പതിനഞ്ചാം ? തീയാട്ട് {Sajith} 1444

നടതുറക്കുന്ന നേരത്താണ് രണ്ടുപേരും ക്ഷേത്രത്തിൽ എത്തുന്നത്. പടിഞ്ഞാറേ ദിക്കിലേക്ക് തുറക്കുന്ന തേവരുടെ നടയ്ക്കൽ നിന്നും ശങ്കൊലി മുഴങ്ങി. മൃത്യുഞ്ജയനെ പ്രസാധിപ്പിക്കാനും ധർമ്മദേവൻ്റെ കൈയ്യിൽ നിന്നും ദീർഘായുസ്സിനെ വിട്ടുകിട്ടാനും ശങ്കൊലിക്ക് കഴിയും…

 

അതിനു ശേഷം ക്ഷേത്രമണികൾ മുഴങ്ങി. സ്രാവണും കുഞ്ഞൂട്ടനും ബൈക്ക് പാർക്ക് ചെയ്ത് ശ്രീകോവിലിലേക്ക് നടന്നു. ചുറ്റുമതിലിൽ ദീപം തെളിയിക്കാനായിട്ട് മുന്നുനാലു കൗമാരക്കാരി പെൺകുട്ടികൾ നിൽക്കുന്നുണ്ട് വിളക്കുകളിലേക്ക് എണ്ണപകരുന്ന നേരത്താണ് കുഞ്ഞൂട്ടനും സ്രാവണും കടന്നു പോയത്. അതിലൊന്ന് കീർത്തനയുടെ അനിയത്തി അജ്ഞനയായിരുന്നു സ്രാവൺ അവളെ കണ്ട് അടുത്തേക്ക് ചെന്നു..

 

“”അഞ്ചൂ നിൻ്റെ ചേച്ചി എവടെ…””,

 

“”ചേച്ചി അകത്തുണ്ടല്ലോ…””,””കൊറേ നേരായി വന്നിട്ട് അങ്ങട്ട് ചെല്ല് കിട്ടും….””,

 

“”പോടി പിശാചെ മനുഷനെ പേടിപ്പിക്കാതെ…””,

 

അജ്ഞന ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തൻ്റെ ജോലികളിലേക്ക് തിരിഞ്ഞു…

 

“”അതേ കുഞ്ഞൂട്ടാ….””,””ഞാൻ പോയി അവളെ ഒന്ന് കണ്ടിട്ട് വരാം…””,””നിനക്ക് ഒറ്റയ്ക്ക് നിക്കാൻ വിഷമൊന്നും ഇല്ലല്ലോ….””,

 

“”നീ അവളെ കാണാനാ വര്ണേന്ന് പറഞ്ഞപ്പഴേ എനിക്കറിയാര്ന്നടാ ഇവടെ വന്ന് കഴിഞ്ഞാ ഞാൻ കട്ടാണെന്ന്…””,””സാരില്ലടാ പോയിട്ട് ബാ….””,

 

“”നീ സംങ്കടപ്പെടല്ലേ….””,””നിൻ്റേം അപ്പുചേച്ചീടേം കാര്യത്തിൽ എൻ്റെ ഫുൾ സപ്പോർട്ട് ഇണ്ടാവും….””,””അപ്പൊ പറഞ്ഞ പോലെ…””,

 

സ്രാവൺ കുഞ്ഞൂട്ടനെ ഒന്ന് ആശ്വസിപ്പിച്ച് വേഗം ക്ഷേത്രത്തിലേക്ക് തിരിഞ്ഞു നടന്നു. പ്രേമിക്കുന്നവർക്ക് ഇത്ര പേടി പാടില്ലെന്ന് ധൃതിപ്പെട്ട് പായുന്ന സ്രാവണെ നോക്കി കുഞ്ഞൂട്ടൻ മനസ്സിൽ പറഞ്ഞു. അവൻ സ്വന്തം കാര്യം ഒന്നാലോചിച്ചു നോക്കി ശ്ശോ… അതാലോചിക്കുമ്പോൾ സ്രാവൺ എത്ര ഭേദമാണ്. അപ്പു ഒന്ന് ശബ്ദം ഉയർത്തിയാൽ കുഞ്ഞൂട്ടൻ അപ്പൊ സൈലൻ്റാവില്ലേ…

 

കുഞ്ഞൂട്ടൻ ഒന്ന് ആലോചിച്ചു ക്ഷേത്രത്തിൽ കയറണോ…. വേണ്ടയോ…. 

 

ഒരുങ്ങിയൊക്കെ വന്നതാണ് പിന്നെ എന്തോ ഒരു താൽപര്യം ഇല്ലാത്തത് പോലെ അവസാനം കയറുന്നില്ലെന്നു തന്നെ തീരുമാനിച്ചു… അന്നത്തെ അപ്പുവിൻ്റെ സംഭവത്തിന് ശേഷം ഇവടേക്കൊന്നും കുഞ്ഞൂട്ടൻ അങ്ങനെ വന്നിട്ടില്ല. അവൻ കുറച്ചപ്പുറത്തുള്ള ആൽ തറ കണ്ടു സ്രാവൺ വരുന്നതുവരെ അവിടെ ഇരിക്കാമെന്ന് കരുതി അവിടേക്ക് നടന്നു…

 

കുഞ്ഞൂട്ടൻ ആൽത്തറയിൽ പോയിരുന്നു. സൂര്യൻ പൂർണമായും ആസ്തമിച്ചിട്ടുണ്ട് ഇരുട്ട് മൂടി ഇരിക്കുന്നു അതിനെ ചെറുക്കാൻ ക്ഷേത്രത്തിൽ ദീപങ്ങൾ തെളിയിച്ചിരിക്കുന്നു. അതിൻ്റെ തിരികത്തുമ്പോഴുള്ള എണ്ണയുടെ മണം അന്തരീക്ഷത്തിൽ ആകെ പടർന്നു.

 

നേരത്തെ ദീപങ്ങളിൽ എണ്ണ പകർന്നിരുന്നവർ തിരിയിട്ട് തീപകരാൻ ആരംഭിച്ചു. അവിടമാകെ മുഴുവനും തിരി നാളങ്ങൾ കൊണ്ട് നിറഞ്ഞു ക്ഷേത്രത്തിൻ്റെ ചുറ്റുമതിലിൽ ദീപങ്ങൾ കത്തികൊണ്ടിരിക്കുന്നത് കണ്ണിമ ചിമ്മാതെ കുഞ്ഞൂട്ടൻ നോക്കി നിന്നു. അന്നൊരു ദിവസം വേണിയുടെ ക്ഷേത്രത്തിൽ വച്ച് കേട്ട അതേ ശബ്ദം കുഞ്ഞൂട്ടൻ ഇവിടെ നിന്നും വീണ്ടും കേട്ടു. ദീപങ്ങൾ പരസ്പരം സംസാരിക്കുന്നത്. 

 

കുഞ്ഞൂട്ടൻ ദീപങ്ങളുടെ ഓരത്തുകൂടി ചുറ്റമ്പലത്തിനെ വലം വച്ച് നടന്നു. അധികം ആരും തന്നെ ക്ഷേത്രത്തിലില്ല. പ്രധാന പൂജാരിയും വൈകിട്ട് നടതുറക്കുമ്പോൾ ദേവിയെ ദർശിച്ച് പ്രത്യേകവഴിപാടുകള് കഴിപ്പിക്കാനായി വന്നിരിക്കുന്ന സ്ത്രീകളും. പിന്നെ ഇണക്കുരുവികളേ പോലെ ഏതെങ്കിലും ഒരു മൂലയിൽ സ്രാവണും കീർത്തനയും ഉണ്ടാവും. ആകെ ഇത്രയേ ഉള്ളു അവിടുത്തെ മനുഷ്യ സാന്നിധ്യം. 

 

കുഞ്ഞൂട്ടൻ ചുറ്റമ്പലത്തിൽ നിന്നു മാറി അൽപ്പം അകലെയായി ഒരു വലിയ വൃക്ഷം കണ്ടു. അതിനു ചുറ്റും ഒരാളുടെ അര ഉയരത്തിൽ തറ കെട്ടിയിട്ടുണ്ട്. ആകെ ഇരുട്ടാണ് അവിടെ നിലാവെളിച്ചം മാത്രം. കുഞ്ഞൂട്ടനെ ആരോ അവിടേക്ക് വിളിക്കുന്നത് പോലെ ഒരു തോന്നൽ. അവൻ്റെ കാലുകൾ പതിയെ മരം ലക്ഷ്യമാക്കി നീങ്ങി. 

 

ആഹ് വലിയ മരത്തിനോട് അടുക്കും തോറും മനസിനെയും ശരീരത്തിനെയും കീഴ്പ്പെടുത്താൻ കെൽപ്പുള്ള വശ്യമായ ഒരു ഗന്ധം കുഞ്ഞൂട്ടൻ്റെ മൂക്കിലേക്ക് അടിച്ചുകയറി. അതിന് ചുവട്ടിൽ എപ്പോഴും കാറ്റു വീശി കൊണ്ടിരിക്കുന്നു. അവൻ്റെ മുടിയിലൂടെയും കടന്നുപോയി.

 

കുഞ്ഞൂട്ടൻ മരത്തിന് ചുറ്റുമുള്ള മതിലിൽ കയറി കിടന്നു… വൃക്ഷത്തിൻ്റെ ഇലകൾ ചെറുതായി ചലിച്ചു കൊണ്ടിരുന്നു. മുകളിലെ ചില്ലകളിൽ നിലാവിന്റെ നിറത്തിലുള്ള പൂക്കൾ തിങ്ങി കുലകളായി നിറഞ്ഞു നിൽക്കുന്ന. കുഞ്ഞൂട്ടൻ കാൺകെ മൊട്ടായിരുന്ന അവ പതുക്കെ വിടരാൻ ആരംഭിച്ചു. അതിൽ നിന്നും ഒരു ഗന്ധം അവനിലേക്ക് കടന്നു വന്നു. നേരത്തെ ലഭിച്ചതിൽ നിന്നും വ്യത്യസ്തമായിരുന്ന ഒന്ന്. അത് ആസ്വദിച്ചു കൊണ്ട് കുഞ്ഞൂട്ടൻ കണ്ണുകൾ അടച്ചു തലയ്ക്ക് പിന്നിൽ കൈകൾ വച്ച് കിടന്നു.

 

അൽപ്പം ശക്തിയായി കാറ്റുവീശി ചില്ലകളിൽ നിന്നും നിലാപ്പൂക്കൾ അപ്പൂപ്പൻ താടി പോലെ താഴേക്ക് വീണുകൊണ്ടിരുന്നു. അതിന്റെ സുഗന്ധം ശിരസിലേക്ക് കയറുന്ന നിമിഷം കുഞ്ഞൂട്ടൻ്റെ കണ്ണുകളിൽ തെളിഞ്ഞത് അപ്പുവിൻ്റെ മുഖമാണ്… ആഹ് പൂക്കൾക്ക് പ്രണയത്തിനെ ഉണർത്താനുള്ള കഴിവുണ്ടെന്ന് തോന്നിന്നു. 

 

“”അതേ…””,””ആരാ ഇവിടെ കിടക്കാൻ നിങ്ങളോട് പറഞ്ഞത്….””,””എഴുന്നേക്ക്….””,

 

പെട്ടന്ന് അവിടേക്ക് ആരോ വന്ന് കുഞ്ഞൂട്ടനെ തട്ടിവിളിച്ചു. രസം മുറിഞ്ഞ വിഷമത്തിൽ അവൻ കണ്ണ് തുറന്നു.

 

അവൻ്റെ മുൻപിൽ കൗമാരക്കാരിയായ ഒരു പെൺകുട്ടി നിൽക്കുന്നു… നിലാ വെളിച്ചത്തിൽ അവൻ മുഖം കണ്ടു അതി സുന്ദരിയായിരുന്നു അവൾ. 

 

“”അതേ ഞാൻ പറഞ്ഞത് കേട്ടോ….””,

 

“”കേട്ടു…””

 

കുഞ്ഞൂട്ടൻ എഴുന്നേറ്റ് മരത്തിന് ചുറ്റുമുള്ള തറയിൽ ചമ്രം പടിഞ്ഞിരുന്നു.

 

“”ഇവിടെ ആരെയും കണ്ടില്ല ചോദിക്കാനായിട്ട്..””,””അപ്പൊ ഞാൻ നേരെ ഇങ്ങട്ട് വന്നു…””,

 

“”ഇവിടെ അങ്ങനെ വരാൻ പറ്റില്ല…””,””ആഗ്രഹമുണ്ടങ്കിൽ എന്നോട് ചോദിക്കണം…””,””ഇതൊക്കെ നോക്കി നടത്തുന്നത് ഞാനാണ്….””,

 

“”ഓഹ്…””,””ആരാണീ ഞാൻ….””,

 

കുഞ്ഞൂട്ടൻ താടിക്ക് കൈ താങ്ങി അവളെ നോക്കി ഇരുന്നു. നല്ല വിടർന്ന കണ്ണുകൾ നീണ്ട മൂക്ക് വട്ടമുഖം…

 

“”എൻ്റെ പേര് മാനസ എന്നാണ്…””,””എൻ്റെ സഹോദരൻ വാസുദേവൻ്റെ നിർദ്ദേശ പ്രകാരമാണ് ഞാൻ ഈ ക്ഷേത്ര പരിസരത്ത് കഴിഞ്ഞു കൂടുന്നത്…””,

 

കുഞ്ഞൂട്ടൻ ആഹ് പെൺകുട്ടി സംസാരിക്കുന്നതിൽ ശ്രദ്ധിച്ചു നിന്നു. 

 

“” രാത്രിയിൽ ആരും തന്നെ ഈ മരത്തിനു കീഴിൽ വന്നു നിൽക്കാറില്ല…””,””നിഴലനക്കം കണ്ടത് കൊണ്ട് ആരാണെന്ന് നോക്കാൻ ഇറങ്ങി വന്നതാ…””,

 

“”ഞാൻ ഈ മരത്തിലെ പൂവിന്റെ മണം കിട്ടിയപ്പൊ അറിയാണ്ട് വന്ന് പോയതാ…””,””ഇതെന്ത് മരമാണ്…””,””നല്ല വാസനയുണ്ടല്ലോ ഇതിന്റെ പൂവിനൊക്കെ…””,

 

“”ഇത് സാധാ വൃക്ഷമല്ല…””,””മഹാതലത്തിൽ നിന്നും മുളയ്ക്കുന്നതാണ്…””,””ഇതിന്റെ വേരുകളെല്ലാം മഹാതലത്തിലാണ് കിടക്കുന്നത്…””,

 

“””അതോണ്ടാണോ ഇതിനിത്ര മണം…””,””ഈ മഹാതലം ഇവിടെ അടുത്താണോ…””,

 

കുഞ്ഞൂട്ടൻ്റെ സംശയം കേട്ട് മാനസ ഒന്ന് ചിരിച്ചു.

 

“”മഹാതലം ഒരുപാട് ദൂരെയാ…””,

 

“”ഈ മരത്തിൻ്റെ പേരെന്താണ്….””,

 

“”നാഗ പാല…””,

 

ഒരു പുഞ്ചിരിയോടെ മാനസ ഉത്തരം നൽകി. 

 

“”ഇതിലെ പൂവിൽ നിന്നു വരുന്ന സത്തും ഗന്ധവും പാതാള നാഗങ്ങളുടെ വിഷം കലർന്നതാണെന്നാ കരുതപ്പെടുന്നത്…””,””അതാണ് നിന്നെ ഇവിടേക്ക് വേഗം ആകർഷിച്ചത്….””,””അൽപ്പനേരം ഇത് ശ്വസിച്ചാൽ ബോധക്കേടുണ്ടായെന്നു വരാം…””,

 

“”ഉവ്വോ…””,

 

കുഞ്ഞൂട്ടന് ആശ്ചര്യമിയി.

 

“”ഇനി ഇവിടെ നിൽക്കണ്ട പൊയ്ക്കോളൂ…””,

 

“”മാനസ വരണില്ലേ…””,””ഒറ്റയ്ക്കാണല്ലോ ഇവടെക്ക് വന്നത്…””,””പേടിയൊന്നുമില്ലേ…””,

 

“”ഉവ്വ് എനിക്കും പേടിയാ…””,””നീ നടന്നോളൂ ഞാൻ വന്നേക്കാം…””,

 

മാനസക്ക് എന്തങ്കിലും സ്വകാര്യ ആവശ്യങ്ങളുണ്ടാവുമെന്ന് കുഞ്ഞൂട്ടൻ മനസിലാക്കി. കൂടുതൽ നേരം അവിടെ നിന്ന് മാനസയെ ബുദ്ധിമുട്ടിക്കാൻ അവൻ തുനിഞ്ഞില്ല. മരത്തിന് ചുറട്ടിൽ നിന്നും നടന്നു നീങ്ങി.   

 

കുഞ്ഞൂട്ടൻ അൽപ്പം നടന്ന് ചുറ്റമ്പലത്തിന് അടുത്തെത്തിയിട്ട് ഒന്നനു തിരിഞ്ഞു നോക്കി. മാനസയെ അവിടെയൊന്നും കാണുന്നില്ല. ആഹ് ഇരുട്ടത്ത് ഒരുപാടു നേരം നിൽക്കാൻ ആർക്കാണ് ധൈര്യം വരിക. പോയിക്കാണുമെന്ന് കണക്ക് കൂട്ടി തിരികെ ബൈക്കിനടുത്തേക്ക് നടന്നു.

 

സ്രാവൺ കുഞ്ഞൂട്ടനെ കാത്ത് അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. 

 

“”നീ ഇതെവിടെ പോയി കെടക്കായിരുന്നു…””,

 

””ഞാൻ അവടെ നാഗപാലയ്ക്ക് അടുത്ത്…””,

 

“”നാഗപാലയോ…””,””നീ എന്തിനാടാ അവടേക്കൊക്കെ പോയത്…””,,

 

“”ചുമ്മാ ഒരു രസം…””,

 

“”നിൻ്റെ ഒരു രസം…””,””ബാ പൂവാ…””,

 

””പോവാനായോ…””,””കീർത്തന ഒക്കെ പോയി…””,

 

“”അവളൊക്കെ പോയിട്ട് കൊറച്ച് നേരായി…””,””നീ വാ….””,

 

സ്രാവൺ ബൈക്കിൽ കയറി ഇരുന്ന് സ്റ്റാൻ്റ് മടക്കി വണ്ടി സ്റ്റാർട്ട് ചെയ്തു. കുഞ്ഞൂട്ടൻ പിന്നിലേക്ക് കയറിയതൂം ആക്സിലേറ്റർ തിരിച്ചു വണ്ടി പുന്നൽ ലക്ഷ്യമാക്കി പോയി. 

 

“”അവളെന്തിനാടാ വരാൻ പറഞ്ഞെ…””,

 

പിന്നിലിരുന്ന് കുഞ്ഞൂട്ടൻ ചോദിച്ചു…

 

“”കീർത്തനയ്ക്ക് ജോലി കിട്ടി…””,””ബാങ്കില്…””,””അത് പറയാൻ….””,

 

“”ആണോ…””,””എൻ്റെ വക ഒരു ആശംസ പറയാൻ പറ്റിയില്ലല്ലോ…””,

 

“”അവള് നിന്നെ ചോദിച്ചിരുന്നു അപ്പൊ നീ എങ്ങാണ്ടോ പോയി കെടക്ക്ണു…””,

 

“”കൊഴപ്പില്ല അടുത്തവട്ടം കാണുമ്പൊ പറയാം…””,””അല്ല പറച്ചില് മാത്രേ ഒള്ളോ ചെലവൊന്നുമില്ലേ…””,

 

“”അതൊക്കെ തരാടാ…””,””ധൃതി കൂട്ടല്ലേ…””,

 

“”തന്നാമതി…””,

 

“”നീ നാളെ കാലത്തേ അല്ലേ നിലമ്പൂർക്ക് പോവണെ…””,

 

“”അതേ…””,””ഒരു നാല്നാലരയൊക്കെ ആവുമ്പൊ എറങ്ങണം…””,

 

“”നീ പോയിട്ട് വാ…””,””എന്നിട്ട് നമ്മക്ക് രണ്ടാക്കും ബൈക്കിലൊരു ട്രിപ്പ് പൂവാം…””,””കൂടെ കീർത്തനേയും അപ്പു ചേച്ചിയെയും കൂട്ടാം…””,””ചെലവ് മൊത്തം ഞങ്ങളുടെ വക….””,

 

“”അത് മതി…””,””ഞാൻ വന്നിട്ടൊരു പ്ലാനിടാം…””,

 

“”മ്മം…””,””നീ ക്ഷേത്രത്തിൽ കയറിയില്ലേ….””,

 

“”ഏയ്…””,””ഇന്നൊരു താൽപര്യം തോന്നിയില്ല…””,””ഇനി അപ്പൂനെ കൂടെ കൂട്ടിയിട്ടേ ഒരു വരവൊള്ളു….””,

 

സ്രാവണും കുഞ്ഞൂട്ടനും പുന്നക്കലെ പടിക്കൽ എത്തിച്ചേർന്നു. കുഞ്ഞൂട്ടൻ ബൈക്കിൽ നിന്നു മിറങ്ങി പക്ഷെ സ്രാവണ് ഇറങ്ങാൻ മടിച്ചു. കുഞ്ഞൂട്ടൻ വിളിച്ചെങ്കിലും ഇല്ലെന്ന് പറഞ്ഞവൻ തിരികെ വീട്ടിലേക്ക് പോയി… ചെന്നിട്ട് കീർത്തനയെ ഫോണിൽ വിളിക്കാനാണ് വേറൊന്നുമല്ല. 

 

കുഞ്ഞൂട്ടൻ മടങ്ങി എത്തിയപ്പോൾ സമയം എട്ടുമണി കഴിഞ്ഞിരുന്നു. അവൻ നേരെ ചെന്ന് ഭക്ഷണം കഴിച്ചു എന്നിട്ട് എല്ലാവരോടും നാളെ പോവുന്നകാര്യം പറഞ്ഞ് മുറിയിലേക്ക് പോയി അപ്പുവിനോട് മാത്രം കുഞ്ഞൂട്ടൻ പറഞ്ഞില്ല. 

 

അവനറിയാം എല്ലാവരും ഉറക്കമായാൽ അപ്പു മുകളിലേക്ക് വരുമെന്ന്… 

 

സമയം പതിനൊന്ന് മണി കഴിഞ്ഞപ്പോൾ കുഞ്ഞൂട്ടൻ്റെ മുറിക്ക് പുറത്ത് വാതിലിനരികെ നിഴലാട്ടം കണ്ടു. വേറാര് അപ്പു തന്നെ. വന്നയുടനെ അവള് കുഞ്ഞൂട്ടനെ കെട്ടിപ്പിടിച്ച് അവനോട് ചേർന്ന് കിടന്നു. 

 

കാലത്തേ അപ്പുവാണ് കുഞ്ഞൂട്ടനെ വിളിച്ച് നീപ്പിച്ചത്. അവനെ ഉന്തിതള്ളി ബാത്ത്റൂമിൽ കയറ്റി അവള് താഴേക്ക് പോയി. കുഞ്ഞൂട്ടൻ കുളിച്ചുവരുന്ന സമയം കൊണ്ടവൾ കട്ടൻ തിളപ്പിച്ച് രണ്ടു ഗ്ലാസിലാക്കി. 

 

കുളികഴിഞ്ഞ് ഒരു പാൻ്റും ടീ ഷർട്ടും എടുത്തിട്ടു. അതിന് മുകളിൽ ഇടാനായിട്ട് കമ്പിളി കൊണ്ടുണ്ടാക്കിയ കട്ടികുറഞ്ഞ ഒരു ജാക്കറ്റ് കൈയ്യിലെടുത്തു കൊണ്ടുപോവാനായി പാക്ക് ചെയ്തു വച്ച ബാഗും എടുത്തു കൊണ്ടവൻ താഴേക്കിറങ്ങി ചെന്നു. 

 

കുഞ്ഞൂട്ടനെ കാത്ത് താഴെ ഇരിക്കുകയായിരുന്നു അപ്പു. അവൻ വന്നപാടെ ചായ നിറച്ച ഒരു ഗ്ലാസ് കൈമാറി. ബാഗ് താഴെവച്ച് ഹാളിൽ ഒരു കസേര വലിച്ചിട്ടവനിരുന്നു കൂടെ അപ്പുവും… രണ്ടുപേരും ചായ മൊത്തി കുടിച്ചു..

 

“”ടാ കഴിക്കാനായിട്ട് എന്തെങ്കിലും പൊതിഞ്ഞെടുക്കട്ടേ…””,

 

“”എൻ്റെ പൊന്നപ്പൂ ഇതെത്രോമത്തെ തവണെയാ ചോദിക്കണെ…””,””ഞാൻ വഴിക്കെ ഏതെങ്കിലും ഹോട്ടലിൽ നിന്ന് കഴിച്ചോളാം…””,

 

“”കണ്ണീക്കണ്ടതൊക്കെ കഴിച്ച് വയറ് ചീത്ത ആക്കീട്ട് വാ നീ…””,””അപ്പഴാ എൻ്റെ വായിലിരിക്കുന്നത് കേക്കാൻ പോണെ…””,

 

കുഞ്ഞൂട്ടൻ കൈകൂപ്പി ഇല്ലെന്ന് തലയാട്ടി കാണിച്ചു. അപ്പു അതിനൊന്ന് ചിരിച്ചു. 

 

കുഞ്ഞൂട്ടൻ പോവാനായിട്ട് ഇറങ്ങി കമ്പിളി ടീ ഷർട്ടിന് മുകളിലൂടെ ഇട്ടു. കാലത്തേ നല്ല തണുപ്പാണ് ഒരു എട്ടുമണി വരെയൊക്കെയേ കമ്പിളി ആവശ്യം വരൊള്ളു. 

 

ഉമ്മറ കൊലായി വരെ അപ്പുവും അവനോടൊപ്പം ചെന്നു. മുന്നിൽ കുഞ്ഞൂട്ടനും പിന്നാലെ അപ്പുവും. അവൻ എന്തോ ആലോചിച്ച പോലെ ഒന്ന് തിരിഞ്ഞു. എന്ത്പറ്റിയെന്ന് ചോദിക്കും മുമ്പേ അവൾടെ മുഖം കുഞ്ഞൂട്ടൻ കൈപ്പിടിയിൽ ഒതുക്കി. നെറ്റിയിൽ ഒരു മുത്തം കൊടുത്തു..

 

“”പോട്ടേ…””,

 

“”മ്മം…””,

 

കണ്ണടച്ചു നിൽക്കുന്ന അപ്പുവിൽ നിന്ന് ശ്വാസം മാത്രമേ വന്നൊള്ളൂ. കുഞ്ഞൂട്ടൻ യാത്രപറഞ്ഞ് മുറ്റത്തിറങ്ങി. ബൈക്ക് മൂടിയ ടാർപോളിൻ മാറ്റി ചാവി ഇട്ട് മുകളിൽ കയറി ഇരുന്നു. ബാഗ് തോളിൽ തൂക്കി കിക്കറിൽ ആഞ്ഞ് ചവിട്ടി. ചുറ്റുമുള്ള ചീവീടിൻ്റെ ശബ്ദത്തോടൊപ്പം ബൈക്കിൻ്റെ എക്സോസ്റ്റും ശബ്ദിച്ചു. 

 

അപ്പൂനെ ഒന്ന് നോക്കിയ ശേഷം അവൻ ബൈക്കിൻ്റെ ആക്സിലേറ്റർ തിരിച്ചു. കുഞ്ഞൂട്ടൻ പോവുന്നതും നോക്കി അപ്പു ഉമ്മറത്തു തന്നെ നിന്നു. ബൈക്കിൻ്റെ വെളിച്ചം കണ്ണുകളിൽ നിന്നും മറഞ്ഞതും അവൾ തിരികെ മുറിയിലേക്ക് പോന്നു.

 

*************************★☆★********************

Updated: August 6, 2023 — 2:22 pm

74 Comments

  1. തിരുമണ്ടൻ ?

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..?

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.