പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27485

നേരിയ തണുപ്പുണ്ട്.. കോടയിറങ്ങുന്ന സീസണായത് കൊണ്ടാണ് തണുപ്പ്. കാലവർഷം തുടങ്ങുന്നതിന് മുൻപും കാലവർഷം അവസാനിച്ചതിന് ശേഷവും നല്ല രീതിക്ക് കോടമഞ്ഞിറങ്ങി ചുറ്റുമങ്ങനെ പടർന്നു കിടക്കും..

 

കുഞ്ഞൂട്ടനും അപ്പുവും വീടിൻ്റെ വാതിൽ പുറത്തു നിന്ന് പൂട്ടി മുറ്റത്തേക്കിറങ്ങി. സ്വർണ്ണനിറത്തിൽ പ്രകാശിച്ചങ്ങനെ കിടക്കുന്ന മൂന്നാല് ഫിലമെൻ്റ് ബൾബുകൾ മാത്രമാണ് മുറ്റത്ത് വെളിച്ചം നൽകുന്നത്. അവർ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. അപ്പു ആണ് മുന്നിൽ നടക്കുന്നത് പിന്നാലെ കുഞ്ഞൂട്ടനും. ഫിലമെൻ്റ് ബൾബുകളുടെ പ്രകാശം കാണുന്നതുവരെ ദൂരത്തേക്ക് നടന്നു ശേഷം ഫോണിലെ ഫ്ലാഷ്ലൈറ്റ് ഓണാക്കി യാത്ര തുടങ്ങി. കുഞ്ഞൂട്ടൻ അപ്പുവിന് പിന്നിൽ മടിച്ച് മടിച്ചാണ് നടക്കുന്നത്. അതവൾക്ക് മനസിലായത് കൊണ്ട് കുഞ്ഞൂട്ടൻ്റെ കൈയ്യിൽ കോർത്ത് പിടിച്ച് മുൻപിലേക്ക് വലിച്ചു കൊണ്ട് നടന്നു. 

 

അൽപം മുന്നോട്ടേക്ക് പോയപ്പോൾ എതിരെ ഒരു കാള വണ്ടി വരുന്നത് കണ്ടു കുഞ്ഞൂട്ടനും അപ്പുവും പാതയ്ക്കരികിലേക്ക് ഒതുങ്ങി നിന്നു. വണ്ടി അവർക്ക് മുൻപിലൂടെ കടന്നു പോയി. നേരെയുള്ള വഴിയിലൂടെ യാത്ര പോവുന്നത് കൊണ്ട് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ മോട്ടറ് വയ്ക്കാത്ത വണ്ടികളും മറ്റും കടന്നു പോയ് കൊണ്ടിരുന്നു. 

 

നിർമാല്യത്തിന് നടതുറക്കുന്നതിന് തൊട്ടു മുൻപ് അവർ ക്ഷേത്ര പരിസരത്തെത്തി. ക്ഷേത്ര മതിലിന് പുറത്തുള്ള ചായ പീടിയ തുറക്കുന്നതിനുള്ള തയാറെടുപ്പിലാണ് അവിടുത്തെ ചേട്ടൻ. തലേന്ന് കഴുവി വച്ച സമോവറും മറ്റും സ്റ്റൗവിലേക്ക് കയറ്റി വയ്ക്കുന്നു. നേരത്തേ ഉണ്ടാക്കിവച്ച എണ്ണ പലഹാരങ്ങളും മറ്റും എടുത്ത് ചില്ലലമാരയ്ക്കകത്ത് കയറ്റുന്നു. ഇടിയപ്പം ഓരോന്നോരോന്നായി അലമാരയിലടുക്കുന്നു. സഹായത്തിനായി അയാളുടെ ഭാര്യയാണുള്ളത്. അവർ രണ്ടു പേരും പലഹാരങ്ങളെല്ലാം എടുത്ത് വയ്ക്കുന്നു. കുഞ്ഞൂട്ടനും അപ്പുവും അവരെ മറികടന്ന് പോരുമ്പോൾ കടയിലേക്കുള്ള പാലു കൊണ്ട് ഒരു പയ്യൻ അവിടേക്ക് വന്നു. 

 

ക്ഷേത്രപരിസരത്ത് മാത്രം ട്യൂബുകൾ കത്തികിടക്കുന്നു. മരകൊമ്പിലിരുന്ന് ഒരു കുയിലിൻ്റെ നീട്ടിയുള്ള കൂവൽ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു. അതിനെ മറി കടന്നു കൊണ്ട് ഉച്ചത്തിൽ ശങ്കൊലി ഉയർന്നു. ഭഗവതിയുടെ പള്ളിയുറക്കം കഴിഞ്ഞിരിക്കുന്നു.

 

കുഞ്ഞൂട്ടനും അപ്പുവും ചുറ്റു മതില് കടന്ന് ശ്രീകോവിലിന് മുൻപിലെത്തി. ശാന്തിക്കാരൻ നടതുറന്നിട്ടിട്ടുണ്ട്. ഭഗവതിയെ ചാർത്തിയ മാലയും അലങ്കാരങ്ങളുമെല്ലാം അഴിച്ചിളക്കി മാറ്റി കൊണ്ടിരിക്കുന്നു. അപ്പു നടയ്ക്കൽ കൈ കൂപ്പി കൊണ്ട് നിന്നു….., കൂടെ കുഞ്ഞൂട്ടനും. അഭിഷേകത്തിന് ശേഷം വീണ്ടും നടയടച്ചു. പിന്നുള്ള ചടങ്ങുകൾക്കായി അപ്പു നിന്നില്ല. എന്തോ ഇന്നലെ കുഞ്ഞൂട്ടനെയും കൂട്ടി നിർമാല്യം തൊഴണമെന്ന് ഒരാഗ്രഹം അതിന്റെ പുറത്ത് വന്നു അത്രേയുള്ളൂ. 

 

കുഞ്ഞൂട്ടനെ വിളിച്ചവൾ ക്ഷേത്രത്തിനോടടുത്തുള്ള കാവിലെ നാഗ പാലയ്ക്ക് ചുവട്ടിൽ പോയിരുന്നു. അതിന്റെ അക്ഷയ ഗന്ധം അന്നൊരിക്കൽ കുഞ്ഞൂട്ടന് കിട്ടിയത് പോലെ അപ്പുവിലേക്കും ഇറങ്ങി വന്നു. അപ്പു കണ്ണുകളടച്ച് ആസ്വധിച്ച് അതിനെ ശ്വസിച്ചു.

 

“”കുഞ്ഞൂട്ടാ…””,””എന്ത് രസാലേ ഈ മണം…””,

 

കുഞ്ഞൂട്ടന് നേരത്തേ പരിചയമുള്ളത് കൊണ്ട് അവൻ ഗന്ധത്തിലേക്ക് ശ്രദ്ധിച്ചില്ല അത് ആസ്വദിക്കുന്ന പെണ്ണിലായിരുന്നോ ശ്രദ്ധ മുഴുവൻ. ആഹ് നിമിഷം കുഞ്ഞൂട്ടന് താൻ മംഗലത്തുകാരുടെ ആരുമല്ലെന്ന് അപ്പുവിനോട് പറഞ്ഞാലോ എന്നൊരാലോചന ഉള്ളിലുദിച്ചു. അവളത് എങ്ങനെ എടുക്കുമെന്ന് അവന് നിശ്ചയവുമില്ല. ഇവടെ എല്ലാവരും അറിഞ്ഞാൽ ചിലപ്പൊ അപ്പു തനിക്ക് നഷ്ടമായേക്കും അത് കൊണ്ട് പറയാതിരിക്കണോ…? ഇനി പറഞ്ഞില്ലങ്കിൽ ഒരു ദിവസം എല്ലാവരും സത്യം തിരിച്ചറിയും അങ്ങനെ സംഭവിച്ചാൽ ഒരു നുണയനൊ ചതിയനോ ഒക്കെ ആവില്ലേ… ആരുമല്ലെന്ന കാര്യം മറച്ചുവച്ച് ഇവർക്ക് മുൻപിൽ അഭിനയിച്ചതാണെന്ന് പറയില്ലേ.. പറയും. അങ്ങനെ വരരുത്. അപ്പു സത്യം അറിയണം. അവളിലൂടെ പുന്നക്കലുകാരും അറിയണം. നല്ലൊരു സന്ദർഭത്തിൽ പറയാമെന്ന് തീരുമാനിച്ച്

 

“”അപ്പൂ ഞാനിന്നലെ ചെമ്പ്ര പോയിരുന്നു അവടെന്ന് ഒരു വയസായ അമ്മ തന്നതാണ് ഈ മാല…””,

 

കുഞ്ഞൂട്ടൻ തൻ്റെ കഴുത്തിലെ മാല പൊക്കികാണിച്ചു. 

 

“”വയസായ അമ്മയോ…””,””പേരറിയോ…””,

 

“”പേര്…””,

 

കുഞ്ഞൂട്ടനൊന്ന് ആലോചിച്ചു.

 

“”ആഹ് ജാനു അമ്മ എന്ന് വിളിച്ചോളാനാ പറഞ്ഞെ…””,””പേരായിട്ടൊന്നും പറഞ്ഞില്ല…””,

 

“”ജാനു അമ്മയോ…””,””എൻ്റെ പരിചയത്തിൽ ചുങ്കത്തറ അങ്ങനൊരാളില്ലല്ലോ…””,

 

“”ഞാനും ആദ്യായിട്ട് കാണാണ്…””,””പക്ഷെ അവർക്ക് നമ്മളെ ഒക്കെ അറിയാന്നാ പറഞ്ഞെ…””,””എന്നേം നിന്നേം ഇന്ദിരാമ്മേം എല്ലാരേം അറിയാന്ന്…””,

 

“”ആരപ്പാ അത്…””,””വേറെന്താ അവര് പറഞ്ഞെ കുഞ്ഞൂട്ടാ…””,

 

“”എന്തോ യാത്ര ഒക്കെ കഴിഞ്ഞ് എന്നെ കാണാനായിട്ട് വന്നതാണ്…””,””ഇത് തരാന്ന്ന്…””,

 

കുഞ്ഞൂട്ടൻ വീണ്ടും മാല ഉയർത്തി കാട്ടി. 

 

“”മ്മം…””,””എവെടെന്നാ കണ്ടെ…””,

 

“”നമ്മളെ വേണീൻ്റെ അമ്പലം ഇല്ലേ അവടെന്ന്…””,

 

“”അടിപൊളി…””,””നീ അന്ന് പ്രേതത്തിനെ കണ്ടൂന്ന് പറഞ്ഞ പോലെയാണോ ഹി ഹി…”””,

 

“”ഓഹ് നമ്മള് പറഞ്ഞാ തമാശല്ലേ…””,””അങ്ങനെങ്കി അങ്ങനെ…””,””മോള് ഒറ്റക്ക് ഇവടെ ഇരുന്നോട്ടാ…””,

 

അപ്പൂനോട് കുഞ്ഞൂട്ടൻ ഒടക്കി. മുണ്ടും മടക്കി കുത്തി അവൻ കാവിൻ്റെ പരിസരത്ത് നിന്ന് നടന്നകന്നു. 

 

“”പെണങ്ങല്ലേ ഞാനും വരുന്നു…””,””നിക്കടാ…””,

 

സാരിയുടെ ഞൊറിയും കൂട്ടിപിടിച്ച് അപ്പു പതുക്കെ ഓടി. കുഞ്ഞൂട്ടനടുത്തെത്തിയതും അവൻ്റെ ഇടത് കൈയ്യിൽ ചുറ്റി പിടിച്ചു. 

 

രണ്ടു പേരും ക്ഷേത്രമതിലകം കടന്ന് പുറത്തേക്കെത്തി. നേരം അഞ്ച് മണി കഴിഞ്ഞിരിക്കുന്നു. അവിടെ തുറന്നു വച്ചിരുന്ന ചായക്കടയിലേക്ക് രണ്ടുപേരും കയറി. രണ്ടു ചായ പറഞ്ഞ് കടയ്ക്കകത്തെ തടി ബെഞ്ചിൽ രണ്ടുപേരും ഇരുന്നു. ചായ വന്നതും രണ്ട് എണ്ണ പലഹാരങ്ങളുമായി ഓരോ സിപ്പ് ചായ കുടിക്കാൻ ആരംഭിച്ചു. 

 

തിരികെ വീട്ടിലെത്തുമ്പൊ നേരം അഞ്ചര കഴിഞ്ഞു. നേരിയ വെട്ടമൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. മുറ്റത്ത് മാടിനെയും മറ്റും മാറ്റി കെട്ടാനും പശുവിനെ കറക്കാനുമൊക്കെയായി ആളുകൾ വന്നിട്ടുണ്ട് അവർ തങ്ങളുടെ പണി ക്രിത്യമായി ചെയ്യുന്നു മുണ്ട്. 

 

അങ്ങോട്ടേക്ക് പോയപ്പോൾ അടച്ചിരുന്ന വാതിൽ തുറന്നാണ് കിടക്കുന്നത്. കുഞ്ഞൂട്ടനും അപ്പുവും അകത്ത് കയറി. കനകാമ്മയോ ഇന്ദിരാമ്മയോ മറ്റോ കാലത്തേ എഴുന്നേറ്റിട്ടുണ്ട്. അപ്പുവും കുഞ്ഞൂട്ടൻ തങ്ങളുടെ മുറികളിലേക്ക് പോയി.

 

നേരം ഒൻപതരയ്ക്ക് കുഞ്ഞൂട്ടൻ പ്രാതൽ കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. ഇന്ന് പാറൂനെ സ്കൂളിൽ കൊണ്ടോയാക്കാംന്ന് പറഞ്ഞിരുന്നല്ലോ.. അത് ചെയ്തില്ലെങ്കിൽ അവക്ക് ചെറിയ പരിഭവമാവും. കുഞ്ഞൂട്ടൻ കാലത്തേ ബൈക്കുമെടുത്ത് നേരെ സ്വർഗം സിറ്റിപിടിച്ചു. അവിടെ നിന്ന് പാർവ്വതിയെയും പുഷ്പ്പേച്ചിയുടെ കുട്ടി ളെയും എടുത്ത് നേരെ സ്കൂളിലേക്ക്. രുഗ്മിണിയെ കണ്ടില്ല ജോലിക്ക് പോയിക്കാണുമെന്ന് കുഞ്ഞൂട്ടൻ ഊഹിച്ചു. 

 

പാറു എന്നത്തേയും പോലെ സ്കൂളിൻ്റെ മുന്നിൽ വല്ല്യ പത്രാസിലാണ് ചെന്നെറങ്ങിയത്. കളിയാക്കിവരെയൊക്കെ കാണിച്ച് കൊണ്ട് കുഞ്ഞൂട്ടൻ്റെ കവിളില് മുത്തവും പിന്നെ ഗമയിലൊരു നടത്തവും… കുഞ്ഞൂട്ടൻ അവളുടെ ഓരോ ചെയ്തികൾ കണ്ട് ചിരി വന്നുപോയി. ക്ലാസിലേക്ക് പോവുന്നതിന് മുൻപ് വാരാന്തയിൽ നിന്ന് പാറു കുഞ്ഞൂട്ടന് കൈ വീശി കാണിച്ചു. കുഞ്ഞൂട്ടൻ തിരിച്ചും. ശേഷം അവൻ ബൈക്കുമായി പുന്നക്കലേക്ക് പോന്നു.

 

 ***★☆★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com