പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27468

 

ചെമ്പ്ര…

*★*

 

കുഞ്ഞൂട്ടൻ ചുങ്കത്തറയിലെത്തിച്ചേരുമ്പൊ ഒരുപാട് നേരം ഇരുട്ടി പോയിരുന്നു. കവലയിലൊന്നും ഒരു മനുഷ്യനെ പോലും കാണുന്നില്ല. നല്ല നിലാവെളിച്ചത്തിൽ കവലയിലെ ആലും വേപ്പും പരസ്പരം കെട്ടിപിടിച്ചു നിൽക്കുന്നത് ഒരു നിഴൽ പോലെ കാണാം.

 

കവലയിലെ ക്ലബ്ബി നടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഒരു ലോക്കൽ ഫിലമെൻ്റ് ബൾബ് പിടിപ്പിച്ച സ്ട്രീറ്റ് ലൈറ്റ് കത്തി കിടക്കുന്നു. അതിന്റെ വെളിച്ചത്തിൽ കടത്തിണ്ണയിൽ മൂടി പുതച്ച് ആരോ കിടക്കുന്നത് വ്യക്തമായി കാണാം. പരദേശികളൊക്കെ അത്യാവശ്യം വന്നിറങ്ങുന്ന സ്ഥലമാണ് ചുങ്കത്തറ.., അതിലാരെങ്കിലും ആവും.

 

 കുഞ്ഞൂട്ടൻ അവിടെയൊന്നും ബൈക്ക് നിറുത്താതെ നേരെ ചെമ്പ്രയിലേക്ക് തന്നെ പായിച്ചു. മെയിൻ റോഡിൽ നിന്ന് വലത്തോട്ട് തിരിയുന്ന മണ്ണടി പാതയിലേക്ക് ബൈക്ക് എത്തി ചേർന്നു. അത് നേരെ പോവുന്നത് വാര്യർമാരുടെ കോവിലകത്തിൻ്റെ കളത്തിലേക്കാണ്. ചെമ്പ്രയുടെ പിന്നാമ്പുറവും മാലിനി ചേച്ചിയുടെ വീടിൻ്റെ മുൻവശവും ചുറ്റിയാണ് വഴി പോവുന്നത്. കുഞ്ഞൂട്ടൻ മൺപാതയിലൂടെ മുൻപിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ബൈക്കിൻ്റെ ഹാലൊജൻ ലൈറ്റിൽ പ്രാണികൾ കൂട്ടത്തോടെ വന്ന് തട്ടികൊണ്ടേ ഇരുന്നു.

 

ബൈക്ക് നേരെ പടിപ്പുരയ്ക്ക് മുന്നിൽ കൊണ്ട് വന്ന് നിറുത്തി. പടിപ്പുര പുറത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്. ബൈക്ക് ഓഫ് ചെയ്ത് അൽപ്പ നേരം അവൻ പടിപ്പുരയ്ക്ക് മുൻപിൽ നിന്നു.

 

“”ഘ്രീ ……………””,

 

അപ്രതീക്ഷിതമായിട്ടായിരുന്നു വേണിയുടെ ക്ഷേത്രത്തിന് പിന്നിലെ വൃക്ഷത്തിൽ നിന്ന് ഇത്തരത്തിലൊരു ശബ്ദം ഉയർന്നത്. രാപ്പുള്ളിൻ്റെ ശബ്ദമാണെന്ന് കേട്ടാലറിയാം.

 

കുഞ്ഞൂട്ടൻ്റെ വരവിനായിട്ട് തന്നെയാണ് പുള്ള് കരഞ്ഞത്. കുഞ്ഞൂട്ടൻ നോക്കി നിൽക്കെ ക്ഷേത്രത്തിന് പിന്നിലെ മരത്തിൻ്റെ ചില്ലകളിൽ നിന്ന് വെളുത്ത നിലാ നിറത്തിലുള്ള പൂക്കൾ താഴേക്ക് പൊഴിയാൻ തുടങ്ങി. നേരിയ കാറ്റ് മരത്തിൻ്റെ ചില്ലകൾ തഴുകി കുഞ്ഞൂട്ടനരുവിലേക്ക് വന്നു. അതിൽ വശ്യമായി പൂത്തുലഞ്ഞ പുഷ്പ്പത്തിൻ്റെ ഒരു ഗന്ധം.., കുഞ്ഞൂട്ടൻ അത് ആസ്വതിച്ച് ശ്വസിച്ചു 

 

ഇളം കാറ്റ് അവൻ്റെ മുടിയിലൂടെ തഴുവി പോയതും ആരുടെയോ സാന്നിധ്യം കുഞ്ഞൂട്ടൻ അറിഞ്ഞു. ഇനി അധികം നേരം ഇവിടെ നിൽക്കെണ്ടെന്നവന് തോന്നി. കോടയിറങ്ങി നിലവും പ്രകൃതിയും തണുത്ത് കൊണ്ടിരിക്കുകയാണ്. കുഞ്ഞൂട്ടൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീടിൻ്റെ പിന്നാമ്പുറം ലക്ഷ്യമാക്കി നീങ്ങി. അതിലേക്കൂടി ഒരു പാത വീടിനെ ചുറ്റി ഉമ്മറത്തേക്ക് പോവുന്നുണ്ട്. വാഹനങ്ങളെല്ലാം ഇതിലെയാണ് പോവാറുള്ളത്.

 

കുഞ്ഞൂട്ടൻ അതിലൂടെ ബൈക്കെടുത്തു. നാലടി അഞ്ചടി വലുപ്പമേ പാതക്കൊള്ളു. ഒരു കാറൊക്കെ കഷ്ടി പോവാം അതിൻ്റെ ഇരുവശവും വെട്ടു കല്ല് വച്ച് കെട്ടിയുണ്ടാക്കിയ അരഭിത്തിയാണ്. അതിനപ്പുറം തെങ്ങുകളും ഇന്ദിരാമ്മേൻ്റെ കൃഷി തോട്ടവും.

 

കുഞ്ഞൂട്ടൻ അരഭിത്തിക്ക് ഇടയിലൂടെ ബൈക്ക് വീടിൻ്റെ മുറ്റത്തേക്കെടുത്തു. ഭിത്തിയോളം തന്നെ വലുപ്പത്തിൽ പുല്ലുകൾ വളർന്ന് നിൽക്കാണ്. ഇന്ദിരാമ്മ ഉണ്ടായിരുന്ന സമയത്ത് വളരുന്നതി നനുസരിച്ച് പറിച്ച് പറിച്ച് കളയുമായിരുന്നു. ഇതിപ്പൊ പോയിട്ട് ഒരു മ സമായില്ലേ…

 

കുഞ്ഞൂട്ടൻ പുല്ലുകൾക്കിടയിലൂടെ ബൈക്ക് വീട്ട് മുറ്റത്തേക്കെടുത്തു. മുറ്റത്ത് പഴയ ആലയോട് ചേർന്ന് വളർന്നു പന്തലിച്ചു നിൽക്കുന്ന മാതള നാരകത്തിൻ്റെ ചുവട്ടിൽ അവൻ ബൈക്ക് കൊണ്ടു വന്നു നിറുത്തി. 

 

ബൈക്കിൻ്റെ ഹെഡ്ലൈറ്റ് ഒഴിച്ചാൽ നല്ല നിലാവെളിച്ചമുണ്ട് മറ്റൊരു വെട്ടവും അവിടെയെങ്ങും ഇല്ല. കുഞ്ഞൂട്ടൻ ബൈക്കിൽ നിന്ന് ഇറങ്ങിയതും ആലയിൽ എന്തോ പെട്ടന്ന് അനങ്ങി. കുഞ്ഞൂട്ടൻ വേഗം മൊബൈലെടുത്ത് അവിടേക്ക് ഫ്ലാഷടിച്ച് നോക്കി. 

 

വലിയൊരു പന്നിയെലിയായിരുന്നവിടെ. ആലയിൽ പശുക്കളൊന്നും ഇല്ലാത്തത് കൊണ്ട് വിറക് കൂട്ടി ഇട്ടിരിക്കാണ്. അതിനിടയിലോ മറ്റോ കഴിയുന്നതാവും. 

 

കുഞ്ഞൂട്ടൻ ഫ്ലാഷ് ലൈറ്റ് ഓണാക്കി കൊണ്ട് തന്നെ തിരികെ ബൈക്കിനടുത്തെത്തി. പുറകിൽ കെട്ടിവച്ചിരുന്ന ബാഗ് അഴിച്ചെടുത്ത് തോളിലേക്കിട്ടു. ശേഷം വണ്ടി ലോക്ക് ചെയ്ത് മൊബൈൽ വെളിച്ചത്തിൻ്റെ സഹായത്തോടെ അവൻ വീടിൻ്റെ ഉമ്മറത്തേക്ക് നടന്നു. മുന്നത്തെല്ലാം മാവിലയും നാരകത്തിൻ്റെ ഇലയും വീണ് കിടക്കുയാണ്. 

 

കുഞ്ഞൂട്ടൻ തൻ്റെ ഷൂസ് ഊരാതെ തന്നെ ഉമ്മറത്തേക്ക് കയറി. ഫ്ലാഷ് പിടിച്ച് നേരെ വാതിലരുകിലെത്തി. തോളിലെ ബാഗ് നിലത്ത് വച്ച് അതിൻ്റെ അറയിൽ സൂക്ഷിച്ചിവച്ചിരുന്ന താക്കോല് കൈയ്യിലെടുത്തു. 

 

വാതലിൻ്റെ താഴിലേക്ക് താക്കോലിട്ട് ഒന്ന് ആമർത്തി തിരിച്ച് നോക്കി. കുറച്ച് കാലമായില്ലേ പൂട്ടിയിട്ട് ചെറിയൊരു പിടുത്തം വരുന്നുണ്ട്. തുറക്കാനൊരു ബുദ്ധിമുട്ട്. കുഞ്ഞൂട്ടൻ കുറച്ച് കൂടി ശക്തിയെടുത്ത് ഒന്ന് കൂടി തിരിച്ചു നോക്കി. അൽപം ബലം പ്രയോഗിച്ചത് ഗുണകരമായി വാതിലിൻ്റെ ലോക്ക് പിന്നിലേക്ക് നീങ്ങി. കുഞ്ഞൂട്ടൻ ഒന്നുകൂടി തിരിച്ചു. വാതിൽ പൂർണ്ണമായും അവന് മുന്നിൽ തുറന്നു. കുഞ്ഞൂട്ടൻ താക്കോൽ തിരികെ വലിച്ചൂരി ബാഗിലാക്കി. ശേഷം വാതിൽ തള്ളി തുറന്നു. 

 

അകത്ത് കയറിയപാടെ വാതിൽ പിറകിൽ നിന്ന് അടച്ചു. ശേഷം ഫ്ലാഷുമായി പോയത് മെയിൻ വച്ചിരുന്ന ഭാഗത്തേക്കാണ്. കുഞ്ഞൂട്ടൻ മെയിൻ ഓണാക്കി എന്നിട്ട് ഹാളിലെ ലൈറ്റ് ഓൺ ചെയ്തു. 

 

ഇപ്പൊ അവിടം വെളിച്ചം പരന്നു. കുഞ്ഞൂട്ടൻ മൊബൈൽ ഫ്ലാഷ് ഓഫ് ചെയ്ത് പോക്കറ്റിലിട്ടു. ഹാളിലെ മേശമേലും കസേരമേലുമൊക്കെ ആകെ തുണി വിരിച്ച് വച്ചിരിക്കുന്നു. അവൻ അതൊന്നും എടുത്ത് മാറ്റാൻ നിന്നില്ല. അതിന് മുകളിൽ നിറയെ പൊടിയാണ്. 

 

കുഞ്ഞൂട്ടൻ മുകളിലെ അവൻ്റെ മുറിയിലേക്ക് നീങ്ങി. അതിന്റെ വാതിൽ പൂട്ടിയിട്ടൊന്നുമുണ്ടായിരുന്നില്ല. മുറിക്ക് മുൻപിലെത്തിയപാടെ വാതിൽ തള്ളി തുറന്ന് അകത്ത് കയറി. മുറിയിലെ സ്വിച്ച് ബോർഡിൽ നിന്ന് വെളിച്ചത്തിൻ്റേത് മാത്രം ഓണാക്കി. 

 

കട്ടിലിൽ ബെഡ് ചുരുട്ടി വച്ചിരിക്കുന്നു മേശമേൽ തുണിയിട്ടിരിക്കുന്നു. അവൻ ബാഗ് നിലത്ത് വച്ചു എന്നിട്ട് നേരെ പോയി മുറിയിലെ രണ്ടു ജനാലകൾ തുറന്നിട്ടു. 

 

കട്ടിലിനരികെയുള്ള ജനാല തുറന്നത് നേരെ വേണിയുടെ ക്ഷേത്രത്തിലേക്കാണ്. അവിടെ ഇപ്പഴും നിലാപ്പുക്കൾ പൊഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. അൽപ്പ നേരം കുഞ്ഞൂട്ടൻ അത് നോക്കി നിന്നു ശേഷം മുറിയിലെ ടേബിളിൽ വിരിച്ചിരുന്ന തുണി മാറ്റി പുറത്ത് കൊണ്ട് പോയി കുടഞ്ഞു. തിരികെ മുറിയിൽ വന്ന് മൊത്തത്തിൽ ഒന്ന് തട്ടി കൊട്ടി. മുറിയാടെ പൊടിപാറി. ഒന്ന് രണ്ട് വട്ടം കുഞ്ഞൂട്ടൻ തുമ്മുകയും ചെയ്തു. പൊടിയൊന്ന് പുറത്തേക്ക് പോവാൻ ഫാൻ ഓണാക്കിയിട്ടു. ബെഡ് നിവർത്തി അതൊന്ന് തട്ടികൊട്ടി അലമാരിയിൽ നിന്ന് പുതിയ വിരി എടുത്ത് വിരിച്ചു.

 

താഴെ പോയി ചൂല് കൊണ്ട് വന്ന് മുറിയൊക്കെയൊന്ന് അടിച്ചുവാരി വൃത്തിയാക്കി ശേഷം ചെരുപ്പൂരി മുറിക്ക് പുറത്തിട്ട് അകത്ത് കയറി. നേരെ തോർത്തുമെടുത്ത് കുളിമുറിയിൽ കയറി ഒന്ന് മേല് കഴുവി ഇറങ്ങി. ശേഷം ഒരു മുണ്ടും ഷർട്ടുമിട്ട് കുഞ്ഞൂട്ടൻ നേരെ കട്ടിലിലേക്ക് മറിഞ്ഞു.

 

നല്ല ക്ഷീണമുണ്ടായിരുന്നവന്. കണ്ണൊക്കെ അടഞ്ഞ് തുടങ്ങിയിരുന്നു. ഉറങ്ങാൻ പോവുന്നതിന് മുൻപ് അവൻ ഫോണൊന്ന് എടുത്ത് നോക്കി. അതിൽ അപ്പൂൻ്റെ മുന്നാല് മെസേജുകൾ വന്ന് കിടക്കുന്നുണ്ട്. സ്വിരം പല്ലവിതന്നെ. ഭക്ഷണം കഴിച്ചോ എപ്പഴാവരാ എന്നൊക്കെയെ അപ്പൂന് ചോദിക്കാനുള്ളു. കാണാൻ കുഞ്ഞൂട്ടനുമുണ്ട് കൊതി. അവനതിന് റിപ്ലേ കൊടുത്തില്ല. അപ്പൂൻ്റെ ചാറ്റിന് ശേഷം കുഞ്ഞൂട്ടൻ ഗോകുൽ അയച്ച രണ്ട് മെസേജുകൾ തുറന്ന് നോക്കി എവിടെയാണെന്ന് ചോദിച്ച് രണ്ട് മെസേജുകൾ. കൂടെ മൂന്നാല് കോളുകളുമുണ്ട് അത് അജയനാണ് വിളിച്ചിരുന്നത്. 

 

കുഞ്ഞൂട്ടൻ ഗോകുലിന് ‘ചെമ്പ്ര…,ചുങ്കത്തറ’ എന്ന് റിപ്ലേ അയച്ചു. 

 

ഫോൺ പിടിച്ച് കൊണ്ട് തന്നെ അവൻ കട്ടിലിൽ കിടന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി. വേണിയുടെ ക്ഷേത്രം നിലാവെളിച്ചത്തിൽ തിളങ്ങുന്നു. എന്തെന്നറിയില്ല ആഹ് ഒരു ഇടം കണുമ്പോൾ കുഞ്ഞൂട്ടന് പ്രത്യേക ഒരു ആകർഷണം തോന്നും. ആരോ അവിടെ ഇരുട്ടിൽ മറഞ്ഞ് നിൽക്കുന്നത് പോലെ. 

 

ക്ഷേത്രത്തിന് പുറകിലെ വലിയ വൃക്ഷത്തിൻ്റെ ഇലകൾ ഇളം കാറ്റിൽ ചലിക്കുന്നത് കുഞ്ഞൂട്ടന് ഇവിടെ മുറിയിലിരുന്ന് കാണാൻ സാധിക്കും. കാഴ്ച്ചകൾ കാണുന്നതിനിടയ്ക്ക് ദൂരെ നിന്നും ചെന്നായ്ക്കൾ ഓരിയിടുന്നതിന് സമാനമായ ശബ്ദം കേൾക്കാം. എപ്പഴുമില്ല ഇടയ്ക്കിടയ്ക്ക് മാറി മാറി കേൾക്കാം. 

 

അപ്പൂനെ വല്ലാണ്ട് മിസ്സ് ചെയ്യുന്ന പോലെ. അവളിപ്പൊ എന്ത് ചെയ്യായിരിക്കും… എന്നെ ആലോചിക്കായിരിക്കോ.. കുഞ്ഞൂട്ടൻ ചിന്തിച്ചു. 

 

ഒന്ന് വിളിച്ച് നോക്കിയാലോ… കിടന്നിട്ട്ണ്ടാവില്ല…

 

***★☆★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com