പതിനഞ്ചാം ? തീയാട്ട് {Sajith} 1444

രാത്രിയുടെ അവസാന യാമങ്ങളിൽ പുന്നക്കലെ കളരിയുടെ പിന്നിലായി പടർന്ന് പന്തലിച്ചു നിൽക്കുന്ന വലിയൊരു കാഞ്ഞിര മരത്തിന് മുകളിലിരുന്ന് പുള്ള് ഉറക്കെ കരഞ്ഞു. 

 

അമ്പമുത്തശ്ശി തൻ്റെ കട്ടിലിൽ നല്ല മയക്കത്തിലായിരുന്നു. ഇടയ്ക്കെന്തോ അസ്വസ്ഥത തോന്നി അവരൊന്ന് കണ്ണു തുറന്നു. തൊണ്ട നല്ലപോലെ വരണ്ടതായി അവർക്ക് അനുഭവപ്പെട്ടു. ടേബിളിൽ ഇരിക്കുന്ന വെള്ളത്തിൻ്റെ ബോട്ടിലൊന്ന് എടുക്കണമെന്നുണ്ട്. അവർ കുറച്ചപ്പുറത്തുള്ള കട്ടിലിലേക്ക് നോക്കി റോജ അവിടെ ഉറങ്ങി കിടപ്പുണ്ട്. 

 

മുത്തശ്ശി അവളെ ഒന്ന് വിളിക്കാനായി തുനിഞ്ഞു പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല ശ്വാസം മാത്രമേ വരുന്നൊള്ളു. കൈ പൊക്കി വീശി കാട്ടി എവിടെ റോജ നല്ല ഉറക്കത്തിലല്ലേ. ക്ഷമനശിച്ച് മുത്തശ്ശി ഒന്ന് കൈ എത്തിച്ചെടുക്കാൻ ശ്രമിച്ചു എവടെ… എത്തുന്നില്ല അവർ വീണ്ടും ഒന്നു കൂടി ശ്രമിച്ചു നോക്കി. 

 

പെട്ടന്നാണ് കട്ടിലിൽ കുത്തിയ ഇടത്തേ കൈ മുട്ട് തെന്നിയത് നിലകിട്ടാതെ മുത്തശ്ശി തറയിലേക്ക് ഉരുണ്ടു വീണു. 

 

“”ആഹ്……””,

 

മുത്തശ്ശിയുടെ മുട്ട് നിലത്ത് കുത്തി ചെറുതായൊന്ന് മുറിഞ്ഞു അതിന്റെ വേദനയിലാണ് കണ്ഡത്തിൽ നിന്നും അൽപ്പം ശബ്ദം വന്നത് പോലും. 

 

മുത്തശ്ശി നിലത്തുനിന്നും നിരങ്ങി ചുവരിലേക്ക് ചാരി ഇരുന്നു. മുട്ട് കാല് മുറഞ്ഞത് നോക്കാനായി കാലൊന്ന് മടക്കി പിടിച്ചു നല്ല വേദന തോന്ന്ണു അവര് നിലത്ത് കുത്തിയ ഭാഗമൊന്ന് ഉഴിഞ്ഞു. 

 

എന്തോ ഓർത്തെന്ന പോലെ തിരുമ്മി കൊണ്ടിരുന്ന കൈയ്യൊന്ന് നിശ്ചലമായി. അവരിപ്പൊ കാലിലെ മുറിവ് നോക്കാനല്ലേ മുട്ട് മടക്കിയത്. അതേ അതിനായി കാല് പൊക്കാൻ കഴിയുന്നുണ്ടല്ലോ. ബുദ്ധിമുട്ടൊന്നുമില്ല. ഇതെന്ത് മറിമായം. രക്തയൊട്ടമില്ലാതെ വരണ്ടുണങ്ങി കിടന്നിരുന്ന കാലുകൾ അനങ്ങുന്നു. അവർ വീണ്ടും കാലുകൾ അനക്കി നോക്കി. ഇല്ല കൊഴപ്പൊന്നുമില്ല. 

 

മുത്തശ്ശി കൈകൾ നിലത്തു കുത്തി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. ആദ്യം മുട്ട് തന്നെയാണ് കുത്തിയത്. ചെറിയൊരു വേദന അനുഭവപ്പെട്ടു എങ്കിലും കലുകൾ അനങ്ങിയതിൻ്റെ ആശ്ചര്യത്തിലായിരുന്നു അവർ.. മുട്ടുകുത്തി പതുക്കെ ചുവരിൽ പിടിച്ച് പിടിച്ച് എഴുന്നേറ്റു നിന്നു. 

 

മുത്തശ്ശിക്ക് നല്ല ദാഹം അനുഭവപ്പെട്ടു. പതുക്കെ ഒത്തിയൊത്തി മേശക്കടുത്തെത്തി. അതിലിരുന്ന ബോട്ടിൽ തുറന്ന് വെള്ളം കുടിച്ചു. ഒരു കവിളു കൊണ്ട് ദാഹം മാറിയില്ല. വീണ്ടും വീണ്ടുമവർ വെള്ളം കുടിച്ചു.

 

“”ആഹ്ര്…..……”””,”””ആഹ്രാ….………….””, 

 

വെള്ളം കുടിച്ചോണ്ടിരിക്കുന്നതിന് ഇടയിൽ മുറ്റത്ത്‌ നിന്നാണെന്ന് തോന്നുന്നു. ഉച്ചത്തിലുള്ള ആനയുടെ അമറലവർ കേട്ടു. ആരാപ്പൊ ഈ രാത്രിയില് ഒന്നൂടി കേട്ടപ്പൊ മുത്തശ്ശിക്ക് മനസിലായി അത് അനന്തൻ്റെ ശബ്ദമാണ്.

 

അപ്പുറത്തേ കട്ടിലിൽ കിടക്കുന്ന റോജയെ അവരൊന്ന് നോക്കി. അവളിപ്പഴും നല്ല ഉറക്കമാണ്.

 

ഈ കുട്ടി ഈ ശബ്ദമൊന്നും കേൾക്കണില്ലേ.. മുത്തശ്ശി റോജയ്ക്കരികിൽ ചെന്നുനിന്ന് കുലുക്കി വിളിച്ചു നോക്കി. എവടെ എഴുന്നേക്കാൻ.

 

പുറത്തു നിന്ന് വീണ്ടും അനന്തകൃഷ്ണൻ്റെ അമറൽ ഉയർന്നു. 

 

മുത്തശ്ശി റോജയെ ഉണർത്തുന്ന ശ്രമം ഉപേക്ഷിച്ചു. അവനെ കാണാൻ മുത്തശ്ശിക്ക് തിടുക്കമായി. അവർ സ്വയം ഒത്തിയൊത്തി വാതിൽക്കലെത്തി. അത് തുറന്ന് ഇടനാഴിയിലൂടെ നടന്ന് ഉമ്മറ കൊലായിലെത്തി. ചെറിയ വേദനയുണ്ടങ്കിലും അത്യാവശ്യം വേഗത്തിൽ അവർ നടന്നു. തൻ്റെ ആവതില്ലാത്ത കാലു കൊണ്ടാണീ നടക്കുന്നതെന്ന് അവർക്ക് വിശ്വസിക്കാൻ കഴിയാത്ത പോലെ. 

 

മുത്തശ്ശി ഉമ്മറ കൊലായിലെ വാതിൽ തുറന്ന് വേഗം മുറ്റത്തേക്ക് നടന്നു.

 

നിലാവെളിച്ചം മാത്രമേ മുറ്റത്തൊള്ളു പ്രഭാതം ആവുന്നതിനു മുൻപുള്ള നേരിയ മഞ്ഞിന്റെ നേരിയ തണുപ്പുമുണ്ട്. മുത്തശ്ശി ചുറ്റിലും നോക്കി ആരെയും കാണുന്നില്ലല്ലോ… ശരിക്കും ഒച്ച കേട്ടില്ലേ… ഇനി തോന്നിയതായിരിക്കുമോ..

 

“”അനന്താ….””,

 

അറിയാതെ തന്നെ അവരുടെ ശബ്ദം ഉയർന്നു.

 

ഇരുട്ടിൽ നിന്നും ചങ്ങലകൾ ഉരയുന്ന ശബ്ദം മുഴങ്ങി. 

 

“”ആഹ്രാ……””,

 

വീണ്ടും ഇരുട്ടിൽ നിന്നും അനന്തകൃഷ്ണൻ്റെ അമറൽ കേട്ടു. ചങ്ങല ഉരയുന്നതിനൊപ്പം മുൻപിലേക്ക് നീങ്ങി നീങ്ങി വരുന്ന ശബ്ദവും ഉച്ചത്തിൽ കേട്ടുകൊണ്ടിരുന്നു. 

 

മുത്തശ്ശി ആകാംക്ഷയോടെ ശബ്ദം കേൾക്കുന്നിടത്തേക്ക് നോട്ടം പായിച്ചു. രണ്ടാളുടെ ഉയരത്തിൽ ആടി ആടി ഇരുട്ടിൽ നിന്നുമവൻ മുത്തശ്ശിക്ക് മുൻപിലേക്കിറങ്ങി വന്നു. നല്ല കരിവീട്ടിയുടെ തൊലിപോലെ ഇരിക്കുന്ന അനന്തൻ്റെ ചർമ്മം രാവെളിച്ചത്തിൽ അൽപം മങ്ങി പോയി.  

 

മുത്തശ്ശിക്ക് മുൻപിലേക്ക് വന്ന് തൻ്റെ തുമ്പിക്കൈ ഉയർത്തി അനന്തൻ അവരുടെ തലയിലൊന്ന് തൊട്ടു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എത്രകാലത്തിന് ശേഷമാണ് അനന്തനെ നേരിട്ട് കാണുന്നത്. കൈകളുയർത്തി അവൻ്റെ തുമ്പിക്കൈയിലൊന്ന് തൊട്ട് കണ്ണുകളടച്ചു നിന്നു. 

 

“”അമ്മാ….””,

 

അനന്തൻ്റെ പിന്നിൽ നിന്നും മുത്തശ്ശിയെ ആരോ വിളിച്ചു. അവർ അവൻ്റെ തുമ്പിക്കൈ വിടുവിച്ച് ശബ്ദം കേട്ടിടത്തേക്ക് നോക്കി. ഇരുട്ടിൽ നിന്നും ഒരു യുവാവ് അവരുടെ മുൻപിലേക്ക് വന്നു നിന്നു. 

 

“”ദേവാ….””,

 

മുൻപിൽ നിന്ന ആളെ കെട്ടിപിടിച്ചു കൊണ്ട് കരയാൻ തുടങ്ങി. അതവരുടെ മകൻ ദേവനായിരുന്നു. 

 

“”അമ്മയ്ക്ക് കണ്ണടയുന്നതിന് മുൻപ് ഈ ഒരാഗ്രഹം മാത്രേ ഇണ്ടായിരുന്നൊള്ളു…””,””അതിന്റെ കുട്ടി സാധിച്ചന്നു….””,

 

മുഖമുയർത്തി മകൻ്റെ കവിളിലവർ ഒന്ന് ചുംബിച്ചു. 

 

“”അമ്മ കരയല്ലേ…””,””അമ്മയ്ക്ക് അനന്തനെ കാണണം എന്ന്ണ്ടങ്കിൽ എന്നോടത് നേരത്തേ പറയാര്ന്നില്ലേ…””,””ഇനി ഇവൻ എവിടെയും പോവില്ല ഇവടെ തന്നെ കാണും…””,

 

മുത്തശ്ശിയുടെ കണ്ണുകൾ അയാൾ തുടച്ചു കൊടുത്തു. ദേവൻ അമ്മയെ ആശ്വസ വാക്കുകൾ പറഞ്ഞ് ഒന്ന് സമാധാനിപ്പിക്കാൻ നോക്കി.

 

“”അമ്മാ…””,””എന്തിനാ കരഞ്ഞെ…”””,””അനന്തനെ പോയി കൊണ്ടുവാടാന്ന് ഒരു വട്ടം പറഞ്ഞിരുന്നെങ്കിൽ ഞാൻ പോയി തൂക്കി എടുത്ത് കൊണ്ടുവരില്ലേ…””,

 

പെട്ടന്നാണ് അനന്തൻ്റെ പുറത്തു നിന്നും ആരുടെയോ സംസാരം കേട്ടത്. നല്ല പരിചയമുള്ള ശബ്ദം തന്നെയായിരുന്നു അതും. മുത്തശ്ശി ആരാണെന്ന് ചോദിക്കും പോലെ ദേവനെ നോക്കി. അയാള് രണ്ടു കണ്ണുകളും അടച്ചു കാട്ടി. 

 

“”ടാ…. അനന്താ… കാല് മടക്ക്…..””,

 

അനന്തനാനയുടെ കാലിൽ ദേവൻ രണ്ട് തട്ട് കൊടുത്തു. നിലത്തിരിക്കാനുള്ള നിർദ്ദേശമാണ് എന്നവന് മനസിലായി. അവൻ പതുക്കെ ആടിയാടി പുറകിലെ കാൽ മുട്ട് കുത്തി പിന്നെ മുൻപിലെ ഇടത്തേക്കാലും മടക്കി. രണ്ടാളുടെ ഉയരമുള്ള അനന്തൻ താഴേക്ക് താഴേക്ക് ഇറങ്ങി വന്നു. 

 

മുകളിലിരുന്നത് മറ്റാരുമല്ല ദേവൻ തന്നെ. മുത്തശ്ശിക്ക് ആശ്ചര്യമായി.

 

“”ദേവാ…””,

 

അപ്പൊ ഇത്രനേരം തന്നെ പിടിച്ച് നിന്നിരുന്നതാരാണ്. തൊട്ടുമുൻപിൽ നിൽക്കുന്നതാരാ. ഇതിലാരാണ് തൻ്റെ മകൻ അവർക്കാകെ ആശയക്കുഴപ്പമായി. രണ്ടുപേരെയും അവർ മാറി മാറി നോക്കി ഒരു വ്യത്യാസവും അവർക്ക് കണ്ടുപിടിക്കാൻ ഒക്കുന്നില്ല. രണ്ടു പേരുടെ കൺമിഴികൾക്കും തവിട്ടുകലർന്ന ചുവപ്പു നിറമാണ് ഒരേനിറം നല്ല ശരീര സാമ്യവും. 

 

“”ഞാനാ അമ്മാ ദേവൻ…””,””പേടിക്കണ്ട…””,

 

ഒരു പോലിരിക്കുന്ന തങ്ങളെ കണ്ട് പേടിയോടെ പിന്നിലേക്ക് പിന്നിലേക്ക് പോവുന്ന മുത്തശ്ശിയോട് രണ്ടുപേരും ഒരുമിച്ച് പറഞ്ഞു.

 

അമ്പമുത്തശ്ശി രണ്ടുപേരെയും ഒരു സംശയത്തോടെ നോക്കി നിൽക്കുകയാണ് അതേ സമയം തന്നെ ഇരുട്ടിൽ നിന്നും ഒരു കുതിരകുളമ്പടി മുഴങ്ങി കേട്ടു. 

 

മുത്തശ്ശി അനന്തനാനയിൽ നിന്നും ദേവനും അനന്തന് മുകളിലിരുക്കുന്ന ദേവനെ പോലിരിക്കുന്ന യുവാവിൽ നിന്നും അൽപ്പം അകലം പാലിച്ച് ഉമ്മറത്തെ പടിക്കെട്ടിൽ ഇരിക്കുകയാണ്.

 

അവർക്കിടയിലേക്ക് ഒരു കറുത്ത കുതിര വന്നു നിന്നു അതിന് മുകളിൽ മുഖം മൂടിയ കറുത്ത വസ്ത്രധാരിയായൊരാൾ കുതിരയുടെ ഞാൺ വലിച്ച് പിടിച്ചിരിക്കുന്നു. എല്ലാവരും അയാളെ തന്നെ ഉറ്റു നോക്കി ചെറിയൊരു ഭയവുമുണ്ട്. കാരണമയാൾ ആയുധധാരിയാണ്. വലിയൊരു വാൾ കറുത്ത വസ്ത്രധാരി തോളിൽ തൂക്കി ഇരുന്നു. 

 

കുതിരയുടെ ഞാണയാൾ വലിച്ചു. കടിഞ്ഞാൺ മുറുകിയപ്പോൾ മുന്നിലെ കാല് രണ്ടും ഉയർത്തി ഒന്ന് ചാടി. സ്ഥായീ ശബ്ദം കേൾപ്പിച്ച് കാലുകൾ തിരികെ മണ്ണിൽ കുത്തി. 

 

സ്ട്രിപ്പിൽ ചവിട്ടി കുതിരയുടെ മുകളിൽ നിന്നുമയാൾ നിലത്തേക്കിറങ്ങി. ആനക്കടുത്ത് നിൽക്കുന്ന ദേവനെ തന്നെയയാൾ ഉറ്റു നോക്കി കൊണ്ടിരുന്നു. 

 

കുതിരയുടെ ശരീരത്തിൽ കെട്ടി തൂക്കിയിട്ടിരുന്ന നീണ്ടുവളഞ്ഞ ഒരു കുഴൽ കൈയ്യിലെടുത്തു. കട്ടുമൃഗത്തിൻ്റെ കൊമ്പ് ചെത്തി കൂർപ്പിച്ച ഒരു ഉപകരണമായിരുന്നത്. അതിൻ്റെ വായ വലിപ്പം കുറഞ്ഞഭാഗം മുഖത്തിന് നേരെ പിടിച്ചു. വായ ഭാഗം മൂടിയിരുന്ന കറുത്തതുണി മാറ്റി കുഴലിൻ്റെ വീതി കുറഞ്ഞ ഭാഗം വായിൽ വച്ച് മറുവശം ആകാശത്തേക്ക് പൊക്കി വച്ചുകൊണ്ട് ഉറക്കെ ഊതി.

 

വലിയ ഓടയിൽ നിന്നും വരുന്നതിലും അൽപ്പം കൂടുതൽ മുഴക്കത്തിൽ അയാളുടെ കൈയ്യിലിരുന്ന കുഴൽ ശബ്ദമുണ്ടാക്കി. 

 

കുഴൽവിളി നിന്നപാടേ അവർക്ക് പിന്നിൽ വലിയൊരു ആരവം ഉച്ചത്തിൽ മുഴങ്ങാൻ ആരംഭിച്ചു. ആരവം മാത്രമായിരുന്നില്ല ഇരുട്ടിൽ അങ്ങിങ്ങായി തീ നാളങ്ങൾ തെളിഞ്ഞു വന്നു. ആളിക്കത്തി അത് ഒരു പന്തമായി രൂപപ്പെട്ടു. ഒന്നിൽ നിന്ന് പത്തായി പത്തിൽ നിന്നും നൂറായി… അങ്ങിനെ അങ്ങിനെ കൂടി വന്നു. അവസാനം അവർക്ക് ചുറ്റും പന്തം പിടിച്ച് ആയിരക്കണക്കിനാളുകൾ നിറഞ്ഞു നിന്നു. മുത്തശ്ശി ഇരുന്നിടത്തു നിന്നും വേഗം എഴുന്നേറ്റു. 

 

അത്രനേരം മുറ്റത്തെ പടികളിൽ ഇരുന്നിരുന്ന അവർ നിലത്തേക്ക് കാല് വച്ചപ്പോൾ ഉപ്പൂറ്റിയോളം കാല് താഴ്ന്ന് പോവുകയാണ് ചെയ്തത്. അവരൊന്ന് നിലത്തേക്ക് നോക്കി കട്ടപ്പിടിച്ചു കിടക്കുന്ന രക്തക്കള മാണ് കാലിൻ ചുവട്ടിലുള്ളത്. 

 

അവിടെ ആകാശത്തിപ്പോൾ നിലാവില്ല പകരം കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യനാണ്. അതി ശക്തമായ സൂര്യതാപം അവിടെ എങ്ങും നിറഞ്ഞു കഴിഞ്ഞു. ചൂട് സഹിക്കാനൊക്കുന്നില്ല. അവർ നിൽക്കുന്നിടത്ത് മനുഷ്യ ശരീരങ്ങൾ രക്തത്തിൽ ചീർത്തു കിടക്കുന്നു.

 

അമ്പമുത്തശ്ശി എല്ലാവർക്കും നടുക്കാണ് നിൽക്കുന്നത് ഒരു ഭാഗത്ത് ദേവനും അനന്തകൃഷ്ണനും മറ്റേ ഭാഗത്ത് കുതിരയ്ക്കടുത്ത് നിൽക്കുന്ന ആയുധധാരിയായ കറുത്ത വസ്ത്രം ധാരി പിന്നിലും എല്ലാവരെയും ചുറ്റിയും കറുത്ത വസ്ത്രമണിഞ്ഞ ഒരുപാട് മനുഷ്യർ. അവരുടെ കൈയ്യിലിപ്പോൾ പന്തങ്ങളല്ല ഊരിപ്പിടിച്ച വാളുകളാണ്. 

 

മുത്തശ്ശി നോക്കി നിൽക്കെ കറുത്ത വസ്ത്രധാരി എന്തോ ഉറക്കെ വിളിച്ചു പറഞ്ഞു. അവരിതുവരെ കേട്ടിട്ടില്ലാത്ത ഒരു ഭാഷ. അയാൾ പറഞ്ഞതിന് വാളു പിടിച്ച് ചുറ്റിലും നിന്നവർ ആയുധം ആകാശത്തേക്ക് രണ്ടുമൂന്നു പ്രാവശ്യം ഉയർത്തി ആർത്തു വിളിച്ചു. 

 

കറുത്ത വസ്ത്രധാരി കൈകളുയർത്തി എല്ലാവരോടും ശാന്തരാകുവാൻ ആവശ്യപ്പെട്ടു. ആർപ്പുവിളികൾ അടങ്ങിയപ്പോൾ അയാൾ തോളിൽ തൂക്കിയ തന്റെ നീണ്ട വാൾ വലിച്ചൂരി എടുത്തു. ആകാശത്തേക്കുയർത്തി വീണ്ടും ഉച്ചത്തിലെന്തോ വിളിച്ചു പറഞ്ഞു. ശേഷം അവിടെ നിന്നും മുൻപിലേക്ക് നടന്നു വന്നു.

 

മുത്തശ്ശിയുടെ നേർക്കാണയാൾ വന്നത്. എന്തു ചെയ്യണം എന്നവർക്ക് ഒരൂഹം കിട്ടിയില്ല. ഊരിപ്പിടിച്ച വാളുമായാണയാൾ നടന്നടുക്കുന്നത്. അതിൻ്റെ തുമ്പൊന്നു കൊണ്ടാൽ മതി ശിരസ് രണ്ടായി പിളരും.

 

അയാൾ അടുത്തെത്താനായപ്പോൾ മുത്തശ്ശി കണ്ണുകൾ അടച്ചില്ല. എന്തിനും തയ്യാറായി മനസ്സിനെ അവർ പാകപ്പെടുത്തി. എന്നാൽ അവരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ട് കറുത്ത വസ്ത്രധാരി മറികടന്ന് പോയി. അയാൾ ദേവനടുത്തേക്കാണ് പോവുന്നത്. 

 

അവനെ ഇയാൾ ആക്രമിക്കുമോ.. മുത്തശ്ശി ഒന്ന് ഭയന്നു. അവർ വേഗം അയാൾക്ക് പിന്നാലെ ചെന്നു എത്തിച്ചൊന്ന് പിടിക്കാനാഞ്ഞു. പക്ഷെ കഴിയുന്നില്ല. മുത്തശ്ശിയുടെ കൈ അയാളുടെ ശരീരത്തിലൂടെ കയറി ഇറങ്ങി പോന്നു. അവരുടെ കണ്ണുകൾ മിഴിച്ചു വന്നു. അയാളിപ്പൊ തൻ്റെ മകനെ ആക്രമിക്കും. പരിഭ്രാന്തിയോടെ വീണ്ടും അയാളെ ഒന്ന് പിടിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. 

 

കറുത്ത വസ്ത്രധാരി തൻ്റെ കൈയ്യിലെ വാളുയർത്തി ദേവന് മുന്നിലേക്കെടുത്തതും വള് ഒറ്റ വീശൽ… രംഗം കണ്ടു നിൽക്കാനാവാതെ നിസ്സഹായയായവർ മുഖം പൊത്തി…

 

“”അമ്മാ……………””,

 

തൻ്റെ മകനെ അയാൾ വെട്ടി വീഴ്ത്തിയിരിക്കുന്നു…

 

“”മോനേ ദേവാ………””,

 

മുത്തശ്ശി മുഖം പൊത്തിപിടിച്ച് ഉറക്കെ അലറി…. 

 

“”അയ്യോ….”””,

 

മുത്തശ്ശിക്ക് കൂട്ടു കിടക്കാൻ കുറിച്ച് ദിവസമായി റോജയെ ആണ് നിയമിച്ചിരുന്നത്. അവരുറക്കെ കരയുന്ന കേട്ട് അവൾ ഞെട്ടി ചാടി എഴുന്നേറ്റു. മുത്തശ്ശി കൈയ്യിട്ടടിക്കുന്നതവളുടെ ശ്രദ്ധയിൽ പെട്ടു.

 

റോജ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുത്തശ്ശിക്കടുതേക്ക് ഓടിചെന്നു.

 

“”എന്താ…””,””എന്താ പറ്റിയത് അമ്മമ്മേ…””,

 

റോജ അവരുടെ മുഖത്തൊന്ന് തട്ടിവിളിച്ചു പക്ഷെ കണ്ണ് തുറന്നില്ല കട്ടിലിൽ വെറുതേ കിടന്ന് ഞെരിപിരി കൊള്ളമാത്രം ചെയ്തു. 

 

റോജ വേഗം മേശപ്പുറത്തിരുന്ന ബോട്ടിലിൽ നിന്നും കുറച്ചു വെള്ളം കൈയ്യിലേക്ക് കുടഞ്ഞിട്ടു മുത്തശ്ശിയുടെ മുഖത്തേക്ക് തളിച്ചു. 

 

“”അമ്മമ്മേ…””,””അമ്മമ്മാ കണ്ണ് തൊറക്ക്…””,””എന്നെ നോക്ക്… എന്താ പറ്റിയെ…””,

 

വെള്ളം മുഖത്തേക്ക് തളിച്ച് റോജ തട്ടി വിളിച്ചു നോക്കി. തണുത്ത വെള്ളം മുഖത്തു വീണപ്പൊ മുത്തശ്ശി ഒന്ന് കണ്ണു തുറന്നു എങ്കിലും കൈകൾ വിടാതെ ബലമായി തന്നെ പിടിച്ചിരുന്നു.

 

“”എന്താ അമ്മമ്മേ…””,””എന്താ പറ്റിയേ….””,

 

മുത്തശ്ശി കണ്ണ് തുറക്കുന്നത് കണ്ട് റോജ ഒന്നുകൂടി തട്ടിവിളിച്ചു. 

 

“”ഏഹ്….””,””ദേ…ഹൻ…””,””ചോര…””,

 

അവർ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. കണ്ണുകൾ തുറക്കുമ്പോൾ മുൻപിലുള്ളത് റോജ മോളാണെന്ന് മുത്തശ്ശി മനസിലാക്കി അപ്പോൾ ദേവനെവിടെ അവനെ കൊല്ലാനായിട്ട് വന്ന കറുത്ത വസ്ത്രധാരി എവിടെ ഞാനിപ്പൊ എവിടെയാ…

 

“”മോളേ ഞാനിപ്പൊ എവിടെ…””,

 

“”ഏഹ്….””,””ഈ അമ്മമ്മക്കെന്താ പറ്റിയെ….””,””നമ്മള് നമ്മടെ വീട്ടിലല്ലേ….””,””അമ്മമ്മ വല്ല സ്വപ്നവും കണ്ടോ ഇപ്പോ…””,

 

സ്വപ്നം… മുത്തശ്ശി പുതപ്പ് മാറ്റി തൻ്റെ കാലുകളൊന്ന് നോക്കി. പഴയപോലെ തന്നെ രക്തയോട്ടമില്ലാതെ വിറങ്ങലിച്ചിരിക്കുന്നു അപ്പൊ നേരത്തേ കണ്ടത്. ശരിയാ അതൊരു സ്വപ്നമാണ്.. അവർക്ക് ആശ്വാസമായി പക്ഷേ വെളുപ്പാൻ കാലത്തല്ലേ കണ്ടെ… വീണ്ടും ആശങ്കയായി.

 

“”ആഹ് മോളേ.. അതൊരു സ്വപ്നമായിരുന്നു…””,

 

“”എനിക്ക് തോന്നി….””,””പേടിച്ചതാണെന്ന് തോന്ന്ണു അമ്മമ്മ ആകെ ഞെരിപിരി കൊള്ളുണുണ്ടായിരുന്നു….””,””എന്താ ഇപ്പൊ കണ്ടെ….””,

 

“”അത് മോളേ….””,””ഞാൻ എഴുന്നേറ്റ് നടക്കണതായിട്ടാ കണ്ടത്….””,

 

അത്രമാത്രേ അവര് പറഞ്ഞുള്ളൂ..

 

“”ആണോ….””,

 

റോജയുടെ മൂഖം സന്തോഷം കൊണ്ട് വിടർന്നു. അവൾക്ക് അമ്മമ്മയെ ഒരുപാട് ഇഷ്ടമാണ് സ്വന്തമല്ലങ്കിൽ കൂടി കുട്ടിക്കാലത്ത് റോജയെ നോക്കുകയും മറ്റുമൊക്കെ ചെയ്തത് അമ്പയമ്മ ആണ്… 

 

“”അമ്മമ്മ ഒന്നെഴുന്നേറ്റിട്ട് വേണം നമ്മക്ക് രണ്ടാക്കും പുന്നക്കലെ ഭഗവതിയെ തൊഴാൻ പോവാൻ…””,””എൻ്റെ എത്ര നാളത്തെ ആഗ്രഹാന്നറിയോ അമ്മമ്മേടെ കൂടെ പൊറത്തേക്ക് പോവാൻ….””,””കാലത്തേ കണ്ട സ്വപ്നല്ലേ ഇത് നടക്കും എനിക്കൊറപ്പുണ്ട്…””,

 

റോജ അത്രയും പറഞ്ഞു കൊണ്ട് ഫ്രഷവാനായി സ്വന്തം മുറിയിലേക്ക് പോയി…

 

മുത്തശ്ശിക്കാകെ ആശങ്കയായി ഇനി സ്വപ്നത്തിൽ കണ്ടത് പോലെ ദേവനെ ആക്രമിക്കാൻ ആരങ്കിലും വരുമോ… കണ്ട സ്വപ്നം സത്യമാവുമോ… കട്ടിലിൽ കിടന്നു കൊണ്ടവർ ആലോചിച്ചു. 

 

നേരം എട്ടുമണിയായപ്പോൾ അമ്മയെ പല്ലു തേപ്പിച്ച് ഭക്ഷണം കഴിപ്പിക്കാനായി ഇന്ദിര വന്നു. പ്രാതൽ കഴിക്കുന്നതിനിടയ്ക്ക് ദേവനോട് തൻ്റെ അടുത്തുവരെ വന്നിട്ട് പോവണമെന്ന് പറയാൻ ആവശ്യപ്പെട്ടു. കുഞ്ഞൂട്ടനെ കാണണമെന്നാണ് പറഞ്ഞതിൻ്റെ പൊരുൾ ഇന്ദിരയ്ക്കത് മനസിലാവുകയും ചെയ്തു. 

 

************************★☆★***************************

Updated: August 6, 2023 — 2:22 pm

74 Comments

  1. തിരുമണ്ടൻ ?

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..?

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.