ചാലിയാർ ആശുപത്രി
*★*
നേരം ഏഴുമണി … ആശുപത്രി ഗേറ്റി നടുത്ത് നിന്ന് ഒരു വിത്തൗട്ട് കട്ടൻ ചായ ഊതി കുടിച്ചു കൊണ്ടിരിക്കുന്ന സെക്യൂരിറ്റിയുടെ മുഖത്തേക്ക് ഒരു കാറിന്റെ ഹെഡ്ലൈറ്റ് വന്ന് ശക്തിയിൽ അടിച്ചു.
അയാൾ ചായഗ്ലാസ് മാറ്റി കൊണ്ട് ലൈറ്റ് മുഖത്തേക്ക് തട്ടാതെ കൈ മറച്ചു. അത് കണ്ടത് പോലെ കാറിൻ്റെ ബ്രൈറ്റ് താഴ്ത്തി കൊടുത്തു. സെക്യൂരിറ്റി ഗേറ്റ് തുറന്ന് ആശുപത്രിയുടെ പുറത്ത് നിർത്തിയിരിക്കുന്ന കാറി നടുത്തേക്ക് ചെന്നു. കറുത്ത ഒരു എക്സ് യു വി കാറ്. സെക്യൂരിറ്റി തൻ്റെ ചായ സിപ്പ് ചെയ്ത് കൊണ്ട് കാറിൻ്റെ ഡ്രൈവിങ് സീറ്റി നടുത്തേക്ക് നടന്നു. അതിൻ്റെ ഗ്ലാസ് താഴ്ന്നു. അകത്ത് മംഗലത്തെ ശേഖരനാണ് അയാൾ കൈ കൊണ്ട് ഗേറ്റ് തുറക്കാൻ ആഗ്യം കാണിച്ചു. സെക്യൂരിറ്റിക്ക് നേരത്തേ ശേഖരനെ പരിചയമുണ്ട്. അത്യാവശ്യം പിടിപാടുള്ള ഒരു പണചാക്കിനെ നാട്ട്കാര് അറിഞ്ഞില്ലങ്കിൽ മോശമല്ലേ.
സെക്യൂരിറ്റി വേഗം ചെന്ന് ഗേറ്റ് തുറന്നു കൊടുത്തു. കാറിന് മുൻപിൽ ഗേറ്റ് മലർക്കെ തുറന്നു വന്നപ്പോൾ ഹെഡ്ലൈറ്റ് ഒന്നു കൂടി ബ്രൈറ്റായി. കാറ് മുൻപിലേക്കെടുത്തു.
ആശുപത്രിയുടെ പ്രധാന കവാടത്തിന് മുൻപിൽ കാറ് വന്ന് നിന്നു. അതിൻ്റെ പുറകിലെ ഡോർ തുറന്ന് അശ്വിൻ പുറത്തിറങ്ങി അവൻ്റെ കൈയ്യിൽ ഒരു ബാഗുമുണ്ടായിരുന്നു. അവൻ ബാഗുമായി കാറിൻ്റെ അടുത്ത ഭാഗത്തെ ഡോറ് തുറന്നു. ശേഖരൻ്റെ ഭാര്യ സീത സാരി തുമ്പു കൊണ്ട് മുഖമൊന്ന് തുടച്ച് പുറത്തിറങ്ങി. അമ്മയെ മാറ്റി നിറുത്തി അശ്വിൻ കാറിൻ്റെ ഡോർ അടച്ചു. എന്നിട്ട് അമ്മയേയും കൂട്ടി അവൻ ആശുപത്രിക്കകത്തേക്ക് നടന്നു. ശേഖരൻ ആശുപത്രിയുടെ പാർക്കിങ്ങിലേക്ക് കാറുമായി പോവുകയും ചെയ്തു.
അശ്വിൻ അമ്മയേയും പിടിച്ചു കൊണ്ട് ആശുപത്രിയുടെ ആദ്യ ഫ്ലോറിലേക്കെത്തി.
അവിടെ ഒരു മുറിക്ക് മുൻപിൽ കുറച്ചാളുകൾ കൂടി നിൽക്കുന്നുണ്ട്. എല്ലാവരും മംഗലത്തെ ബന്ധു – സബന്ധക്കാരാണ്. അവരെല്ലാവരും കൂടിയാണ് അടികിട്ടി കിടന്ന ആനന്ദിനെതാങ്ങി എടുത്ത് ആശുപത്രിയിൽ കൊണ്ടു വന്നിട്ടത്. അശ്വിനും സീതയും വരുന്നത് കൂടി നിന്നവരുടെ കണ്ണിൽ പെട്ടു. അവർ അടുത്തേക്ക് ചെന്നു.
“”അവനിപ്പൊ കൊഴപ്പൊന്നും ഇല്ല…””,””ഒറക്കത്തിലാണ് ഒണത്തണ്ട കിടന്നോട്ടെ വേദന കാണും…””,
സീതയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവർ കണ്ടിരുന്നു ആശ്വസിപ്പിക്കാനായി ശ്രമിച്ചുകൊണ്ടവർ പറഞ്ഞു. സീത ഒന്ന് തലയാട്ടുക മാത്രമേ ചെയ്തൊള്ളു.
“”ഞങ്ങളെന്നാ പൊയ്ക്കോട്ടേ…””,
കൂട്ടത്തിലൊരാൾ ചോദിച്ചു
“”നിങ്ങളെങ്ങനെ വന്നത്….””,
“”വണ്ടി ഇണ്ട്…””,
അശ്വിൻ്റെ ചോദ്യത്തിനയാൾ മറുപടി നൽകി. ശേഷം അമ്മയെ മുറിയിലേക്കാക്കി എല്ലാവരെയും അശ്വിൻ പറഞ്ഞയച്ചു.
ആനന്ദ് ഒരു നെക് കോളർ ഇട്ടിട്ട് കട്ടിലിൽ കണ്ണടച്ച് കിടക്കുകയാണ്. വേദനയുള്ളത് കാരണം ഉറങ്ങാൻ അവന് കഴിയില്ല മയക്കത്തിലാണ്. ആനന്ദിൻ്റെ കിടത്തം കണ്ടപ്പഴേ സീതയുടെ കണ്ണുകൾ നിറഞ്ഞു.
അവൻ കിടക്കുന്ന കട്ടിലി നരികെ കിടക്കുന്ന കസേരയിൽ അവൾ ഇരുന്നു. സാരി തുമ്പു കൊണ്ട് കണ്ണുകൾക്ക് ഇരു
വശത്തുമുള്ള കണ്ണീര് തുടച്ചു കളഞ്ഞു.
മയങ്ങി കിടക്കുന്ന ആനന്ദിൻ്റെ നെറ്റിയിലവർ കൈവച്ച് മുടിയിലൂടെ ഒന്ന് വിരലോടിച്ചു. തണുപ്പുള്ള എന്തോ പ്രതലം തൻ്റെ നെറ്റിയിൽ തട്ടിയപ്പോൾ ആനന്ദിൻ്റെ ഉറക്കത്തിന് തടസം തട്ടി അവൻ പതുക്കെ കണ്ണുകൾ തുറന്ന് എന്താണതെന്ന് നോക്കി. കട്ടിലിനരുകിൽ തന്നെ അമ്മയിരിക്കുന്നു…! മുഴുവനായി മുഖം കാണാൻ അവന് പറ്റില്ല. കഴുത്തിൽ കോളർ കിടക്കുന്നത് കൊണ്ട് വല്ലാണ്ട് തലയനക്കാൻ കഴിയുന്നില്ല.
“”അമ്മാ …””,””അമ്മ എപ്പളാ വന്നത്…””,
അവൻ കണ്ണുകൾ തുറന്നപാടെ സീതയോട് ചോദിച്ചു. പക്ഷെ അവൾ മറുപടി പറഞ്ഞു കൊടുക്കാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല. കരഞ്ഞിട്ട് തൊണ്ടയിൽ ഒക്കെ ഒരു വേദന.
“”ഞങ്ങള് കൊറച്ച് നേരായെടാ വന്നിട്ട് നീ നല്ല ഒറക്കായിരുന്നു…””,
മുറിയി ൽ അശ്വിൻ്റെ ശബ്ദം ഉയർന്നു. കൈയ്യിൽ ഒരു ബോട്ടിൽ വെള്ളവുമായി അവൻ അമ്മയ്ക്കരുകിലേക്ക് വന്നു. അതിൻ്റെ മൂടി തുറന്ന് സീമയ്ക്കായി നൽകി. കുപ്പിയിൽ നിന്നും രണ്ട് കവിള് സീത കുടിച്ചു. പിന്നെ കുപ്പി മാറ്റി വച്ചു.
“”അമ്മ പോയി മുഖം കഴുവീട്ട് വാ…””,””എണീക്ക്…””,
അശ്വിൻ സീതയെ കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ചു. ശ്വാസം ഒന്നാഞ്ഞുവലിച്ച് കൊണ്ട് കട്ടിലിനരുകിൽ നിന്ന് അവൾ മുറിയിൽ സജ്ജീകരിച്ചിരുന്ന വാഷി നടുത്തെത്തി. മുഖമൊന്ന് നന്നായി കഴുവി. കവിളിൽ പറ്റി പിടിച്ചിരുന്ന കണ്ണീരിൻ്റെ പശ ഇളകി പോയി. സാരി തുമ്പ് കൊണ്ട് മുഖം തുടച്ച് തിരികെ ആനന്ദി നരുകിൽ തന്നെ വന്നിരുന്നു. അൽപ്പനേരം അവര് പരസ്പരം സംസാരിച്ചു കൊണ്ടേ ഇരുന്നു. ഇതേ നിമിഷം വാതിൽ തുറന്ന് കൊണ്ട് ശേഖരൻ മുറിയിലേക്ക് കടന്നു വന്നു.
“”അവനെന്താടാ പറയണത്…””,
ശേഖരൻ അശ്വിൻ്റെ നേരെ ചോദി ച്ചു.
“”വേദനയിണ്ട് വേറെ കൊഴപ്പൊന്നും ഇല്ലാന്ന്…””,
“”അങ്ങനെത്തെ ചെയ്ത്തല്ലേ ആഹ് അസത്ത് ചെക്കൻ കാട്ടിയത്…””,””ഇൻ്റെ കുട്ടി ഇവടെന്ന് നീക്കണേൻ്റെ മുൻപ് അജയൻ്റെ ചെക്കനിട്ട് രണ്ടെണ്ണം കൊടുക്ക്ണ്ണ്ട് ഞാൻ…””,
ആനന്ദ് കഷ്ടപ്പെട്ട് കഴുത്തുയർത്തി ഒന്ന് അച്ഛനെ നോക്കി.ആള് നല്ല ദേഷ്യത്തിലാണ്. ശേഖരൻ കസേരയിലിരിക്കുന്ന തൻ്റെ ഭാര്യയ്ക്കരുവിൽ വന്ന് നിന്നു.
“”ടാ നാളെ ഇവിടെ പോലീസ്വരും നിന്നോട് നടന്നതൊക്കെ ചോദിക്കും നീ ക്രിത്യമായി എല്ലാം പറഞ്ഞ്
കൊടുക്കണംട്ടോ….””,””ഇത് കേസാക്കിയാലെ ശരിയാവൊള്ളു…””,
ശേഖരൻ പോലീസിൽ ഇൻഫോം ചെയ്തിരുന്നു. അജയനെ പൂട്ടാൻ അത് മതിയാവില്ലെന്ന് അയാൾക്കറിയാം എന്നാലും ഒരു മുൻകരുതൽ. കുഞ്ഞൂട്ടനെ തറവാട്ടിൽ വച്ച് തല്ലി ഇറക്കി വിട്ടതിന് നിയമ പരമായാണ് പ്രതി കരിക്കുന്നതെങ്കിൽ തങ്ങളുടെ ഭഗത്ത് നിന്നും അത് പോലെ തന്നെയൊരു നീക്കം അത്രയേ ശേഖരൻ ഉദ്ദേശിച്ചുള്ളു.
ആനന്ദ്.., അച്ഛൻ്റെ ചോദ്യത്തിന് ഒന്ന് മൂളി കൊടുത്തു. അൽപ്പ നേരം ശേഖരനും സീമയും ആനന്ദിനടുത്തിരുന്നു സംസാരിച്ചു.
സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. അധികം ആരും ഇവിടെ അങ്ങനെ നിക്കണ്ടതില്ല.
“”ഇന്നിപ്പൊ ഞാൻ നിന്നോളാ അച്ഛാ…””,””രണ്ട് ദിവസം കൂടി കെടന്നാ പോരെ അത് ഞാൻ മാനേജ് ചെയ്തോളാം…””,
ഇന്ന് രാത്രിയിൽ ആനന്ദിൻ്റെ കൂടെ അശ്വിൻ നിന്ന് കൊള്ളാം എന്ന് ശേഖരനെയും സീതയെയും അറിയിച്ചു. സീത തനിക്ക് കൂടി നിൽക്കണമെന്ന് വാശി പിടിച്ചെങ്കിലും ശേഖരൻ്റെ ശബ്ദമുയർന്നപ്പൊ തീരുമാനം മാറ്റി. കട്ടിലിൽ കിടക്കുന്ന അശ്വിൻ്റെ നെറ്റിയിൽ ഒരു മുത്തം നൽകി സീത ശേഖരനോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങി. അശ്വിൻ അനിയന് കൂട്ടായി ആശുപത്രിയിലും നിന്നു.
അമ്മയും അച്ഛനും പോയ ശേഷം അശ്വിൻ കട്ടിലി നരികെ ഇട്ടിരുന്ന കസേരയിൽ കയറി ആനന്ദി നരികെ
ഇരുന്നു.
“”ഏട്ടാ…””,
ആനന്ദിൻ്റെ ദൃഢമായ ശബ്ദം കേട്ട് ഫോണിൽ തോണ്ടി കൊണ്ടിരുന്ന അശ്വിൻ കട്ടിലിൽ കിടക്കുന്ന അനിയൻ്റെ നേരെ ശ്രദ്ധ തിരിച്ചു. ആനന്ദ് തലയ്ക്ക് മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോട്ടം പിടിച്ച് സംസാരിച്ചു. പറയുന്നത് ഏട്ടൻ ശ്രദ്ധിക്കുമെന്ന് ആനന്ദിനറിയാം അത് ശ്രദ്ധിക്കുമെന്നവനറിയാം.
“”അവൻ എഴുന്നേറ്റ് നടക്കര്ത്…””,””ഞാൻ ഇവടെന്ന് എറങ്ങ്ണേൻ്റെ മുൻപ് അവൻ ഇവടെ എത്തണം…””,
“”നീ ധൃതിപ്പെടെണ്ടടാ…””,””ഞാനൊരു വഴി കണ്ടിട്ട്ണ്ട്…””,
അശ്വിൻ വളരെ അലസമായി നിസാര മട്ടിൽ പറഞ്ഞു നിറുത്തി. ആനന്ദിൻ്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. അവനു വേണ്ടി പകരത്തിന് പകരം ചോദിക്കാൻ ഏട്ടൻ അടുത്തുണ്ട്. അത് തന്നെയാണ് ആനന്ദിൻ്റെ ധൈര്യവും… അശ്വിൻ്റെ മനസിലും ചില കണക്ക് കൂട്ടലുകളൊക്കെ ഉണ്ടായിരുന്നു. അച്ഛനെ ഇതിൽ ഇടപെടുത്തും മുൻപ് സ്വന്തം ചെയ്ത് കാണിച്ച് കൊടുക്കണം. അതാണ് അവൻ്റെ ഉദ്ദേശം.
“”പിന്നെ…””,””നീ ആഹ് പോലീസ് വരുമ്പൊ ഒന്നും പറയാൻ നിക്കണ്ട…””,””പരാതിയില്ല…””, “”അത്രമതി…””,
ആനന്ദ് ഒന്ന് മൂളി. ഏട്ടൻ്റെ മനസിലെ ഉദ്ദേശം വ്യക്തമല്ലങ്കിലും എന്തോ ചെയ്യാൻ പോവാണെന്ന് അവന് മനസിലായി.
***★☆★***
I am waiting 😂😂
എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.
ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
അത്രയേ വേണ്ടൂ.
👍👍👍💞💞💞
മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓
കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ
❤️
Sajith bro
Complete aayo bro
Bro എന്തായി editing എവിടെ വരെ ആയി
Bro അടുത്ത part enthayi
Will there be any chance to read the next part or just have to forget this story ?!!
Bro
എവിടെയാണ് കാണാനില്ലല്ലോ?
ഉടനെയെങ്ങാനും ഉണ്ടാവുമോ
Machuuuu enthayi
എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.
Aa bro
👍👍👍💞💞💞👌👌👌
ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?
വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.
Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano
ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.
?
Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.
സജീ…
അസി…❤️❤️❤️ Long time
ക്ലാസൊക്കെ എങ്ങനെ പോണു
പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.
എന്തുപറ്റി സഹോ ?
എഴുതുന്നില്ലേ ?
Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.
മച്ചാനെ കഥ എവിടെ
എഴുത്തിൽ തന്നെ
ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്
Hey sajithetto… Eee masam kazhiyarayi😂😂
Elladivasavum keri nokkum vanno ennu ariyan
എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം
Hey sajithetto… Eee masam kazhiyarayi😂😂
Elladivasavum keri nokkum
സജിത്തേട്ടാ..
ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
ഒറ്റ സ്ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.
ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ് ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട് ഈ മാസം തന്നെ ഇടുമെന്നു കമന്റ് സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.
എന്ന് സ്നേഹത്തോടെ
സാത്താൻ (AJU)
ഒരുപാട് സ്നേഹം Aju❤️❤️❤️
💯💯
Bro ennu varum?
വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്
Bro eyhra kalam kaathirikkanam
ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍
👍👍💞💞💞
Bro enthayi kazhiyarayo
Korachu samayam koodi vennam bro
Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️
അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.
സമയം ഉള്ളത് പോലെ എഴുതിയാൽ മതി
ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു
മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും