കാര്യം മറന്നു…””,””നീ കഴിച്ചോ…””,

 

കല്ല്യാണകാര്യം എടുത്തിട്ടത് കൊണ്ട് തൽക്കാലം അപ്പു അവനോട് ക്ഷമിച്ചിരുന്നു. അവിടെ ഒരുപാട് ജോലികളുണ്ടാവുംന്ന് അപ്പൂനറിയാം അത് കുഞ്ഞൂട്ടനെ കൊണ്ടായിരിക്കും ചെയ്യിക്കാന്നും അവൾക്കറിയാം.

 

“”ആഹ് ഇപ്പൊ കഴിച്ചേയുള്ളു….””,

 

“”നീ എപ്പഴാ വരാ കുഞ്ഞൂട്ടാ…””,

 

ഒരു കാമുകിയുടെ ഈണത്തോടെ അപ്പു ഫോണിലൂടെ കുഞ്ഞൂട്ടനോട് കൊഞ്ചിക്കൊണ്ട് ചോദിച്ചു. 

 

“”എന്തേ അപ്പു കാണാൻ പൂതി ആവ്ണ്ടോ…””,

 

തിരിച്ച് കുഞ്ഞൂട്ടൻ്റെ ഒരു ചോദ്യം.

 

“”വന്നിട്ട് നിൻ്റെ കൂടെ ഒന്ന് അമ്പലത്തില് പോവാനാടാ…””,

 

“”ഓഹ് അതിനാണോ..””,””രണ്ട് ദിവസത്തെ ജോലികൂടി ഇണ്ട് അത് കഴിഞ്ഞാൽ ഞാൻ ഒടനേ എറങ്ങും…””,

 

“”വേഗം തീർത്ത് വാ…””,””കാണാനും തോന്ന്ണ്ട് നിന്നെ…””,

 

അപ്പു കുഞ്ഞൂട്ടനോട് സംസാരിക്കുമ്പൊ മനസാലെ പഴയ അഞ്ചുവയസുള്ള പാവാടക്കാരിയായി മാറി. അവനത് ആസ്വദിച്ച് അപ്പൂന് മറുപടികൊടുത്തു കൊണ്ടിരുന്നു. അൽപ നേരം അവരുടെ ഫോൺ സിം ഓൾ നീണ്ടു. അവസാനം അപ്പൂന് ഉറക്കം വരുന്നെന്ന് കുഞ്ഞൂട്ടന് തോന്നിയപ്പോൾ അവൻ തന്നെ സംസാരം അവസാനിപ്പിക്കാൻ മുൻകൈ എടുത്തു. 

 

കുഞ്ഞൂട്ടൻ അപ്പുറത്ത് കോൾ കട്ടാക്കി. ആകെ കുറച്ച് നേരമേ കുഞ്ഞൂട്ടൻ സംസാരിച്ചൊള്ളു. അതിലും അപ്പൂന് ചെറിയ സങ്കടം തോന്നി. അവൻ പോയിട്ട് കുറച്ച് ദിവസമേ ആവുന്നുള്ളു എങ്കിലും വല്ലാത്തൊരു മിസ്സിംഗ് പോലെ. അപ്പു ഫോണിൽ നിന്ന് കുഞ്ഞൂട്ടൻ്റെ ചിരിച്ചു നിൽക്കുന്ന ഒരു ചിത്രം തിരഞ്ഞെടുത്തു. അത് സൂമ് ചെയ്ത് അൽപനേരം ചിത്രത്തിലെ അവൻ്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടവൾ നിന്നു. ഫോൺ സംഭാഷണത്തിൽ പറയാൻ മറന്നത് അപ്പു ആഹ് ചിത്രത്തിൽ നോക്കി കൊണ്ട് പറഞ്ഞു. അവസാനം ഒരു ചിരിയോടെ ഫോണിൽ കുഞ്ഞൂട്ടൻ്റെ ചിത്രം അത് പോലെ തന്നെ തുറന്ന് വച്ച് ഫോൺ തനിക്കരുകിൽ കട്ടിലിൽ ഇട്ടു. അപ്പു അതിന് നേരെ ചരിഞ്ഞു കിടന്നു. കുഞ്ഞൂട്ടൻ ഉണ്ടായിരുന്നങ്കിൽ ഇപ്പൊ ഒരു കൈ അവൻ്റെ കഴുത്തിലൂടെയും ഒരു കാല് കുഞ്ഞൂട്ടൻ്റെ അരയിലൂടെയും കയറ്റി വച്ച് ചുറ്റി വരിഞ്ഞ് കിടന്നേനെയെന്ന് അപ്പു ആലോചിച്ചു. കുഞ്ഞൂട്ടൻ അടുത്ത് കിടക്കുന്നുണ്ടെന്നൊരു സങ്കൽപ്പത്തോടെ തന്നെ അവൾ കണ്ണുകൾ അടച്ചു.

 

***★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com