പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27485

മംഗലത്ത്…

*****

 

കല്ല്യാണത്തിന്റെ ചടങ്ങുകളും മറ്റും ഒരു മാസത്തേക്ക് നീട്ടിവച്ച കാര്യം ശേഖരൻ എല്ലാവരേയും അറിയിച്ചിരുന്നു. അജയനെ മാത്രം അവരിൽ നിന്ന് ഒഴുവാക്കിയിരുന്നു. അയാൾ വരില്ലെന്ന് ശേഖരന് അറിയാമായിരുന്നു. വരാതിരിക്കുന്നതാവും നല്ലതെന്നും തോന്നി. തങ്ങളുടെ ആജന്മ ശത്രുവിനെ ഇവിടെ പാർപ്പിച്ചവനാണ് അജയൻ ഇനി അവനുമായി സഹകരിച്ചാൽ കുടുംബത്തോടെ മുടിയും. 

 

ചടങ്ങുകളില്ലാത്തതിനാൽ മുറ്റത്തെ പന്തലും മറ്റും അഴിച്ച് കൊണ്ടിരിക്കുകയാണ്. പണിക്കാർക്ക് നിർദ്ദേശങ്ങൾ നൽകാൻ അടുത്ത് തന്നെ ശേഖരനുമുണ്ട്. വിവാഹത്തിനായി തറവാട്ടിൽ വന്ന ബന്ധുക്കളിൽ ചിലരൊക്കെ ഇറങ്ങി തുടങ്ങിയിരിക്കുന്നു. 

 

തറവാടിൻ്റെ ചുറ്റുമതിലിൻ്റെ പടിപ്പുര അടഞ്ഞായിരുന്നു കിടന്നിരുന്നത്. അതിൻ്റെ വാതിൽ പൊളികൾ തള്ളിതുറന്ന് അജയൻ മംഗലത്ത് പ്രത്യക്ഷപ്പെട്ടു. കടുത്ത കോപത്തോടെയാണ് അയാൾ ശേഖരനെ ലക്ഷ്യമാക്കി കൊണ്ട് നടന്നു വരുന്നത്. എന്താ കാര്യമെന്ന് ശേഖരനൊട്ട് അറിയുകയുമില്ല. 

 

“”ഏട്ടാ നിങ്ങള് പകരത്തിന് പകരമായിട്ടിറങ്ങിയതാണോ..””,

 

അജയാൻ ശേഖരന് നേർക്ക് നേർ വന്നു നിന്നു.

 

“”പകരത്തിന് പകരം…””,””മനസിലായില്ല…””,

 

“”ഗോകുലിനെ ഇന്നലെ കുറച്ചുപേര് കൂടി തല്ലിയിട്ടുണ്ട്…””,””ആരൊക്കെയോ കണ്ടതോണ്ട് രക്ഷപ്പെട്ടു…””,””അല്ലായിരുന്നങ്കിൽ…””,

 

“”തല്ലോ…””,””ആര് തല്ലി…””,

 

ഒന്നും മനസിലാവാത്തത് പോലെ ശേഖരൻ ചോദിച്ചു.

 

“”അപ്പൊ ഏട്ടനോന്നും അറിഞ്ഞിട്ടല്ലാന്നാണോ…””,

 

“”ഞാൻ എന്തറിയാൻ…””,

 

“”അശ്വിൻ എവടെ…””,

 

“”ഇവടെ ഇണ്ട്…””,

 

“”വിളിക്ക്….””,

 

അജയനെ കൂർപ്പിച്ച് നോക്കി കൊണ്ട് ശേഖരൻ അകത്തേക്ക് നോക്കി കൊണ്ട് അശ്വിനെ നീട്ടി വിളിച്ചു. അവൻ ഇറങ്ങി വന്നു.

 

“”ടാ… നീ യൊക്കെ കൂടി ആണോ…””,

 

അജയൻ അവന് നേരെ കൈ ചൂണ്ടി കൊണ്ട് ചോദിച്ചു.

 

“”ചെറിയച്ചൻ്റെ സംശയം ശരിയാ…””,””ഞങ്ങള് തന്നെയാ…””,””അവൻ കൈവച്ചത് എൻ്റെ അനിയനെയാ…””,””അത് കണ്ടില്ലെന്ന് വയ്ക്കാൻ എനിക്ക് കഴിയൂല…””,

 

അജയൻ്റെ മുഖത്ത് നോക്കാതെ അശ്വിൻ പറഞ്ഞു. അവൻ്റെ സംസാരം കേട്ട് ശേഖരൻ്റെ ചുണ്ടിൽ പുഞ്ചിരി. 

 

“”അജയാ നിൻ്റെ മോന് കിട്ടണ്ടതാ കിട്ടിയത്…””,””കണ്ട നായ്ക്കൾക്ക് ജയ് വിളിക്കാൻ നിന്നാ ഇങ്ങനിരിക്കും…””,””ജീവൻ തിരിച്ച് കിട്ടിയില്ലേ ആതന്നെ ഭാഗ്യംന്ന് കരിതിക്കോളൂ…””,

 

“”ഇവടെ ബന്ധം അല്ല ഏട്ടാ ആരുടെ അടുത്താണ് സത്യം ന്യയം എന്നേ നോക്കൊള്ളു…””,

 

“”ന്യായത്തിനെ കുറിച്ച് അവര് പറയാൻ പാടില്ല…””,””അങ്ങനൊന്ന് പെരുമാളർക്ക് ഉണ്ടായിരുന്നങ്കിൽ ഞാൻ എല്ലാം മറന്നേനെ…””,

 

“”എൻ്റെ പൊന്നേട്ടാ എന്നോ നടന്നതും ആലോചിച്ച് തലമുറകളായി പകയും വച്ചോണ്ട് നടക്കുന്നത് ന്യായം അല്ലാത്ത കാര്യം…””,

 

“”നീ ഇപ്പൊ പോവാൻ നോക്ക് ന്യായം എന്നെ പഠിപ്പിക്കണ്ട…””,

 

“”ഞാൻ ഇപ്പൊ പോവാണ്…””,””പക്ഷെ നടന്നത് ഞാൻ മറന്നൂന്ന് നിങ്ങള് കരുതരുത്…””,””ഈ നിക്കുന്നവനെ അമേരിക്കക്ക് പാർസൽ ചെയ്യാന്നും നിങ്ങള് കരുതണ്ട…””,

 

“”ഓഹ് നമ്മക്ക് കാണാം…””,

 

“”കാണും പക്ഷെ അത് ഇതേ പോലെ മുഖത്ത്ന് മുഖം ആവില്ല…””,””കാലും മുഖവും ആയിരിക്കും..””,

 

സ്വന്തം കാലും ശേഖരൻ്റെ മുഖവും ചൂണ്ടി കൊണ്ട് അജയൻ പറഞ്ഞു. അത് കേട്ട് ശേഖരന് നല്ല ദേഷ്യം വരുന്നുണ്ട്. അവരുടെ സംസാരം കേട്ട് തറവാട്ടിലെ സ്ത്രീ ജനങ്ങളും പണിക്കാരും വീടിൻ്റെ ഉമ്മറത്ത് വന്ന് കൂടിയിട്ടുണ്ട്… അവിടിവിടെ പിറുപിറുപ്പ് ഉയരുന്നു. 

 

“”നിങ്ങള് പറ്റാവുന്നത്ര പടയൊരിക്കിക്കോളൂ…””,””കാര്യം ഇണ്ടാവില്ല…””,””പിന്നെ ഗോകുലിൻ്റെട്ത്ത് കാണിച്ച പോലെ കുഞ്ഞൂട്ടൻ്റെ നേരെ പോവരുത്…””,””അപേക്ഷയല്ല മുന്നറിയിപ്പാണ്…””,””എഴുപതാം പിറന്നാൾ ആഘോഷിക്കണംന്ന് ഏട്ടനും ഇണ്ടാവില്ലേ ആഗ്രഹം…””,””അത് നടക്കാതെ പോവര്ത്ന്ന് കരുതീട്ടാണ്…””,

 

എല്ലാരുടെ നേരെയും നോക്കി കൊണ്ട് അജയൻ പറഞ്ഞു. അവസാനം ശേഖരനെയും ഒന്ന് തറപ്പിച്ച് നോക്കി. അയാളുടെ കൃതാവിലൂടെ വിയർപ്പ് തുള്ളി അരിച്ചിറങ്ങുന്നത് അജയൻ്റെ കണ്ണിൽ പട്ടു. അത് നോക്കി അയാളൊന്ന് ചിരിച്ചു. ശേഷം കളം വിട്ടു. പടിപ്പുരയുടെ തുറന്നുകിടന്ന വാതിലയാൾ പുറത്ത് നിന്ന് അടച്ചു. വാതിൽ പൊളികൾ അടയുന്നതിനിടയ്ക്ക് മംഗലത്ത് തറവാടിനെ ഒന്ന് നോക്കി. മംഗലത്തുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന ഉറച്ച മനസോടെയാണ് വാതിലുകൾ അടച്ചത്…

 

പുറത്തിറങ്ങിയതും അജയൻ തൻ്റെ ഫോണെടുത്തു. ഗോകുലിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന രീതിയിൽ ഒരു കംപ്ലയിൻ്റ് രജിസ്റ്റർ ചെയ്യാൻ തൻ്റെ പാർട്ടി സുഹൃത്തിനെ വിളിച്ച് ആവശ്യപ്പെട്ടു. പ്രതി അശ്വിൻ… സെർക്കിൾ സി ഐക്ക് അജയൻ്റെ പാർട്ടിയുമായി ചെറിയൊരു ചായ്വുള്ളത് കൊണ്ട് കാര്യങ്ങൾ എളുപ്പമാവും. ശേഷം കൊറച്ച് തട്ടികൂട്ട് തെളിവുകളും ഒപ്പിച്ചു. 

 

ഇനി അവനൊന്ന് പൊറത്ത് കടക്കുന്നത് എങ്ങനെയെന്ന് നോക്കണം എന്ന നിശ്ചയത്തോടെയാണ് മംഗലത്തിൻ്റെ മുന്നിൽ നിന്നയാൾ വണ്ടി എടുത്തത്.

 

കേസ് നിൽക്കില്ലെന്ന് അജയനറിയാം പണം കുറച്ച് പോയാലും കൊഴപ്പില്ല വിജാരണ കഴിയുന്നത്ര നീട്ടി കൊണ്ട് പോവണം അതായിരുന്നു ഉദ്ദേശം..

 

***☆★☆***

 

അജയൻ പോയി കഴിഞ്ഞതും ശേഖരൻ അശ്വിനെ അടുത്ത് വിളിച്ചു. ഉമ്മറത്തു നിൽക്കായിരുന്ന അവൻ അച്ഛനടുത്തേക്ക് വന്നു. 

 

“”എന്താ അച്ഛാ…””,

 

“”നീ ആരോട് ചോദിച്ചിട്ടാടാ അവൻ്റെ ചെക്കനെ തല്ലാൻ ആളെ എറക്കിയെ…””,

 

ശേഖരൻ്റെ ശബ്ദം ഉയർന്നു..

 

“”അതച്ഛാ ആനന്ദിൻ്റെ അവസ്ഥ കണ്ടപ്പോ…””,

 

തലതാഴ്ത്തി അശ്വിൻ മറുപടി കൊടുത്തു.

 

“”അതിനല്ലേടാ ഞാൻ…””,””ഇപ്പൊ പോയവനെ നിനക്ക് ശെരിക്കറിയാഞ്ഞിട്ടാ…””,””തൽക്കാലം പൊറത്തിക്കൊന്നും ഇറങ്ങണ്ട…””,””പിന്നെ നിൻ്റെ പോക്ക് ഇപ്പൊ നടക്കുംന്ന് തോന്നണില്ല…””,

 

“”അയ്യോ അതെന്താ..””,

 

“”നിൻ്റെ പേരിൽ ഏതേലും വകുപ്പ് ചേർത്ത് ഒരു എഫ് ഐ ആർ ഇപ്പൊ തന്നെ അജയൻ തയ്യാറാക്കിയിട്ട്ണ്ടാവും…””,””എനിക്കത് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണ്…””,””പോലീസ് കാരെ പോലെയല്ല പാർട്ടി…””,””ക്രിമിനൽ മൈൻ്റ് കൂടും..””,””അതോണ്ട് ഇപ്പൊ സൈലൻ്റായിക്കോ…””,””ഇനി വരുന്നതിനെ നേരിടുക അത്രേ പറയാൻ ഒക്കൂ…””,

 

അശ്വിന് എന്ത് പറയണമെന്നോ ചെയ്യണമെന്നോ ഒരൂഹം ഇല്ല…

 

“”മനസിലായോ നിനക്ക്…””,

 

ശേഖരൻ്റെ ശബ്ദം ഉയർന്നു.

 

“”മ്മം…””,””മനസിലായി…””,””അച്ഛൻ പറയണ പോലെ…””,

 

“”അങ്ങനെയാണങ്കി അങ്ങനെ..””,””പിന്നെ ഇന്നലെ തല്ലി എറക്കി വിട്ടില്ലേ…””,””അവനുമായി ഒരു കാരണവശാലും ഒരു കണ്ടുമുട്ടൽ ഇണ്ടാവരുത്…””,””നേരിട്ട് കാണണ്ടി വരുമെന്ന എന്തേലും സാഹചര്യം ഇണ്ടാവാണെന്ന്ണ്ടങ്കിൽ നീ എന്നെ വിളിക്കാ…””,

 

കണ്ണ് മിഴിച്ച് അശ്വിൻ ശേഖരൻ്റെ വാക്കുകൾ കേട്ടുനിന്നു. എന്നട്ട് തലയാട്ടി.

 

“”എന്നാ പൊയ്ക്കോ…””,

 

അശ്വിൻ തിരികെ അകത്ത് കയറി പോയി. എന്തോക്കെയോ സംഭവിക്കാൻ പോവാണെന്ന് മനസ് നിരന്തരം പറഞ്ഞു കൊണ്ടേ ഇരുന്നു. 

 

***★☆★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com