പതിനഞ്ചാം ? തീയാട്ട് {Sajith} 1444

കനകമ്മ കൊടുത്ത ലിസ്റ്റ് ഒന്ന് വായിച്ചു നോക്കി കുറച്ചധികം സാധനങ്ങൾ വാങ്ങാനുണ്ട്. കുഞ്ഞൂട്ടൻ അത് മടക്കി പേഴ്സിൽ വച്ചു കൂടെ പണവും. 

 

ഇന്നാണ് പാറൂന് ക്ലാസ് തുടങ്ങുന്നത്. കഴിഞ്ഞ ദിവസം കണ്ടപ്പൊ കൂടി പെണ്ണ് പറഞ്ഞേയുള്ളു കുഞ്ഞൂട്ടൻ തന്നെ അവളെ സ്കൂളിൽ കൊണ്ട് പോയാക്കണം എന്ന്. ബൈക്കിൻ്റെ മുകളിലിരുന്ന് എല്ലാവരും കാൺകെ പോവാനാണ് പെണ്ണിന്.

 

കുഞ്ഞൂട്ടൻ യമഹയുമായി നേരെ പോയത് പാറുവിൻ്റെ വീട്ടിലേക്കാണ് അവളെ സ്കൂളിലാക്കി വന്നിട്ടു വേണം സ്രാവണടുത്തേക്ക് പൂവാൻ. 

 

രുഗ്മിണി കാലത്തേ ജോലിക്ക് പോയിട്ടുണ്ടായിരുന്നു. ഒൻപത് മണിയാവുമ്പൊ ടെക്സ്റ്റൈൽസ് തുറക്കും അതിന് മുൻപേ അവളവിടെ എത്തും നടന്നാണ് പോവുന്നത്. ഇടക്കൊരു ദിവസം കുഞ്ഞൂട്ടനും പാറുവും അവിടെ വരെ ഒന്ന് പോയി നോക്കിയിരുന്നു. പ്രൊഡക്ഷൻ സെക്ഷനിലാണ് രുഗ്മിണി നിൽക്കാറുള്ളത്. ചെറിയൊരു തുണിക്കടയും അതിനോട് ചേർന്നുള്ള അൻപത് യൂണിറ്റോടു കുടിയുള്ള മില്ലുമായിട്ടാണ് പുന്നക്കലെ ടെക്സ്റ്റൈൽസ്. വൈജയന്തിപുരത്തുകാര് അത്ര വില കൂടിയ വസ്ത്രങ്ങളൊന്നും ധരിക്കാറില്ല. അവർക്ക് വേണ്ട വിലയിൽ കിട്ടണമെങ്കിൽ നിർമ്മാണവും ഇവിടെ തന്നെ നടക്കണം. പ്രകാശൻ്റെ പദ്ധതികളായിരുന്നു ഇതെല്ലാം. തുണിക്കടയും അതിനോട് അടുത്ത് തന്നെ മില്ലും. മില്ലിൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ തന്നെയാവും വൈജയന്തി പുരത്ത് വിൽപ്പന നടത്തുക. 

 

വൈജയന്തി പുരത്ത് മാത്രല്ല വിൽപ്പന. ആഴ്ച്ചയിൽ ഒരു ദിവസം പട്ടണത്തിൽ നിന്ന് ഒരു കച്ചവടക്കാരൻ ഇവിടെ വരികയും തുണിയും മെറ്റീരിയലുകളും എടുത്ത് കൊണ്ട് പോവുകയും ചെയ്യും. മാസത്തിലൊരിക്കെ പുറത്ത് നിന്ന് ഒരു ട്രൈനർ വന്ന് ട്രൻ്റിനനുസരിച്ച് മാറുന്ന വസ്ത്ര മോഡലുകൾ കാണിച്ചു തൈക്കാനായി പഠിപ്പിക്കും. അയാൾ പോയി കഴിഞ്ഞാൽ യൂണിറ്റ് ഹെഡ് കൂടെ നിന്ന് തൈക്കുന്നതിൽ തെറ്റുവരാതെ നോക്കും. രുഗ്മിണി എല്ലാം പെട്ടന്ന് തന്നെ പഠിച്ചെടുത്ത് നല്ല രീതിയിൽ തന്നെ ഏൽപ്പിച്ച ജോലികൾ ചെയും. 

 

കുഞ്ഞൂട്ടൻ ബൈക്ക് നേരെ പുഷ്പ്പേച്ചിയുടെ വീട്ടിലേക്ക് കയറ്റി. രുഗ്മിണി കാലത്തേ പോവുന്നതിന് മുൻപ് പാറുവിനെ കുളിപ്പിച്ച് ഒരുക്കി പുഷ്പ്പേച്ചിയുടെ വീട്ടിൽ കൊണ്ടുപോയാക്കിയിരുന്നു. 

 

കുഞ്ഞൂട്ടൻ വരുന്നതും കാത്ത് പുഷ്പ്പേച്ചിയുടെ വീടിൻ്റെ ഉമ്മറ പടിയിൽ താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന പാറു കുറച്ചകലെ നിന്നും ബൈക്ക് വരുന്ന ശബ്ദം കേട്ടു. വണ്ടി മുറ്റത്ത് കൊണ്ടു വന്ന് നിർത്തിയപ്പൊ തന്നെ പാറു ഓടി ചെന്ന് കുഞ്ഞൂട്ടന് നേരെ രണ്ടു കൈയ്യും നീട്ടി കാണിച്ചു. 

 

കുറച്ചു ദിവസം മുൻപേ കുഞ്ഞൂട്ടനും പാർവ്വതിയും വൈജയന്തി ടൗണിൽ നിന്നും സ്കൂളിൽ പോവുന്നതിന് ആവശ്യമായ ബാഗും ചെരുപ്പും വാട്ടർ ബോട്ടിലും ബുക്കുകളും പെൻസിലുകളുമെല്ലാം വാങ്ങിയിരുന്നു. പുതുതായി തൈപ്പിച്ച യൂണിഫോമും ബാഗുമെല്ലാമിട്ട് പോവാൻ റെഡിയായാണ് കക്ഷി നിൽക്കുന്നത്. 

 

കുഞ്ഞൂട്ടൻ അവളെ രണ്ടു കൈകളിലും കോരിയെടുത്ത് ബൈക്കിൻ്റെ ടാങ്കിന് മുകളിലിരുത്തി. പുഷ്പ്പ ചേച്ചിയുടെ രണ്ടു കുട്ടികളും പാറു പഠിക്കുന്ന സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. അവരെ കൂടി ബൈക്കിൻ്റെ പിന്നിൽ കൈയറ്റി.

 

“”പിടിച്ചിരുന്നോ നിമ്മി…””,””ഏട്ടൻ വൈക്ക് ഇസ്പീടില് വിടുംട്ടോ…””,

 

ടാങ്കിന്റെ മുകളിലിരുന്ന് രണ്ടു മിററിൻ്റെ സ്റ്റാൻഡിലും മുറുക്കി പിടിച്ച് ഇരിക്കായിരുന്ന പാറു പിന്നിലിരിക്കുന്ന കൂട്ടുകാർക്ക് നിർദ്ദേശം കൊടുത്തു. അവൾടെ വർത്താനം കേട്ട് കുട്ടികൾ കുഞ്ഞൂട്ടനെ വയറിലൂടെ ചുറ്റിപിടിച്ചിരുന്നത് ഒന്നൂടി ബലത്തിലാക്കി. 

 

“”ഞങ്ങളെന്നാ പോയി പുഷ്പ്പേച്ചീ…””,

 

ഉമ്മറത്ത് അവരെ നോക്കി നിൽക്കായിരുന്ന പുഷ്പ്പേച്ചിയോട് യാത്ര പറഞ്ഞ് കുഞ്ഞൂട്ടൻ ബൈക്ക് മൺപാതയിലേക്കിറക്കി. ശേഷം സ്കൂൾ ലക്ഷ്യമാക്കി ആക്സിലേറ്റർ തിരിച്ചു. 

 

ബൈക്ക് ഓടി കൊണ്ടിരിക്കുമ്പൊ മുഖത്തേക്കടിക്കുന്ന കാറ്റ് ആസ്വദിച്ചാണ് പാറു ഇരിക്കുന്നത്. രുഗ്മിണി പാറുവിൻ്റെ മുടിയെല്ലാം ഭംഗിയായി മെടഞ്ഞ് റിബ്ബൺ കെട്ടി വച്ചിട്ട്ണ്ട്. അത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു ഇപ്പൊ മുടി പാറി പറന്ന് കണ്ണിലൊന്നും വീഴുന്നില്ല.

 

അവർ കൃത്യം പത്തു മണിയോടെ സ്കൂളിന് മുൻപിലെത്തി. പുഷ്പ്പേച്ചീടെ കൂട്ടികൾ ആദ്യമായിട്ടാണ് ബൈക്കിൽ കയറുന്നതെന്ന് തോന്നുന്നു. അതോണ്ട് സ്കൂൾ എത്തിയിട്ടും ഇറങ്ങാൻ മടിച്ച് ബൈക്കിന് പിന്നിൽ കുഞ്ഞൂട്ടനെ ചുറ്റിപിടിച്ച് അങ്ങനെ ഇരിക്കുന്നു. 

 

ഒരു സാധാ ഗവൺമെന്റ് സ്കൂളാണ് വൈജയന്തി പുരത്തുള്ളത്. ഓടിട്ട മേൽക്കൂരയും മഞ്ഞ പെയിൻ്റടിച്ച ചുവരുകളും ചുവരിൽ അവിടവിടെ ബിൽഡിംഗ് ഉത്ഘാടനം ചെയ്ത മാന്യ രാഷ്ട്രീയക്കാരുടെ പേര് കൊത്തിവച്ച കറുത്ത കല്ലുകളും ഒക്കെയാണ് സ്കൂൾ കെട്ടിടം. ഇതല്ലാതെ പുന്നക്കൽ വക മറ്റൊരു സ്കൂളുകൂടിയുണ്ട് അത് കുറച്ച് ദൂരത്താണ്.

 

കുഞ്ഞൂട്ടൻ ആദ്യം പാറുവിനെ എടുത്ത് നിലത്തിറക്കി നിറുത്തി. എന്നിട്ട് പിന്നിലുള്ളവരെയും കൈപിടിച്ച് ഫൂട്ട്റെസ്റ്റിൽ ചവിട്ടിപ്പിച്ച് ഇറക്കിച്ചു. രണ്ടുപേർക്കും വണ്ടിയിൽ. നിന്ന് നിലത്തേക്ക് ഇറങ്ങിയപ്പഴാണ് ശ്വാസം നേരേവീണത്. അതുവരെ കുഞ്ഞൂട്ടനെ അളളിപിടിച്ചിരിക്കായിരുന്നില്ലേ. പാറുവിൻ്റെ കാര്യം ഇങ്ങനെയല്ല അവള് ആദ്യം കയറിയപ്പഴും വല്ല്യ പേടിയൊന്നു മുണ്ടായിരുന്നില്ല.

 

പാർവ്വതി കുട്ടി ബൈക്കിൽ നിന്ന് താഴെ ഇറങ്ങിയപ്പഴാണ് ക്ലാസിലെ അവൾടെ പ്രധാന ശത്രു അശ്വതിയെ അവൾടെ അച്ഛൻ സൈക്കിളിൽ കൊണ്ടുവന്നാക്കിയത്. അന്നൊരു ദിവസം കടയിൽ വച്ച് അശ്വതിയുടെ അച്ഛൻ പാറുവിനെ കളിയാക്കിയതവൾ പെട്ടെന്നോർത്തു. പാറു കുട്ടി ആരുടെയോ ബൈക്കിൽ വന്നിറങ്ങിയത് കണ്ട് ആശ്ചര്യപ്പെട്ടു നിൽക്കുകയായിരുന്നു അയാളും. നാട്ടിൽ ആരും സഹകരിക്കാനോ സഹായിക്കാനോ ഇല്ലാത്ത തള്ളക്കും മോൾക്കും ആരാപ്പൊ ബൈക്കിലൊക്കെ വരാൻ മാത്രം കഴിവുള്ളവൻ. ഇനി രുഗ്മിണിയുടെ പുതിയ രഹസ്യക്കാരൻ ഇവനായിരിക്കോ. അയാൾ ചിന്തിച്ചു. കൂടെ അങ്ങനൊരുത്തി കൈവിട്ട് പോയല്ലോ എന്ന നിരാശയും. 

 

അവരുടെ നോട്ടം കണ്ടപ്പൊ പാറുക്കുട്ടിക്കൊരു ബുദ്ധി അവള് കുഞ്ഞൂട്ടനെ അടുത്തേക്ക് വിളിച്ചു.

 

“”ഏട്ടാ ഇവിടെ വാ…””,

 

ബൈക്കിലിരുന്നു കൊണ്ടു തന്നെ കുഞ്ഞൂട്ടൻ ഒന്ന് കുനിഞ്ഞു. പാറു കുഞ്ഞൂട്ടൻ്റെ മുഖം തിരിച്ച് പിടിച്ച് കവിളത്ത് മുത്തം കൊടുത്തു. 

 

“”ഇനി പൊയ്ക്കോ…””,””റ്റാറ്റാ…””,

 

പാറുക്കുട്ടി കുഞ്ഞൂട്ടന് കൈ വീശിക്കാണിച്ച് പുഷ്പ്പേച്ചീയുടെ കുട്ടികളുടെ കൂടെ സ്കൂളിലേക്ക് കയറി പോയി. പോവുന്ന പോക്കിൽ അശ്വതിയെയും അവൾടെ അച്ഛനെയും ഒന്ന് ഗമയിൽ നോക്കി. അവരുടെ മുഖത്തെ ആശ്ചര്യം കണ്ടപ്പൊ പാറൂന് സന്തോഷമായി.

 

“”പാറൂ ഇവടെ വാ…””,

 

സ്കൂളിലേക്ക് കയറി പോവുന്ന പാർവ്വതി കുഞ്ഞൂട്ടൻ്റെ വിളികേട്ട് ബൈക്കിനടുത്തേക്ക് തിരികേ വന്നു. 

 

“”വൈന്നേരം പാറുക്കുട്ടി പുഷ്പ്പേച്ചീടെ കുട്ടികളെ കൂടെ പോരില്ലേ…””,””ഏട്ടന് വീട്ടിൽ കൊറച്ച് പണി ഇണ്ട്…””,

 

“”ആഹ്…””,””ഞാൻ പൊക്കോളാ ഏട്ടാ…””,””എനിക്ക് പേടി ഒന്നും ഇല്ല…””,

 

“”എന്നാ ശെരി…””,””വേഗം പൊയ്ക്കോ…””,

 

ഒന്ന് പുഞ്ചിരിച്ച് വീണ്ടും കുഞ്ഞൂട്ടനു നേരെ കൈ വീശി കാട്ടി തിരികെ പോയി. അവൾടെ കൂടെ പഠിക്കുന്നതാണെന്ന് തോന്നുന്നു കുറച്ചു കുട്ടികൾ പാറൂൻ്റെ വട്ടം കൂടി നിന്ന് ആരാ കൊണ്ടുവന്നക്കിയതെന്ന് ചോദിച്ചോണ്ടിരുന്നു. നമ്മടെ പാറു ആരാ മോള് കുഞ്ഞിവായിലെ വലിയ നാക്ക് വച്ച് തള്ളി കൊടുത്തു. 

 

പാറുവിൻ്റെ സ്വഭാവം കുഞ്ഞൂട്ടന് നന്നേ ബോധിച്ചതാണ്. ഒന്നിനു വേണ്ടിയും വാശിപിടിക്കില്ല. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികൾ ഭയങ്കര വാശിക്കാരായിരിക്കും ചില സമയത്ത് ദേഷ്യം വരും. എന്നാൽ പാറുക്കുട്ടിക്ക് അങ്ങനൊന്നുമില്ല. അല്ലെങ്കിൽ തന്നെ ആരോട് വാശിപിടിക്കാനാല്ലേ. ഇതുവരെ കുഞ്ഞൂട്ടൻ അവൾടെ ആരും അല്ലല്ലോ. 

 

ക്ലാസിലേക്ക് കയറി പോവുന്ന പാറുക്കുട്ടിയെ നോക്കി നിൽക്കുമ്പഴാണ് കുഞ്ഞൂട്ടൻ്റെ ഫോൺ റിംഗ് ചെയ്തത്. ഡിസ്പ്ലേയിൽ തെളിഞ്ഞത് അച്ഛൻ. മംഗലത്തെ അജയൻ്റെ നമ്പറാണത്. കുഞ്ഞൂട്ടൻ കോൾ റിസീവ് ചെയ്തു.

 

“”നീ എപ്പഴാ എത്താ…””,

 

എടുത്തപാടേ ചോദ്യമെത്തി.

 

“”ഞാൻ തലേന്നെത്തിയാൽ പോരെ…””,

 

“”മതി അധികം സമയമില്ലട്ടോ…””,””അതോർമ്മ വെച്ചോളൂ…””,

 

“”ഇല്ലച്ച മറക്കില്ല…””,

 

“”ആഹ് ശരി എന്നാ…””,””അത് ഓർമ്മിപ്പിക്കാൻ വിളിച്ചൂന്നേ ഉള്ളു….””,

 

അജൻ അപ്പുറത്ത് കോൾ കട്ടാക്കി. ഇത്രയേ ഉള്ളു ഫോൺ സംഭാഷണം. വല്ല്യച്ഛൻ്റെ മോൾ ശാന്തിയുടെ കല്ല്യാണത്തിന് എപ്പൊ എത്തുമെന്നറിയാൻ വിളിച്ചതാണ്. അത് മാത്രമേ കോളുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളു. കുഞ്ഞൂട്ടൻ പോയില്ലങ്കിൽ കല്ല്യാണം നടക്കില്ലേ ചെറുക്കൻ താലി കെട്ടൂലേ അവൻ ആലോചിച്ചു. നാട്ടിൽ നിന്ന് വന്നിട്ടിപ്പൊ ഒരു മാസത്തിന് മുകളിലായി. ഇപ്പഴാ ഒന്ന് വിളിച്ചത്. അതും അവിടുത്തെ ആവശ്യത്തിന്. അതല്ലാതെ കുഞ്ഞൂട്ടൻ്റെ വിശേഷം ചോദിച്ച് അമ്മയും വിളിച്ചിട്ടില്ല അച്ഛനും വിളിച്ചിട്ടില്ല.

 

ഫോൺ തിരികെ പോക്കറ്റിൽ തന്നെ ഇട്ടു. സ്കൂളിന് മുന്നിൽ നിന്നും നേരെ സ്രാവണിൻ്റെ വീട്ടിലേക്ക് ബൈക്കോടിച്ചു.

 

***********************★☆★*********************

Updated: August 6, 2023 — 2:22 pm

74 Comments

  1. തിരുമണ്ടൻ ?

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..?

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.