പതിനഞ്ചാം ? തീയാട്ട് {Sajith} 1444

അജയൻ്റെ വീട്….

 

വീട്ടിലെത്തിയ പാടേ കുഞ്ഞൂട്ടനെ കുളിക്കാനായി പറഞ്ഞു വിട്ട് ഗോകുൽ അവൻ്റെ മുറിയിലേക്ക് പോയി. 

 

കുഞ്ഞൂട്ടൻ ഷവർ തുറന്ന് അതിന് ചുവട്ടിൽ നിന്നു. നല്ല തണുത്ത വെള്ളം വന്നു വീഴുമ്പോൾ ശരീരത്തിനൊരു കുളിർമ. വേദനയ്ക്കൊക്കെ നേരിയ ശമനം കിട്ടുന്നുണ്ട്. കുറച്ചു നേരം കുഞ്ഞൂട്ടൻ അങ്ങനേ നിന്നു. 

 

ഇന്ന് തറവാട്ടിൽ വച്ച് നടന്നതെല്ലാം ആലോചിച്ച് കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്നു ഗോകുൽ. പെട്ടന്നവൻ്റെ ഫോൺ ബെൽ മുഴക്കി. ഗോകുൽ ഫോണെടുത്ത് നോക്കി അച്ഛനാണ് വിളിക്കുന്നത്.

 

“”എന്താ അച്ഛാ….””

 

“”അവനെവടെ…””,

 

“”ഏട്ടൻ കുളിക്കാണ്…””,

 

“”നീ എന്ത് പണിയാണ് ഗോകുലെ കാണിച്ചത്….””,””ആനന്ദിനെന്തങ്കിലും പറ്റിയിരുന്നെങ്കിൽ എന്താ ചെയ്യാ നീ….””,

 

“”അതച്ഛാ അവൻ ഏട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞപ്പൊ പറ്റി പോയതാ…””,

 

ഗോകുൽ അവനെ മനപൂർവം അടിച്ചതായിരുന്നു അതിലൊരു വിഷമവും അവനില്ല. പക്ഷെ അച്ഛനോടത് പറയാൻ പറ്റില്ലല്ലോ…

 

“”അതവടെ നിക്കട്ടെ അതിനുള്ളത് ഞാൻ വന്നിട്ട് വർത്താനം പറയാ….””,””ആദ്യം ഞാൻ പറയുന്നത് പോലെ ചെയ്യണം…””,””നീ ചെയ്തതായിട്ടല്ല കുഞ്ഞൂട്ടനെ ആണ് അവർക്ക് ആവശ്യം…””,””അവൻ്റെ പേരിൽ കേസ്‌കൊടുക്കാനുള്ള പരിപാടിയാണ്….””,””നീ ഒരു കാര്യം ചെയ്യ്…””,””എൻ്റെ കബോഡിൽ കൊറച്ച് പൈസ ഇരിക്കുന്നുണ്ട് അതീന്ന് ഒരു പതിനായിരം അവൻ്റെ കൈയ്യിൽ കൊടുക്ക്…””,””എന്നിട്ട് വയലൂരുള്ള നമ്മടെ ഹാരിസിൻ്റെ അടുത്തേക്ക് പൊയ്ക്കോളാൻ പറ…””,

 

ഹാരിസ് അജയൻ്റെ ബിസിനസ് പാർട്ട്നറും ഓരേ പാർട്ടി ഗ്രൂപ്പുമൊക്കെയാണ്. അവിടെ പോയാൽ കുഞ്ഞൂട്ടനെ തിരഞ്ഞ് ആരും വരില്ല. വന്നാൽ തന്നെ ഒരു നിസ്സാരം തല്ലു കേസാക്കി ഒതുക്കാൻ ഹാരിസിന് കഴിയും..

 

“”കുറച്ചു ദിവസത്തേക്ക് എല്ലാമൊന്ന് കലങ്ങി തെളിയുന്നതു വരെ ഒന്ന് മാറി നിൽക്കാനാണെന്ന് പറഞ്ഞാ മതി…””,

 

“”ഞാൻ പറയാ അച്ഛാ…””,

 

“”എന്നാ വേഗം പറഞ്ഞയക്കാൻ നോക്ക്…””,

 

ഗോകുൽ ഫോൺ വച്ചു. അച്ഛൻ്റെ മുറിയിൽ നിന്ന് കബോർഡ് തുറന്ന് എടുക്കാൻ ആവശ്യപ്പെട്ട പണം എടുത്തു. കുഞ്ഞൂട്ടൻ്റെ മുറിയിലേക്ക് വേഗം നടന്നു.

 

കുളി കഴിഞ്ഞ് വൈജയന്തിയിൽ നിന്നും കൊണ്ടുവന്ന ബാഗ് തുറന്ന് ഒരു ലൈറ്റ് ബ്ലൂ ജീൻസെടുത്തിട്ടു. കറുപ്പു കളറിൽ ഒരു ഷർട്ടും എടുത്തു. അതിൻ്റെ ബട്ടണുകൾ ഇട്ടു കൊണ്ടിരിക്കുമ്പഴാണ് ഗോകുൽ മുറിയിലേക്ക് കയറി വരുന്നത്.

 

“”ഏട്ടാ അച്ഛൻ വിളിച്ചിരുന്നു…””,

 

കുഞ്ഞൂട്ടൻ ഡ്രസ്സ് മാറുന്നത് കണ്ട പറഞ്ഞുവന്നത് പകുതിക്കെ വച്ച് നിറുത്തി. 

 

“”ഏട്ടൻ എങ്ങട്ടേലും പോവാണോ…””,

 

“”മ്മം…അതേ…””,

 

കണ്ണാടിയിൽ നോക്കി കൊണ്ട് കുഞ്ഞൂട്ടൻ ഷർട്ടിൻ്റെ കൈ മടക്കികൊണ്ടിരുന്നു. അവൻ്റെ മുഖത്തും ശരീരത്തിലും യാതൊരു വിധ ക്ഷീണവും ഗോകുലിന് കാണാൻ സാധിക്കുന്നില്ല. മാത്രമല്ല മുഖത്തൊരു ചിരിയും… എന്തൊക്കെയോ മനസ്സിൽ ഒളിപ്പിക്കുന്നതായി ഗോകുലിന് തോന്നി. മുഖത്ത് ബെൽറ്റു കൊണ്ടടിച്ചതിൻ്റെ പാടുണ്ട്. 

 

“”എങ്ങട്ട്…””,

 

“”അത് നീ അറിയണ്ട…””,””അച്ഛനെന്താ പറഞ്ഞേന്ന് പറ…””,

 

“”ഏട്ടനോട് കൊറച്ച് ദിവസത്തിന് ഇവിടെ നിന്നും മാറി നിക്കാനാ പറഞ്ഞെ…””,””വയലൂരിലുള്ള ഹാരിസ് ഇല്ലേ…””,””പുള്ളീടെ അടുത്തേക്ക് ചെന്നാൽ മതി അച്ഛൻ എല്ലാം വിളിച്ച് സെറ്റ് ചെയ്തിട്ടുണ്ട്…””,””ദാ ഈ പൈസ കൈയ്യിൽ വെച്ചോ…””,

 

കുഞ്ഞൂട്ടൻ്റെ നേരെ പണം പിടിച്ച കൈ നീട്ടി.. അവനൊന്ന് ചിരിച്ചു ഗോകുലിൻ്റെ നേരെ തിരിഞ്ഞു. അടുത്തുവന്നവനെ കെട്ടിപ്പിടിച്ചു പുറത്ത് മെല്ലെ ഒന്ന് തട്ടി.

 

“”പൈസ ഒന്നും വേണ്ട്രാ…””,””നീ എന്തേലും ഇണ്ടങ്കീ വിളിച്ചാ മതി…””,””നംബർ നിൻ്റെ കൈയ്യിലില്ലേ….””,

 

ഗോകുൽ തലയാട്ടി അവൻ്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു കുഞ്ഞൂട്ടൻ്റെയും. അവൻ കണ്ണ് തുടച്ച് കൊണ്ടുവന്ന ബാഗ് കൈയ്യിലെടുത്തു.

 

“”പോട്ടേടാ…””,

 

കുഞ്ഞൂട്ടൻ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി. അവൻ്റെ യമഹ വീടിന് പുറത്തു തന്നെ നിറുത്തിയിട്ടുണ്ട്. ബാഗെടുത്ത് പുറത്ത് തൂക്കി നേരെ ബൈക്കിനടുത്തെത്തി. ചാവി ഇട്ട് തിരിച്ചു മുകളിൽ കയറി ഇരുന്ന് ഒറ്റ ഊക്കിന് കിക്കറ് ചവിട്ടി സ്റ്റാർട്ടാക്കി. ആക്സിലേറ്റർ തിരിച്ചു വണ്ടി പുറത്തേക്ക് കുതിച്ചു പാഞ്ഞു. 

 

ഗോകുലിൻ്റെ മനസാകെ കലങ്ങി മറിയുകയായിരുന്നു തറവാട്ടിൽ വച്ച് വല്ല്യച്ഛൻ എന്തിനാണ് ഏട്ടനെ പറ്റി അങ്ങനെയെല്ലാം പറഞ്ഞത്. അവൻ്റെ ഓർമ്മകൾ ഒരുപാട് കാലം പുറകിലേക്ക് സഞ്ചരിച്ചു. പണ്ട് തറവാട്ടിൽ താമസിച്ചിരുന്ന കാലത്ത് വല്ല്യച്ഛൻ്റെ മക്കളും ഏട്ടനുമായി ഉണ്ടായിരുന്ന ചില പ്രശ്നങ്ങൾ ഗോകുലിൻ്റെ ഓർമ്മയിൽ വന്നു. അവരെല്ലാം ഒന്നിച്ച് എവിടെയെങ്കിലും പോവുകയോ മറ്റോ ചെയ്യുമ്പോൾ ഏട്ടനെ ഒറ്റയ്ക്ക് വീട്ടിലാക്കുമായിരുന്നു. അന്ന് തറവാട്ടിൽ ജോലിക്കു നിന്നിരുന്ന ഒരു ചേച്ചിയും അവരുടെ മകളും ആയിരുന്നു ഏട്ടന് കൂട്ടിനുണ്ടാവുക. എന്തായിരുന്നു അവരുടെ പേര്… 

 

ആഹ് ഇന്ദിര….

 

തുടരും….

 

പതിനാറാം തീയാട്ടിലൂടെ

Updated: August 6, 2023 — 2:22 pm

74 Comments

  1. തിരുമണ്ടൻ ?

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..?

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.