പതിനഞ്ചാം ? തീയാട്ട് {Sajith} 1444

വൈജയന്തി ചന്തയിൽ നിന്ന് വൈകിട്ടത്തെ സർപ്പ ബലിക്കാവശ്യമായ സാധനങ്ങൾ കച്ചവടക്കാരിൽ നിന്നും പറഞ്ഞു കൊടുത്ത് അളവിന് എടുക്കുകയാണ് കുഞ്ഞൂട്ടൻ. കൂടത്തന്നെ സ്രാവണുമുണ്ട് തറവാട്ടിൽ വച്ച് നടക്കുന്ന ചടങ്ങുകൾ ആയതിനാൽ അവനും പങ്കെടുക്കണ്ട ആവശ്യമുണ്ട്. കേശവനും നരേന്ദ്രനുമാണ് ഇതിലൊന്നും പെടാതെ മാറി നിൽക്കാറുള്ളത്. 

 

കച്ചവടശാലയുടെ പുറത്തെ വരാന്തയിൽ സ്ഥാപിച്ചിരിക്കുന്ന മരത്തിൻ്റെ തൂണിൽ ചാരി കടയിലേക്കും നോക്കി നിൽക്കുന്ന നേരത്ത് സ്രാവണിൻ്റെ ഫോൺ ബെൽ മുഴക്കി. അവൻ വേഗം എടുത്ത് നോക്കി. ഡിസ്പ്ലേയിൽ കീർത്തന. കുഞ്ഞൂട്ടൻ ഫോണിൻ്റെ ശബ്ദം കേട്ട് ആരാണെന്ന് ചോദിക്കുകയും ചെയ്തു. സ്രാവൺ ഫോൺ ഉയർത്തി കുഞ്ഞൂട്ടന് നേരെ കാട്ടി. കീർത്തനയുടെ പേര് കണ്ടപ്പൊ അവൻ ഒരു ആക്കി ചിരിയോടെ തലയാട്ടി. 

 

സ്രാവൺ കടയിൽ നിന്നും പുറത്തേക്കിറങ്ങി കുറച്ചു മാറി നിന്ന് കോൾ റിസീവ് ചെയ്തു. 

 

“”ആഹ് പറഞ്ഞോ…””,

 

കോളെടുത്ത ഉടനേ സ്രാവൺ.

 

“”നീ ഇപ്പൊ എവടെയാ….””,

 

“”ഞാനോ…””,””ഞാൻ മാർക്കറ്റില്ണ്ട്…””,

 

“”നാളെ കാലത്തേ ഒന്ന് ക്ഷേത്രത്തിലിക്ക് വരോ…””,

 

“”എന്താ കാര്യം…””,

 

“”കര്യൊക്കെ നേരിട്ട് കാണുമ്പൊ പറഞ്ഞാൽ പോരേ…””,

 

“”എന്തോ കാര്യായിട്ട്ണ്ടല്ലോ…””,””നാളെ എപ്പഴാ വരണ്ടെ…””,

 

“”അല്ലേ കാലത്തേ വരണ്ട…””,””വൈകിട്ട് ഒരു ആറുമണിക്ക് എത്തിയാ മതി…””,

 

“”ഞാൻ വീട്ടിലേക്ക് വരണോ…””,””അവിടെന്ന് ഒരുമിച്ച് പോന്നൂടെ…””,

 

“”അത് ശരിയാവില്ല നീ ക്ഷേത്രത്തിൽ വന്നാ മതി…””,

 

“”ടാ ബാക്കി പിന്നെ…””, സാധനങ്ങളെല്ലാം എടുത്തു…””,””പൂവാം…””,

 

കുഞ്ഞൂട്ടൻ സാധനങ്ങളെല്ലാം എടുത്ത് കടയിൽ നിന്ന് പുറത്തേക്കിറങ്ങി സ്രാവണടുത്തേക്ക് വന്ന് പറഞ്ഞു. അവൻ്റെ ഫോൺവിളി അവസാനിപ്പിച്ച് കുഞ്ഞൂട്ടൻ്റെ കൈയ്യിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങി പിടിച്ചു. രണ്ടുപേരൂടെ ബൈക്കിനടുത്തേക്ക് നടന്നു.

 

കുഞ്ഞൂട്ടനാണ് ബൈക്കെടുത്തത് സ്രാവൺ സാധനങ്ങളും പിടിച്ച് പിന്നിൽ കയറി. രണ്ടുപേരും നേരെ തറവാട്ടിലേക്ക് പോന്നു

 

**********************★☆★********************

 

വൈകിട്ട് മൂന്നു മണിയായപ്പോഴേക്കും മുറ്റത്ത് പന്തൽ ഉയർന്നു. ചുറ്റും കുരുത്തോലകളെല്ലാം തൂക്കിയിട്ട് ചതുരാകൃതിയിലുള്ള മേൽക്കൂരമാത്രമുള്ള ഒരു പന്തൽ. 

 

കളമെഴുതാനായി ഗോവിന്ദൻ മാമ ഏർപ്പാടാക്കിയവർ പന്തലുയരുന്നതും കാത്ത് ഇത്ര നേരം ഉമ്മറത്തിരിക്കായിരുന്നു. പന്തലിൻ്റെ പണിയല്ലാം കഴിഞ്ഞ് അവർ കളമെഴുതാനുള്ള നിറങ്ങളുമായി പന്തലിലെത്തി. 

 

സർപ്പബലിക്കായതു കൊണ്ട് നാഗശിരസുകളും മൂന്ന് ചുറ്റുമുള്ള ഒരു രൂപം എഴുതിയെടുത്തു. അതിന്റെ നടുവിലെ ശിരസിൽ മഹാദേവനെയും മറ്റു ശിരസുകളിൽ ആദിശേഷനടങ്ങിയ അഷ്ഠനാഗങ്ങളുടെ പ്രതീകവും വരച്ചെടുത്തു.

 

നേരം സന്ധ്യപിന്നിട്ടപ്പോഴേക്കും ബലി കർമ്മങ്ങൾ ആരംഭിച്ചു. കളത്തിൻ്റെ ദിക്കുകളിൽ വെളക്ക് തെളിയിച്ചു വച്ചു. പ്രധാന പരികർമ്മി കളത്തിലെ നാഗരൂപത്തിൻ്റെ പാദങ്ങൾക്കു താഴെ ഇരുന്ന് പൂജ ആരംഭിച്ചു. 

 

ബലി സമർപ്പിക്കാനായി ആദ്യം തയ്യാറാക്കി വച്ചിരിക്കുന്ന വെള്ള നിവേദ്യവും അതിലേക്ക് അവില്.., മലര്.., പാല്.., ഇളനീര്.., കവുങ്ങിൻ പൂക്കുല.., കദളിപ്പഴം.., അപ്പം.., കൂടെ മാംസ ഭക്ഷണത്തിന് സമാനമായി അരിപ്പൊടി കുഴച്ച് ഇലയിൽ പൊതിഞ്ഞ് കനലിൽ ചുട്ടെടുത്ത അടയും മഞ്ഞൾ പൊടിയും ചേർത്ത് കുഴച്ച് അഷ്ഠനാഗങ്ങൾ അടങ്ങുന്ന സർവ്വ നാഗങ്ങളെയും നാഗ കൂട്ടങ്ങളെയും ധ്യാനിച്ച് മഞ്ഞൾ കൂട്ടി കുഴച്ചെടുത്ത നേദ്യം ഉരുട്ടി ഉരുളകളാക്കി കളത്തിൻ്റെ ഓരോ ദിക്കിലും സമർപ്പിക്കും. ശേഷം കളത്തിൻ്റെ നടുക്ക് ദീപം തെളിച്ചു വച്ച് വെള്ളരി അവില് മലര് ഇളനീര് അപ്പം അട കൂടെ കമുങ്ങിൻ പൂക്കുല എന്നിവ സമർപ്പിച്ച്  പുഷ്പ്പാഞ്ചലി കഴിച്ച് നൂറും പാലും ചേർത്ത് അതിനു മുകളിൽ തിരി തെളിയിച്ചു വെച്ച് സർപ്പസൂത്രം ചൊല്ലി ഉരുളിയിൽ എടുത്തുവച്ച നേദ്യം നേരിട്ട് സമർപ്പിക്കുന്നു. 

 

കളത്തിൻ്റെ മറ്റുവരുന്ന ദിക്കുകളിൽ മഹാദേവൻ്റെ പരിവാരങ്ങളാവുന്ന നാഗങ്ങളെയും പ്രപഞ്ചത്തിൽ അടങ്ങിയിരിക്കുന്ന മറ്റു നാഗങ്ങളെയും കളത്തിലേക്ക് ആവാഹിക്കുന്നു. 

 

ദർപ്പണത്തിനു ശേഷം കൂടി നിൽക്കുന്നവരെല്ലാം നാഗ ദേവതകളുടെ മുന്നിൽ കൈ കൂപ്പി അനുഗ്രഹം വാങ്ങി. 

 

ചടങ്ങുകൾക്ക് പങ്കെടുക്കാൻ നരേന്ദ്രൻ്റെ കുടുംബവും കേശവൻ്റെ കുടുംബവും ഒന്നും വന്നിട്ടുണ്ടായിരുന്നില്ല. തിരക്കുകളും ഒഴിവു കഴിവുകളും പറഞ്ഞ് ഒന്നിലും പങ്കെടുക്കാതെ മാറി നിന്നു. തറവാട്ടിലുള്ള മൂത്ത അംഗങ്ങളും അവരുടെ മക്കളും മരുമക്കളായവരുമാണ് പങ്കെടുക്കേണ്ടത്. 

 

മുത്തശ്ശിക്ക് ചടങ്ങുകളിൽ പങ്കെടുക്കുവാൻ കഴിയാത്തതിനാൽ മുറിയിൽ തന്നെ കഴിഞ്ഞു കൂടി…, കൂട്ടിനായി റോജ അടുത്തു തന്നെ നിന്നു. 

 

തറവാട്ടിൽ നിന്നും മറ്റംഗങ്ങൾ പങ്കെടുത്തു. ഗോവിന്ദൻ സാരഥിയായി മുന്നിൽ തന്നെ നിന്നു. കനകയും മകൻ പ്രകാശനും അയാളുടെ ഭാര്യ പ്രയ്യയും ഗോവിന്ദൻ്റെ ഇളയമകൾ അജ്ഞലിയും…, ഇന്ദിര അപ്പു കുഞ്ഞൂട്ടൻ…, നന്ദിനി ഭർത്താവ് അശോകൻ അവരുടെ മകൾ ഗൗരി പിന്നെ മാധവനും ഭാര്യ റിതികയും മക്കളായ സ്രാവണും ചേരനും ഇത്രയും പേരായിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടായിരുന്നത്. 

 

ഇന്ദിരാമ്മയുടെ കൂടെ വന്നത് കൊണ്ടാണ് കുഞ്ഞൂട്ടനെ എല്ലാ ചടങ്ങുകളിലും പങ്കെടുപ്പിക്കുന്നതെന്നാണ് അവൻ്റെ വിചാരം. എന്തിനാണിത് ചെയ്യുന്നതെന്ന ഒരു ചോദ്യം കുഞ്ഞൂട്ടൻ സ്വാഭാവികമായും ഗോവിന്ദൻ മാമയോട് ചോദിച്ചിരുന്നു. കുടുംബത്തിൻ്റെ നിലനിൽപ്പിനും ഉയർച്ചയ്ക്കുമാണെന്ന് നിസ്സാര ഉത്തരം പറഞ്ഞ് ഒഴിയുകയാണയാൾ ചെയ്തത്. 

 

കുഞ്ഞൂട്ടനും അപ്പുവും ഒരുമിച്ചാണ് നിന്നിരുന്നത്. ചുറ്റുമുള്ളവരെല്ലാം ചേർന്നു നിൽക്കുന്ന അവരെ രണ്ടുപേരെയും ശ്രദ്ധിച്ചു. കുഞ്ഞൂട്ടനാണ് അപ്പൂനെക്കാളും അൽപം പൊക്ക കൂടുതൽ. രണ്ടാളും നല്ല പൊരുത്തമുണ്ട് എല്ലാവർക്കും അതു തന്നെയാണ് തോന്നിയത്. കുഞ്ഞൂട്ടനും അപ്പുവും കണ്ണടച്ച് കൈകൂപ്പിയാണ് നിൽക്കുന്നത്. അപ്പു ഇടയ്ക്ക് കൈകൂപ്പി കൊണ്ടു തന്നെ കണ്ണ് തുറന്ന് അടുത്തു നിൽക്കുന്ന കുഞ്ഞൂട്ടനെ നോക്കി. ഒരു വിശ്വാസവും ഇല്ലാതിരുന്ന അവൻ്റെ കണ്ണടച്ചുള്ള നിൽപ്പ് കണ്ട് അപ്പു ഒന്ന് ചിരിച്ചു.

 

രാത്രി ഏകദേശം ഒൻപത് മണിയോടെ ബലികർമ്മങ്ങളും മറ്റും കഴിഞ്ഞ് എല്ലാവരും പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങി നേദ്യ സമർപ്പണവും കഴിഞ്ഞ് ചടങ്ങുകൾ അവസാനിപ്പിച്ചു. 

 

പരികർമ്മിക്ക് നല്ലൊരു തുകയും ദക്ഷിണയും നൽകി ഭക്ഷണവും കഴിപ്പിച്ചാണ് ഗോവിന്ദൻ മടക്കയാത്ര അയച്ചത്. 

 

കുഞ്ഞൂട്ടൻ അത്താഴം കഴിച്ച് നേരെ മുറിയിൽ വന്നു കിടന്നു. ഇന്ന് ബൈക്കിൽ ഒരുപാട് യാത്ര ചെയ്തതിൻ്റെ ക്ഷീണം അവനുണ്ടായിരുന്നു. കിടന്നപാടേ കണ്ണുകൾ അടഞ്ഞു. ഇടയ്ക്ക് രാത്രി എപ്പഴോ നെഞ്ചിൽ ഒരു കനം അനുഭവപ്പെട്ടു നല്ല തണുപ്പും.

 

**********************★☆★**********************

Updated: August 6, 2023 — 2:22 pm

74 Comments

  1. തിരുമണ്ടൻ ?

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..?

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.