പതിനഞ്ചാം ? തീയാട്ട് {Sajith} 1444

വല്ല്യച്ഛൻ്റെ മോൾടെ കല്ല്യാണം കൂടാൻ നാളെ കാലത്തേ പൂവാം എന്നാണ് കുഞ്ഞൂട്ടൻ കണക്കാക്കിയിരുന്നത്. മറ്റന്നാളെയാണ് ചടങ്ങ് അപ്പൊ നാളെ കാലത്തേ അവിടെയെത്തിയാൽ മതി. തറവാട്ടിൽ എന്തങ്കിലുമൊക്കെ പണികളുണ്ടാവും നാളെ ചെന്നാലേ അതിലൊക്കെ കൂടാൻ സാധിക്കൂ. നേരത്തവിടെ ഇല്ലാന്നുണ്ടങ്കി അമ്മേടെ വായിലിരിക്കുന്നത് മുഴുവനും കേൾക്കണ്ടി വരും… 

 

രണ്ടുദിവസമേ അവിടെ നിക്കൂ… കല്ല്യാണം കഴിഞ്ഞ ഉടനേ മടങ്ങി എത്തണം. ഇപ്പൊ എന്തോ സ്വന്തം വീടിനേക്കാളും സന്തോഷം തരുന്നത് പുന്നക്കൽ വരുമ്പോഴാണെന്ന് അവൻ മനസിലാക്കി..

 

രണ്ടു ദിവസത്തേക്ക് ആവശ്യമായ കുപ്പായങ്ങൾ ഒരു ബാഗിലാക്കി വച്ചു. ബൈക്കിലാവും യാത്ര കാലത്തേ തണുപ്പിനെ ചെറുക്കാൻ പഞ്ഞികൊണ്ടുള്ള അൽപം കട്ടിയായ ഒരു ടീ ഷർട്ട് കൂടി എടുത്തു. കാലത്തേ ഇറങ്ങുമ്പോൾ എടുക്കാൻ പാകത്തിനാക്കി മേശപ്പുറത്ത് തന്നെ വച്ചു.

 

ഇന്ദിരാമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് നേരം കുറച്ചായി മുഖമൊന്ന് കഴുകി കുഞ്ഞൂട്ടൻ താഴേക്ക് ചെന്നു. 

 

മേശപ്പുറത്ത് എല്ലാം ഒരുക്കി വച്ചിട്ടുണ്ട് ആവശ്യത്തിനുള്ളത് കഴിക്കുക പോവുക. കുഞ്ഞൂട്ടൻ കസേരവലിച്ചിട്ടു മേശപ്പുറത്ത് നിന്നും പാത്രമെടുത്ത് കഴിക്കാനിരുന്നു. 

 

“”കുഞ്ഞൂട്ടാ…””,””നീ എപ്പഴാടാ നാട്ടിലേക്ക് പുറപ്പെടുന്നെ…””,

 

കുഞ്ഞൂട്ടനെ കണ്ടപ്പൊ ഇന്ദിരാമ്മ അങ്ങോട്ടേക്കെത്തി..

 

“”ഞാൻ നാളെ കാലത്തേ പോണൊള്ളു അമ്മാ…””,

 

“”മ്മം…””,””മറ്റന്നാളെ തന്നെ വരോ…””,

 

“”ചെലപ്പൊ…””,””അല്ലേ രണ്ടൂസം കഴിയും…..””,

 

“”നാളെ ഇരുട്ടാവാണങ്കി ധൃതിപിടിച്ച് എറങ്ങണ്ട…””,””കാലത്തേ പോന്നാമതി ട്ടോ…””,

 

“”ആയിക്കോട്ടേ…””,

 

കുഞ്ഞൂട്ടൻ തലയാട്ടി..

 

“”പിന്നേ…””,””നിന്നെ അമ്മ ഒന്ന് കാണണംന്ന് പറഞ്ഞിരുന്നു…””,””കഴിച്ച് കഴിഞ്ഞിട്ട് പോയി കാണണേ….””,

 

“”മ്മം…””,””പൂവാം…””,””ഇന്നാൾക്ക് കാര്യായിട്ട് എന്തോ കിട്ടിയിട്ട്ണ്ട്….””,””അതാണ് കാണണംന്ന് പറയ്ണെ….””,

 

“”നീയായി നിൻ്റെ അമ്മയായി….””,

 

ഇന്ദിരാമ്മ അതും പറഞ്ഞ് ഹാളിൽ നിന്നും പോയി. ഇപ്പൊ മുത്തശ്ശിക്ക് കുഞ്ഞൂട്ടനെ കിട്ടിയാൽ മതി എത്ര നേരാന്ന് വച്ചാൽ സംസാരിച്ചിരുന്നോളും.. കുഞ്ഞൂട്ടൻ വരുന്നതിന് മുൻപ് ഉറക്കമായിരുന്നു ആൾടെ സ്ഥിരം പരിപാടി. കുഞ്ഞൂട്ടൻ മുത്തശ്ശിയുടെ കണ്ണിൽ പിണങ്ങി പോയിട്ട് തിരിച്ചെത്തിയ മകനല്ലേ… അതിൻ്റെ ഒരു ആവേശമാണ്.

 

കുഞ്ഞൂട്ടൻ കഴിച്ചുകഴിഞ്ഞ് പാത്രം കഴുകിവച്ച് കൈ കഴുവി മുത്തശ്ശിയുടെ മുറിയിലേക്ക് പോയി. 

 

മുത്തശ്ശി ചെറുമയക്കത്തിലാണ് ദേവനെ കാണണമെന്നുള്ളത് കൊണ്ട് ഉറങ്ങിയില്ല. ഇന്ന് കണ്ട സ്വപ്നം അവരുടെ അമ്മ മനസിനെ വല്ലാണ്ട് ഭയപ്പെടുത്തിയിരിക്കുന്നു ദേവനെ കണ്ട് അതിനേ കുറിച്ചും പറയണം സൂക്ഷിക്കണമെന്ന് സൂചിപ്പിക്കുകയും ചെയ്യണം..

 

മുറിയിലേക്ക് കയറി ചെന്നപാടേ കുഞ്ഞൂട്ടനൊന്ന് വാതിലിൽ മുട്ടി. ശബ്ദം കേട്ട് മുത്തശ്ശി കണ്ണ് തുറന്നു.

 

“”ആഹ് കള്ളയൊറക്കം ആയിരുന്നോ…””,

 

“”പോടാ അവിട്ന്ന്…”””,””നീ ഇവിടെ വന്ന് അമ്മേടടുത്ത് ഇരുന്നാ…””,

 

അവനെ കണ്ടപാടേ വിറങ്ങലിച്ച ശബ്ദത്തോടെ ആവശ്യപ്പെട്ടു. മുറിയിലെ ഒരു മൂലയിൽ ഇട്ടിരുന്ന കസേര കൊണ്ടുവന്ന് കട്ടിലിനടുത്തിട്ട് കുഞ്ഞൂട്ടൻ ഇരുന്നു. 

 

“”ദേവാ കഴിച്ചോ നീയ്…””,

 

മുത്തശ്ശി അവൻ്റെ കവിളിലൊന്ന് തലോടി.

 

“”ഇപ്പൊ കഴിച്ചൊള്ളമ്മാ…””,””അമ്മ കാണണംന്ന് പറഞ്ഞിരുന്നോ….””,””എന്താ കാര്യം…””,

 

“”അത് ദേവാ…””,””നിൻ്റെ സമയം ഇപ്പൊ ശരിയല്ല മോശ സമയാ….””,””മോൻ ഒറ്റയ്ക്കൊന്നും രാത്രിയില് പുറത്തിക്ക് പോവര്ത്…””,””അപകടം എത് രൂപത്തിൽ വരുംന്ന് പറയാൻ കഴിയില്ല…””,””കൊറച്ച് ദിവസായിട്ട് എൻ്റെ ഉള്ളിലെന്തോ ഒരു അസ്വസ്ഥത പോലെ തോന്നാ…””,””എന്തോ ഒരു പേടി…””,””മോൻ സൂക്ഷിക്കണട്ടോ….””,

 

കുഞ്ഞൂട്ടൻ മുത്തശ്ശിയുടെ ചുളിവുവീണ ഇടത്തേ കൈ എടുത്ത് അവൻ്റെ കൾക്കുള്ളിലാക്കി.

 

“”ഇനിക്കൊന്നും വരില്ലാമ്മാ…””,””ഞാൻ അറിഞ്ഞോണ്ട് ആരേം ദ്രോഹിച്ചിട്ടില്ലല്ലോ പിന്നെങ്ങനെ എനിക്ക് ശത്രുക്കള്ണ്ടാവാ…””,

 

“”അപ്പൊ അറിയാണ്ടെ ഇൻ്റെ കുട്ടി ചെയ്ത എന്തങ്കിലും ആർക്കേലും ദോഷമായിട്ട്ണ്ടങ്കിൽ അവരെ ഭയക്കണ്ടേ….””,

 

“”ഹി…ഹി…ഹി… അറിയാണ്ടങ്ങനൊന്നും സംമ്പവിക്കില്ലമ്മാ….””,””വെറുതെ പേടിച്ച് ഒന്നും വരുത്തി വക്കണ്ട…””,””ഉള്ള വയ്യാഴിക മാറ്റ്ണെ എങ്ങനെയാണ്ന്ന് ആലോയിക്ക്…””,””ഇനിക്ക് വാക്ക് തന്നത് ഓർമ്മ ഇണ്ടല്ലോ കട്ടിലിൽ നിന്ന് നീച്ചിട്ട് പുന്നക്കലെ ഉത്സവത്തിന് നമ്മള് രണ്ടാളും പോവുംന്ന്….””,

 

മുത്തശ്ശി കുഞ്ഞൂട്ടനെ നോക്കിയൊന്ന് പുഞ്ചിരിച്ചു…

 

“”പിന്നേ…””,””എന്താപ്പൊ എന്നോടിത് പറയാൻ തോന്നാൻ…””,””ആരേലും എന്തേലും പറഞ്ഞോ…””,

 

””ഏയ്…””,””കാലത്തേ ഞാനൊരു സ്വപ്നം കണ്ടു നിനക്കെന്തോ അപകടം പറ്റ്ണതായിട്ട് സ്വപ്നത്തിൽ കണ്ടു….””,

 

“”ഹ…ഹ…ഹ… സ്വപ്നത്തിലോ….””,””അതാലോചിച്ചാണോ ഇത്ര നേരം സങ്കടപ്പെട്ടിരുന്നെ…””,””അയ്യേ മോശം…””,

 

കുഞ്ഞൂട്ടൻ മുത്തശ്ശിയെ കളിയാക്കി ചിരിച്ചു..

 

“”ദേവാ…””,””ഞാൻ പറഞ്ഞത് തമാശയല്ല…””,””കുറച്ച് ദിവസായിട്ട് ഇൻ്റെ മനസും പറയുന്നത് അത് തന്നെയാ….””,

 

മുത്തശ്ശിയുടെ മുഖത്ത് ഗൗരവ ഭാവമായിരുന്നു ആഹ് സമയത്ത്. കുഞ്ഞൂട്ടൻ പെട്ടെന്ന് നിശബ്ദമായി. 

 

“”നിന്നെ വെഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ദേവാ…””,””നിനക്ക് പണ്ടേ ഞാനും അച്ഛനും പറയുന്നത് കേക്കുന്ന ശീലമില്ലല്ലോ….””,””ഇതും അതിൻ്റെ കൂട്ടത്തിൽ പെടുത്തണ്ട…””,

 

“”ഇല്ലമ്മാ…””,””ഞാൻ സൂക്ഷിച്ചോളാം…””,

 

കുഞ്ഞൂട്ടൻ മുത്തശ്ശിയുടെ കൈ പിടിച്ചൊന്ന് മുത്തി.

 

“”അമ്മാ…””,””അമ്മ എപ്പഴും എന്നോട് പറയലില്ലേ എന്തോ ഒരു ആഗ്രഹത്തിനെ പറ്റി…””,””ഇപ്പ പറയ് എന്താ അത്…””,

 

“”അതോ…””,””വേറൊന്നും അല്ല ദേവാ…””,””എനിക്ക് അനന്തകൃഷ്ണനെ ഒന്ന് കാണണംന്ന് ഇണ്ട്…””,””എൻ്റെ കൈകൊണ്ട് അവനെ ഒന്ന് ഊട്ടണം എന്ന്ണ്ട്…””,””നീ പോയിട്ട് അവനെ കൂട്ടിക്കൊണ്ട് വരോ…””,””നീ വിളിച്ചാലേ അനന്തൻ വരൊള്ളൂ…””,””കൊണ്ടരോ അവനെ…””,

 

ആരാണതെന്ന് കുഞ്ഞൂട്ടന് അറിയില്ല മിക്കവാറും ദേവന് പരിചയമുള്ള ആരങ്കിലും ആയിരിക്കും അതെന്നവൻ കരുതി. വെറുതെ മുത്തശ്ശിയോട് ചോദിച്ച് അവരെ ആകെ സംശയത്തിലാക്കണ്ട ഇന്ദിരാമ്മയോട് ചോദിക്കാം..

 

“”ഞാൻ കൊണ്ടരാലോ അനന്തകൃഷ്ണനെ…””,””അമ്മക്ക് എപ്പഴാ അവനെ കാണണ്ടെ…””,

 

“”അടുത്ത കന്നി മാസത്തിൽ തിരുവാതിരയ്ക്ക് ഇവിടെ എഴുന്നെള്ളിപ്പിന് മുൻപ് കൊണ്ടന്നാ മതി…””,””നീ എന്നെ ക്ഷേത്രത്തിൽ കൊണ്ടു പോയി അവനെ കാണിക്കണം…””,

 

“”ഡൺ…””,””ഞാൻ ഏറ്റു…””,””അടുത്ത കന്നിയിലെ തിരുവാതിരക്ക് നമ്മൾ രണ്ടും അനന്തനെ കാണാൻ പോയിരിക്കും ഒറപ്പ്….””,

 

കുഞ്ഞൂട്ടൻ മുത്തശ്ശിക്ക് വാക്ക് കൊടുത്തു. 

 

“”ഇപ്പൊ ഞാനൊന്ന് വെളിയിൽ പോയിട്ട് വരാട്ടോ….””,

 

കുഞ്ഞൂട്ടൻ കസേരയിൽ നിന്നും എഴുന്നേറ്റ് മുത്തശ്ശിയുടെ നെറ്റിയിലൊന്ന് മുത്തികൊണ്ട് പറഞ്ഞു. സ്നേഹത്തോടെ അവൻ്റെ കവിളത്ത് മറുചുംബനം നൽകികൊണ്ടവർ തലയാട്ടി പൊയ്ക്കോളാൻ പറഞ്ഞു.

 

കുഞ്ഞൂട്ടൻ മുറിക്ക് പുറത്തിറങ്ങി. അവൻ്റെ മനസിൽ ആരാണീ അനന്തകൃഷ്ണൻ എന്ന ചോദ്യം കയറി കൂടി. സംശയം തീർക്കാൻ നേരെ ഇന്ദിരാമ്മയെ സമീപിച്ചു.

 

വീട്ടിലാകെ അരിച്ചു പെറുക്കിയിട്ടും ഇന്ദിരാമ്മയെ കണ്ടെത്താനായില്ല. ഇത് മനസിലാക്കി ടി. വി കണ്ടിരിക്കുന്ന ഗൗരിയാണ് അമ്മ പറമ്പിലുണ്ടെന്ന് പറഞ്ഞത്. കുഞ്ഞൂട്ടൻ നേരെ പറമ്പിലേക്ക് വിട്ടു. 

 

അവിടുത്തെ തൊടിയിൽ നട്ടുപിടിപ്പിച്ചിരുന്ന പാവലിൻ്റെ വള്ളി പടർപ്പുകൾ താങ്ങു വച്ച് ഉയർത്തി കൊണ്ടുവരുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കായിരുന്നു അവർ. കുഞ്ഞൂട്ടൻ അവർക്കരികിലെത്തി.

 

“”ഇന്ദിരാമ്മാ….””,””ഞാൻ മുത്തശ്ശിയുടെ അടുത്ത് സംസാരിച്ചിരുന്നപ്പൊ മുത്തശ്ശി എന്നോടൊരാഗ്രഹം സാധിച്ചെരോന്ന് ചോദിച്ചു…””,

 

ചെന്നപാടേ അവൻ കാര്യം പറയാൻ ആരംഭിച്ചു.

 

“”ആഹാ…””,””എന്നിട്ട് നീയെന്ത് പറഞ്ഞു….””,

 

“”ഞാൻ ചെയ്തു തരാംന്ന് വാക്ക് കൊടുത്തു…””,””പക്ഷെ ഒരു കൊഴപ്പിണ്ടതിൽ…””,””മുത്തശ്ശി എതോ ഒരു അനന്തനെ കാണണംന്നാ പറഞ്ഞെ…””,””ഈ അനന്തൻ ആരാന്ന് ഇനിക്ക് ഒരു നിശ്ചയോം ഇല്ല…””,””ആരാ അമ്മാ അത്….””,

 

ഇന്ദിര അത്രനേരം പടർപ്പുകൾക്കായി കയറ് കെട്ടി കൊണ്ടിരിക്ക ആയിരുന്നു. കുഞ്ഞൂട്ടൻ അനന്തൻ ആരാണെന്ന് ചോദിച്ചതും ചെയ്തു കൊണ്ടിരുന്ന ജോലി പെട്ടന്ന് നിന്നു പോയി. അവനെന്തോ അറിഞ്ഞിരിക്കുന്നെന്ന് ഇന്ദിരയ്ക്ക് ഉറപ്പായി…

 

“”അമ്മക്കറിയില്ലേ…””,””ഇല്ലങ്കിൽ വേണ്ട…””,

 

ഇന്ദിരാമ്മയുടെ മുഖഭാവം കണ്ട് കുഞ്ഞൂട്ടൻ പറഞ്ഞു..

 

“”നിന്നോട് അമ്മ പറഞ്ഞോ അനന്തനെ കാണണംന്ന്…””,

 

ഒരു സംശയമുണ്ടായിരുന്നു ആഹ് ചോദ്യത്തിൽ..

 

“”ഉവ്വ്…””,””അടുത്ത കന്നിമാസത്തിലെ തിരുവാതിരയ്ക്ക് പുന്നക്കലെ ക്ഷേത്രത്തിൽ വച്ച് അവനെ കാണിച്ച് കൊടുക്കണമെന്നു പറഞ്ഞു…””,””ആൾടെ പേര് അനന്തകൃഷ്ണൻ ആണെന്നും പറഞ്ഞു…””,

 

“”അനന്തകൃഷ്ണനോ….””,

 

ഇന്ദിരാമ്മ ഒന്നാലോചിച്ചു… പെട്ടെന്ന് അവരുടെ മനസിലേക്ക് തൻ്റെ ഏട്ടൻ ദേവൻ തറവാട്ടിലേക്ക് കൊണ്ടുവന്ന അനന്തനെ ഓർമ്മ വന്നു. ഇത്ര നേരം ഇന്ദിരാമ്മ വിചാരിച്ചത് കുഞ്ഞൂട്ടൻ അവനെ തന്നെ ആരാണെന്ന് ചോദിക്കായിരിക്കും എന്നാണ്. അനന്തകൃഷ്ണനെന്ന് പറഞ്ഞപ്പഴാണ് ഇന്ദിരാമ്മയ്ക്ക് കാര്യം അതല്ലെന്ന് മനസിലായത്.

 

“”ഓഹ്…””,””അനന്തകൃഷ്ണൻ…””,””അത് പണ്ട് ഇവിടെ ഉണ്ടായിരുന്ന ആനയാ മോനേ…””,

 

ഇന്ദിരാമ്മ തൻ്റെ ജോലികളിലേക്ക് തിരിഞ്ഞു.

 

“”ആനയോ…….””,

 

“”അതേ…””,””എൻ്റെ ഏട്ടൻ നിലമ്പൂർന്ന് കൊണ്ടുവന്നതാ അതിനെ…””,

 

“”എന്നിട്ടതിപ്പൊ എവടെ….””,

 

“”അത് കേശവേട്ടൻ കൊണ്ട് പോയി…””,””ഇപ്പൊ അയാളാ അതിനെ നോക്കണെ…””,””ഇവടെ പൂരത്തിന് കൊണ്ടരലുണ്ട്….””,

 

“”അയാളോട് ചോദിച്ചാൽ അതിനെ കൊണ്ടരാൻ സമ്മതിക്കോ ആവോ ല്ലേ…””,

 

“”അനന്തനെ കേശവേട്ടൻ കൊണ്ടു പോയതാ കുഞ്ഞൂട്ടാ…””,””അതിനെ വിറ്റിട്ടൊന്നും ഇല്ല…””,””അതിന്റെ ഓണർഷിപ്പ് അച്ഛനായിരുന്നു ഇപ്പൊ ഗോവിന്ദേട്ടൻ്റെ പേരിലാണെന്ന് തോന്ന്ണു…””,

 

“”ആണോ…””,””അങ്ങനെയാണങ്കിൽ അതിനെ ഇങ്ങട്ട് കൊണ്ടരണല്ലോ…””,

 

“”നീ ഏട്ടനോട് ചോദിച്ച് നോക്ക് എന്നിട്ട് പോയി കൊണ്ടന്നോ….””,

 

“”മ്മം ചോദിക്കണം കന്നിയാവാൻ ഇനിയും നാള് കൊറേ ഇണ്ട് സമയം ആവട്ടെ….””,

 

കുഞ്ഞൂട്ടൻ തിരികെ വീട്ടിലേക്ക് നടന്നു. ഇന്ദിരാമ്മ അവൻ പോവുന്നതും നോക്കി ഒന്ന് തലയാട്ടി ചിരിച്ചു. 

 

കുഞ്ഞൂട്ടൻ സ്വയം ഓരോന്ന് മനസിലാക്കി തുടങ്ങിയതിൻ്റെ ലക്ഷണമായിരുന്നു ഇപ്പൊ ചോദിച്ചത്. അനന്തകൃഷ്ണന് ദേവനോടുള്ള ബന്ധത്തിൻ്റെ തുടർച്ച ഇനി കുഞ്ഞൂട്ടനിലൂടെയാവുമായിരിക്കാം അനന്തനിലൂടെ….

 

ഇന്നത്തെ പകൽ കുഞ്ഞൂട്ടൻ പുറത്തേക്കൊന്നും പോയില്ല. വീട്ടിലിരുന്ന് ഗൗരിയേയും അപ്പൂനെയും വെറുതേ ഓരോന്ന് പറഞ്ഞ് എരിവ് കേറ്റികൊണ്ട് തറവാട്ടിൽ തന്നെ കൂടി. 

 

ഇടയ്ക്ക് മുത്തശ്ശിയെ കണ്ട് കാലത്തേ ഒരു യാത്രയുണ്ടെന്ന് സൂചിപ്പിച്ചു. സ്വഭാവികമായും അവരത് എതിർത്തു അവസാനം എന്തെല്ലാമൊ പറഞ്ഞ് സമ്മതം വാങ്ങിച്ചെടുക്കുക തന്നെ ചെയ്തു. രണ്ടു ദിവസം കണ്ടില്ലങ്കിൽ ചെലപ്പൊ മുത്തശ്ശി ചോദിക്കും. തിരികെ വരുമ്പൊ പരിഭവവും കേൾക്കണ്ടി വരും.

 

വൈകുന്നേരം വരെ കുഞ്ഞൂട്ടൻ തറവാട്ടിലിരുന്നു. ഏകദേശം ഒരു ആറുമണിയോട് അടുപ്പിച്ച് സ്രാവൺ അവനെ വിളിച്ചു. ഇന്നാണ് കീർത്തന ക്ഷേത്രത്തിൽ വച്ച് കാണണം എന്ന് പറഞ്ഞിരുന്നത് അതിന് ഒത്താശ നിക്കേണ്ട ചുമതല കുഞ്ഞൂട്ടനും. അങ്ങനെ ക്ഷേത്രത്തിലേക്ക് പോവാനായി മുറിയിൽ ചെന്നൊന്ന് കുളിച്ചു ഒരു മുണ്ടും ഷർട്ടുമെടുത്തിട്ട് റെഡിയായി. അഞ്ചുമിനിറ്റിൽ തന്നെ സ്രാവൺ അവൻ്റെ ബൈക്കുമായെത്തി രണ്ടുപേരൂടെ നേരെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.

 

************************★☆★**********************

Updated: August 6, 2023 — 2:22 pm

74 Comments

  1. തിരുമണ്ടൻ ?

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..?

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.