പതിനഞ്ചാം ? തീയാട്ട് {Sajith} 1444

നീലിമ്പപുരത്ത് ശങ്കരനും ഇന്ദിരയും അപ്പുവും പാർക്കുന്ന വാടക വീട്ടിലേക്ക് വൃശ്ചിക മാസത്തിൻ്റെ ആരംഭത്തിലെ വെളുപ്പാൻ കാലത്ത് ഒരഥിതി കയറി വന്നു. 

 

മംഗലത്തെ നാരായണ പണിക്കരുടെ ഭാര്യ വസുന്ധരാ ദേവി. അറുപതിനോട് അടുത്താണ് പ്രായമെങ്കിലും പതിനേഴു കാരിയുടെ പ്രസരിപ്പ് മനസ്സിൽ കൊണ്ടുനടക്കുന്ന സ്ത്രീ. അവരൊറ്റക്കായിരുന്നില്ല വന്നിരുന്നത് ചൂണ്ടുവിരലിൽ തൂങ്ങി രണ്ടു വയസായ ഒരു കുഞ്ഞും ഉണ്ടായിരുന്നു.

 

ഉമ്മറത്ത് ഇരുന്ന് ശങ്കരേട്ടൻ്റെ വിളി കേട്ടു കൊണ്ടാണ് ഇന്ദിര ചെയ്തു കൊണ്ടിരുന്ന ജോലിയിൽ നിന്നും ശ്രദ്ധമാറ്റുന്നത്. 

 

“”ദാ ഏട്ടാ കൊണ്ടരണു…””,””ഈ ചോറും കലമൊന്ന് എറക്കി വെച്ചോട്ടേ…””,

 

ശങ്കരേട്ടൻ കുറച്ചു നേരമായി ചായ ചോദിച്ച് വിളിച്ചു കൂവികൊണ്ടിരുന്നിരുന്നു ഇപ്പൊ വിളിക്കുന്നതും അതിനു വേണ്ടി ആയിരിക്കുമെന്നാണ് ഇന്ദിര കരുതിയത്.

 

ഉച്ചക്കത്തേക്കുള്ള ചോറ് ഊറ്റിവെച്ചു എന്നിട്ട് തിളപ്പിച്ച കട്ടൻ ഒരു ഗ്ലാസിൽ നിറച്ച് അവൾ ഉമ്മറത്തേക്ക് ചെന്നു. കൊലായിൽ എത്തുന്നതിന് മുൻപേ ശങ്കേട്ടൻ കാര്യമായിട്ട് ആരോടോ സംസേരിക്കുന്നത് ഇന്ദിര കേട്ടു. മറു വശത്തൊരു സ്ത്രീയാണെന്ന് ശബ്ദം കേട്ടാൽ മനസിലാക്കാം.

 

ഇന്ദിര വാതിൽക്കൽ വന്ന് കൊലായിലേക്ക് നോക്കി. തൂണിൽ ചാരി ശങ്കരേട്ടൻ നിൽക്കുന്നു അയാൾക്ക് മുൻപിലായി ചുവരിനോട് ചേർത്തിട്ടിരിക്കുന്ന കസേരയിൽ അൽപം പ്രായമായൊരു സ്ത്രീ ഇരിക്കുന്നു. മുഖം വളരെ പ്രസന്നമായി വച്ചിരിക്കുന്നു. അധികമാവാത്ത പുഞ്ചിരി സദാസമയവും ചുണ്ടിലുണ്ട്. 

 

ശങ്കരേട്ടനും വീട്ടിൽ കയറി വന്ന സ്ത്രീയും സംസാരിച്ചു നിൽക്കുന്നതിനിടയിലേക്ക് ഇന്ദിര കയറി ചെന്നു.

 

“”ഏട്ടാ ചായ…””,

 

ഇന്ദിര ശങ്കരേട്ടനു നേരെ ചായഗ്ലാസ് നീട്ടി കൊണ്ട് പറഞ്ഞു. അവളുടെ ശബ്ദം കേട്ട് കസേരയിലിരുന്ന സ്ത്രീ തല ഉയർത്തി ഇന്ദിരയെ നോക്കി. 

 

“”വസുന്ധരാമ്മേ ഇത് എൻ്റെ ഭാര്യയാണ് ഇന്ദിര…””,

 

ചായഗ്ലാസ് വാങ്ങി കൊണ്ട് ശങ്കരൻ ഇന്ദിരയെ വസുന്ധര ദേവിക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇന്ദിരയ്ക്ക് വന്നതാരാണെന്ന് മനസിലായിരുന്നില്ല. അതിൻ്റെ ഒരു സന്ദേഹം മുഖത്ത്ണ്ടായിരുന്നു. 

 

“”ഇന്ദൂ ഞാൻ പറഞ്ഞിട്ടില്ലേ മംഗലത്തെ നാരായണ പണിക്കരുടെ ഭാര്യ വസുന്ധരാമ്മയെ കുറിച്ച്…””,

 

ഉവ്വെന്ന് ഇന്ദിര തലയാട്ടി.

 

“”അവരാണ്…””,

 

ഇന്ദിര ഓർത്തെടുത്തു. ശങ്കരൻ കാര്യസ്ഥ ജോലി ചെയ്യുന്നത് മംഗലത്താണ്. അവിടുത്തെ കാർണ്ണവരുടെ ഭാര്യയാണ് വന്നിരിക്കുന്നതെന്ന് അവൾക്ക് മനസിലായി. ഇന്ദിര വസുന്ധരാ ദേവിയെ നോക്കി പുഞ്ചിച്ചു കൊണ്ട് കൈ കൂപ്പി കാട്ടി. 

 

“”എനിക്കറിയാം ഇന്ദൂനെ…””,””ദേവൻ്റെ പെങ്ങളല്ലേ…””,””അവൻ പറഞ്ഞിട്ടുണ്ട്…””,

 

വസുന്ധര പറഞ്ഞു.

 

“”എട്ടനെ എങ്ങനെ…””,

 

“”അറിയാം…””,””ദേവനെയും ജാനകിയേയും അജുവിനെയും കുഞ്ഞൂട്ടനെയും ഒക്കെ ഞാനറിയും…””,

 

വസുന്ധര ദേവി ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് ഇന്ദുവിനടുത്തേക്ക് നടന്നു. അവരുടെ സംസാരം കേട്ട് ശങ്കരൻ പുഞ്ചിരിയോടെ നിന്നേയുള്ളു പെണ്ണുങ്ങളുടെ ഇടയിൽ കയറി അയാൾ സംസാരിച്ചില്ല. 

 

“”ഇന്ദിര കുറച്ചു ദിവസായി കുഞ്ഞൂട്ടനെ കാണാൻ ആഗ്രഹം പറയുന്നുണ്ടെന്ന് ശങ്കരനെന്നോട് പറഞ്ഞു…””,””മോൾക്ക് കാണണോ കുഞ്ഞിനെ…””,

 

ഇന്ദിരയുടെ മുഖം ആശ്ചര്യം കൊണ്ട് വിടർന്നു കൂടെ കണ്ണുകൾ നിറഞ്ഞു. ഇത്രയും ദിവസം അതുതന്നെയായിരുന്നു ചിന്ത. വസുന്ധര ദേവിയുടെ ചോദ്യത്തിന് അവൾ നിറഞ്ഞ കണ്ണുകളോടുകൂടി തലയാട്ടി.

 

“”ശങ്കരാ…””,””കുട്ടികളെ വിളിക്ക്…””,

 

“”അപ്പൂട്ടാ…””,””കുഞ്ഞൂട്ടനെയും കൊണ്ട് ഇവടെ വാ…””,

 

വസുന്ധര ദേവിയുടെ നിർദ്ദേശം കേട്ട് ശങ്കരൻ കുഞ്ഞപ്പൂനെ വിളിച്ചു.

 

മുറ്റത്ത് കുഞ്ഞൂട്ടനുമായി കളിച്ചു നിക്കായിരുന്നു അപ്പു. അച്ഛൻ്റെ വിളി കേട്ട് അവളോട് ചേർന്ന് നിക്കുന്ന കുഞ്ഞൂട്ടൻ്റെ കൈയ്യിൽ പിടിച്ചു. അവനും ഏറ്റവും സുരക്ഷിതമായത് അപ്പൂൻ്റെ കുഞ്ഞി കൈകളായിരുന്നു. കുഞ്ഞൂട്ടൻ്റെ വിരലുകൾ അപ്പൂൻ്റെ കൈപ്പത്തിയിൽ ചുറ്റി പിടിച്ചു. അവൾ മുന്നിലേക്ക് നടക്കുന്നതിൻ്റെ കൂടെ കുഞ്ഞൂട്ടനും നടന്നു. 

 

ഇന്ദിരയുടെ മുൻപിലേക്ക് കുഞ്ഞൂട്ടൻ്റെ കൈയ്യും പിടിച്ച് അപ്പു വന്നു നിന്നു. തലയിലെ മുടിയെല്ലാം കളഞ്ഞ് അപ്പൂനോട് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പതുക്കെ അടിവച്ചടിവച്ച് നടന്നു വരുന്ന കുഞ്ഞൂട്ടനെ കണ്ടപ്പൊ ഇന്ദിരയ്ക്ക് സ്വയം അടക്കി നിർത്താനായില്ല. അവൾ പൊട്ടിക്കരഞ്ഞു. കണ്ണുനീര് ചാലിട്ടൊഴുകി.

 

ഇന്ദിര ഓടിച്ചെന്ന് കുഞ്ഞൂട്ടനെ വാരിയെടുത്ത് മുഖത്താകെ ഉമ്മ വെച്ചു. നഷ്ടപ്പെട്ടെന്ന് കരുതിയതല്ലേ തിരിച്ചു കിട്ടിയത് അതിൻ്റെ സന്തോഷം ഇന്ദിര കരച്ചിലിലൂടെയാണ് പ്രകടിപ്പിച്ചത്.

 

കുഞ്ഞൂട്ടന് അവനെ എടുത്തിരിക്കുന്നത് ആരാണെന്ന് മനസിലായില്ല. പേടികൊണ്ടവൻ കരയാൻ തുടങ്ങി. 

 

“”കുഞ്ഞൂട്ടാ അമ്മായിയാടാ…””,””കരയല്ലേ…””,””അമ്മായി അല്ലേ…””,””എന്തിനാ കരയണെ…””,

 

ഇന്ദിര കുഞ്ഞൂട്ടൻ്റെ കരച്ചിലടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവൻ വസുന്ധരയെ കൈകാണിച്ച് അടുത്തേക്ക് വിളിച്ചു കൊണ്ടിരുന്നു. കുഞ്ഞൂട്ടൻ്റെ വിളികേട്ട് വസുന്ധര അടുത്തു വന്നു. അവൻ വേഗം ഇന്ദിരയുടെ കൈയ്യിൽ നിന്നും വസുന്ധരയുടെ കൈയ്യിലേക്ക് ചാടി. അതോടെ കുഞ്ഞൂട്ടൻ കരച്ചിലും നിറുത്തി.

 

തിരുനെല്ലിയിൽ കുഞ്ഞൂട്ടനെ കാണാനായിട്ട് ചെല്ലുമ്പോൾ ഇന്ദിരയുടെ മടിയിൽ നിന്ന് ഇറങ്ങാത്ത ചെക്കനാണ് ഇപ്പൊ അവളുടെ കൈയ്യിലിരുന്ന് കരഞ്ഞത്. ഇന്ദിരയ്ക്കതിൽ ചെറിയ നിരാശ തോന്നാതിരുന്നില്ല. 

 

“”അമ്മ ഇരിക്ക് ഞാൻ ചായെട്ക്കാം…””,

 

നിരാശ കലർന്നൊരു പുഞ്ചിരിയോടെ ഇന്ദിര വസുന്ധരയോട് പറഞ്ഞു.

 

“”വേണ്ട മോളെ…””,””ക്ഷേത്രത്തിലേക്കായിട്ട് ഇറങ്ങിയതാണ്…””,

 

കുഞ്ഞൂട്ടൻ അപ്പോഴേക്കും വസുന്ധരയുടെ തോളിൽ തലവെച്ച് കഴിഞ്ഞു. അവൻ്റെ തലയിലൂടെ ഒന്നവർ വിരലോടിച്ചു.

 

“”കുഞ്ഞൂട്ടനെ ഞാൻ കൊണ്ടോവാണ് ഇന്ദൂ…””,””ഇവൻ എൻ്റെ കൂടെ നിൽക്കുന്നതാണ് നല്ലത്…””,””നിനക്ക് കാണണമെന്ന് തോന്നുമ്പോഴൊക്കെ തറവാട്ടിലേക്ക് പോരെ…””,

 

ഇന്ദിരയ്ക്ക് ആഹ് പറഞ്ഞത് അത്ര ദഹിച്ചില്ല അവൾടെ മുഖത്ത് നിന്നും വസുന്ധര അത് മനസിലാക്കി.

 

“”പേടിക്കണ്ട മോളെ…””,””ഇതെൻ്റെ ദേവൻ്റെ കുഞ്ഞല്ലേ…””,””ദേവൻ എൻ്റെയും മോനാ…””,””അവൻ്റെ കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ നോക്കാൻ എനിക്ക് കഴിയും മോളതിൽ പേടിക്കേണ്ട…””,

 

ഇന്ദിര മനസില്ലാ മനസോടെ തലയാട്ടി.

 

“”ഞങ്ങളെന്നാ ഇറങ്ങായി ശങ്കരാ…””,””ഇനിയും വൈകിയാ നടയടയ്ക്കും…””,

 

“”അങ്ങനെ ആവട്ടെ വസുന്ധരാമ്മേ…””,

 

മുറ്റം കടന്ന് വയലിലൂടെ ക്ഷേത്രം ലക്ഷ്യമാക്കി അവർ നടന്നു. ശങ്കരനും ഇന്ദിരയും നടന്നകലുന്ന വസുന്ധരാമ്മയുടെ തോളിൽ തലവച്ച് തങ്ങളെ നോക്കുന്ന കുഞ്ഞൂട്ടനിൽ ശ്രദ്ധകൊടുത്തു. പെട്ടെന്ന് കുഞ്ഞൂട്ടൻ്റെ മുഖത്ത് ചിരി തെളിഞ്ഞു കൈകളുയർത്തി വീശിക്കാട്ടി എന്നാൽ അത് ശങ്കരനെയും ഇന്ദിരയെയും കണ്ടല്ല അവൻ കാണിച്ചത് അവൻ്റെ അപ്പൂനെ കണ്ടാണ്. അവളും കുഞ്ഞൂട്ടനെ നോക്കി കൊവീശി കാണിക്കുന്നുണ്ടായിരുന്നു അതനുകരിച്ചാണ് അവനും ചെയ്തത്. വസുന്ധരയും കുഞ്ഞൂട്ടനും ദൂരേക്ക് മറയുന്നത് വരെ അവർ നോക്കി നിന്നു.

 

പ്രാതലിന് ഉണ്ടാക്കിയ നൂലപ്പം ടേബിളിൽ നിന്നും പാത്രത്തിലേക്ക് എടുത്തിടുന്ന ശങ്കരേട്ടനെ നോക്കി കൊണ്ട് ഇന്ദിര അടുത്തുള്ള കസേരയിലിരുന്നു. അപ്പു ശങ്കരന് അടുത്തു തന്നെ ഇരുന്ന് പ്രാതൽ കഴിക്കുന്നുണ്ട്. 

 

“”എന്നാലും ശങ്കരേട്ടാ കുഞ്ഞൂട്ടൻ എങ്ങനെ എന്നെ മറന്നെ…””,

 

ശങ്കരൻ ഇന്ദിരയ്ക്ക് മറുപടി ഒന്നും കൊടുത്തില്ല.

 

“”ശങ്കരേട്ടാ ഇക്കാര്യം ജാനകിയേച്ചിയോട് പറയണ്ടെ…””,

 

“”വേണ്ട ഇന്ദൂ സമയമായിട്ടില്ല…””,””ജാനകി കുഞ്ഞൂട്ടൻ ഇവിടെ ഉണ്ടെന്നറിഞ്ഞു കഴിഞ്ഞാൽ കൊണ്ടോവാനായി വരും…””,””കൊഴപ്പം എന്താന്നു വെച്ചാൽ ജാനകി ഒറ്റക്കായിരിക്കില്ല വരുവ…””,””ദേവനെ തീർത്തില്ലേ ആഹ് നായിക്കളും കാണും കൂടെ…””,””കുഞ്ഞൂട്ടൻ ആയിരിക്കും അവരുടെ ലക്ഷ്യം…””,””ഈ സ്ഥലമെങ്ങാൻ മനസിലാക്കിയാൽ കുഞ്ഞിനെ കൊന്നുകളയാൻ എന്ത് ചെറ്റത്തരവും അവര് ചെയ്യും…””,

 

“”ആരാ ശങ്കരേട്ടാ…””,””ആരൊക്കെ ചേർന്നാ ദേവേട്ടനെ…””,

 

“”അതെന്നോട് ചോദിക്കരുതിന്ദൂ…””,””സമയമാവുമ്പോൾ കുഞ്ഞൂട്ടൻ സ്വയമത് മനസിലാക്കി കൊള്ളും…””,””അവൻ്റെ അച്ഛനെ കൊന്നതിന് എണ്ണി എണ്ണി കണക്ക് ചോദിക്കാൻ പോവുന്നത് കുഞ്ഞൂട്ടൻ ആയിരിക്കും…””,

 

ഇന്ദിരയുടെ മുഖത്ത് ഭയം തെളിഞ്ഞു.

 

“”ഇല്ല ഞാൻ സമ്മതിക്കില്ല…””,””ആരോടും ഒന്നിനും പോവാൻ ഞാൻ അവനെ സമ്മതിക്കില്ല…””,

 

“”ഹ…ഹ…ഹ…. നീ ശ്രമിച്ചു നോക്ക്…””,

 

“”ശങ്കരേട്ടാ ഞാൻ വേറൊരു കാര്യം ചോദിച്ചാൽ സമ്മതിക്കോ…””,

 

ശങ്കരൻ ഇന്ദൂനെ ഒന്ന് ചൂഴ്ന്നു നോക്കി. അങ്ങനെ ഒന്നും പ്രത്യേകിച്ച് ആവശ്യപ്പെടാത്തവളാണ് ഇന്ദു ഇതിപ്പൊ എന്താണെന്ന ചെറിയൊരു ആശ്ചര്യം അയാൾക്ക് ഇല്ലാതില്ല.

 

“”എന്താണാവോ ചോദിക്ക്…””,

 

“”എനിക്കും കൂടി മംഗലത്ത് ഒരു ജോലി ശരിയാക്കി തരോ…””,””അതാവുമ്പൊ എന്നും കുഞ്ഞൂട്ടനെ കണ്ടോണ്ടിരിക്കാലോ…””,””അപ്പൂനെ നമ്മക്ക് അവിടെന്ന് സ്കൂളിലും വിടാം…””,

 

“”അത് വേണോ ഇന്ദൂ..””,

 

“”കൊഴപ്പില്ല ശങ്കരേട്ടാ ഞാൻ നിന്നോളാം…””,””വസുന്ധരാമ്മയോട് എന്തങ്കിലും പറഞ്ഞൊന്ന് സമ്മതിപ്പിക്ക്…””,””എന്തേലും പറയണ്ട എനിക്ക് കുഞ്ഞൂട്ടനെ കാണാനാണെന്ന് തന്നെ പറഞ്ഞോളൂ അവര് സമ്മതിക്കും എനിക്കുറപ്പുണ്ട്…””,

 

“”ശരി ഞാൻ നോക്കട്ടെ…””,

 

ഇന്ദിര ശങ്കരനെ കെട്ടിപ്പിടിച്ചു അപ്പു കാണാതെ കവിളിലൊരുമ്മയും കൊടുത്ത് അകത്തേക്കൊടി. ശങ്കരനതാ ഒരു ശിലകണക്കെ ഇരിക്കുന്നു. അൽപ നേരം വേണ്ടി വന്നു സ്വബോധത്തിലേക്കെത്താൻ. അന്തം വന്നതും കഴിപ്പു മതിയാക്കി പ്ലേറ്റിൽ തന്നെ കൈകഴുകി അയാളും ഇന്ദിരയ്ക്ക് പിന്നാലെ പാഞ്ഞു. 

 

വസുന്ധരാമ്മയുടെ നിർദ്ദേശത്തിൽ ഇന്ദിര മംഗലത്ത് തറവാട്ടിൽ ജോലിക്ക് കയറി. പാചകമായിരുന്നു അവളെ ഏൽപ്പിച്ചത് കൂടെ കുഞ്ഞൂട്ടനെയും നോക്കുക. 

 

ഇന്ദിര അതെല്ലാം ഭംഗിയായി ചെയ്തു പോന്നു. കുഞ്ഞൂട്ടനുമായി അവൾ അടുത്തു. ഇപ്പൊ മുമ്പത്തെ പോലെ കരച്ചിലൊന്നുമില്ല. ഇന്ദിരയാണവനെ കുളിപ്പിക്കുന്നതും ഭക്ഷണം വാരികൊടുക്കുന്നതും ഉറക്കുന്നതുമെല്ലാം. അപ്പുവാണ് തറവാട്ടിലെ കുഞ്ഞൂട്ടൻ്റെ ഏക കളിക്കൂട്ടുകാരി. അവളെവടെയൊക്കെ പോവുന്നോ കൂടെ കുഞ്ഞൂട്ടനും ഉണ്ടാവും. അപ്പു കഴിക്കുന്നതിൻ്റെ ഒരു പങ്ക് കുഞ്ഞൂട്ടനുള്ളതാണ്. അവരുടെ കുട്ടിക്കാലത്തെ അടുപ്പം കണ്ട് വസുന്ധരാമ്മ ഇങ്ങനെ കളിയാക്കുമായിരുന്നു.

 

“”കുഞ്ഞൂട്ടാ നിൻ്റെ അപ്പൂനെ മംഗലം കഴിച്ച് കൊടാത്താ കൂടെ കളിക്കാൻ എന്താ ചെയ്യാ…””,

 

“”വേണ്ട…””, “”അപ്പുവേച്ചീനെ മംഗലം കഴിപ്പിക്കണ്ട…””,

 

കുഞ്ഞൂട്ടൻ വസുന്ധരാമ്മയോട് മറുപടി പറയും.

 

“”പിന്നെ വലുതായാൽ പെങ്കുട്ട്യോളെ മംഗലം കഴിപ്പിക്കണ്ടെ കുഞ്ഞൂ…””,

 

“”അപ്പുവേച്ചി വലുതാവണ്ടാട്ടോ…””,””വലുതായാലേ ഇവരൊക്കെ അപ്പുവേച്ചീനെ മംഗലം കഴിപ്പിച്ച് പറഞ്ഞു വിടും കുഞ്ഞൂട്ടൻ ഒറ്റക്കാവും…””,

 

കുഞ്ഞൂട്ടൻ ചുണ്ടു കൂർപ്പിച്ച് അപ്പൂൻ്റെ മുഖത്ത് നോക്കി പറയും. മറുപടിയായി അവളൊന്ന് പുഞ്ചിരിക്കേ ചെയ്യോള്ളു.

 

“”ഹ…ഹ…ഹ…  കുട്ട്യോളൊക്കെ വലുതാവും കുഞ്ഞ്വോ…””,””ഇന്ദിരാമ്മായീടെ വീട്ടിലെ കോഴിക്കുട്ട്യോള് വലിയ കൊഴികളായില്ലേ അതേ പോലെ എല്ലാ കുഞ്ഞി കുട്ട്യോളും ഒരു ദിവസം വല്ല്യ കുട്ടികളാവും…””,””എന്നിട്ട് പെങ്കുട്ട്യോളെ മംഗലം കഴിപ്പിച്ച് വിടും ആങ്കുട്ട്യോള് പെൺകുട്ട്യോളെ മംഗലം കഴിച്ച് ഇവടെ വീട്ടിക്ക് കൊണ്ടരും…””,””ചെറിയച്ഛൻ കൊണ്ടന്നില്ലേ അതേ പോലെ….””,

 

ഒന്നു രണ്ട് മാസങ്ങൾക്ക് മുൻപ് വസുന്ധരാമ്മയുടെ ഇളയ മോൻ്റെ വിവാഹമായിരുന്നു അത് ഉദാഹരണമാക്കി കുഞ്ഞൂട്ടന് ബോധ്യമാക്കി കൊടുത്തു.

 

“”ആണോ…””,

 

“”അതേലോ…””,

 

മറുപടി കിട്ടിയതും കുഞ്ഞൂട്ടൻ ഒന്നാലോചിച്ചു.

 

“”എന്നാ അച്ഛമ്മാ അപ്പുവേച്ചീനെ ഞാൻ മംഗലം കഴിച്ചോളാ…””,””ന്ന്ട്ട് നമ്മക്ക് ചേച്ചീനെ ഇങ്ങട്ട് കൂട്ടി കൊണ്ടരാം…””,””അപ്പൊ എന്നും ഇൻ്റൊപ്പം ഇണ്ടാവല്ലോ…””,

 

അവൻ്റെ മറുപടി കേട്ട് ഒരു നിമിഷം വസുന്ധരാമ്മയുടെയും ഇന്ദിരയുടെയും മിണ്ടാട്ടം മുട്ടി. പിന്നെ ഒരു കൂട്ട ചിരിയായിരുന്നു. ഇതെല്ലാം കേട്ട അപ്പൂൻ്റെ മുഖത്ത് നാണമായിരുന്നു വന്നത്. അർത്ഥം അറിയിത്ത നാണം. ഇരു കവിളുകളും ചുവന്നു. 

 

പഴയ ഓർമ്മകളുമായി കാവിൽ നിന്നും നടന്ന് ഇന്ദിരാമ്മ പുന്നക്കലെത്തി. വന്നപാടെ അവർ നേരെ മുറിയിലേക്ക് കയറി.

 

************************★☆★**********************

Updated: August 6, 2023 — 2:22 pm

74 Comments

  1. തിരുമണ്ടൻ ?

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..?

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.