പതിനഞ്ചാം ? തീയാട്ട് {Sajith} 1444

ഇലപൊഴിച്ചുകൊണ്ടിരിക്കുന്ന മരങ്ങൾക്കിടയിലാണ് വൈജയന്തിപുരത്തെ നാഗ തറ. ഒരിഞ്ചു വെട്ടം പോലും ഭൂമിയിൽ എത്തിക്കാതെ തിങ്ങിനിറഞ്ഞ മരങ്ങളും വള്ളി പടർപ്പുകളും നാഗകാവിൽ നിറഞ്ഞു നിൽക്കുന്നു. ആകാശം മുട്ടുന്ന പാലയും തൊണ്ടിയും ഇലഞ്ഞിയും വെട്ടിയും മറ്റും. ഓരോ മരങ്ങളും പ്രകൃതി ശക്തികളുടെ സ്രോതസ്സുകളായി കണക്കാക്കുന്നു. 

 

തലേന്ന് രാത്രിയാണ് ഗോവിന്ദൻ മാമ കുഞ്ഞൂട്ടനോട് കാവിൽ അത്യാവശ്യമായി നടത്തണ്ട പൂജാവിദികളെ കുറിച്ച് പറഞ്ഞത്. വിശദമായി ഒരു വിവരണം കൊടുത്തില്ല പകരം കന്നിയിലെ ആയില്ല്യത്തിൽ നടത്തി കൊണ്ടിരുന്ന സർപ്പബലി പൂജാകർമ്മങ്ങൾ പെട്ടന്ന് നടത്തണമെത്രെ. ഇടവമാസത്തിൻ്റെ തുടക്കമായിട്ടേയുള്ളു കന്നിയെത്താൻ ഇനിയും ദിവസങ്ങൾ ഒരുപാടുണ്ട്. എന്തിനാണ് ഗോവിന്ദൻ മാമ ധൃതിപ്പെടുന്നതെന്ന് കുഞ്ഞൂട്ടന് മനസിലായില്ല. അവനത് ചോദിക്കാനും പോയില്ല വരാമെന്ന് സമ്മതിക്ക മാത്രം ചെയ്തു. കുഞ്ഞൂട്ടൻ വേറൊന്നു കൂടി ചിന്തിച്ചു. അവനീ കുടുംബവുമായിട്ട് ഒരു ബന്ധവുമില്ല എന്നിട്ടും തറവാട്ടിൽ നടക്കുന്ന കർമ്മങ്ങളിൽ കുഞ്ഞൂട്ടനെ കൂടി ഉൾപ്പെടുത്തുന്നത് അവൻ്റെ ആവശ്യമുള്ളതോണ്ടല്ലേ. അതും തറവാട്ടിലുള്ള സ്രാവണെയും പ്രകാശേട്ടനെയും ഒക്കെ ഒഴിവാക്കി കുഞ്ഞൂട്ടനെയാണ് ഗോവിന്ദൻ മാമ കൂടെ കൊണ്ടു പോവുന്നത് അപ്പൊ ഉറപ്പായിട്ടും തൻ്റെ സാനിധ്യം അറിയിക്കണമെന്ന് കുഞ്ഞൂട്ടൻ ഉറപ്പിച്ചു. എല്ലാ മാസത്തിൻ്റെ തുടക്കത്തിലും ആയില്യം നാളിലും മാത്രമേ പൂജാകർമ്മങ്ങൾ നടത്താറുള്ളു. അല്ലാത്തപ്പോൾ കാവിൽ മനുഷ്യജീവികൾ കാലു കുത്താൻ  പോലും പാടുള്ളതല്ല. 

 

അഞ്ചു തലകളോടു കൂടി മൂന്ന് ചുറ്റിലുള്ള ശിരസുമായി ആദിശേഷൻ്റെ മണ്ണു കൊണ്ടുള്ളൊരു പ്രതിഷ്ഠ നാഗതറയുടെ നടുവിലായിട്ട് സ്ഥാപിച്ചിട്ടുണ്ട്. കുഞ്ഞൂട്ടൻ അതിനെ ശ്രദ്ധയോടെ ഒന്നു നോക്കി. ബാക്കി വരുന്ന ഏഴു മൂർത്തികളും കരിങ്കല്ലിലാണ് പൂർണ്ണമായി കൊത്തി എടുത്തിട്ടുള്ളത്. എന്നാൽ അനന്തനെ മാത്രം മണ്ണുകൊണ്ട് നിർമ്മിച്ചു പ്രതിഷ്ഠിച്ചിരിക്കുന്നു. അതെന്താ കാര്യമെന്ന് കുഞ്ഞൂട്ടന് സംശയമായി. 

 

ഗോവിന്ദൻ മാമയാണ് കർമ്മങ്ങളെല്ലാം നിർവ്വഹിക്കുന്നത് കൃഷ്ണകണിയാരും മധ്യവയസ്കനായ കാവിലെ പരികർമ്മിയും കൂടെ തന്നെ നിൽക്കുന്നു. പരികർമ്മിയുടെ നിർദ്ദേശത്തിൽ ഗോവിന്ദൻ മാമയാണ് എട്ടു പ്രതിഷ്ഠകളിലും അരച്ചെടുത്ത മഞ്ഞൾ അഭിഷേകം ചെയ്യുന്നത്.  

 

ആദിശേഷനും, വാസുകിയും, ഖണ്ഡവനത്തിൻ്റെ അധിപതി തക്ഷകനും ആണ് പ്രധാന പ്രതിഷ്ഠ അനന്തൻ നടുവിലും വാസുകിയും തക്ഷകനും ഇരു വശങ്ങളിലും കാർക്കോടകൻ ശംഘപാലൻ ഗുളികൻ പത്മനും മഹാപത്മനും ഉപപ്രതിഷ്ഠകളാണ്. അവയെല്ലാം ഒരു ശിരസിൽ നിർമ്മിച്ചവയാണ്. ആദിശേഷൻ അഞ്ചു ശിരസും വാസുകി ഏഴു ശിരസും തക്ഷകൻ മൂന്നു ശിരസും വഹിക്കുന്നു.

 

വിളക്കു വെക്കുന്ന നാഗത്തറയ്ക്ക് മുൻപിലായി ഒറ്റമുണ്ടുടുത്ത് ഗോവിന്ദൻ മാമ ചെയ്യുന്ന കർമ്മങ്ങൾ വീക്ഷിച്ചു കൊണ്ട് കുഞ്ഞൂട്ടൻ നിന്നു. മഞ്ഞൾ അഭിഷേകം കഴിഞ്ഞ് പാലഭിഷേകം നടത്തി ശേഷം കരിക്കു വെട്ടി ഇളനീരുകൊണ്ടൊരഭിഷേകം കർമ്മങ്ങൾക്കെല്ലാം അവസാനം കമുങ്ങിൻ പൂക്കുല സമർപ്പിച്ച് കർമ്മം പൂർത്തീകരിക്കുന്നു. 

 

എട്ടുമണിയോടെ കാവിൽ നിന്നും കർമ്മങ്ങൾ അവസാനിപ്പിച്ച് എല്ലാവരും മടങ്ങി. കൃഷ്ണ കണിയാര് ഗോവിന്ദൻ മാമയുടെ പ്രത്യേക ക്ഷണപ്രകാരം വന്നതാണ്. ചടങ്ങുകളെല്ലാം ശുഭമായി തീരുന്നതിന് അദ്ദേഹത്തിന്റെ സാനിധ്യം വേണമെന്ന് ഗോവിന്ദന് തോന്നി. ബാലകൃഷ്ണൻ പെരിയപ്പയുടെ കാലം മുതൽ കൃഷ്ണൻ തന്നെയാണ് ജ്യോതിഷ വിധിപ്രകാരം കർമ്മങ്ങളെല്ലാം പറഞ്ഞ് ഗോവിന്ദനേ കൊണ്ട് ചെയ്യിപ്പിക്കുന്നത്. കണിയാരുടെ നിർദ്ദേശ പ്രകാരമാണ് ഇരുപത് വർഷങ്ങൾക്ക് മുൻപ് മൃഗബലി പോലും നടത്താൻ തുടങ്ങിയത്. ഗോവിന്ദൻ മാമ കൃഷ്ണ കണിയാരെ യാത്രയാക്കി ശേഷം കുഞ്ഞൂട്ടനെ കൂട്ടി വൈജയന്തിയിലെ തേവരെയും ഭഗവതിയെയും തൊഴുത് തിരികെ തറവാട്ടിലേക്ക് മടങ്ങി. ക്ഷേത്രത്തിൽ നിന്നും കഷ്ട്ടി അര മൈലിനടുത്തേ വീട്ടിലേക്ക് നടക്കാനുള്ളു.

 

“”ഗോവിന്ദൻ മാമേ…””,””ഇന്നെന്തിനാ ഈ കർമ്മങ്ങളെല്ലാം ചെയ്തത്…””,

 

ആൽത്തറ കഴിഞ്ഞുള്ള പാടവരമ്പിലൂടെ നടക്കുന്നതിനിടെ കുഞ്ഞൂട്ടൻ ഗോവിന്ദനോട് ചോദിച്ചു. 

 

“”അത്….””,””സർപ്പബലി നടുത്തുന്നത് മോൻ കണ്ടിട്ടുണ്ടോ…””,

 

മുൻപിൽ നടക്കുന്ന ഗോവിന്ദൻ തിരിഞ്ഞു നോക്കാതെ തന്നെ കുഞ്ഞൂട്ടനോടൊരു മറു ചോദ്യം ചോദിച്ചു.  

 

“”ഏയ് ഇല്ല ഗോവിന്ദൻ മാമേ…””,””അവടെ മംഗലത്ത് തറവാട് ക്ഷേത്രത്തിൽ ചെയ്യുംന്ന് പറഞ്ഞ് കേട്ടിട്ട്ണ്ട്…””,””എന്നെ അങ്ങോട്ട് കടത്താറില്ല…””,””ബാക്കി എല്ലാവരും കാണും എന്നെ മാത്രം ഒഴിവാക്കും എന്തോ….!””,””ചിലപ്പഴൊക്കെ എനിക്ക് തോന്നീട്ടുണ്ട് ഞാൻ മംഗലത്തേക്ക് വലിഞ്ഞ് കയറി ചെന്നതാണോന്ന്…””,

 

കുഞ്ഞൂട്ടൻ പറഞ്ഞത് കേട്ട് ഗോവിന്ദൻ ഒന്ന് തിരിഞ്ഞു നോക്കി അത് കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.

 

“”ഇവിടെ വന്നത് എനിക്ക് ഒരുപാട് സന്തോഷമായി…””,””അപ്പൂനേം ഇന്ദിരാമ്മയേം കണ്ടപ്പൊ മുതൽ ആകെ ഞാൻ വേറെ ഒരു ലോകത്ത് എത്തിയത് പോലെയാ…””,””ഇപ്പൊ എനിക്ക് ഒരുപാട് സ്വന്തക്കാര്ള്ളത് പോലെയാണ്…””,””കുറേ കൂടി മുന്നെ അപ്പൂനേം ഇന്ദിരാമ്മയേം കണ്ടിരുന്നങ്കി ഇവിടെ വരാനും എല്ലാരേം കാണാനും ഒക്കെ പറ്റിയേനെ…””,

 

ഗോവിന്ദൻ ചെറുതായൊന്നു ചിരിച്ചു. അവർ രണ്ടുപേർക്കും കേൾക്കാൻ മാത്രം ശബ്ദത്തിൽ.

 

“”ഇനി മോൻ അങ്ങനെയൊന്നും ആലോചിക്കരുത്…””, “”കുഞ്ഞൂട്ടൻ ഒറ്റക്കല്ല എപ്പവേണേലും ഇവടെ വരാം…””,””ഈ വൈജയന്തിപുരവും പുന്നയ്ക്കലും തേവരും ഭഗവതിയുമൊക്കെ നിൻ്റെ കൂട്ടിനുണ്ട്ട്ടോ…””,””ഒറ്റയ്ക്കാണെന്ന് കരുതി പേടിക്കണ്ടട്ടോ ഞങ്ങളെല്ലാം നിൻ്റെ കൂടെ തന്നെയുണ്ട്…””,””കേട്ടോ…””,

 

“”ഉവ്വ്…””,

 

കുഞ്ഞൂട്ടൻ അത്രമാത്രം പറഞ്ഞ് മറുപടി ഒതുക്കി.

 

“”ഗോവിന്ദൻ മാമേ ഞാനൊരു കാര്യം പറഞ്ഞാൽ എന്നെ കളിയാക്കോ…””,””ഇല്ലങ്കി ഒരു കാര്യം പറയാം…””,

 

“”ഞാൻ നിൻ്റെ വല്ല്യച്ഛനല്ലേ കുഞ്ഞൂട്ടാ നീ ധൈര്യമായിട്ട് പറയൂ…””,

 

“”എന്താ…””,

 

ഗോവിന്ദൻ പെട്ടന്ന് പറഞ്ഞു വന്ന ആവേശത്തിൽ അപത്തം പറ്റുമെന്ന് കരുതിയില്ല.

 

“”അത്…””,””കുഞ്ഞൂട്ടാ നിൻ്റെ അച്ഛൻ അജയനില്ലേ…””,””അജയൻ്റെ ഏട്ടനായി എന്നെ കണ്ടോളൂ എന്ന് പറഞ്ഞതാ…””,

 

ഗോവിന്ദൻ തൽക്കാലം തടിയൂരി.

 

“”അതായിരുന്നോ…””,””വല്ല്യച്ഛനാണേലും ഞാൻ മാമനെന്നേ വിളിക്കൂ…””,””ശീലമായി പോയി…””,

 

ഗോവിന്ദൻ ഒന്ന് ചിരിച്ചു.

 

“”അല്ല ഗോവിന്ദൻ മാമയ്ക്ക് അച്ഛനെ അറിയോ…””,

 

“”ഉവ്വ്…””,””എൻ്റെ അനിയൻ ദേവനില്ലേ…””,””അവനും അജയനുമൊക്കെ സുഹൃത്തുക്കൾ ആയിരുന്നു….””,””അങ്ങനെ അറിയാം…””,

 

“”ഓഹ്…””,””ഗോവിന്ദൻ മാമേ നേരത്തേ പറഞ്ഞ കാര്യം മുഴുവിപ്പിച്ചില്ലല്ലോ…””,””മാമേടെ അനിയനില്ലേ ദേവൻ അയാൾടെ ഭാര്യയെ ഞാൻ മുമ്പേ കണ്ടിട്ടുണ്ട്…””,

 

പാടവരമ്പിലൂടെ കുഞ്ഞൂട്ടൻ്റെ സംസാരം ശ്രദ്ധിച്ചു കൊണ്ട് നടക്കായിരുന്ന ഗോവിന്ദൻ പെട്ടന്ന് നിന്നു. അയാളുടെ പുരികങ്ങൾ കൂർത്തു. കുഞ്ഞൂട്ടന് നേരെ തിരിഞ്ഞു.

 

“”കണ്ടില്ലേ ഞാൻ പറഞ്ഞാൽ വിശ്വിക്കില്ലെന്ന് എനിക്ക് തോന്നി…””,””അപ്പൂനും വിശ്വാസം ഇല്ലേന്നു…””,

 

“”കുഞ്ഞൂട്ടൻ കണ്ടത് ജാനകിയെ ആണെന്നാണോ പറയണത്…””,

 

“”അതേ മാമേ…””,””ഇവടെ വന്നപ്പളാ അപ്പു അവരെ എല്ലാം കാണാച്ചു തരണെ…””,””ദേവനെയും ജാനകി ദേവിയേയും ഒക്കെ…””,””ശരിക്കും എനിക്ക് വിശ്വസിക്കാനേ ആയില്ല…””,

 

“”എന്നാ കണ്ടത്…””,””എവിടുന്നാ…””,

 

“”അധികം ഒന്നും ആയിട്ടില്ല കുറച്ചേ ആയിട്ടുള്ളു…””,””അപ്പു എന്നെ ആദ്യായിട്ട് ചെമ്പ്രയിലേക്ക് കൂട്ടി കൊണ്ടുവന്ന അന്നാ…””,””അവടെ അടുത്തുള്ള ക്ഷേത്രത്തിൽ ഒരു ചോന്ന പട്ടുടുത്ത് നിക്കണതാ കണ്ടെ…””,””രണ്ട് മൂന്ന് പ്രാവശ്യം കണ്ടു…””,””ഇപ്പൊ ഇടയ്ക്ക് സ്വപ്നത്തിലും അവര് വരണ്ണ്ട്…””,””തോന്നലാണോന്ന് അറിയില്ല…””,””അവരെ കാണുമ്പഴൊക്കെ എന്തോ ഒരു അടുപ്പം തോന്ന്ണു…””,””അവരുടെ വീടെവിടെയാ…””,

 

ഗോവിന്ദന് കുഞ്ഞൂട്ടൻ പറഞ്ഞതെല്ലാം കേട്ട് അത്ഭുതം തോന്നി സങ്കടവും സന്തോഷവും തോന്നി. അയാളുടെ കണ്ണുകൾ നിറഞ്ഞു കുഞ്ഞൂട്ടനെ കാണിക്കാതെ അത് തുടച്ചു കളഞ്ഞു. 

 

“”ജാനകീടെ വീട് തിരുനെല്ലിയാ മോനേ…””,

 

“”അതൊരുപാട് ദൂരെയാണല്ലോ…””,””വീട്ടുപേരെന്താ…””,

 

“”ഇന്ദ്രപ്രസ്ഥം….””,

 

“”ഇന്ദ്രപ്രസ്ഥം…””,

 

കുഞ്ഞൂട്ടൻ ആഹ് പേരൊന്ന് ഉരുവിട്ട് നോക്കി.

 

“”കേട്ടിട്ടില്ല ചെലപ്പൊ വല്ല ലോംഗ് റിലേഷനും കാണുമായിരിക്കും…””,

 

“”മ്മം…””,

 

കുഞ്ഞൂട്ടൻ സംസാരിക്കുന്ന കേട്ട് ഗോവിന്ദൻ മൂളുക മാത്രം ചെയ്തു. മനസിലയാൾ പല കണക്കുകൂട്ടലുകളും നടത്തി.

 

“”ഗോവിന്ദൻ മാമേ ഒരു സംശയം…””,

 

“”മോൻ ചോദിക്കൂ…””,

 

“”അതേ മാമാ…””,””കാവിലിരുന്ന പ്രതിഷ്ഠകളിൽ നടുവിലിരുന്നത് മാത്രമെന്താ മണ്ണിൽ ഉണ്ടാക്കിയിരിക്കുന്നത്…””,””ബാക്കി എല്ലാം കല്ലിലാണല്ലോ…””,

 

“”കുഞ്ഞൂട്ടൻ അത് ശ്രദ്ധിച്ചല്ലേ…””,””നടുക്കുള്ള പ്രതിഷ്ഠ ആദിശേഷൻ്റേതാണ്…””,””ആഹ് പ്രതിഷ്ഠ ആദ്യം തങ്കത്തിലുണ്ടാക്കിയതിരുന്നു…””,”””ആരോ അത് കട്ടെടുത്ത് കൊണ്ടു പോയി…””,””അതിന് ശേഷമാണ് മണ്ണു കൊണ്ട് ഒരു താൽക്കാലിക പ്രതിഷ്ഠ നടത്തിയത്…””,

 

“”തങ്കമോ…””,

 

കുഞ്ഞൂട്ടൻ അത്ഭുതപ്പെട്ടു.

 

“”എത്രയുണ്ടായിരുന്നു…””,

 

“”അഞ്ചു കിലോ…””,

 

ഗോവിന്ദൻ്റെ മറുപടി കേട്ട് കുഞ്ഞൂട്ടൻ തോണ്ടയിൽ കൂടി കഷ്ടപ്പെട്ടു ഉമിനീരിറക്കി.

 

“”അതൊക്കെ മോഷണം പോയില്ലങ്കിലേ അത്ഭുതമുള്ളൂ…””,

 

ഗോവിന്ദൻ ഒന്ന് ചിരിച്ചു.

 

“”ആരാ മാമേ ഇത്ര വിലയുള്ള പ്രതിഷ്ഠ കൊണ്ടുവന്നത്…””,

 

“”അത്…””,

 

ഗോവിന്ദൻ ഒന്ന് നിറുത്തി.

 

“”അത്…””,””ദേവൻ്റെ മൂത്ത മകനാ കൊണ്ടുവന്നത്…””,””അജയ്…””,””അവൻ തന്നെയാ പ്രതിഷ്ഠ നടത്തിയതും…””,

 

നിൻ്റെ ഏട്ടനാണ് ഇതെല്ലാം കൊണ്ടുവന്നതെന്ന് പറയണമെന്നുണ്ടായിരുന്നു ഗോവിന്ദന്. എന്നാൽ പിന്നീട് വരുന്ന ഭവിഷ്യത്തുകളെ കുറിച്ച് ആലോചിച്ചപ്പോൾ വേണ്ടെന്നു വെച്ചു.

 

“”ഓഹ്..””,””പുള്ളിയായിരുന്നോ…””,””ഞാൻ കണ്ടിരുന്നു ആൽബത്തിൽ…””,””ആൾക്ക് എന്തായിരുന്നു ജോലി…””,””അഞ്ചു കിലോയൊക്കെ കൊണ്ടുവരണം എന്നുണ്ടങ്കിൽ…””,

 

“”ഹ…ഹ…ഹ…””,””അവൻ്റെ ജോലി എന്ന് പറയുമ്പോൾ പ്രത്യേകിച്ചൊന്നുമില്ല…””,””ഒരുപാടുണ്ടായിരുന്നു…””,””ഒരുപാട് കഷ്ടപ്പെട്ടു ഇൻ്റെ കുട്ടി…””,

 

“”ആളിപ്പൊ എവിടെയാ ഉള്ളത്…””,

 

അജു നാടുവിട്ട് പോയതാണെന്ന് സ്രാവണും മറ്റും പറഞ്ഞിട്ട് കുഞ്ഞൂട്ടൻ കേട്ടിട്ടുണ്ട്.

 

“”അറിയില്ല കുഞ്ഞൂട്ടാ…””,””ഇപ്പൊ ഏകദേശം എട്ടു വർഷമായി അവൻ പോയിട്ട്…””,””തിരിച്ചു വരും…””,””ദേവന് രണ്ടാൺ കുട്ടികളായിരുന്നു…””,””ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഒരപകടത്തിൽ രണ്ടാമത്തെ കുഞ്ഞ് നഷ്ടമായി…””,””കുഞ്ഞൂട്ടന് കേക്കണോ…””,””അവൻ ഒരു ദിവസം തിരിച്ചെത്തുമെന്നും…””,””ഇവിടുത്തെ പ്രശ്നങ്ങളെല്ലാം തീർക്കുമെന്നുമാണ് കൃഷ്ണകണിയാര് പറഞ്ഞിരിക്കുന്നത്…””,

 

കുഞ്ഞൂട്ടൻ്റെ മറുപടി എന്തായിരിക്കുമെന്നറിയാൻ ഗോവിന്ദൻ ഒന്നെറിഞ്ഞു നോക്കി.

 

“”പ്രശ്നമോ…””,””എന്താത്…””,

 

“”കുഞ്ഞൂട്ടൻ ഈ നാടിനേ കുറിച്ച് അറിയാനായിട്ട് ഒരുപാടുണ്ട്…””,””ഒരു ദിവസം മാമ അതെല്ലാം വിശദമായിട്ട് പറഞ്ഞെരാം…””,””ഇപ്പൊ അതിനുള്ള സമയമല്ല…””,

 

“”മ്മം…””,

 

നേരം ഒൻപതുമണിയോട് അടുത്താവുന്നു. കുഞ്ഞൂട്ടനും ഗോവിന്ദനും തറവാട്ടിലേക്കെത്തി. ഒറ്റമുണ്ടുടുത്ത് തോളിലൂടെ ഒരു തോർത്തുമിട്ട് ഗോവിന്ദൻ നേരെ മുറിയിലേക്ക് കയറി പോയി കൂടെ വന്ന കുഞ്ഞൂട്ടനെ പ്രാതൽ കഴിക്കാൻ കനകമ്മ വിളിച്ചെങ്കിലും പിന്നീടാവാമെന്ന് പറഞ്ഞ് മുകളിലേക്ക് കയറി പോയി.

 

മുറിയിലെത്തി ഗോവിന്ദൻ വസ്ത്രങ്ങളെല്ലാം മാറി. പൂജയ്ക്കുടുത്തിരുന്ന വസ്ത്രത്തിൽ അവിടിവിടെയായി മഞ്ഞള് പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. അലമാരയിൽ ഇസ്തിരി ചെയ്തു വച്ചിരിക്കുന്ന ഷർട്ടുകളിൽ നിന്ന് ഒരു നീല ചെക്ക് കള്ളി ഷർട്ടെടുത്തു. അതിൻ്റെ ബട്ടൻസിടുന്ന നേരത്താണ് കനക മുറിയിലേക്ക് കയറി വരുന്നത്. 

 

“”അതേ ഞാൻ ഏട്ടൻ്റേടുത്ത് പോണ കാര്യം പറഞ്ഞിരുന്നില്ലേ…””,””ഇന്ദിരയേം അപ്പൂനേം കൂടെ കൂട്ടി പോയാലോന്നാ ആലോയിക്കണെ…””,

 

“”ആഹ് വയ്യാത്ത കുട്ടീനേം കൊണ്ട് പോണോ…””,

 

“”ഇപ്പൊ പോണ കര്യല്ല പറഞ്ഞത്…””,””ഒന്ന് സുഗായിട്ടേ പോണോള്ളു…””,””കൊറച്ച് ദിവസായി വിചാരിക്ക്ണു…””,””ഏട്ടനെ കണ്ടൊന്ന് സംസാരിച്ചാൽ മനസിനൊരു സമാധാനം കിട്ടിയേനെ…””,

 

കനക കട്ടിലിൻ്റെ മൂലയിലായി ഇരുന്നു കൊണ്ട് കണ്ണാടിയിൽ നോക്കി മുടി ചീവുന്ന ഗോവിന്ദനോട് പറഞ്ഞു.

 

“”നിങ്ങള് പൊയ്ക്കോളൂ…””,””ഞാൻ സലീമിനോട് പറഞ്ഞേക്കാം…””,””അവൻ നിങ്ങളെ ഗുരുവായൂർക്ക് ആക്കി തരും…””,

 

“”അപ്പൊ ഏട്ടൻ വരണില്ലേ…””,

 

“”ഇല്ല നിങ്ങള് പോയാമതി…””,””എനിക്ക് ഇവടെ കൊറച്ച് പണിയിണ്ട്…””,

 

“”മ്മം…””,

 

“”കനകേ ഇന്ന് വൈകിട്ട് സർപ്പബലിയുണ്ട് എല്ലാവരോടും പറഞ്ഞേക്ക് കുഞ്ഞൂട്ടനോടും…””,

 

“”ഇതെന്താപ്പൊ പെട്ടന്ന്…””,

 

കനക ഇരുന്നിടത്തു നിന്നെഴുന്നേറ്റു കൊണ്ട് ചോദിച്ചു.

 

“”കണിയാര് പറഞ്ഞ സമയമായി കനകേ…””,””കുഞ്ഞൂട്ടൻ വൈകാതെ ആദിശേഷനെ വീണ്ടെടുക്കും…””,””അതിൻ്റെ ചില ലക്ഷണങ്ങൾ കണ്ടു തുടങ്ങി…””,

 

കുഞ്ഞൂട്ടൻ ജാനകിയെ കണ്ടിരുന്നു എന്ന് പറഞ്ഞത് ഗോവിന്ദന് എന്തൊക്കെയോ പ്രതീക്ഷകൾ കൊടുത്തു.

 

“”എന്നോട് എന്തൊക്കെയോ നിങ്ങള് മറയ്ക്കുന്ന്ണ്ട്…””,””എന്താണേലും പറഞ്ഞൂടേ…””,””കാര്യം അറിയാത്ത കാലത്തോളം മനസ്സിൽ ഒരു പേടിയാണ്…””,

 

ഗോവിന്ദൻ കനകയുടെ അടുത്തു വന്ന് രണ്ടു തോളിലും കൈവച്ചു.

 

“”എനിക്കും ഇതുവരെ ഉള്ളിൽ ഭയമുണ്ടായിരുന്നു…””,””ഇപ്പൊ അതില്ല…””,””ഇനി പേടി വേണ്ട…””,

 

ഗോവിന്ദൻ ഒന്ന് നിറുത്തി.

 

“”നീ പോയിട്ട് ചായ എടുത്ത് വെക്ക്…””,””എനിക്കൊന്ന് പുറത്ത് പോവണം…””,””വൈകിട്ടത്തേക്കുള്ള ഒരുക്കങ്ങളും മറ്റും നടത്തണം…””,

 

മുഖത്തൊരു തെളിച്ചമില്ലാതെ കനക തലയാട്ടി. പ്രാതൽ എടുക്കാനായി പുറത്തേക്ക് പോയി.

 

കനക മുറിവിട്ടതും ഗോവിന്ദൻ അവിടെ മേശമേൽ വച്ചിരിക്കുന്ന ടെലിഫോണിനടുത്തേക്ക് ചെന്നു. റിസീവർ ചെവിയിൽ വെച്ച് അടുത്തിരുന്ന ഡയറിയിൽ നിന്നും തെരഞ്ഞ് കണ്ടുപിടിച്ച് ഒരു നമ്പറെടുത്തു. 

 

അയാളത് ഡയൽ ചെയ്ത് മറുവശത്ത് കോൾ സ്വീകരിക്കുന്നതും കാത്ത് നിന്നു.

 

“”ആഹ്…””,””എന്താ ഗോവിന്ദാ…””,

 

“”കണിയാരേ…””,””ഗണിച്ച് പറഞ്ഞതെല്ലാം കൃത്യമായി തന്നെ വരുന്നുണ്ട്…””,””ദേവൻ്റെ മകൻ അവൻ്റെ അമ്മയുടെ സാന്നിധ്യം മനസിലാക്കിയിരിക്ക്ണു…””,””അടുത്തതായി എന്താ ചെയ്യണ്ടത്…””,””എല്ലാവരേയും അറിയിച്ചോട്ടേ…””,

 

“”പാടില്ല…””,””അതിന് സമയമായിട്ടില്ല…””,””അവനേ കൊണ്ട് സാധിക്കേണ്ട ചില കർമ്മങ്ങളുണ്ട്…””,””സത്യങ്ങൾ മനസിലാക്കിയാൽ പിന്നെ അത് നേടിയെടുക്കാൻ അവന് കഴിഞ്ഞൂന്ന് വരില്ല…””,””തൽക്കാലം ആരും ഒന്നും അറിയണ്ട…””,””ദേവൻ്റെ മകനാണെന്നുള്ള കാര്യം പോലും ആരും അറിയരുതായിരുന്നു…””,

 

“”അതന്ന് അവൻ തിരിച്ചുവരുന്ന സന്തോഷത്തിൽ എല്ലാവരേയും അറിയിച്ചതാണ് കണിയാരേ…””,

 

“”അത് സാരമില്ല…””,””തൽക്കാലം ഇങ്ങനെ തന്നെ പോട്ടെ…””,

 

“”പറയുന്നത് പോലെ…””,

 

ഗോവിന്ദൻ ഫോൺ സംഭാഷണം അവസാനിപ്പിച്ച് പ്രാതൽ കഴിക്കാനായി ഹാളിലേക്ക് ചെന്നു. 

 

വൈകിട്ട് തറവാട്ടിൽ വച്ചാണ് സർപ്പബലി നടത്തുന്നത് അതിനാവശ്യമായ പൂജാവിദികളൊന്നും തരപ്പെടുത്തിയിട്ടില്ല. മുൻകൂട്ടി തീരുമാനിച്ച് നടത്താൻ പോവുന്ന ചടങ്ങല്ലാത്തത് കൊണ്ട് നേരത്തേ തന്നെ ആവശ്യമായ തയ്യാറെടുപ്പൊന്നും ഉണ്ടായിട്ടില്ല. 

 

എല്ലാവരും അവരവരുടെ തിരക്കായത് കൊണ്ട് ഗോവിന്ദൻ തന്നെ മുന്നിട്ടിറങ്ങി. ബലിക്ക് ആവശ്യമായ കളം വരയ്ക്കുന്നതിന് ആളെ ഏർപ്പാടാക്കണം. പുള്ളുവപ്പാട്ടും പാമ്പിൻ തുള്ളലിനും മറ്റുമായി ആളുകളെ കൊണ്ടുവരണം. പൂജ സാമഗ്രികളും കൂടെ നൂറും പാലും മഞ്ഞളും അരിപ്പൊടിയും കമുങ്ങിൻ പൂവും എല്ലാം ഒരുക്കണം. അതിനായി കുഞ്ഞൂട്ടനെയും സ്രാവണിനെയും കൂടി പറഞ്ഞയച്ചാൽ മതി. എന്നാൽ ബാക്കിയുള്ളതെല്ലാം ഗോവിന്ദൻ തന്നെ വേണം നേരിട്ട് ചെയ്യാൻ.

 

ഗോവിന്ദൻ ഭക്ഷണം കഴിക്കാനായി ഇരുന്നു. കനക ഒരു പ്ലേറ്റെടുത്തു വച്ച് അതിലേക്ക് ഭക്ഷണം വിളമ്പി കൊടുത്ത് കൂടെ തന്നെ ഇരുന്നു. തറവാട്ടിലെ ഭാക്കി വരുന്ന പുരുഷജനങ്ങളും സ്ത്രീജനങ്ങളും പ്രാതലെല്ലാം കഴിഞ്ഞ് അവരവരുടെ ജോലികൾക്കായി പോയിരുന്നു. 

 

ഭക്ഷണം കഴിച്ച് കൈകഴുകി ഗോവിന്ദൻ നേരെ കനകയുടെ അടുത്തു വന്നു. വാങ്ങിക്കാനുള്ള സാധനങ്ങളുടെ കുറിപ്പടി അവളെ ഏൽപ്പിച്ചു. കുഞ്ഞൂട്ടനോട് സ്രാവണിനെയും കൂട്ടി അതെല്ലാം വാങ്ങിക്കാൻ പറയണമെന്ന നിർദ്ദേശം നൽകി ഗോവിന്ദൻ പുറത്തേക്കിറങ്ങി. പോവുന്നതിന് മുൻപായി സാധനങ്ങൾ വാങ്ങിക്കാൻ ആവശ്യമായ പണം കനകയെ ഏൽപ്പിക്കാനും അയാൾ മറന്നില്ല.

 

അപ്പു ആരുടെയും സഹായമില്ലാതെ കട്ടിലിൽ നിന്നും എഴുന്നേറ്റു. മുറിയിൽ നിന്നു തന്നെ ഫ്രഷായി കുളിയൊക്കെ കഴിഞ്ഞ് ഒരു ടീ ഷർട്ടും പാവാടയുമിട്ട് പ്രാതൽ കഴിക്കാനായി മുറിവിട്ടിറങ്ങി. ഇപ്പൊ ഭക്ഷണം കഴിപ്പൊക്കെ ഹാളിൽ എല്ലാവരുടെയും കൂടെ ഇരുന്നാണ്. അപ്പു ഹാളിലേക്ക് വരുമ്പോൾ ആരും തന്നെ അവിടെയില്ല. അവൾ നേരെ അടുക്കളയിലേക്ക് നടന്നു. കുഞ്ഞൂട്ടനെ ഒഴികെ വേറെ ആരെയും ബുദ്ധിമുട്ടിക്കുന്നത് അപ്പൂനിഷ്ടല്ല.  

 

കുഞ്ഞൂട്ടൻ്റെ കുട്ടിക്കാലത്ത് നടന്ന സംഭവങ്ങളെല്ലാം ഇന്ദിരാമ്മയുടെ മനസിലൂടെ കടന്നു വന്നു. പണ്ടവൻ അപ്പൂനെ മംഗല്ല്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞതും മറ്റും അവർ വീണ്ടും ഓർത്തെടുത്തു. അതാലോചിക്കുമ്പോൾ അവർക്ക് വീണ്ടും വീണ്ടും ചിരി വരും. ഇപ്രാവശ്യവും ഇന്ദിരാമ്മ ചിരിച്ചു. 

 

നാത്തൂൻ അടുക്കളയിൽ നിന്ന് വെറുതെ ചിരിക്കുന്നത് കണ്ടാണ് കനക കയറി വരുന്നത്. 

 

“”എന്താ ഇന്ദൂ ഒറ്റയ്ക്ക് നിന്ന് ഒരു ചിരി…””,

 

കനക നാത്തൂൻ്റെ അടുത്ത് കാര്യം തിരക്കി.

 

“”അത് ചേച്ചീ ചെറുപ്പത്തിൽ കുഞ്ഞൂട്ടൻ പറഞ്ഞ ഓരോ കാര്യങ്ങളാലോയിക്കുമ്പൊ താനേ ചിരിവരും…””,

 

“”ആണോ…””,””എന്താ അവൻ പറഞ്ഞത്…””,

 

ഹാളിൽ ആരെയും കാണാത്തത് കൊണ്ട് അമ്മയെ തിരിഞ്ഞ് അപ്പു അടുക്കളയ്ക്കടുത്ത് എത്തിയപ്പോഴാണ് അമ്മയും കനകമ്മായിയും ഓരോന്ന് പറഞ്ഞ് ചിരിക്കുന്നതായി കേട്ടത്. അവൾ അങ്ങോട്ട് കടന്നു ചെന്നില്ല വാതലിന് പിന്നിലായി ഒളിച്ചു എന്നിട്ട് അമ്മ സംസാരിക്കുന്നതെന്താണെന്ന് ശ്രദ്ധിച്ചു. 

 

“”കുഞ്ഞായിരിക്കുന്ന സമയത്ത് അപ്പൂൻ്റെ കൈയ്യീന്ന് വിടാതെ അവൾടെ ഒപ്പം തന്നെയുണ്ടാവും കുഞ്ഞൂട്ടൻ…””,””അവരെ തമ്മില് പിരിക്കാനേ കഴിയില്ലായിരുന്നു…””,””ചില ദിവസങ്ങളിൽ അപ്പു കുഞ്ഞൂട്ടൻ്റെ കൂടെ മംഗലത്ത് നിക്കും…””,””അവൻ വാശി പിടിച്ചാൽ സമ്മതിക്കാതിരിക്കാൻ ആർക്കും കഴിയില്ല…””,””മംഗലത്തെ അന്നത്തെ അമ്മ കുഞ്ഞൂട്ടൻ്റെ സ്വഭാവത്തിന് അങ്ങനെ കളിയാക്കും…””,””അപ്പൂനെ മംഗല്ല്യം കഴിച്ച് കൊണ്ടായാൽ നീ എന്താ ചെയ്യാന്ന്…””,””അതിന് അപ്പൂനെ കുഞ്ഞൂട്ടൻ ആണ് മംഗല്ല്യം കഴിക്കാൻ പോണേന്നും…””,””വേറെ ആർക്കും കൊടുക്കില്ലാന്നും പറയും…””,

 

അതും പറഞ്ഞ് ഇന്ദിര ചിരിച്ചു കൂടെ കനകയും. അപ്പു പുറത്തേക്കൊന്നും ഇറങ്ങലില്ലാത്തത് കൊണ്ട് മുഖമൊക്കെ ഒന്ന് തുടുത്തിട്ടുണ്ടായിരുന്നു. ഇന്ദിരാമ്മ പറഞ്ഞത് കേട്ട് അവൾക്ക് നാണമായി. വെളുത്ത കവിൾ തടങ്ങൾ ചുവന്നു തുടുത്തു. 

 

“”ഇനിക്കറിയാരുന്നു കനകേച്ചീ…””,””അവര് തമ്മില് ഇഷ്ടത്തിലാവുംന്ന്…””,””എനിക്ക് ആഗ്രഹവും ഉണ്ടായിരുന്നു അപ്പൂനെ കുഞ്ഞൂട്ടൻ തന്നെ മംഗല്ല്യം കഴിക്കണംന്ന്…””,

 

“”എനിക്കും അതാ നല്ലതെന്ന് തോന്ന്ണു…””,””രണ്ടുപേരും നല്ല ചേർച്ചയാ ല്ലേ…””,

 

വാതലിൻ്റെ പിന്നിൽ നിൽക്കുന്ന അപ്പൂൻ്റെ മനസ് പെരുമ്പറ മുഴക്കി. കുഞ്ഞൂട്ടൻ അവൾടെ സ്വന്തമാവുമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് ഒരുപാട് സന്തോഷമുണ്ടാക്കി. 

 

“”എൻ്റെ മാത്രല്ല ശങ്കരേട്ടൻ്റെയും ദേവേട്ടൻ്റെയും ഒക്കെ ആഗ്രഹം അത് തന്നെയായിരുന്നു…””,””മരിയ്ക്കുന്നതിന് മുൻപ് ഏട്ടൻ ഒരുവട്ടം എന്നോട് പറഞ്ഞിട്ട് കൂടിയുണ്ട്…””,

 

“”ഉവ്വോ…””,

 

“”മ്മം…””,””തിരുനെല്ലിയിൽ വച്ചാ പറഞ്ഞത്…””,””വയസിന് വച്ചു നോക്കിയാൽ അജൂട്ടനായിരുന്നു അപ്പൂന് ചേരുന്നത്…””,””പക്ഷെ ഏട്ടൻ പറഞ്ഞത് കുഞ്ഞൂട്ടനെയാ…””,””അജൂ അല്ലേലും അപ്പു ആയിട്ട് അധികം കൂട്ടൊന്നുമില്ല…””,””കുഞ്ഞൂട്ടനായിരുന്നു…””,

 

അവരുടെ സംസാരം വീണ്ടും തുടർന്നു. എന്നാൽ വാതലിന് പിന്നിൽ നിന്ന അപ്പു അതൊന്നും കേട്ടില്ല. അവൾടെ മനസപ്പഴും ദേവൻ അമ്മാവനും അജുവും കുഞ്ഞൂട്ടനും തമ്മിലെന്താണ് ബന്ധമെന്ന സംശയമായിരുന്നു. 

 

അപ്പു അവിടെ വച്ച് ഒന്നും ചോദിക്കാൻ മുതിർന്നില്ല മിണ്ടാതെ മുറിയിലേക്ക് നടന്നു.

 

നേരം ഒരുപാടായിട്ടും അപ്പുവിനെ ഭക്ഷണം കഴിക്കാൻ അങ്ങോട്ടൊന്നും കണ്ടില്ല. നടക്കാൻ തുടങ്ങിയതിൽ പിന്നെ അവളൊറ്റക്കാണ് വന്നോണ്ടിരുന്നത്. ഇന്നിപ്പൊ കാണാത്തത് കൊണ്ട് ഇന്ദിരാമ്മ അവളെ തിരഞ്ഞ് മുറിയിലേക്ക് ചെന്നു.

 

മുറിയിലെ മേശയ്ക്കടുത്തിട്ടിരിക്കുന്ന കസേരയിൽ ഇരിക്കുകയാണ് അപ്പു. 

 

“”അപ്പു നീ കഴിച്ചില്ലല്ലോ…””,””വാ നീക്ക്…””,””ചായ എടുത്ത് വച്ചിട്ട്ണ്ട്…””,

 

അപ്പൂനോട് പറഞ്ഞ് ഇന്ദിരാമ്മ തിരിഞ്ഞു പോവാനൊരുങ്ങി.

 

“”അമ്മ ഒന്നവടെ നിന്നാ…””,

 

വളരെ ഗൗരവത്തിലുള്ള അവൾടെ സംസാരം കേട്ട് ഇന്ദിരാമ്മ തിരിഞ്ഞ് അപ്പൂൻ്റെ മുഖത്തേക്ക് നോക്കി. അവൾടെ നോട്ടം തീഷ്ണമായിരുന്നു.

 

“”എന്താ അപ്പൂ നിനക്കിത്ര ഗൗരവം…””,

 

“”അമ്മ എന്തേലും എൻ്റെടുത്ത് നിന്ന് മറയ്ക്ക്ണ്ടോ…””,

 

“”മറയ്ക്കാനോ എന്താപ്പൂ…””,

 

“”കുഞ്ഞൂട്ടൻ്റെ എൻ്റെ ആരാ അമ്മ…””,””കുഞ്ഞൂട്ടനും ഞാനും തമ്മിലെന്താണ് ബന്ധം…””,

 

“”കുഞ്ഞൂട്ടനും നീയും തമ്മിലോ…””,””നിങ്ങടെ ഇഷ്ടം അമ്മയ്ക്കറിയാം അപ്പൂ…””,””ഞാനും ആഗ്രഹിച്ചതാ…””,””അമ്മക്ക് സന്തോഷേ ഉള്ളൂ…””,

 

“”അതല്ലമ്മാ…””,””അമ്മയും കനകമ്മായിയും പറഞ്ഞതൊക്കെ ഞാൻ കേട്ടു…””,,””കുഞ്ഞൂട്ടനും മരിച്ചു പോയ ദേവൻ അമ്മാവനും തമ്മിലെന്താ ബന്ധം…””,””എനിക്കൊരു സംശയമുണ്ടായിരുന്നു…””,””അമ്മേടെ വായീന്ന് തന്നെ എനിക്കത് കേൾക്കണം…””,

 

“”മോളെ അത്…””,

 

“”അമ്മയൊന്ന് പറയുന്നുണ്ടോ…””,

 

അപ്പൂൻ്റെ ശബ്ദമുയർന്നു.

 

“”ഒച്ചയെടുക്കണ്ട…””,””നീ സംശയിച്ചത് പോലെ തന്നെയാ…””,””കുഞ്ഞൂട്ടൻ എൻ്റെ ഏട്ടൻ്റെ മോനാണ്…””,

 

അപ്പൂൻ്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഉറച്ച ശബ്ദത്തിൽ തന്നെ ഇന്ദിരാമ്മ പറഞ്ഞു. അപ്പൂന് ആദ്യമേ സംശയം തോന്നിയിരുന്നു. എന്നാൽ അമ്മയോട് ഒരു തവണ കുഞ്ഞൂട്ടനെ മംഗലത്തുകാർക്ക് ഇഷ്ടമല്ലാത്തതിൻ്റെ കാരണം ചോദിച്ചപ്പോൾ മറ്റെന്തോ ആണ് പറഞ്ഞത്. അന്ന് അമ്മയ്ക്ക് പറയാരുന്നു കുഞ്ഞൂട്ടൻ മംഗലത്തെ കുട്ടിയല്ലെന്ന്. അതുകൊണ്ടാണ് അവരവനെ ആട്ടിയോടിക്കാൻ നോക്കുന്നതെന്നും പറയാരുന്നു. എന്ത് കൊണ്ട് പറഞ്ഞില്ല. അപ്പൂനോട് മാത്രല്ല കുഞ്ഞൂട്ടനോടും പറയാഞ്ഞത് എന്ത് കൊണ്ടാ… അപ്പു ചിന്തിച്ചു.

 

“”അമ്മ എന്തിനാ എന്നോടന്ന് കള്ളം പറഞ്ഞെ….””,

 

“”മോളെ ഞാനെല്ലാം പറയാം…””,””നിനക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഇവിടെ നടന്നിട്ടുണ്ട് നടന്നോണ്ടിരിക്കുന്നുണ്ട്…””,””ഒരു കാര്യം മനസിലാക്കാ…””,””പ്രകൃതി ശപിച്ച നാടാണിത്…””,””വൈജയന്തിപുരത്ത് ഇനി അധികകാലം ആർക്കും ജീവിക്കാനൊക്കില്ല…””,””ഇത്രയൊക്കെയേ എനിക്കും അറിയു…””,””നിൻ്റെ ഗോവിന്ദൻ മാമ എന്നോട് ഇത്രയേ പറഞ്ഞിട്ടൊള്ളു…'”‘,

 

“”നശിക്കാൻ പോവേ എങ്ങനെ…””,””അതിന് കുഞ്ഞൂട്ടനെ കൊണ്ട് എന്താ ചെയ്യാൻ പറ്റ്ആ…””,

 

“”ഈ നാടിന് എന്തൊക്കെയോ സംഭവിക്കാൻ പോവാ അപ്പൂ..””,””കുഞ്ഞൂട്ടനെ കൊണ്ടുവന്നത് ഇതിനൊരു മാറ്റം വരുമോ എന്നറിയാനായിട്ടാണ്..””,””പക്ഷെ അവനെ കൊണ്ട് അത് അത്രപെട്ടന്ന് സാധിക്കില്ല…””,””കുഞ്ഞൂട്ടൻ വെറുമൊരു ഉപകരണം മാത്രമാണ്…””,””എന്നാൽ ശ്രേഷ്ഠമായ ഒരു ജന്മം വരുമെന്നും എല്ലാത്തിനും പരിഹാരം കാണുമെന്നും നിൻ്റെ കനകമ്മിയുടെ ഏട്ടൻ പ്രവചിച്ചിരുന്നു,

 

“”അതിൽ കുഞ്ഞൂട്ടൻ എന്താണ് ചെയ്യണ്ടത്…””,

 

“”അവനേ കൊണ്ട് മാത്രമേ ആഹ് ആളെ കൊണ്ടുവരാൻ കഴിയൊള്ളു…””,””അതിന് മുൻപ് കുഞ്ഞൂട്ടൻ ഒന്നും അറിയാൻ പാടില്ല…””,””മനസിലായോ…””,

 

“”ഞാനായിട്ടൊന്നും പറയാൻ പോണില്ല…””,

 

“”മ്മം…””,””കുറച്ചു ദിവസം കഴിഞ്ഞ് കനക അവൾടെ ഏട്ടനെ കാണാൻ ഗുരുവായൂർക്ക് പോവുന്നുണ്ട്…””,””ഞാനും കൂടെയുണ്ട് നീ കൂടെ പോന്നോളൂ…””,””എന്തങ്കിലും സംശയം ബാക്കി ഉണ്ടങ്കിൽ ചോദിക്കാം….””,””കെട്ടോ….””,

 

“”മ്മം…””,

 

ഇന്ദിരാമ്മ മുറിയിൽ നിന്നും പോയി. അപ്പു ആകെ തലപുകഞ്ഞ ആലോചനയിലാണ്ടു. കുഞ്ഞൂട്ടനെ കുറിച്ച് അവൾ മനസിലാക്കിയതൊന്നും സത്യമായിരുന്നില്ല. അവനെ ചുറ്റിപറ്റി ഒരുപാട് നിഗൂഢതകളുണ്ടെന്നവൾക്ക് തോന്നുന്നത് പോലെ. അതിനുള്ള ഉത്തരം കുഞ്ഞൂട്ടന് ഏതായാലും അറിയാൻ വഴിയില്ല. അതിപ്പൊ ആരോട് ചോദിക്കും. കനകമ്മായീടെ ഏട്ടനോട് ചോദിച്ചാലോ… ചോദിക്കാം… അപ്പു മനസിലുറപ്പിച്ചു.

 

അപ്പു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പഴാണ് കുളികഴിഞ്ഞ് ഒരു പാൻ്റും ഷർട്ടുമിട്ട് കുഞ്ഞൂട്ടൻ പടികളിറങ്ങി മുകളിൽ നിന്നും വന്നത്.   

 

അവൻ വരുന്നത് അപ്പു കണ്ണെടുക്കാതെ നോക്കി നിന്നു. ദേവൻ അമ്മാവൻ്റെ മാനറിസം എങ്ങനെയാണെന്ന് ആരേലും പറഞ്ഞു തന്നിരുന്നെങ്കിൽ സാമ്യം എത്രക്ക് ഉണ്ടെന്ന് മുട്ടിച്ച് നോക്കിയിരുന്നു. കുഞ്ഞൂട്ടൻ ഓരോ അടികൾ വയ്ക്കുമ്പഴും നിലത്തേക്ക് നോക്കിയാണ് നടക്കുക. ഭക്ഷണം കഴിക്കാൻ മേശക്കടുത്തെത്തിയ നിമിഷം കൈ മടക്ക് രണ്ടും വലിച്ച് മുട്ടിന് മുകളിൽ കയറ്റി. എന്നിട്ട് ഒരു കസേര വലിച്ചിട്ട് അതിൽ കയറി ഇരുന്നു. അത്രയും നേരം കുഞ്ഞൂട്ടനെ തന്നെ നോക്കി ഇരിക്കായിരുന്ന അപ്പൂൻ്റെ മുഖത്തേക്കവൻ തല ഉയർത്തി നോക്കി ഇടത്തേ കണ്ണ് മാത്രം അടച്ച് കാട്ടി. അവൻ്റെ ഓരോ കാട്ടല് കണ്ട് അപ്പൂന് ചിരി വന്നു. ഒരു പുഞ്ചിരിയോടെ അവൾ കഴിപ്പ് തുടർന്നു.

 

മേശമേലിരുന്ന് ഒരു പാത്രമെടുത്ത് കുഞ്ഞൂട്ടനും അപ്പൂൻ്റെ കുടെ ഇരുന്ന് ഭക്ഷണം കഴിച്ചു. 

 

“”ഞാനൊന്ന് ടൗണിൽ പോവാ…””,””തിരിച്ചു വരുന്ന വഴി ആഹ് പഞ്ചായത്തിൽ കയറി വികലാംഗ പെൻഷനുള്ള ഫോം മേടിക്കട്ടെ…””,

 

“”വികലാംഗ പെൻഷനൊ…””,””അത് നിൻ്റെ മറ്റവൾക്ക്…””,””അല്ലേ വേണ്ട…””,””ദേ എനിക്ക് ദേഷ്യം വരുന്ന്ണ്ട് ട്ടോ കുഞ്ഞൂട്ടാ…””,””എനിക്കിപ്പൊ കൊഴപ്പൊന്നുല്ല പറഞ്ഞേക്കാം…””,

 

അപ്പൂൻ്റെ വർത്താനം കേട്ട് കുഞ്ഞൂട്ടന് ചിരി വന്നു. ചിരിച്ചത് അൽപ്പം ഉച്ചത്തിലായതും ഭക്ഷണം കഴിച്ചത് നെറുകയിൽ കയറിപ്പോയി അതിൻ്റെ ശക്തിയിൽ അവൻ ഉറക്കെ ചുമച്ചു പോയി.

 

“”ഹ…ഹ…ഹ… നിനക്കിത് കിട്ടണം…””,””ചേച്ചിമാരെ കളിയാക്കിയതിന് ദേവി തന്നതാ….””,

 

“”ഓഹ് പിന്നേ ദേവിക്ക് അതല്ലേ പണി…””,””ഒന്ന് പോയേടീ അവിടുന്ന്…””,

 

ചുമച്ചിട്ട് കണ്ണിൽ കൂടി കണ്ണു നീര് വരുന്നുണ്ടെങ്കിലും കുഞ്ഞൂട്ടൻ ഒന്ന് നിർത്തി അപ്പുവിന് മറുപടി കൊടുത്തു. പറഞ്ഞു കഴിഞ്ഞതും വീണ്ടും ചുമയ്ക്കാൻ തൊടങ്ങി. 

 

“”കുഞ്ഞൂട്ടാ എന്താടാ…””,””ഇത് കുടിക്ക്…””,

 

ആദ്യം കളിയായി തോന്നിയങ്കിലും കുഞ്ഞൂട്ടൻ ചുമ നിർത്താതെ വന്നപ്പോൾ അപ്പൂന് പേടിയായി. കഴിച്ചു നിന്നിടത്തൂന്ന് അവളെഴുന്നേറ്റ് ഒരു ഗ്ലാസിൽ വെള്ളം നിറച്ച് അവനടുത്ത് ചെന്നു. കുഞ്ഞൂട്ടൻ്റെ കൈയ്യിലത് കൊടുത്ത് ഇടത്തേ കൈ കൊണ്ടവൻ്റെ തലയിൽ ചെറുതായി കൊട്ടി കൊടുത്തു. 

 

വെള്ളം രണ്ടു കവിള് കുടിച്ചപ്പൊ അവന് ചെറിയൊരു ആശ്വാസമായി. 

 

“”കുഞ്ഞി കുട്ടികളെ പോലെയാ…””, ””ഇപ്പഴും ഒരു ശ്രദ്ധയും ഇല്ല…””,  

 

അപ്പു അവൻ്റെ തലക്ക് ഒരു ഉന്ത് വച്ചു കൊടുത്തു. 

 

“”അമ്മേ…””,

 

കുഞ്ഞൂട്ടന് ചെറുതായി വേദനിച്ചു. അപ്പു അവനെ വിട്ട് മാറി പകുതി വച്ച ഭക്ഷണം കഴിക്കാനിരുന്നു.

 

രണ്ടുപേരും ഒരുമിച്ചാണ് കഴിച്ചെഴുന്നേറ്റത്. ആദ്യം കൈകഴുകാനായി പോയത് കുഞ്ഞൂട്ടനാ പിന്നാലെ അപ്പുവും. കുഞ്ഞൂട്ടൻ്റെ കഴിഞ്ഞ് അപ്പുവിനായി അവൻ മാറി കൊടുത്തു. അവൻ്റെ മുഖത്തേക്ക് തുറിച്ച് നോക്കി കൊണ്ട് അപ്പു മുന്നിലേക്ക് വന്ന് കൈ കഴുകി.

 

കുനിഞ്ഞു നിന്ന് കൈ കഴുകി അവളെഴുന്നേറ്റു. അപ്പൂനെ നോക്കി ചിരിച്ചോണ്ട് അടുത്ത് തന്നെ നിക്കായിരുന്നു കുഞ്ഞൂട്ടൻ. എന്താ ഇങ്ങനെ നോക്കണതെന്ന് പുരികമുയർത്തി അവള് ചോദിച്ചു. അടുത്ത നിമിഷം അവൾക്കൊന്ന് അനങ്ങാൻ പോലും സമയം കൊടുക്കാതെ രണ്ടു കവിളിലൂടെയും കൈയ്യിട്ട് മുഖം കൈയ്യ്ക്കുള്ളിൽ ആക്കി. എന്നിട്ട് കുഞ്ഞൂട്ടൻ്റെ മുഖത്തേക്കടുപ്പിച്ച് പനിനീർ ഇതളുകളുടെ നിറത്തിൽ ഇരിക്കുന്ന ചുണ്ടുകൾ അവൻ്റെ ചുണ്ടുകൾക്കിടയിലാക്കി ഉറക്കെ ഒരു മുത്തം കൊടുത്തു. അപ്പൂനൊന്ന് കൈ ഉയർത്താൻ പോലും സമയം കിട്ടിയില്ല ചുണ്ടുകൾ വേർപെട്ടതും കവിളിൽ നിന്നും കൈയ്യെടുത്ത് കുഞ്ഞൂട്ടൻ അവിടെ നിന്നും ഓടി തടിയെടുത്തു. ഇല്ലങ്കിൽ അപ്പു അവൻ്റെ പുറം പൊളിക്കുമെന്ന് നന്നായിട്ട് അറിയാം. പക്ഷെ അവൻ പോയിട്ടും അപ്പൂനൊന്ന് അനങ്ങാൻ പോലും കഴിയുന്നില്ല. അവളെ വേറെ ഏതോ ലോകത്തേക്ക് കൊണ്ടു പോവാൻ കുഞ്ഞൂട്ടൻ്റെ മുത്തത്തിന് കഴിയും. അവിടുന്ന് തിരിച്ചു വരാൻ അപ്പു മടിച്ചു. 

 

കുഞ്ഞൂട്ടൻ നേരേ പോയത് മുത്തശ്ശിക്കടുത്തേക്കാണ്. എന്നും വന്നു കണ്ടോളാമെന്ന് വാക്കു കൊടുത്തത് കൊണ്ട് മുത്തശ്ശിക്കടുത്ത് അവനൊരു സ്ഥിരം വിസിറ്റുള്ളതാണ്. ഇപ്രാവശ്യവും മുത്തശ്ശി അവനെ കുഞ്ഞൂട്ടൻ ആയല്ല ദേവനായി തന്നെയാണ് കണ്ടത്. കുറേ പരിഭവങ്ങളും മറ്റും പറഞ്ഞു. കുഞ്ഞൂട്ടൻ അതെല്ലാം കേട്ടിരിക്കും പിന്നെ ആശ്വസിപ്പിക്കും. എല്ലാത്തിൻ്റെയും അവസാനം കുഞ്ഞൂട്ടനോടായി അവരുടെ ഒരാഗ്രഹത്തിൻ്റെ കാര്യവും പറഞ്ഞു. 

 

അവർ സംസാരിക്കുന്നതിനിടക്കാണ് അപ്പു അവിടേക്ക് കയറി വന്നത് മുത്തശ്ശി അവളെ അടുത്ത് വിളിച്ചിരുത്തി മുറിവിനെ കുറിച്ചും വേദനയെ കുറിച്ചുമെല്ലാം ചോദിച്ചു. മറുപടി പറയുന്നതിനിടയ്ക്ക് അവളൊന്ന് കുഞ്ഞൂട്ടനെ നോക്ക കൂടി ചെയ്തില്ല. അപ്പൂനാകെ ഒരു നാണമായിരുന്നു. ഇടയ്ക്ക് കുഞ്ഞൂട്ടൻ എന്താ ചെയ്യുന്നതെന്ന് അറിയാൻ വേണ്ടി അവളൊന്ന് തല ഉയർത്തിയപ്പൊ അവളെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. 

 

കുഞ്ഞൂട്ടൻ്റെ കണ്ണിൽ ഒരുപ്രാവശ്യം കണ്ണുടക്കി കഴിഞ്ഞാൽ പിന്നെ പിൻവലിക്കാൻ അപ്പൂന് കഴിയില്ല. അവള് നോക്കുന്നത് കണ്ടപ്പൊ അവൻ ഇടത്തേ കണ് ഒന്നു കൂടി അടച്ചു കാണിച്ച് ചുണ്ട് കൂർപ്പിച്ച് മുത്തം കൊടുക്കുന്നത് പോലെ കാണാച്ചു. അപ്പു കണ്ണ് മിഴിച്ച് പോയി. അവള് കുഞ്ഞൂട്ടനെ തറപ്പിച്ച് തന്നെ നോക്കി. സംഗതി പന്തിയല്ലെന്ന് കണ്ട് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് മുത്തശ്ശിയോട് യാത്രയും പറഞ്ഞവൻ തടി രക്ഷിച്ചു. തിരിഞ്ഞ് നോക്കി നോക്കി പോവുന്ന കുഞ്ഞൂട്ടനെ കണ്ട് അപ്പൂൻ്റെ മുഖത്തൊരു സൗമ്യമായ ചിരി വന്നു.

 

കുഞ്ഞൂട്ടൻ ഇന്ദിരാമ്മയോടും കനകമ്മയോടും യാത്രപറഞ്ഞ് പുറത്തേക്ക് പോയി. ഗോവിന്ദൻ ഏൽപ്പിച്ച സാധനങ്ങളുടെ ലിസ്റ്റ് കുഞ്ഞൂട്ടനെ ഏൽപ്പിക്കാൻ കനക മറന്നില്ല.

 

***********************★☆★************************  

Updated: August 6, 2023 — 2:22 pm

74 Comments

  1. തിരുമണ്ടൻ ?

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..?

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.