പതിനഞ്ചാം ? തീയാട്ട് {Sajith} 1444

നീലിമ്പപുരം…..

 

കല്ല്യാണ തലേന്ന് ഉച്ചയോടെ തന്നെ കുഞ്ഞൂട്ടൻ വീട്ടിലെത്തി. ഇത്രദൂരം ബൈക്കോടിച്ചതതിൻ്റെ നല്ല ക്ഷീണത്തോടെയാണവൻ വീട്ടിലേക്ക് കയറിയത്. തറവാട്ടിൽ വിവാഹത്തിൻ്റെ ആഘോഷങ്ങളും മറ്റുമായി അച്ഛനും അമ്മയുമൊന്നും അവിടെ ഉണ്ടാവില്ലെന്ന് കുഞ്ഞൂട്ടനറിയാം. അതോണ്ട് ഭക്ഷണമൊക്കെ വരുന്ന വഴിക്കു തന്നെ കഴിച്ചു.

 

കുഞ്ഞൂട്ടൻ കോളിംങ് ബെൽ അമർത്തി കുറച്ചു നേരം കൊലായിൽ കാത്തു നിന്നു. അൽപ്പനേരം കഴിഞ്ഞ് കതകിനടുത്ത് ആരുടെയോ കാലൊച്ച കേട്ടു. വാതലിൻ്റെ കൊളുത്തെടുത്തു കുഞ്ഞൂട്ടനു മുൻപിൽ വാതിലിൻ്റെ ഒരു പാളി തുറന്നു.

 

“”ഏട്ടൻ എപ്പെത്തി…””

 

ഗോകുൽ…, അജയൻ്റെ മകൻ, കുഞ്ഞൂട്ടൻ്റെ അനിയൻ…, കുഞ്ഞൂട്ടനെക്കാളും ഒരു വയസിൻ്റെ ഇളപ്പം മാത്രമേ അവനുണ്ടാവൂ. 

 

ഗോകുൽ മാത്രമേ ഇപ്പൊ വീട്ടിലുള്ളൂ. വാതിൽ തുറന്ന പാടേ അവൻ കുഞ്ഞൂട്ടനോട് ചോദിച്ചു.

 

“”ഇപ്പ എത്തിയേ ഒള്ളെടാ…””,””ബാക്കിയുള്ളവരൊക്കെ എവിടെ…””,

 

“”എല്ലാരും തറവാട്ടിൽ പോയി…””,””കുടുംബക്കാരെല്ലാം എത്തീട്ടുണ്ടേ…””,””അവരെയൊക്കെ കാണണം എന്ന് പറഞ്ഞ് പോയതാ…””,””ചിലപ്പോളേ ഇന്ന് വരൊള്ളു…””,

 

“”അപ്പൊ നീ പോയില്ലേ…””,

 

“”ഇല്ല ഞാൻ ഏട്ടനെ കാത്ത് നിക്കായിരുന്നു…””,

 

“”ഏഹ് ഇതെന്താ പതിവില്ലാത്തൊരു ഏർപ്പാട്…””,

 

കുഞ്ഞൂട്ടൻ എന്തോ അതിശയം കേട്ടതുപോലെ അവനെ നോക്കി.

 

“”എന്തേർപ്പാട്…””,””ഏട്ടൻ പോയൊന്ന് മയങ്ങിക്കോ…””,””വൈകുന്നേരം നമ്മക്കൊന്നിച്ച് പൂവാം…””,

 

“”ഏയ് വൈകിട്ടേക്ക് നിന്നാൽ ശരിയാവില്ല…””,””അവടെ കൊറേ പണി ഇണ്ടാവും…””,””ഞാനവടെ ഇല്ലങ്കീ അമ്മക്ക് എന്തേലും തോന്നും…””,””നീ വൈകുന്നേരം പോരെ ഞാനിപ്പ തന്നെ എറങ്ങും…””,

 

“”വേണ്ട ഏട്ടാ…””,””അമ്മ തന്നെയാ എന്നോട് ഏട്ടനെ കൂട്ടി പതുക്കെ വന്നാ മതിയെന്ന് പറഞ്ഞെ…””,

 

“”അമ്മയോ…””,

 

“”അതേ…””,””താലികെട്ട് ക്ഷേത്രത്തിൽ വെച്ചാണ്…””,””റിസപ്ഷനും ഫുഡും ഒക്കെ അറേഞ്ച് ചെയ്തത് ഓഡിറ്റോറിയത്തിലാ…””,””അതോണ്ട് മണ്ടിപാഞ്ഞ് അവടേക്ക് ചെന്നിട്ട് ഒന്നും ചെയ്യാനില്ല…””,””ഏട്ടൻ പോയി ഒന്ന് കെടക്ക്…””,””ഒറങ്ങി നീച്ചിട്ട് നമ്മക്ക് രണ്ടാക്കും ഒന്നിച്ച് പൂവാം…””,””അത് പോരേ…””,

 

“”എന്നാ അത് മതി…””,

 

കുഞ്ഞൂട്ടൻ ഒന്ന് തലയാട്ടി തിരികെ മുറിയിലേക്ക് നടന്നു. 

 

“”ഏട്ടൻ കഴിച്ചാരുന്നോ…””,

 

“”ഉവ്വേ….””,,

 

മുറി തുറന്നവൻ അകത്തു കയറി. പോയിട്ട് ഒരു മാസമായി ഒരു മാറ്റവും ഇവിടെ സംഭവിച്ചിടില്ല. ദിവസവും തൂത്ത് തൊടച്ചിടുന്നുണ്ടെന്ന് തോന്നുന്നു. മുറിയിൽ വല്ല്യ പൊടി ശല്ല്യമോ ചിലന്തി വലയോ ഒന്നുമില്ല. 

 

കൊണ്ടുവന്ന ബാഗ് മേശപ്പുറത്തുവച്ചു. മുറിയുടെ വാതിൽ ലോക്ക് ചെയ്ത് പാൻ് മാറ്റി മുണ്ടുടുത്ത് വന്ന് സീലിങ് ഫാനിൻ്റെ സ്വിച്ചോൺ ചെയ്ത് കിടക്കയിലേക്കൊരു വീഴ്ച്ചയായിരുന്നു. കുറച്ചു സമയം മതിയാവുമായിരുന്നു കുഞ്ഞൂട്ടന് ഉറങ്ങാൻ. അവനൊരു ശീക്ര നിദ്രയിലേക്ക് പോയി. 

 

സന്ധ്യയ്ക്ക് ഏഴ്മണിയോടെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് കുഞ്ഞൂട്ടൻ ഉറക്കമുണർന്നു. ഗോകുൽ ആയിരിക്കും. 

 

“”എന്താടാ…””,

 

കട്ടിലിൽ നിന്നും എഴുന്നേൽക്കാതെ തന്നെ വിളിച്ചു ചോദിച്ചു.

 

“”ഏട്ടാ സമയായി…””,””അച്ഛൻ ഇപ്പൊ വിളിച്ച് വെച്ചിട്ടൊള്ളു…””,””നമ്മളോട് വേഗം ചെല്ലാൻ പറഞ്ഞു…””,

 

കുഞ്ഞൂട്ടൻ വേഗം ഫോണെടുത്തു നോക്കി. 

സമയം 07:03 

 

“”ദാ വരുണൂ…””,””നീ പൊയ്ക്കോ ഞാനൊന്ന് കുളിച്ചിട്ട് വേഗം വരാം…””,””അഞ്ച് മിനിറ്റ്…””,

 

“”ഞാൻ താഴെയിണ്ടാവും…””,””പിന്നേയ് ഇന്നിടാനുള്ള ഡ്രസ്സ് ഇവടെ വെക്ക്ണ്ട്…””,””ഇതിട്ട് വന്നാൽ മതി…””,

 

ഗോകുൽ താഴേക്ക് പോയി. കുഞ്ഞൂട്ടൻ വേഗമെഴുന്നേറ്റ് തോർത്തുമെടുത്ത് കുളിക്കാനായി മുറിക്ക് പുറത്തിറങ്ങി. അവൻ്റെ വീട് രണ്ട് ഫ്ലോറാണ് മുകളിലത്തെ ഫ്ലോറിൽ ഒരു കോമൺ ബാത്ത്റൂമുണ്ട്. കുഞ്ഞൂട്ടൻ അവിടെ കുളിക്കാൻ കയറി. 

 

കുളികഴിഞ്ഞ് തിരികെ മുറിയിലേക്ക് വന്നു. അവിടെ വാതലിൻ്റെ അടുത്തായി ഒരു കവർ ഇരിക്കുന്നു. കുഞ്ഞൂട്ടൻ അത് തുറന്ന് നോക്കി. ക്രീം കളറിലൊരു പാൻ്റും നേവീ ബ്ലൂക്കളറിലൊരു ഷർട്ടും. 

 

കുഞ്ഞൂട്ടൻ വേഗം മുറിയിൽ കയറി അവനായി കൊണ്ടുവന്നു വച്ച ഉടുപ്പെടുത്തിട്ടു. മുടി ചീവി. പണ്ട് വാങ്ങി വച്ചിരുന്ന ഒരു വെള്ള ഷൂ എടുത്തിട്ടു. 

 

ബൈക്കിൻ്റെ ചാവി എടുത്ത് താഴെയിറങ്ങി ചെന്നു. ഉമ്മറത്ത് കുഞ്ഞൂട്ടനെ കാത്ത് ഫോണിലും തോണ്ടി ഇരിക്കായിരുന്ന ഗോകുൽ ഷൂസ് ചവിട്ടുമ്പോഴുണ്ടാവുന്ന ശബ്ദം കേട്ട് തലപൊക്കി.

 

കവറിലിരുന്ന ഡ്രസ്സിട്ട് ഇറങ്ങി വരുന്ന കുഞ്ഞൂട്ടനെ കണ്ടവൻ ഫോൺ പോക്കറ്റിലിട്ട് എഴുന്നേറ്റു നിന്നു. 

 

“”സൈസൊക്കെ കറക്റ്റാണല്ലോ…””,

 

കുഞ്ഞൂട്ടൻ്റെ ഷർട്ടിലൊന്ന് പിടിച്ചു നോക്കി കൊണ്ട് ഗോകുൽ പറഞ്ഞു. അവനും അതേ കളറിലുള്ള ഉടുപ്പായിരുന്നു ഉണ്ടായിരുന്നത്. 

 

“”ഇതെന്താടാ നീയും ഒരേ കളറിലുള്ള ഡ്രസ്സന്നെയാണോ എടുത്തത്…””, 

 

“”ഡ്രസ്സ് കോഡാ… എങ്ങനിണ്ട്…””,

 

“”കൊള്ളാം…””,

 

“”സാന്ദ്രേം സെയിം കളറാ…””,

 

കുഞ്ഞൂട്ടൻ്റെയും ഗോകുലിൻ്റെയും സഹോദരിയാണ് സാന്ദ്ര. ഗോകുലിൻ്റെ അതേ. പ്രായം അവൻ്റെ റ്റ്വിൻ സിസ്റ്റർ. 

 

“”ആരാടാ എടുത്തന്നെ…””,””വെല്ലിച്ഛനാണോ…””,

 

“”പുന്നേ…””,””വെല്ലിച്ഛനേയ്…””,””അയാള് പൊതിഞ്ഞ് കൊണ്ടരും…””,””അറുത്ത കൈയ്യ്ക്ക് ഉപ്പു തേക്കാത്ത ബീ ക്ലാസ് അരക്കനാണയാള്…””,””ഇതമ്മ എടുത്ത് തന്നതാ…””,

 

“”അമ്മയോ…””,””എൻ്റെതും…””,

 

കുഞ്ഞൂട്ടൻ കണ്ണുമിഴിച്ചു.  

 

“”എല്ലാര്ടേം….””,””സാന്ദ്രേം ഇതേ കളറാ…””,””അവടെ ചെല്ലുമ്പൊ കാണാ…””,””വാ പോവാ…””,

 

വാതിൽ പൂട്ടി രണ്ടു പേരും മുറ്റത്തിറങ്ങി. യമഹ എടുക്കാനായി പോയ കുഞ്ഞൂട്ടനെ ഗോകുൽ തടഞ്ഞു.

 

“”എട്ടാ എൻ്റെ വണ്ടി ഇണ്ട് അതില് പൂവാം…””,

 

“”നിനക്ക് വണ്ടിമേടിച്ചോ…””,

 

“”ഉവ്വ് കഴിഞ്ഞാഴ്ച്ച…””,””ആക്ച്വലി നമ്മക്ക് രണ്ട് പേർക്കും കൂടി വാങ്ങിയതാ…””,

 

മുറ്റത്ത് ടാർപോളിൻ ഷീറ്റു മൂടി വച്ചത് അവൻ പതുക്കെ ഉയർത്തി. ഹോണ്ടയുടെ പുതിയ മുന്നുറ്റി അൻപത് സിസിയുടെ ബൈക്കായിരുന്നത്. 

 

“”എങ്ങന്ണ്ട്…””,

 

ടാർപോളിൻ ഷീറ്റ് മാറ്റി ഇട്ടുകൊണ്ടവൻ ചോദിച്ചു.

 

“”കൊള്ളാം…””,

 

ബൈക്കിൻ്റെ ഹാൻ്റലിലൂടെയും ടാങ്കിന് മുകളിലൂടെയും കൈയ്യോടിച്ച് കൊണ്ട് കുഞ്ഞൂട്ടൻ മറുപടി കൊടുത്തു.

 

“”ഏട്ടനെവിടുന്നാ ഈ യമഹ കിട്ടിയേ…””,

 

കുഞ്ഞൂട്ടൻ കൊണ്ടുവന്ന ബൈക്കിനെ ചൂണ്ടി അവൻ ചോദിച്ചു.

 

“”ഇതോ…””,””ഇതെനിക്കൊരാള് സമ്മാനം തന്നതാ…””,

 

“”മ്മം…””,””നേരത്തെ ഏട്ടൻ കുളിക്കാൻ കയറിയപ്പൊ ഞാനൊന്ന് സ്റ്റാർട്ട് ചെയ്യാൻ നോക്കി പറ്റണില്ല…””,

 

“”എടക്കതങ്ങനെയാ…””,

 

“”മ്മം…””,””ദാ ചാവി ഏട്ടൻ തന്നെ ഓടിച്ചോളൂ…””,

 

ഗോകുൽ തൻ്റെ ബൈക്കിൻ്റെ ചാവി കുഞ്ഞൂട്ടന് നീട്ടി. എന്നാൽ അവനൊരു താൽപര്യമുണ്ടായില്ല. കുഞ്ഞൂട്ടൻ അത് നിരസിച്ചു. അവസാനം ഗോകുൽ തന്നെ ബൈക്കെടുത്തു.

 

മംഗലത്ത് ആകെ പ്രകാശത്തിൽ കുളിച്ചു നിൽക്കുകയായിരുന്നു. കുടുംബത്തിലെ മൂത്ത പേരക്കുട്ടിയുടെ വിവാഹമായത് കൊണ്ട് ആഘോഷങ്ങൾക്കൊരു കുറവും വരാൻ പാടില്ലല്ലോ.. ഈ നാട് ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ വിവാഹ പരിപാടികളാണ് ഒരുക്കിയിരുന്നത്. 

 

തലേന്ന് തറവാട്ടിൽ സ്വന്തക്കാരും സംബന്ധക്കാരും ആയുള്ള ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് തന്നെ ഏകദേശം ഇരുന്നൂറോളം ആളുകൾ കാണും. അവർക്കായി പ്രത്യേകം കലാപരിപാടികളും ഫോട്ടോഷൂട്ടും എന്നുവേണ്ട എല്ലാം ഒരുക്കിയിട്ടുണ്ട്. മദ്യപാനികളുടെ ദർബാർ നടത്തുന്നത് അജയൻ്റെ ഏട്ടൻ ശേഖരൻ്റെ അളിയനാണ്. കല്ല്യാണ പെണ്ണിന്റെ അമ്മാവൻ. 

 

കുഞ്ഞൂട്ടനും ഗോകുലും പന്തലിൻ്റെ ഒരറ്റത്ത് കസേരകളിട്ട് ഇരുന്നു. മുറ്റത്തേ സ്റ്റേജിൽ ഏതോ പാട്ടുകാരൻ പാടി തകർക്കുന്നുണ്ട്. കുഞ്ഞൂട്ടൻ അതും കേട്ടിരുന്നു.

 

“”എന്തൊക്കെ ഇണ്ടെടാ…””,

 

പാട്ടുകേൾക്കുന്നതിന് ഇടയ്ക്ക് കുഞ്ഞൂട്ടൻ്റെ അടുത്തു കിടന്ന കസേരയിൽ ഒരു യുവാവ് വന്നിരുന്നു. കുഞ്ഞൂട്ടന് ആളെ പെട്ടന്ന് മനസിലായി. വെല്ല്യച്ഛൻ്റെ മകൻ അശ്വിൻ. കല്ല്യാണ പെണ്ണിന്റെ അനിയൻ. ആള് കാനഡയിലെന്തോ ജോലിയിലാണ്. 

 

“”ആഹ് അശ്വിനേട്ടാ…””,””സുഗം…””,

 

അശ്വിൻ കുഞ്ഞൂട്ടനേക്കാളും മൂത്തതാണ് അതോണ്ട് മിക്കപ്പോഴും ഏട്ടൻ ചേർത്തു വിളിച്ചാണ് സംസാരിക്കാറുള്ളത്. മറുപടി കൊടുക്കുന്നതിനിടയ്ക്ക് അശ്വിൻ്റെ നെറ്റിയിലെ പാടിലേക്കൊന്നവൻ നോക്കി. കൗമാരത്തിൻ്റെ തുടക്കത്തിൽ നടന്ന ഒരു വഴക്കിൽ കുഞ്ഞൂട്ടൻ്റെ കൈയ്യിൽ നിന്നും കിട്ടിയ സമ്മാനം. എന്നാൽ കുഞ്ഞൂട്ടനത് ഓർമ്മയില്ല. ഇത് ചെയ്തത് കുഞ്ഞൂട്ടനാണെന്ന് പറഞ്ഞ് വല്ല്യച്ഛൻ അടിച്ചത് മാത്രേ അവനോർമ്മയുള്ളൂ.

 

“”നീ ഇപ്പൊ എന്ത് ചെയ്യാ…””,

 

“”ഇവടെ അടുത്തന്നെ ഡിഗ്രി ചെയ്യാണ്…””,””അശ്വിനേട്ടൻ ലീവിന് വന്നതാവും ല്ലേ…””,

 

“”ചേച്ചീൻ്റെ കല്ല്യാണല്ലേ ലീവെടുത്തു…””,””ഗോകുലേ എന്തൊക്കെ ഇണ്ട്രാ…””,

 

അവരുടെ സംസാരം ശ്രദ്ധിച്ചോണ്ടിരിക്കുകയായിരുന്നു ഗോകുൽ

 

“”കൊഴപ്പൊന്നുല്ല അശ്വിനേട്ടാ സുഗം…””,

 

അശ്വിനൊന്ന് ചിരിച്ചു. ഗോകുലിന് ശരിക്കറിയാം അശ്വിന് കുഞ്ഞൂട്ടനോടുള്ള കലി. എന്തങ്കിലും ഒരവസരം സൃഷ്ടിച്ച് ഒരു സീൻ ഉണ്ടാക്കുമെന്ന് അവനൊരു സംശയമുള്ളതു കൊണ്ടാണ് കുഞ്ഞൂട്ടൻ്റെ കൂടെ തന്നെ നിൽക്കുന്നത്. 

 

“”നീ വാ അവടെ നമ്മടെ ആനന്ദും ദിനേശും ഹരിയും വിഷ്ണുവും ഒക്കെ ഇണ്ട്…””,””നല്ല ഫോറിൻ വിസ്കി ഇണ്ട്…””,””വന്നാ രണ്ടെണ്ണം അടിച്ചിട്ട് പോരാം…””,

 

അശ്വിൻ കുഞ്ഞൂട്ടൻ്റെ തോളിലൂടെ കൈ ഇട്ടു. 

 

””വേണ്ട അശ്വിനേട്ടാ ഏട്ടനതൊന്നും ഇഷ്ട്ടല്ല…””,

 

അവരുടെ സംസാരം കേട്ടു കൊണ്ടിരുന്ന ഗോകുൽ ഇടയ്ക്ക് കയറി ഇടപെട്ടു. 

 

“”ടാ…””,””മിണ്ടാണ്ടിരുന്നോണം…””,””വല്ല്യവര് പറഞ്ഞാൽ അത് അതേപടി അനുസരിക്യ…””,””പറ്റില്ല വേണ്ട എന്നൊരു വർത്താനം ഇല്ല…””,””മനസിലായോ…””,

 

അശ്വിൻ ഗോകുലിനോടൊന്ന് കലിച്ചു.

 

“”ഇല്ല അശ്വിനേട്ടാ…””,””എനിക്കത് വേണ്ട…””,””നിങ്ങള് കുടിച്ചോളൂ…””,

 

കുഞ്ഞൂട്ടൻ തന്നെ മറുപടി പറഞ്ഞു.

 

“”അതെന്താടാ മൈ**** നിനക്ക് വേണ്ടാത്തേ…””,

 

അതുവരെ ചിരിച്ച് കളിച്ച് സംസാരിച്ചിരുന്ന അശ്വിൻ്റെ മുഖഭാവം മാറി. കഴുത്തിലൂടെയുള്ള പിടുത്തം മുറിക്കി. കുഞ്ഞൂട്ടൻ അശ്വിൻ്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

 

“”നീ നോക്കി പേടിപ്പിക്കാണോ…””,””കൊള്ളാം ഞാൻ ശരിക്കും പേടിച്ചൂട്ടോ…””,””ഞാൻ ചേച്ചീൻ്റെ കല്ല്യാണം കൂടാൻ മാത്രല്ലടാ മൈ**** വന്നത്…””,””പണ്ട് നീ എന്നെ സ്കൂളിൽ എല്ലാവരുടേം മുൻപിലിട്ട് തല്ലി…””,””ഇന്ന് ഇത്രേം പേരുടെ മുന്നിലിട്ട് ഞാൻ നിന്നെ തല്ലും…””,””ഞാൻ മാത്രല്ല അവരും…””,

 

അശ്വിൻ ചൂണ്ടിയിടത്തേക്ക് കുഞ്ഞൂട്ടനും ഗോകുലും നോക്കി. അവനെ തന്നെ നോക്കി നിൽക്കുന്ന ആനന്ദും വിഷ്ണുവും ഹരിയും ദിനേശും. എല്ലാവരും ചെറിയച്ഛൻ്റെയും വല്ല്യച്ഛൻ്റെയും മക്കള് തന്നെ. അവർക്കാർക്കും കുഞ്ഞൂട്ടനെ ഇഷ്ടമല്ല. 

 

കുഞ്ഞൂട്ടൻ അവരെ നോക്കുന്നത് കണ്ട് കൂട്ടത്തിൽ നിന്ന് ആനന്ദവൻ്റെ വലത്തേ കൈ ഉയർത്തി നടുവിരൽ പൊന്തിച്ചു കാണിച്ചു. അശ്വിനത് കണ്ട് ചിരിച്ചു. ഗോകുലിന് അത് കണ്ടപ്പോ അരിശം കയറി വന്നു. അവനിട്ട് ഒരെണ്ണം കൊടുത്തിട്ട് തന്നെ കാര്യമെന്നവൻ മനസിൽ കണക്കുകൂട്ടി. ഏട്ടൻ തുടങ്ങി തന്നാൽ ബാക്കി കാര്യം ഗോകുൽ നോക്കിക്കോളും. 

 

“”ഈ ചെക്കൻ്റെ ഒരു കാര്യം…””,

 

അശ്വിൻ തലയിൽ കൈ വച്ചൊന്ന് ചിരിച്ചു.

 

“”നീ കണ്ടില്ലേ…””,””അവർടെ കൈയ്യീ കിട്ടിയാൽ നീ ഇന്ന് ചോര തുപ്പും…””,””മോനേ ഗോകുലേ നിന്നോട്ള്ള സ്നേഹം കൊണ്ട് പറയാണ്…””, “”വേഗം മാമു തിന്ന് വീട്ടിലേക്ക് പോവാൻ നോക്ക്…””,””ഇവടെ നിന്നാൽ നിനക്കും കിട്ടും…””,””അപ്പൊ പറഞ്ഞപോലെ…””,””ശരി എന്നാ…””,

 

അശ്വിൻ എഴുന്നേറ്റ് അപ്പുറത്ത് മാറി നിൽക്കുന്നവരുടെ അടുത്തേക്ക് പോയി. 

 

“”ഏട്ടാ അവര് പ്രശ്നം ഇണ്ടക്കുംന്ന് തന്നെയാ…””,””ഒരു കാര്യം ചെയ്യാ…””,””ഞാൻ അച്ഛനെ വിളിച്ച് കാര്യം പറയാ….””,

 

“”വേണ്ട…””,

 

കുഞ്ഞൂട്ടൻ അവനെ തടഞ്ഞു. അജയനോടെന്നല്ല ആരോടും പറയെണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് വിഷയം കുഞ്ഞൂട്ടൻ ഒഴിവാക്കി.

 

സമയം ഒൻപത് മണിയായപ്പൊ ഭക്ഷണം വിളമ്പാൻ ആരംഭിച്ചു. മുറ്റത്തു തന്നെയുള്ള പന്തലിലാണ് ടേബിളിട്ടത് ഓരോരുത്തരായി വിളമ്പാനിറങ്ങി. കൂട്ടത്തിൽ കുഞ്ഞൂട്ടനും ഗോകുലും ഇറങ്ങി ചെന്നു. ഷർട്ടിലും പാൻ്റിലും പരമാവധി അവാതിരിക്കാൻ ശ്രദ്ധിച്ചോണ്ടാണ് വിളമ്പുന്നത്.

 

“”ടാ കൊറച്ച് കറി താ…””,

 

കറി വിളമ്പിക്കൊണ്ടിരിക്കുന്ന കുഞ്ഞൂട്ടനെ അശ്വിൻ കറിക്കായി വിളിച്ചു കൂടെ അടുത്തിരിക്കണ ആനന്ദിനെ നോക്കി കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. അത് മനസിലാക്കി ആനന്ദ് ആരും കാണാതെ തംസപ്പ് കാണിച്ചു കൊടുത്തു. 

 

കുഞ്ഞൂട്ടൻ അശ്വിനടുത്ത് വന്ന് പാത്രത്തിൽ നിന്ന് കറി ഇലയിലേക്ക് വിളമ്പിക്കൊണ്ടിരിക്കുന്ന നേരത്ത് ആനന്ദ് അറിയാത്ത പോലെ അവൻ കൈയ്യ് പുറകിൽ നിന്നും ചെറുതായൊന്നു തട്ടി കൊടുത്തു. കുഞ്ഞൂട്ടൻ്റെ തവി പിടിച്ചിരിക്കുന്ന കൈയ്യിനാണ് തട്ട് കിട്ടിയത്. തവിയിലിരുന്ന കറി അശ്വിൻ്റെ ഇലയിലേക്കും കുറച്ച് അവൻ്റെ ഷർട്ടിലേക്കും വീണു.

 

“”ശ്ശേ എന്താടാ ചെക്കാ നിൻ്റെ കൈയ്യിന് എല്ലില്ലേ…””,””നാശം എത്ര വിലയുള്ള ഷർട്ടാണെന്നറിയോ…””,

 

അശ്വൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ഇടത്തേ കൈകൊണ്ട് ഷർട്ടിലായ ചാറ് തുടയ്ക്കാൻ ശ്രമിച്ചു.

 

“”അശ്വിനേട്ടാ ഞാൻ…..””,””ആരോ പൊറകിൽ നിന്ന് കൈ തട്ടിയതാണ്…””,””സോറി…””,

 

“”എന്ത് സോറി നായേ…””,””അല്ലങ്കി തന്നെ ഇവനെയൊക്കെ പറഞ്ഞിട്ടെന്താ കാര്യം…””,””നീയൊരു കാര്യം ചെയ്യ് കൊറച്ച് വെള്ളം കൊണ്ടന്ന് ഇതൊന്ന് തൊടക്ക്….””,””വേഗം വേണം…””,

 

കുഞ്ഞൂട്ടനെ എല്ലാവരുടെയും മുൻപിൽ അപമാനിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ഒരു ഗ്ലാസിൽ കുറച്ചു വെള്ളവുമായി വന്ന് കുഞ്ഞൂട്ടനെ അവൻ്റെ ഷർട്ട് തുടച്ചു കൊടുത്തു. അജയൻ്റെ രണ്ടാമത്തെ മകൻ ഗോകുലിന് ഇതൊന്നും അത്ര ഇഷ്ടമാവുന്നില്ല. ഏട്ടനെ എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിക്കുന്നത് ഗോകുലിനെ ഒന്ന് ചൊടിപ്പിച്ചു. 

 

“”ടാ ഇവടെ കൊറച്ച് കറി…””,

 

അശ്വിൻ്റെ ഊഴം കഴിഞ്ഞപ്പൊ ആനന്ദ് ദൗത്യം ഏറ്റെടുത്തു. അവർക്ക് എങ്ങനേലും കുഞ്ഞൂട്ടനെ ഒന്ന് ദേഷ്യം പിടിക്കണം എന്നേയുള്ളു. അവനൊന്ന് ഇടഞ്ഞുകഴിഞ്ഞാൽ ആഹ് കാരണം വച്ച് കുഞ്ഞൂട്ടനെ തല്ലുക. 

 

കറിനിറച്ച സ്റ്റീലിൻ്റെ കനം കുറഞ്ഞ തൊട്ടിയുമായി കുഞ്ഞൂട്ടൻ ആനന്ദിനടുത്തെത്തി. അവൻ്റെ ഇലയിലേക്ക് തവിയിൽ കോരി എടുത്ത് കറി ഒഴിച്ചു കൊടുത്തു.

 

“”ചാറല്ല കഷ്ണം ഇട്…””,

 

കുഞ്ഞൂട്ടൻ ഒന്നൂടെ തൊട്ടികകത്ത് തവി ഇട്ട് ഇളക്കി കഷ്ണങ്ങൾ കോരി ഇലയിലിട്ടു.

 

“”പച്ചക്കറി അല്ല എറച്ചി ഇടടാ…””,””നിൻ്റെ വീട്ടിൽ നിന്ന് കൊണ്ടന്നെ ഒന്നു അല്ലല്ലോ ഇങ്ങനെ മടി കാണിക്കാൻ…””,

 

“”കഷ്ണമല്ലേ ആനന്ദേ ഈ കെടക്കുന്നെ…””,””നിനക്ക് കണ്ണ് കണ്ടൂടെ…””,

 

കുഞ്ഞൂട്ടന് മനസിലായി ഇവര് മനപ്പൂർവ്വം ഓരോ കാരണങ്ങളുണ്ടാക്കി പ്രശ്നത്തിനുള്ള പരിപാടിയാണെന്ന്.

 

“”നീ അവനെ പടിപ്പിക്കണ്ട…””,””വിളമ്പാൻ പറഞ്ഞാ വിളമ്പിയാ മതി…””,

 

അശ്വിൻ കുഞ്ഞൂട്ടനെ നോക്കി കൈ ചൂണ്ടി പറഞ്ഞു.

 

“”ഞാനാരേം പടിപ്പിക്കാനൊന്നും നിന്നിട്ടില്ല കാര്യാ പറഞ്ഞെ….””,

 

“”നീ വല്ലാണ്ട് ചെലക്കണ്ട….””,

 

ചുറ്റും കൂടിയിരിക്കുന്നവരെല്ലാം നോക്കി നിൽക്കുകയാണ്. 

 

“”ഏട്ടാ ഒന്ന് മാറിക്കേ…””,

 

അശ്വിനും കുഞ്ഞൂട്ടനും മുഖത്തോട് മുഖം നോക്കി പരസ്പരം കടിച്ചു കീറാൻ വെറിപൂണ്ടു നിൽക്കുന്നു. രണ്ടിലൊരാൾ തുടക്കമിട്ട് കിട്ടിയാ മതി. അതിനിടയിലുടെ കുഞ്ഞൂട്ടൻ്റെ അനിയൻ ഗോകുൽ കറി വിളമ്പുന്ന തൊട്ടിയും തൂക്കി കടന്നു വന്നു. അശ്വിനേയും കുഞ്ഞൂട്ടനെയും വകഞ്ഞ് മാറ്റി അവർക്കിടയിലൂടെ അവൻ ആനന്ദിനടുത്തെത്തി.

 

“”ആനന്ദേട്ടന് പീസല്ലേ വേണ്ടെ ഞാൻ തരാലോ…””,

 

ഗോകുൽ തൊട്ടിയിൽ നിന്നും തവിയെടുത്ത് മാറ്റി വച്ചു. ഇവനെന്താ ചെയ്യാൻ പോവുന്നതെന്ന് ഉറ്റ് നോക്കുകയാണ് പന്തലിൽ അടുത്ത് നിന്നവരും കുഞ്ഞൂട്ടനും അശ്വിനുമൊക്കെ. 

 

തവി മാറ്റിയപ്പാടെ ഗോകുല് തൊട്ടി മുകളിലേക്ക് പൊക്കി ആനന്ദിൻ്റെ തലയിൽ കൂടി നല്ല ബീഫിൻ്റെ കറി കമത്തി. 

 

കണ്ടു നിന്നവരെല്ലാം വാ പൊളിച്ചു പോയി. കറിക്ക് നല്ല എരിവും അത്യാവശ്യം ചൂടും ഉണ്ടായിരുന്നു. തലയിലൂടെ ചൂടും എരിവുമുള്ള കറി ഒലിച്ചു കണ്ണിലേക്കിറങ്ങി. 

 

“”ടാ……..…””,

 

ആനന്ദ് അലറി കൊണ്ട് ദേഷ്യത്തോടെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. 

 

“”കണ്ണ് തൊറന്ന് നോക്കടാ നിൻ്റെ പീസ് നെലത്ത്ണ്ട്…””,””നക്കി തിന്നടാ…””,””തിന്നടാ നായേ….””,

 

ഗോകുലിൻ്റെ ടെമ്പറ് തെറ്റി. എല്ലാവരുടെയും മുൻപിൽ വച്ച് കുഞ്ഞൂട്ടനെ അപമാനിച്ചത് അവന് തീരെ ഇഷ്ടമായില്ല. വർത്താനത്തിൻ്റെ കൂടെ അവൻ്റെ കൈയ്യിലിരുന്ന തൊട്ടിയൊന്ന് ഉയർന്നു താണു. ഗോകുൽ കറിവിളമ്പിയ ബക്കറ്റോണ്ട് ആനന്ദിൻ്റെ തലനോക്കി ഒന്ന് കൊടുത്തു. നല്ല ശക്തിയുള്ള അടിയായതോണ്ട് ആനന്ദ് അടുത്തുകൂട്ടി വച്ചിരുന്ന സ്റ്റൂളുകൾക്ക് മോളിലൂടെ വീണു. 

 

ആനന്ദിനെ തല്ലിയത് കണ്ട അശ്വിന് സഹിച്ചില്ല. അനിയനല്ലേ അവടെ മണ്ണ് തിന്ന് കിടക്കുന്നത്. അശ്വിൻ ഓടി ചെന്ന് ഗോകുലിനെ പുറത്ത് ചവിട്ടി വീഴ്ത്തി. അവൻ ചോറു വിളമ്പിയിരിക്കുന്ന ടേബിളിൽ ചെന്നു വീണു ഉരുണ്ട് മറിഞ്ഞ് നിലത്തേക്ക് ചാടി. 

 

കുഞ്ഞൂട്ടൻ മുൻപിലേക്ക് വന്ന് അശ്വിൻ്റെ കഴുത്തിൽ പിന്നിലൂടെ കൈയ്യിട്ട് പിടി മുറുക്കി അവൻ തടയാൻ ശ്രമിക്കുന്നതിന് മുൻപ് ഇടതു കാലവൻ്റെ വലതുകാലിനിടയിലേക്കിട്ട് വാരിവലിച്ചവനെ നിലത്തടിച്ചു. അശ്വിൻ പുറമടിച്ച് നിലത്തേക്ക് വീണു. 

 

കണ്ടു നിന്നവരിൽ അശ്വിനോട് കൂറുള്ള വിഷ്ണുവും ഹരിയും ദിനേശനും ഒക്കെ ഇറങ്ങി വന്നു. വിഷ്ണു എല്ലാവരേയും വകഞ്ഞ് മാറ്റി കൊണ്ട് ഓടി വന്ന് കുഞ്ഞൂട്ടൻ്റെ തോളിൽ ചാടി ഒരു ചവിട്ട് കൊടുത്തു. കാല് നിലത്തു നിന്നും പിടിവിട്ടു പോയി കുഞ്ഞൂട്ടൻ നിലത്തേക്ക് മലന്നടിച്ചു.

 

“”നീ ആദ്യം പോയി മുട്ട് കാലില് നടന്ന് പടിക്ക് എന്നിട്ട് മുട്ടാൻ വാ…””,””കൊറച്ച് കാലായി ഞാൻ ഓങ്ങി വച്ചിട്ട്….””,

 

നിലത്ത് കിടന്ന ഗോകുൽ അപ്പഴേക്കും എഴുന്നേറ്റിരുന്നു.

 

“”നീ പോയി അമ്മേടെ മൊലപാല് കുടിച്ചിട്ട് വാടാ എന്നിട്ടേ നിന്നെയൊക്കെ ഏട്ടൻ കൈ വക്കൂ…””,

 

ഗോകുൽ വിഷ്ണുവിന്റെ മുഖത്ത് തന്നെ ശക്തിയിൽ ഇടിച്ചു. അവൻ നിലത്തു വീണു. വീണു കിടക്കുന്ന അവനെ നോക്കി അലറി. ആനന്ദിനപ്പഴും ബോധം വീണിട്ടുണ്ടായിരുന്നില്ല. കുറച്ചാളുകൾ അവനെ തൂക്കി എടുത്ത് ആശുപത്രിയിലേക്ക് പോയി.

 

“”ഗോകുലേ നീ മാറി നിക്ക്…””,””ഇവൻ്റെ കാര്യത്തിൽ എടപെട്ടിട്ട് വെറുതെ അടി കൊണ്ട് ചോര തുപ്പണ്ട….””,

 

ഗോകുലിനെ പിടിച്ച് മാറ്റി കൊണ്ട് ദിനേശ് അവനോട് പറഞ്ഞു.

 

“”നീ പോടാ മൈ*****””,

 

ഗോകുലിനെ വട്ടംപിടിച്ചു വച്ച ദിനേശിനെ അവൻ തള്ളി മാറ്റി. 

 

“”ഒറ്റ ഒരുത്തൻ മുൻപിലേക്ക് വരണ്ട…””, “”അടി കൊണ്ട് വെരകാൻ പോണെ നിങ്ങളായിരിക്കും…””,

 

“”””എന്നാ അത് കണ്ടിട്ടന്നെ ബാക്കി കാര്യം…””,

 

അശ്വിൻ ഗോകുലിൻ്റെ കോളറിൽ കൂട്ടിപ്പിടിച്ച് കവിളിൽ ആഞ്ഞടിച്ചു. 

 

“”അശ്വിനേട്ടാ വേണ്ടാ…””,

 

ഗോകുൽ അവൻ്റെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

 

“”ങാഹാ….””,””മൂത്തവർക്ക് നേരെ നീ കൈ ചൂണ്ടി വർത്താനം പറയോ…””,

 

അശ്വിൻ വീണ്ടും അവൻ്റെ കവിളിലടിക്കാനായി കൈ ഓങ്ങി. പക്ഷെ അടിക്കാനായി ഉയർത്തിയ കൈ താണില്ല. അശ്വിൻ തിരിഞ്ഞു നോക്കി. കുഞ്ഞൂട്ടൻ അവൻ്റെ കൈയ്യിൽ കയറി പിടിച്ചിരിക്കുന്നു. കണ്ണടച്ചുകൊണ്ടാണവൻ നിൽക്കുന്നത്. എല്ലാവരും കുഞ്ഞൂട്ടനെ തന്നെ നോക്കി. അവൻ പതുക്കെ കണ്ണുകൾ തുറന്നു. ചുവപ്പ് നിറത്തിൽ കൺമിഴികൾ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിൽ ചലിക്കുന്നു. അശ്വിൻ ഗോകുലിൻ്റെ കോളറിൽ പിടിച്ചിരിക്കുന്ന കൈ പതുക്കെ എടുത്തു. 

 

കൈ എടുത്ത ഉടനേ കുഞ്ഞൂട്ടൻ അവൻ്റെ വലതു കൈകൊണ്ട് തടഞ്ഞു വച്ചിരിക്കുന്ന കൈ പിടിച്ച് ഊക്കിൽ വലിച്ചു. മുൻപിലേക്ക് വന്ന അശ്വിൻ്റെ മൂക്കിനിട്ട് ആദ്യത്തെ ഇടി വീണു. അതിൻ്റെ ശക്തിയിൽ പിന്നോട്ട് പോയ അവനെ വീണ്ടും വലിച്ച് മുൻപിലേക്ക് കൊണ്ടുവന്നു. രണ്ടാമത്തെ ഇടി അവൻ്റെ കവിളിൽ വീണു. ഇടിയുടെ ആഘാതത്തിൽ അശ്വിൻ്റെ നാക്ക് പൊട്ടി വായിൽ നിന്ന് ചോരവന്നു ഒന്ന് രണ്ടു തുള്ളി കുഞ്ഞൂട്ടൻ്റെ ഷർട്ടിലൂടെ തെറിച്ചു. അശ്വിൻ്റെ കൈയ്യിലെ പിടി വിട്ടു അവൻ പുറകിലേക്ക് മലന്നടിച്ച് വീണു. നിലത്ത് കിടന്നൊന്ന് ഞെരങ്ങി.

 

ദിനേഷ് കുഞ്ഞൂട്ടനെ പിന്നിൽ നിന്നും ചവിട്ടാൻ ശ്രമിച്ചു. എന്നാൽ കാലുയർത്തിയത് മാത്രമേ അവന് ഓർമ്മയുണ്ടായിരുന്നുള്ളു കുഞ്ഞൂട്ടൻ ചവിട്ട് കൊള്ളുന്നതിന് മുൻപ് തിരിഞ്ഞ് അവൻ്റെ കാലിൽ കയറി പിടിച്ചു ഒറ്റ വലിക്കവനെ വീശിയെടുത്ത് വീടിൻ്റെ ചുവരിലടിച്ചു. ഇനി ഹരിമാത്രമേ ബാക്കിയുള്ളു കുഞ്ഞൂട്ടൻ അവനു നേരെ തിരിഞ്ഞു. പക്ഷെ ഹരിക്കപ്പോൾ കുഞ്ഞൂട്ടനോട് ഒരു ശക്തി പരീക്ഷണത്തിന് നിൽക്കുന്നത് ആപത്താണെന്ന് തോന്നി അവൻ ആളുകളെ വകഞ്ഞുമാറ്റി വേഗം അവിടെ നിന്നും മാറി. പേടിച്ച് ഓടി പോയെന്ന് പറയുന്നതാണ് ശരി. 

 

അവൻ്റെ പിന്നാലെ പോവാൻ കുഞ്ഞൂട്ടൻ നിന്നില്ല. അവൻ അശ്വിനെ ഒന്ന് നോക്കി. കുഞ്ഞൂട്ടൻ്റെ നോട്ടം പന്തിയല്ലെന്നവന് തോന്നി. നിലത്തു കൂടി തന്നെ ഇഴഞ്ഞ് നീങ്ങി അവൻ ചുവരിൽ പോയി ചാരി കിടന്നു. മൂക്കിലൂടെയും വായിലൂടെയും ചോര വരുന്നുണ്ട്. 

 

കുഞ്ഞൂട്ടൻ പതുക്കെ പന്തലിൽ പച്ചക്കറികളും മറ്റും അരിയുന്നിടത്തേക്ക് കയറി ചെന്നു. അവൻ വരുന്നത് കണ്ട് എല്ലാവരും പേടിച്ച് മാറി നിന്നു. അവടെ മേശമേൽ തേങ്ങ വെട്ടാനായി വച്ചിരിക്കുന്ന അത്യാവശ്യം നീണ്ട വെട്ടുകത്തി അവൻ കൈയ്യിലെടുത്തു. അതും തൂക്കി പിടിച്ച് അവൻ തിരികെ അശ്വിനടുത്തേക്ക് നടന്നു.

 

പ്രശ്നം വഷളാവാൻ പോവാണെന്ന് ഗോകുലിന് മനസിലായി. അശ്വിനടുത്തേക്ക് എത്തുന്നതിന് മുൻപ് അവൻ കുഞ്ഞൂട്ടനെ കേറി വട്ടം പിടിച്ചു. ഗോകുലിനെ അവൻ ഒന്നും ചെയ്തില്ല. അത് കണ്ടപ്പൊ എല്ലാവർക്കും ധൈര്യമായി. ഓരോരുത്തരായി ഇറങ്ങി വന്ന് കുഞ്ഞൂട്ടനെ പിടിച്ചു വച്ചു. 

 

കുഞ്ഞൂട്ടൻ അവരെയൊക്കെ തള്ളിമാറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല. അവൻ്റെ കൈയ്യിൽ നിന്നും കത്തി നിലത്തേക്ക് ചാടി. മേലാകെ ഒരു വിറയൽ അനുഭവപ്പെട്ടു. 

 

“”ടാ….””,””മാറടാ…””,””വിടടാ അവനെ…””,

 

വീടിന്റെ ഉമ്മറത്ത് നിന്നും വളരെ ഗാംഭീര്യമാർന്ന ശബ്ദമുയർന്നു. മംഗലത്തെ വലിയ കാരണവരായിരുന്നത് ശേഖരൻ. അജയൻ്റെ ഏട്ടൻ. ശേഖരൻ പണ്ട് പോലീസിൽ ജോലിചെയ്തിരുന്നു. ഏതോ ഒരു കേന്ദ്രമന്ത്രിയെ കേറി ചൊറിഞ്ഞതിന് ജോലി നഷ്ടപ്പെട്ടു. ആളൊരു വെകിടനാണ് അയാളുടെ മൂത്ത മകനാണ് അശ്വിൻ. 

 

കൈയ്യിലൊരു ബെൽറ്റും പിടിച്ചിട്ടാണ് ശേഖരൻ്റെ നിൽപ്പ്. അയാളുടെ ഒച്ച ഉയർന്നതും എല്ലാവരും കുഞ്ഞൂട്ടനെ വിട്ട് മാറി നിന്നു എല്ലാവർക്കും അയാളെ പേടിയാണ് കുഞ്ഞൂട്ടനും. ചെറുപ്പത്തിൽ ഒരുപാട് അടി കൊണ്ടിട്ടുണ്ടവൻ ഇപ്പൊ അയാളുടെ കൈയ്യിലിരിക്കുന്ന ബെൽറ്റ് കൊണ്ട്. 

 

അയാൾ ബെൽറ്റ് പിടിച്ചു കൊണ്ട് വീടിന്റെ പടികളിറങ്ങി കുഞ്ഞൂട്ടനടുത്തേക്ക് വന്നു. അയാൾ വരുന്നത് കണ്ട് എല്ലാവരും പിന്നിലേക്ക് മാറി നിന്നു.

 

“”നീ എന്ത് ധൈര്യത്തിലാടാ എൻ്റെ ചെക്കൻ്റെ മേത്ത് കൈ വച്ചത്…””,””ഏഹ്…””,

 

അയാൾ അലറി കുഞ്ഞൂട്ടൻ ഒന്നും മിണ്ടിയില്ല. അവൻ മാത്രമല്ല അവിടെ ഇരുന്ന ആരും തന്നെ ഒന്നും പറഞ്ഞില്ല. 

 

“”നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ ഇവിടുത്തെ പിള്ളേരുടെ നേരെ കൈപൊക്കരുതെന്ന്…””,””പറഞ്ഞിട്ടില്ലേന്ന്…””,

 

അയാൾ വീണ്ടും അലറി കുഞ്ഞൂട്ടൻ തല താഴിത്തി നിന്ന് തന്നെ പറഞ്ഞിട്ടുണ്ടെന്നെ തലയാട്ടി കാട്ടി. അടുത്ത നിമിഷം തന്നെ അയാളുടെ ബെൽറ്റ് കുഞ്ഞൂട്ടൻ്റെ മുഖത്തു വന്ന് പതിച്ചു.

 

നേർത്ത ലതറ് കൊണ്ട് ഉണ്ടാക്കിയതാണത് ദേഹത്ത് കൊണ്ടാൽ കൊള്ളുന്നിടം കടയും. കുഞ്ഞൂട്ടൻ്റെ മുഖത്ത് അടി കൊണ്ടപ്പോൾ അവൻ മുഖം പൊത്തിപിടിച്ച് നിലത്ത് മുട്ട് കുത്തി ഇരുന്നു പോയി. അടുത്ത അടി അവൻ്റെ പുറത്ത് വന്ന് കൊണ്ടു. കുഞ്ഞൂട്ടൻ വേദന കൊണ്ട് അലറി കരഞ്ഞു. വീണ്ടും വീണ്ടും അവൻ്റെ പുറത്ത് വന്ന് ശേഖരൻ ആഞ്ഞടച്ചു. കുഞ്ഞൂട്ടൻ്റെ കരച്ചിൽ കണ്ട അശ്വിനും ദിനേശിൻ്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അവർക്ക് ആവേശമായി. രണ്ടുപേരും എഴുന്നേറ്റു വന്നു. ശേഖരൻ അടി നിർത്തുമ്പോൾ അശ്വിനും ദിനേശനും കുഞ്ഞൂട്ടനെ നിലത്തിട്ട് ചവിട്ടും. അവന് വേദന സഹിക്കാനായില്ല. അട്ട ചുരുളുന്ന പോലെ അവൻ ചുരുണ്ടു. 

 

വീണ്ടും അടിക്കാനായി ശേഖരൻ ഓങ്ങി അത് കണ്ട് വന്ന അജയൻ അയാളെ കേറി പിടിച്ചു.

 

“”മതി ഇനി തല്ലിയാൽ അവൻ ചത്ത് പോവും…””,

 

അച്ഛൻ പിടിച്ചു വക്കുന്നത് കണ്ട ഗോകുൽ മുൻപിലേക്ക് കയറി വന്ന് അശ്വിനേയും ദിനേശിനെയും തള്ളി മാറ്റി. 

 

“”അജയാ ഞാനന്നേ നിന്നോട് പലവട്ടം പറഞ്ഞതാ തന്തേം തള്ളേം ആരാന്നറിയാത്ത ഈ ചെക്കനെ ഇങ്ങട്ട് കൊണ്ടരണ്ടാന്ന്….””,””ഇപ്പൊ കണ്ടില്ലേ ഇവിടുത്തെ ചോറ് തിന്ന് തടിയായപ്പൊ എൻ്റെ കുട്ടികളെ നേരെ തന്നെ കൈ പൊക്കണു…””,

 

കുഞ്ഞൂട്ടനെ ഗോകുൽ നിലത്തുനിന്നും എടുത്തെഴുന്നേൽപ്പിച്ചു. അവൻ്റെ വായിൽ നിന്നും ചോരതുള്ളികൾ തുപ്പുനുണ്ട് മേലാകെ മണ്ണാണ് നല്ല വേദനയും എന്നാലും അതിനിടയിൽ ശേഖരൻ പറഞ്ഞതവൻ വ്യക്തമായി കേട്ടു. തന്തേം തള്ളയും ഇല്ലാത്ത ചെക്കനോ…! കുഞ്ഞൂട്ടൻ മുഖമുയർത്തി അച്ഛനെ ഒന്ന് നോക്കി. അയാൾ ഒന്നും മിണ്ടിയില്ല. കുഞ്ഞൂട്ടൻ അമ്മയെ നോക്കി. എന്നാൽ അവനെ അത്ഭുതപ്പെടുത്തി കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതവൻ കണ്ടു. ഇത്ര കാലത്തിനിടയ്ക്ക് ആദ്യമായിട്ടാണ് അമ്മയുടെ കണ്ണവൻ നിറഞ്ഞ് കണ്ടത്. അതും കുഞ്ഞൂട്ടന് വേണ്ടിയാണ് അവര് കരയുന്നതെന്ന് അവന് വിശ്വസിക്കാനായില്ല. അവിടെയും മൗനം തന്നെ. ആരും ഒന്നും മിണ്ടാത്തത് കൊണ്ട് കുഞ്ഞൂട്ടന് എന്തൊക്കെയോ മനസിലായി.

 

“”ഇനിയും എന്തിനാ ഈ ചൊമടിങ്ങനെ താങ്ങി നടക്കണത്…””,””എറക്കി വിട് ഈ നായീനെ…””,””എവടേലും പോയി ചാവട്ടെ…””,””ആനന്ദിനെന്തങ്കിലും പറ്റിയാൽ ബാക്കി വർത്താനം അപ്പഴാവും…””,

 

കുഞ്ഞൂട്ടനെയും അജയനേയും നോക്കി പറഞ്ഞു കൊണ്ടയാൾ ബെൽറ്റുമായി കയറി പോയി. 

 

“”മോൻ ഏട്ടനെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോ…””,””അച്ഛൻ കൊറച്ച് കഴിഞ്ഞ് അങ്ങോട്ടേക്ക് വരാം…””,

 

അജയൻ്റെ നിർദ്ദേശം കിട്ടിയതും കുഞ്ഞൂട്ടനെയും എടുത്തു കൊണ്ട് ഗോകുൽ തറവട്ടിൽ നിന്നും വീട്ടിലേക്ക് പോയി. പോവുന്ന പോക്കിൽ അവൻ അശ്വിനേയും ദിനേശിനേയും തറപ്പിച്ച് നോക്കി.

 

കുഞ്ഞൂട്ടനെ താങ്ങി അടുത്തുള്ള വീടിന്റെ തറയിൽ കൊണ്ടു പോയി ഇരുത്തി. ഗോകുൽ പോയി ബൈക്കുമെടുത്ത് വേഗം കുഞ്ഞൂട്ടനടുത്തേക്ക് വന്നു. അവനടുത്ത് വന്ന് ഗോകുൽ നീട്ടി ഹോൺമുഴക്കി. കയറാനുള്ള നിർദ്ദേശമായിരുന്നു. 

 

കാലിനും കൈയ്ക്കുമൊക്കെ നേരിയ തോതിൽ നീരുവന്നിട്ടുണ്ടായിരുന്നു നടക്കുമ്പഴൊക്കെ കുഞ്ഞൂട്ടന് വേദനയുണ്ട്. അതൊന്നും അവൻ കാര്യമാക്കിയില്ല പതുക്കെ എഴുന്നേറ്റ് ബൈക്കിനടുത്തേക്ക് ഒത്തി നടന്നു. ഗോകലിന് പിന്നിൽ കയറി ഇരുന്നു. ബൈക്ക് വീട്ടിലേക്ക് കൊണ്ടുപോയി.

 

*************************☆★☆***********************

Updated: August 6, 2023 — 2:22 pm

74 Comments

  1. തിരുമണ്ടൻ ?

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..?

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.