പതിനഞ്ചാം ? തീയാട്ട് {Sajith} 1444

ഇന്ന് കാലത്തെ പുന്നക്കലെ ഭഗവതിയേയും വൈജയന്തിയിലെ തേവരെയും കണ്ട് തൊഴുത് കുട്ടികൾക്ക് വേണ്ടി പ്രത്യേക വഴിപാടുകള് നടത്തി ഇപ്പൊ തിരികെ വന്ന് കയറിയതേയുള്ളു ഇന്ദിരാമ്മ. പ്രസാദം തറവാട്ടിലെ കളരിയിൽ പൂർവ്വികരുടെ ആത്മാക്കൾക്ക് സമർപ്പിച്ച് അവർ വീട്ടിലേക്ക് നടന്നു. 

 

കളരി കഴിഞ്ഞ് കിഴക്കേ കാവിലൂടെ നടക്കുമ്പോൾ ഇന്ദിരാമ്മ പഴയ പല സംഭവങ്ങളും ഓർത്തെടുത്തു. കാവിലൂടെ കാറ്റു വീശുമ്പോൾ വലിയ വേപ്പിൻമരങ്ങളിലൂടെ പടർന്നു നിൽക്കുന്ന മഞ്ചാടി പടർപ്പുകൾ വെയിലേറ്റ് ഉണങ്ങി തോട് പൊട്ടി മഞ്ചാടിക്കുരുകളെ നിലത്തേക്ക് ചാടിച്ച് കൊണ്ടിരുന്നു. ഉണങ്ങിയ കരിയിലകളിൽ കുരുക്കൾ വന്ന് പതിക്കുമ്പോൾ ആരോ നടക്കുന്നത് പോലെയുള്ള ഒച്ച കേൾക്കാം.

 

ഇന്ദിരാമ്മ ആഹ് ദിവസം ഓർത്തെടുത്തു. ദേവൻ്റെ ജീവനറ്റ ശരീരവുമായി മാക്സി വാനിൻ്റെ ആമ്പുലൻസ് ജാനകിയുടെയും ദേവൻ്റെയും വാടക പുരയിടത്തിലേക്ക് കയറി വന്ന് മുറ്റത്ത് നിറുത്തിയതി. കൂടി നിന്നവരിൽ ദേവൻ്റെ സഹപ്രവർത്തകർ ശരീരം കൊണ്ടുവന്ന് ഉമ്മറ തിണ്ണയിൽ കിടത്തുമ്പോൾ ഇന്ദിരയാണ് വാവിട്ട് കരഞ്ഞത്. ജാനകി എട്ടുവയസുള്ള അജുവിനെയും പിടിച്ച് മരവിച്ചത് പോലെ ഒറ്റ ഇരുപ്പായിരുന്നു. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ നാത്തൂന് നഷ്ടമായത് സ്വന്തം ഭർത്താവിനെയും രണ്ട് വയസുള്ള കുഞ്ഞൂട്ടനെയുമല്ലേ. ഇന്ദിരയ്ക്ക് പോയത് തൻ്റെ സഹോദരനെയും ഭർത്താവിനെയുമാണ്. ദേവൻ കൊല്ലപ്പെട്ടതിൻ്റെ അന്ന് മുതൽ ശങ്കരനെയും കാണാനില്ലാണ്ടായി. 

 

ദേവൻ്റെ മരണ ശേഷം ജാനകിയെ കൂടെ കൂട്ടാൻ ഇന്ദിരയ്ക്ക് സാധിച്ചില്ല. നാത്തൂനെയും അജുവിനെയും ജാനകിയുടെ സഹോദരൻ സഹദേവൻ അവരുടെ തറവാട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. ഇന്ദിര അപ്പുവിനെയും കൂട്ടി തിരികെ വീട്ടിലേക്ക് പോന്നു. അന്ന് കോട്ടപടി ഒരു വാടക വീട്ടിലാണ് താമസം. ഭർത്താവ് ശങ്കരന് കോട്ടപ്പടിയുള്ള മംഗലത്തെ പലചരക്ക് കടയിലാണന്ന് പണി.

 

ദഹിപ്പിക്കലും ചടങ്ങുകളുമെല്ലാം കഴിഞ്ഞ് ഇന്ദിരാമ്മ ആരുമില്ലാത്തവളെ പോലെയാണ് തിരികെ വീട്ടിൽ വന്നു കയറിയത്. ശങ്കരേട്ടനെ കാണാതായിട്ട് രണ്ടു ദിവസം കഴിഞ്ഞിരുന്നു എന്ത് ചെയ്യണമെന്ന് ഒരൂഹവും കിട്ടിയില്ല. 

 

കാലവർഷം കനത്ത് കൊണ്ടേ ഇരിക്കുകയായിരുന്നു. നല്ല മഴയുള്ള ഒരു രാത്രിയിൽ ആരോ വാതിലിൽ മുട്ടിയത് ഇന്ദിരാമ്മ ഇന്നും ഓർക്കുന്നു. ഭയത്തോടെ ആദ്യമൊന്ന് വിളിച്ചു നോക്കി. ശബ്ദം കേട്ടപ്പോഴാണ് ആശ്വാസമായത്. ഒരുപാട് കാലത്തിനു ശേഷം ഏട്ടൻ വന്നിരിക്കുന്നു. ഇന്ദിര വേഗം വാതിൽ തുറന്നു. 

 

ഗോവിന്ദൻ ഒറ്റക്കാണ് വന്നത്. മഴ നനയാതെ ഇറയത്ത് കയറി പടിക്കലിരുന്നു. ചൂടിയ കുട ചുരുട്ടി ചുമരിൽ ചാരിവച്ചു. 

 

“”മോളെ ഇന്ദൂ…””,””ഏട്ടന് കുറച്ചു വെള്ളം വേണാരുന്നു…””,””തൊണ്ട വറ്റി…””,

 

ഇന്ദിര വേഗം അടുക്കളയിലെ അലുമിനിയം കലത്തിൽ നിന്ന് തിളപ്പിച്ചാറിയ വെള്ളം ഏട്ടനായി കൊണ്ടന്ന് കൊടുത്തു. ഗോവിന്ദൻ പാത്രം വാങ്ങി രണ്ട് മൂന്ന് കവിള് വേഗം കുടിച്ചു. 

 

“”ഞാൻ വന്നിരുന്നു മോളെ…””,””ഇനിക്കിൻ്റെ ദേവനെ ഉയിരില്ലാണ്ടെ കാണാൻ സാധിക്കില്ല…””,””ചിത കത്തി തീരാനായപ്പഴാ ഞാൻ കാണാൻ വന്നെ…””,

 

“”ഞാൻ ഏട്ടനെ കണ്ടിരുന്നു…””,

 

“”മ്മം…””,””അപ്പു മോളെവെടെ…””,

 

“”ഉറങ്ങി ഏട്ടാ…””,

 

“”മോള് പേടിക്കണ്ടട്ടോ…””,””ശങ്കരേട്ടനെ ഞാൻ അന്വേഷിക്കുന്നുണ്ട്….””,””അളിയനൊന്നും പറ്റിയിട്ട്ണ്ടാവില്ല…””,””തിരിച്ച് വരും…””,””എനിക്കൊറപ്പുണ്ട്…””,

 

ഗോവിന്ദൻ ഇന്ദിരയെ ഒന്നാശ്വസിപ്പിച്ചു. അവരപ്പഴും നിർജീവ മായതു പോലെ നിൽക്കുകയാണ്. ഗോവിന്ദൻ സാധാരണയിൽ കൂടുതൽ മദ്യപിച്ചിട്ടാണ് വന്നിരിക്കുന്നത്.

 

“”ഏട്ടാ കുഞ്ഞൂട്ടനെ കുറിച്ച് വല്ല വിവരവും കിട്ടിയോ…””,””മൊള് കിടക്കുന്നത് വരെ കുഞ്ഞിനെ ചോദിക്കായിരുന്നു….””,

 

“”അറിയില്ല ഇന്ദിരേ…””,””അളിയനെയും കുഞ്ഞിനെയും ഒരുമിച്ച് കാണാതായത് കൊണ്ട് കുഞ്ഞ് അളിയൻ്റെ കൂടെ ഉണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്…””,””എന്നാൽ സംഭവ സ്ഥലത്ത് നിന്ന് മാർക്കു ചെയ്തെടുത്ത രക്ത കറ കുഞ്ഞൂട്ടൻ്റെ ആണ്….””,

 

അത് കേട്ടതും ഇന്ദിരയ്ക്ക് സങ്കടം പിടിച്ചു നിർത്താനായില്ല. അവര് പൊട്ടിക്കരഞ്ഞുകൊണ്ട് ഗോവിന്ദൻ്റെ കെട്ടിപ്പിടിച്ചു.

 

“”എന്നാലും എന്തിനാ ഏട്ടാ ഇങ്ങനെ ചെയ്തത്….””,””എല്ലാരേം സഹായിക്കാൻ മാത്രമറിയണ ദേവേട്ടനോട് ആർക്കാണിത്ര പക….””,

 

ഗോവിന്ദൻ ഇന്ദിരയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവരുടെ അച്ഛൻ ബാലകൃഷ്ണൻ്റെ എതിർപ്പ് കാരണം ഗോവിന്ദന് ഇത്രയും കാലം പെങ്ങളെയും അനിയനേയും പിരിഞ്ഞിരിക്കണ്ടി വന്നു. എല്ലാം നേരെയാവുമെന്ന് ആശ്വസിച്ചിരുന്ന് അവസാനം ദേവൻ പോയി. ഇനി ഇന്ദിരയെ കൂടി നഷ്ടപ്പെടുത്താൻ കഴിയില്ല. ഗോവിന്ദനെക്കാളും ദേവനോട് അടുപ്പം ഇന്ദിരയ്ക്കായിരുന്നു. 

 

ശങ്കരേട്ടനുമായി വീട് വിട്ടിറങ്ങിയ ശേഷം അച്ഛൻ അവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അന്നും ദേവൻ മാത്രമേ സഹായത്തിനുണ്ടായിട്ടുള്ളു. അവനും അത്ര ഇഷ്ടമായിരുന്നു പെങ്ങളെ. ഗോവിന്ദൻ ദേവനെ കുറിച്ച് ഓരോ പൊട്ടും പൊടിയും ഓർത്തെടുത്തു. 

 

“”ന്നാലും ആരായിരിക്കുമേട്ടാ ഇത് ചെയ്തത്…””,

 

കരച്ചിലടക്കി കണ്ണുകൾ തുടച്ച് ഇന്ദിര ഗോവിന്ദനോട് ചോദിച്ചു.

 

“”അറിയില്ല മോളെ…””,””ദേവന് പാർട്ടിയില് ഒരുപാട് ശത്രുക്കളുണ്ടായിരുന്നു…””,””രാഷ്ട്രീയ കൊലപാതകം ആണെന്നാണ് പോലീസ്‌പറഞ്ഞത്…””,

 

“”അപ്പൊ കുഞ്ഞൂട്ടൻ…””,””ആഹ് കുഞ്ഞിനോട് അവർക്കെന്ത് പകയാ ഉള്ളത്…””,””അവനൊരു തെറ്റും ചെയ്തില്ലല്ലോ…””,

 

“”ഒന്നും വ്യക്തമല്ല ഇന്ദൂ…””,””ഒരിക്കെ ഞാനിതിന് പകരം വീട്ടും…””,””എൻ്റെ ദേവൻ്റെ മോൻ തിരിച്ചു വരും…””,””അച്ഛനെ കൊന്നതിന് എണ്ണി എണ്ണി പകരം വീട്ടും…””,

 

“”ഏട്ടാ എനിക്ക് എന്തോ ഭയം തോന്നുന്നു…””,””ശങ്കരേട്ടനുമില്ല…””,

 

“”മോള് ധൈര്യമായി ഇരിക്ക് ഏട്ടൻ ഇല്ലേ കൂടെ…””,””ഞാനേ പോയിട്ട് കാലത്തെ വരാം…””,””മോള് പോയി കിടന്നോ…””,

 

ഗോവിന്ദൻ പെങ്ങളെ ആശ്വസിപ്പിച്ച് മടക്കത്തിനായി ഒരുങ്ങി. ചുവരിനോട് ചാരി വച്ചിരുന്ന നീണ്ട കറുത്ത കുട എടുത്ത് നിവർത്തി.

 

“”പോട്ടേ…””,

 

ഗോവിന്ദൻ ഇന്ദിരയെ നോക്കി. അവൾ തലയാട്ടിയതും ഗോവിന്ദൻ കുടനിവർത്തി തിമിത്തു പെയ്യുന്ന മഴയിൽ മുറ്റത്തേക്കിറങ്ങി. 

 

“”ഏട്ടാ ജാനകിയുടെ കാര്യം…””,

 

പിൻവിളി പോലെ ഇന്ദിര ഏട്ടനോട് ചോദിച്ചു.

 

“”ജാനകിയും കുഞ്ഞും തിരുനെല്ലിയിൽ തന്നെയാണ്…””,””ഇന്ദ്രപ്രസ്ഥത്തില്…””, “”തൽക്കാലം അവിടെ നിക്കട്ടെ അതാണ് ഉചിതം…””,””നിനക്ക് അച്ഛന്റെ സ്വഭാവമറിയാലോ…””,””വാശിയിലാണ്…””, “”ദേവനെ ഒന്ന് കാണാൻ കൂടി കൂട്ടാക്കിയില്ല…””,””ഈ ഒരവസ്ഥയിൽ ജനകിയേയും കുഞ്ഞിനേയും കൊണ്ടുവരിക സാധ്യമല്ല…””,

 

“”മ്മം…””,

 

“”ഞാൻ ഇറങ്ങട്ടെ ഇന്ദൂ…””,

 

തകർക്കുന്ന കാലവർഷത്തിൽ ഇരുട്ടിലേക്ക് മറയുന്ന ഗോവിന്ദനെയും നോക്കി കൊണ്ട് ഇന്ദിര വാതിൽ പടിയിൽ നിന്നു. ഏട്ടൻ പോയി കഴിഞ്ഞതും വാതിലടച്ച് പോയി കിടന്നു. 

 

പിന്നീട് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഗോവിന്ദൻ കോട്ടപ്പടയിൽ വന്ന് ഇന്ദിരയുടെയും മോൾടെയും വിവരങ്ങൾ തിരക്കുമായിരുന്നു. അങ്ങിനെ മൂന്ന് മാസങ്ങൾ കഴിഞ്ഞു പോയി. കാലവർഷത്തിന് ചെറിയ ശമനം വന്നു. ഗോവിന്ദൻ ശങ്കരനെയും കുഞ്ഞൂട്ടനെയും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. 

 

ഒരു ദിവസം പാതിര വാതിലിൽ ഉറക്കെയുള്ള മുട്ട് കേട്ടു കൊണ്ട് ഇന്ദിര ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. ആരോ പതിഞ്ഞ സ്വരത്തിൽ വാതിൽ തുക്കാനായി ആവശ്യപ്പെടുന്നതായി അവള് കേട്ടു. കാത് കൂർപ്പിച്ചപ്പഴാണ് മനസിലായത് വിളിക്കുന്നത് ശങ്കരേട്ടനാണ്. മൂന്ന് മാസത്തിന് ശേഷം അയാൾ മടങ്ങി വന്നിരിക്കുന്നു. ഇന്ദിര വേഗം ചെന്ന് വാതിൽ തുറന്നു. പരിഭ്രമത്തോടെ ചുറ്റും നോക്കി കൊണ്ട് ശങ്കരൻ കൊലായിലെ ഇരുട്ടിലേക്ക് കയറി നിൽക്കുന്നു. ഇന്ദിര വാതിൽ തുറന്നതും അയാൾ വേഗം അകത്തു കയറി വാതിലടച്ചു.

 

“”ഏട്ടാ””,””എവടെ ആയിരുന്നു ഇത്ര ദിവസം…””,””ഗോവിന്ദേട്ടൻ എവിടെ ഒക്കെ അന്വേഷിച്ചൂന്നറിയോ…””,

 

ശങ്കരൻ ഇന്ദിരയുടെ വായ പൊത്തി.

 

“”പതുക്കെ പറ ഇന്ദൂ എൻ്റെ പൊറകെ ആളുണ്ട്…””,

 

ഇന്ദിര ഒന്നും മിണ്ടാതെ ശ്വാസം മാത്രം എടുത്തു കൊണ്ടിരുന്നു. ശങ്കരൻ്റെ മുഖത്ത് നല്ല ഭയമുണ്ട് അയാൾ ഇന്ദിരയുടെ വായ പൊത്തി ചുറ്റിലും ശ്രദ്ധ പതിപ്പിച്ചു. അടുത്ത നിമിഷം ആരുടെയൊക്കെയോ കാലടി ശബ്ദങ്ങൾ രണ്ടു പേരും കേട്ടു. കൂടെ എന്തോ സംസാരവും.

 

“”എന്നാലും എവടെ പോയി…””,””ഇവിടെ എവിടെയോ അല്ലേ ആഹ് നായേടെ വീട്…””,””നിങ്ങൾക്കാർക്കേലും അറിയോ…””,

 

“”ഏയ് ഇല്ല…””,

 

കൂട്ടത്തിൽ നിന്നും പറഞ്ഞു. വന്നവർക്ക് ശങ്കരനെ വല്ല്യ പരിചയമില്ലെന്ന് മനസിലായി. മിക്കവാറും വാടകയ്ക്കെടുത്ത തടിമാടന്മാരായിരിക്ക യൊള്ളു. 

 

“”ജീവനോടെയോ അല്ലാതെയോ പിടിച്ചൊടുത്താൽ അഞ്ച്ലക്ഷമാ കൈയ്യി കിട്ടാൻ പോണെ…””,””എല്ലാരും പോയി തെരയിൻ…””,””വേഗം…””,

 

സംസാരം അവിടെ നിന്നു. പുറത്തു നിന്നിരുന്ന കൂട്ടം പലവഴിക്ക് ചിതറി. 

 

“”ഇന്ദൂ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേക്കണം…””,””നമ്മക്ക് ഇപ്പൊ ഇവിടെ നിന്ന് പോണം…””,””അത്യാവശ്യം വേണ്ട സാധനങ്ങള് മാത്രം എടുത്താ മതി…””,””വേഗം വേണം…””,

 

ശങ്കരൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. ഇന്ദിരയ്ക്ക് എന്തോ വല്ലാത്ത ഭയമായി. ഭർത്താവിനെ ആരൊക്കെയോ ചേർന്ന് കൊല്ലാൻ വരുന്നുണ്ടെന്നവർക്ക് മനസിലായിരിക്കുന്നു. അവരുടെ കൈയ്യിലെങ്ങാൻ കിട്ടിയാൽ മോളെ പോലും വെറുതെ വിടില്ല. വെട്ടി തുണ്ടമാക്കി കായലിൽ എറിയും.

 

“”ഏട്ടാ എനിക്ക് പേടിയാവ്ണു…””,””ആരാ അവര് എന്തിനാണ് നമ്മടെ പിന്നാലെ വരണത്…””,

 

“”അത്…””,””ഇപ്പൊ എന്നോടൊന്നും ചോദിക്കരുത് ഇന്ദൂ…””,””എല്ലാം ഞാൻ വിശധമായി പറഞ്ഞു തരാം…””,””ഒരു കാര്യം മനസിലാക്കാ…””,””ദേവൻ്റെ കൊലക്ക് പിന്നിൽ പുറത്ത് നിൽക്കുന്നവർക്ക് പങ്കുണ്ട്…””,

 

ഇന്ദിരയുടെ കണ്ണുകൾ ഭയത്താൽ വികസിച്ചു.

 

“”അവരെന്തിനാ ശങ്കരേട്ടാ നമ്മളെ ഉപദ്രവിക്കാൻ നോക്കണെ…””,

 

“”എല്ലാം ഞാൻ പറഞ്ഞ് തരാം നീ വേഗം സാധനങ്ങൾ എടുത്ത് വക്ക്…””, “”കുഞ്ഞിനെ ഇപ്പൊ ഉണർത്തണ്ട…””,””അവള് കരയും…””,””ഞാൻ ഒരു ബൈക്കായിട്ടാ വന്നെ…””,””എല്ലാം എടുത്തു വച്ചാൽ ഞാൻ വണ്ടിയുമായിട്ട് വരാം…””,

 

“”ശങ്കരേട്ടാ കുഞ്ഞൂട്ടൻ…””,

 

വാതിലിനടുത്തേക്ക് തിരിഞ്ഞു നടന്ന ഭർത്താവിനോട് ഇന്ദിര ചോദിച്ചു. അയാൾ മറുപടി പറയാതെ ഒന്ന് തിരിഞ്ഞു നോക്കി അത്രമാത്രം. ശങ്കരൻ്റെ മുഖത്ത് ക്രോധ ഭാവമായിരുന്നു അപ്പോൾ.

 

ഇന്ദിര പിന്നെ ഒന്നും മിണ്ടിയില്ല. തുണികളെല്ലാം എടുത്ത് ബാഗിലാക്കി വെച്ചു. ശങ്കരൻ സൂക്ഷിക്കാൻ കൊടുത്തതും ഗോവിന്ദൻ കൊടുത്തതുമായ കുറച്ചു പണം കൂടി കൈയ്യിൽ കരുതി. കൂടെ ഒരു ടോർച്ചും അപ്പൂനുള്ള മരുന്നുകളും എടുത്തു. എല്ലാം എടുത്ത് വച്ചതും ശങ്കരൻ കുറച്ചകലെ മാറ്റി വച്ചിരിക്കുന്ന ബൈക്കെടുക്കാനായി വാതിൽ തുറന്ന് പുറത്തിറങ്ങി. ഉറങ്ങി കിടക്കുന്ന അപ്പുവിനെ ഉണർത്താതെ തന്നെ ഇന്ദിര തോളിലേക്ക് കിടത്തി. അന്നവൾക്ക് അഞ്ചോ ആറോ വയസാണ്. ശങ്കരൻ ബാഗുമായി കൊലായിലേക്ക് ഇറങ്ങി. പിന്നാലെ അപ്പുവിനെയും തോളിലെടുത്ത് ഇന്ദിരയും. 

 

“”കൂയ്……””,””ആളിവടെ ഇണ്ട്…”””,””വാ വാ വാ….””,

 

മുറ്റത്തേക്കിറങ്ങിയ ശങ്കരൻ കുറച്ചകലെ നിന്നും ഉയർന്ന ശബ്ദത്തിൽ ഒന്ന് നിന്നു. പിന്നാലെ അപ്പുവുമായി വന്ന ഇന്ദിരയും അത് കേട്ടിരുന്നു. 

 

സമയം ഏകദേശം മൂന്നുമണിയായിട്ടുണ്ട്. ഒറ്റപ്പെട്ട തെങ്ങിൻ തോപ്പിലേക്ക് പോവുന്ന പാതയുടെ ഓരത്താണ് വീട്. അടുത്തൊന്നും വല്ലാണ്ട് ആൾ പാർപ്പില്ലാത്തത് കൊണ്ട് രണ്ടു മൂന്ന് സ്ട്രീറ്റ് ലൈറ്റുകൾ അങ്ങിങ്ങായി പിടിപ്പിച്ചിട്ടുണ്ട്. അതിലൊരെണ്ണം ശങ്കരൻ്റെ വീടിന് മുൻപിലുമുണ്ട്. ഉയരെ കത്തി നിൽക്കുന്ന ഫ്ലൂറസെൻ്റ് ബൾബിൻ്റെ പ്രകാശം പത്തുമീറ്റർ ദൂരത്തിൽ മാത്രം കാണാൻ ഒക്കും. പിന്നെ അങ്ങോട്ട് ഇരുട്ടാണ്. 

 

ശബ്ദം കേട്ട ഭാഗത്ത് നിന്ന് ഒരു തിരിനാളം തെളിഞ്ഞു. ആരോ തീപ്പെട്ടി ഉരച്ചതായിരുന്നു അത്. വെളിച്ചത്തിൽ ശങ്കരൻ ആളെ കണ്ടു ‘തിരുച്ചിറപ്പള്ളി മുത്തുമാരി…’.

 

ദേവനെ കുത്തിയ കൂട്ടത്തിൽ ഇവനെയും ശങ്കരൻ വ്യക്തമായി കണ്ടിരുന്നു. കത്തിച്ച തീപ്പെട്ടി കൊള്ളി ചുണ്ടിൽ വച്ചിരിക്കുന്ന ബീഡിയുടെ തുമ്പത്തേക്ക് കാണിച്ചു. അതിൽ തീപിടിച്ചു പുകഞ്ഞു തുടങ്ങി. കൊള്ളിയിലെ തീ അണക്കാനായി കൈ വീശിയ നേരത്ത് മുത്തുമാരിയുടെ മുക്കിൻ്റെ നടുഭാഗത്തായി കുത്തിയിരുന്ന മൂക്കുത്തി ഒന്നിളകി. ഒരു കാളയേ പോലെ തോന്നിക്കുന്ന തരത്തിലാണ് ഇപ്പൊ അയാളുടെ മുഖം.

 

തീ അണഞ്ഞതും വീണ്ടും ഇരുട്ടായി. അടുത്ത നിമിഷം ഇരുട്ടിൽ നിന്ന് തന്നെ ഊരിപ്പിടിച്ച അരിവാളുമായി ആറുപേർ വെളിച്ചത്തേക്ക് ഇറങ്ങിവന്നു. അവർക്കു നടവിൽ ബീഡികുറ്റി ഊതി പുകച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ മുത്തുമാരി വന്നു നിന്നു.

 

“”അന്ന് നീ ഞങ്ങടെ കൈയ്യിന്ന് വഴുതി പോയതാ…””,””ഇന്ന് ഞങ്ങടെ ഉന്നം പിഴക്കില്ല…””,””മരിയാതക്കാണങ്കി നിൻ്റെ ഭാര്യയേം കുട്ടിയേം വെറുതെ വിട്ടേക്കാം…””,””പക്ഷെ നീ ദേവൻ്റെ കുട്ടിയെ ഒളിപ്പിച്ച സ്ഥലം പറയണം…””,

 

മുത്തുമാരിയാണ് സംസാരിക്കുന്നത്. അവനൊരു ഗ്യാങ്ങ്സ്റ്റർ ആയി വളർന്നു വരുന്ന സമയമാണ്. കൊട്ടേഷനും രാഷ്ട്രീയവുമെല്ലാമുണ്ട്. അയാളുടെ സംസാരം ഇന്ദിരക്ക് പെട്ടെന്ന് ഗ്രഹിക്കാനായി. കുഞ്ഞൂട്ടനെ അല്ലേ അവർ ചോദിച്ചത്. അപ്പൊ അവൻ ജീവിച്ചിരിപ്പുണ്ട്. അത് ശങ്കരേട്ടന് അറിയുകയും ചെയ്യാം.

 

“”ഇന്ദൂ നീ കുഞ്ഞിനേം കൊണ്ട് അകത്തേക്ക് കയറി പോ…””, 

 

“”ഇല്ല…””,””ഞാൻ പോവില്ല..””,””കൊല്ലാണങ്കി എല്ലാരേം കൊല്ലട്ടെ…””,

 

“”നീ അകത്ത് പോ…””,

 

“”ഏട്ടാ വേണ്ട…””,””വഴക്കിനൊന്നും പോവണ്ട…””,””എനിക്ക് പേടിയാ…””,””വാ എട്ടാ…””,””ഏട്ടനും അകത്ത് കയറ്…””,

 

മുന്നിൽ നിൽക്കുന്ന മുത്തുമാരിയേയും സംഘത്തെയും കണ്ടിട്ട് ഇന്ദിര ആകെ ഭയന്നിരിക്കുന്നു. അവർക്ക് അഭിമുഖമായി നിൽക്കുന്ന ഭർത്താവിന്റെ കൈ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടുപോവാനായിട്ട് ഒന്ന് ശ്രമിച്ചു നോക്കി. എന്നാൽ ശങ്കരന് യാതൊരു കുലുക്കവുമില്ല അയാളുടെ മുഖത്ത് വല്ലാത്തൊരു ക്രോധഭാവം. 

 

“”നിന്നോട് അകത്തേക്ക് പോവാനല്ലേ പറഞ്ഞത്…””,””പറഞ്ഞാൽ കേൾക്കില്ലാന്ന് വച്ചാൽ…””,

 

ശങ്കരൻ്റെ അലർച്ച കേട്ട് ഇന്ദിര ഭയന്നു. കാലമിതുവരെയായിട്ടും മുഖം കറുത്തൊരു വാക്കുപോലും പറഞ്ഞിട്ടില്ലാത്ത ശങ്കരൻ്റെ പെട്ടന്നുള്ള സ്വഭാവമാറ്റം അവരെ ആകെ കുഴക്കി. അയാളുടെ ശബ്ദം കേട്ട് ഉറങ്ങി കിടന്ന അപ്പു ഉറക്കം മുറിഞ്ഞ് കരയാൻ തുടങ്ങി. 

 

ശങ്കരൻ്റെ മുഖത്തെ ക്രോധവും മുത്തുമാരിയുടെ മുഖത്തെ വന്യതയും ഇന്ദിരയ്ക്ക് ഒരു പോലെ ആശങ്കയുണ്ടാക്കി. കൂടുതൽ നേരം അവിടെ നിൽക്കാതെ അപ്പുവിനെയും തോളിലെടുത്ത് കൊണ്ട് ഇന്ദിര വീടിനകത്തേക്ക് കയറി. ഉറക്കം നഷ്ടപ്പെട്ട കുറുമ്പിൽ, കരഞ്ഞു കൊണ്ടിരിക്കുന്ന അപ്പുവിനെ അവർ തോളിലിട്ട് ആട്ടികൊണ്ടിരുന്നു. പെട്ടന്ന് ഇന്ദിരയ്ക്ക് പുറകിൽ വാതിൽ അടഞ്ഞു. അവർക്ക് ആധികയറാൻ തുടങ്ങി. ശങ്കരനെ അവരെന്തങ്കിലും ചെയ്യുമോ എന്ന് ഭയന്നു.

 

ശങ്കരൻ ഉമ്മറ വരാന്തയിലേക്ക് കുനിഞ്ഞ് ഒരു സഞ്ചി കൈയ്യിലെടുത്തു. ഞൊടിയിടയിൽ അതിനകത്ത് കരുതി വച്ചിരുന്ന വലിയൊരു തോട്ട കൈയ്യിലെടുത്ത് മുത്തുമാരിക്കും കൂട്ടർക്കും നേരെ വീശി. 

 

“”മാറിക്കോടാ തോട്ടാ….””,

 

മുത്തുമാരിക്ക് മുൻപിലേക്ക് വന്ന് വലിയൊരു ശബ്ദത്തോടെ തോട്ടപ്പൊട്ടി. അരിവാളുമായി നിന്നവർ ആയുധം വലിച്ചെറിഞ്ഞ് ദൂരേക്ക് ചാടി. ചാട്ടത്തിൻ്റെ ഇടക്ക് തോട്ടപൊട്ടിയ നിമിഷത്തെ ആഘാതത്തിൽ ദൂരേക്ക് എടുത്തെറിയപ്പെട്ടതു പോലെ തെറിച്ചു. മുത്തുമാരി പിന്നിലേക്ക് തെറിച്ച് സർവെ കല്ലിൽ ഇടിച്ചു നിന്നു. അതിൽ ചുറ്റിയിരുന്ന കമ്പിവേലി മുത്തുമാരിയുടെ പുറത്തു കൂടി കയറി വരണ്ടു പോയി. 

 

തോട്ടയുടെ ശബ്ദം കേട്ട് ഉറങ്ങി വരുകയായിരുന്ന അപ്പു വീണ്ടും എഴുന്നേറ്റ് കരയാൻ തുടങ്ങി. ഇന്ദിര ഓടി ചെന്ന് വാതിൽ പൊളി തുറക്കാൻ ശ്രമിച്ചു. അത് പുറത്തു നിന്നും പൂട്ടിയിട്ടുണ്ട്. ഇന്ദിര വേഗം ഓടി ചെന്ന് ജനാല തുറന്നു. മുറ്റത്താകെ പൊടി പടലം. അതിനിടയിലേക്ക് ഒരു കൈകോടാലിയുമായി ഓടി കയറി ചെല്ലുന്ന ശങ്കരേട്ടനെ അവർ കണ്ടു.

 

ശങ്കരൻ ഓടി കയറി ചെന്ന് വീണുകിടക്കുന്ന ഓരോരുത്തരുടെയും തല നോക്കി കോടാലിയുടെ പിൻ ഭാഗം വീശി. മുട്ടത്തോട് പൊട്ടുന്ന ശബ്ദത്തോടെ അവർ ഓരോരുത്തരുടെയും തല പൊട്ടി ചോരയൊഴുകി. ശേഷം മുത്തുമാരിയുടെ നേർക്ക് ശങ്കരൻ ഓടിയടുത്തു. വീണിടത്ത് നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന അവൻ്റെ നെഞ്ചത്തയാൾ ആഞ്ഞു ചവിട്ട്. മുത്തുമാരി വീണ്ടും കമ്പി വേലിയിലേക്ക് വീണു. അതിൻ്റെ ഓരോ മുള്ളുകൾ കുത്തുന്ന വേദനയിൽ അയാൾ അലറി. 

 

ശങ്കരൻ കൊടാലിയുടെ വായ്തല മുത്തുമാരിക്ക് നേരെ പിടിച്ചു. കൈ ഉയർത്തി അവൻ്റെ കഴുത്ത് ലാക്കാക്കി ഒറ്റ വീശൽ. മുത്തുമാരി മരണം മുന്നിൽ കണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.

 

“”ആ……….””,

 

ശങ്കരൻ ഉറക്കെ അലറിവിളിച്ചു. ഊക്കോടെ വന്ന കോടാലി അവൻ്റെ കഴുത്തിൽ തട്ടി നിന്നു. നല്ല മൂർച്ചയുള്ളതായത് കൊണ്ട് ചെറുതായി ഒന്ന് മുറിയുക മാത്രം ചെയ്തു. ശങ്കരൻ എന്നാൽ അത് കഴുത്തിൽ താഴ്ത്തിയില്ല. 

 

“”നിന്നെ കൊല്ലാൻ എനിക്ക് ഇത്ര കൂടി മെനക്കേടില്ല…””,””സഞ്ചിയിൽ അഞ്ച് തോട്ട കൂടി ബാക്കി ഇണ്ട് അതിലൊരെണ്ണം നെഞ്ചത്ത് വെച്ച് പൊട്ടിക്കണ്ട കാര്യേ ഉള്ളു…””,””പക്ഷെ ഞാനത് ചെയ്യില്ല…””,””നിനക്കുള്ള സമ്മാനം അവകാശപ്പെട്ടവൻ തന്നെ വന്ന് തരും…””,””നീയൊക്കെ കൂടി എൻ്റെ കൺമുന്നിലിട്ടല്ലേ ദേവനെ കുത്തി വീഴ്ത്തിയത്…””,””അവൻ്റെ ശരീരത്തിൽ പോറിയ ഓരോ മുറിവിനും എണ്ണി എണ്ണി കണക്ക് ചോദിക്കാൻ ഒരാള് വരും…””,””നിന്നെ കൊട്ടേഷനേൽപ്പിച്ച മൊതലാളിയോട് പറഞ്ഞേക്ക് ദേവൻ്റെ മോൻ ജീവനോടെ ഉണ്ടെന്ന്…””,””എടുത്തു ചാടി അന്വേഷിക്കാൻ ഒന്നും നിക്കണ്ട…””,””വരാനുള്ള സമയമാവുമ്പോൾ അവൻ വരുക തന്നെ ചെയ്യും…””,””ഇന്നു മുതൽ നീ കുറിച്ചു വെച്ചോ നിൻ്റെ ആയുസ്സ് ഒരു ബൗണ്ടറി ലൈനിലാ…””,””കെട്ടോ…””,

 

മൂക്കിലൂടെ രക്തം ഒഴുകി കൊണ്ടിരിക്കുന്ന മുത്തുമാരിയുടെ കവിളിൽ തട്ടി ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു. 

 

“”ഇനി ഞങ്ങൾടെ പൊറകെ വരര്ത്…””,””അപേക്ഷയല്ല ഒരു മുന്നറിയിപ്പായി കണക്ക് കൂട്ടിയാ മതി…””,

 

“”ശങ്കരനെന്നല്ലേ നിൻ്റെ പേര്…””,””നീ രക്ഷപ്പെട്ടെന്നു കരുതി ആശ്വസിക്കണ്ട…””,””ദേവനെ കൊല്ലാൻ കഴിഞ്ഞങ്കിൽ അവൻ്റെ മകനെയും ഞങ്ങൾ തീർക്കും…””,

 

“”കഴിയില്ല മുത്തൂ…””,””നിന്നേ കൊണ്ടും കഴിയില്ല…””,””നിന്നെ പറഞ്ഞയച്ചില്ലേ അവൻ കേശവൻ…””,””അവൻ്റെ തന്ത ഭരതനേ കൊണ്ടും കൂട്ടിയാൽ കൂടില്ല…””,””പിന്നെ ദേവനെ കൊന്നകാര്യം…””,””പൊറകീന്ന് കുത്തി വീഴത്തീട്ടല്ലാതെ നേർക്ക് നേരെ നിക്കാൻ നിന്നക്കൊണ്ട് പറ്റോ…””,””പറ്റില്ലടോ പിട്ക്ക വെറക്കും…””,””നീ ആദ്യം എഴ്ന്നേറ്റ് നിക്ക് ഭാക്കി പ്രതികാരം പിന്നെ….””,

 

ശങ്കരൻ കൊടാലിയുടെ പിൻഭാഗം വച്ച് മുത്തുമാരിയുടെ തലയ്ക്ക് ഒരെണ്ണം കൊടുത്തതും അവൻ്റെ ബോധം പോയി. 

 

പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല. സാധനങ്ങളുമെടുത്ത് ഇന്ദിരയേയും അപ്പുവിനെയും കൂട്ടി ശങ്കരൻ നാടുകടന്നു. ഗോവിന്ദനെ പോലും വിവരമറിയിക്കാൻ സാധിച്ചില്ല. പിറ്റേന്ന് കാലത്തെ ഇന്ദിരയുടെ വീടിന് രാത്രി കാവൽ നിർത്തിയിരുന്ന ശിങ്കിടിയാണ് കാര്യം പറഞ്ഞത്. ശങ്കരൻ വന്നെന്നും ആരൊക്കെയോ ഇരുട്ടത്ത് വന്ന് പ്രശ്നമുണ്ടാക്കിയെന്നും ശങ്കരൻ എങ്ങോട്ടോ ഇന്ദിരയേയും മോളെയും കൊണ്ട് പോയെന്നുമൊക്കെയുള്ള വിവരമയാൾ ഗോവിന്ദനെ അറിയിച്ചു. 

 

ശങ്കരനും ഇന്ദിരയും അപ്പുവും കൂടി നേരെ പോന്നത് നീലിമ്പപുരത്തെ മംഗലത്ത് തറവാട്ടിലേക്കാണ്. ദേവൻ്റെ സുഹൃത്തായ അജയൻ തറവാട്ടിൽ ശങ്കരന് കാര്യസ്ഥപണി ശരിയാക്കി കൊടുത്തു. താമസിക്കാനൊരു വീടും. 

 

അവിടെ എത്തിയ ശേഷം ഗോവിന്ദന് അഡ്രസ്സ് വെക്കാത്തൊരു കത്ത് അയച്ചു. അതിൽ കുഞ്ഞൂട്ടനെ കുറിച്ചും ഇന്ദിരയേ കുറിച്ചുമെല്ലാം വിശധമായി എഴുതി.

 

കുറച്ച് ദിവസങ്ങൾ കടന്നു പോയി. കുഞ്ഞൂട്ടനെ കുറിച്ച് ശങ്കരേട്ടനോട് ചോദിച്ചെങ്കിലും ഒന്നും അയാളങ്ങനെ വിട്ടു പറഞ്ഞില്ല.

 

********************★☆★*********************

Updated: August 6, 2023 — 2:22 pm

74 Comments

  1. തിരുമണ്ടൻ ?

    Bro enthayi story ennathekk kittum

    1. Sunday publish cheyyam ennu karuthunnu

    2. Sadhanam വന്നില്ല

      1. ഇപ്പൊ പബ്ലിഷ് ചെയ്യാടോ…

        1. Ayennannuvecha ഞാൻ ജോബ് kazhinju വീടില്ല ഇപ്പൊ വരും അപ്പോ എനിക്ക് vaikkande athinannu

  2. വരാ നോക്കാ ലൈക്ക് അടിക്കാ പോവാ വരാ നോക്കാ
    ലൈക്ക് അടിക്കാ പോവാ. ഇതാ ഇപ്പോ എന്റെ പരിപാടി. ഇനിയും വൈകുമോ???

    1. സോറി ബ്രോ എറിയാൽ ഞായർ അപ്പഴേക്കും പബ്ലിഷ് ചെയ്യാം. ദയവ് ചെയ്ത് ക്ഷമിക്കുക

    2. Appo engana nale varrullo alle

      1. വൈകുന്നേരത്തേക്ക് വരും…

    3. Innu onadallo alle 1 month waiting aa

  3. Nale വരുമോ

    1. സൺഡേ കൺഫോമായും പബ്ലിഷ് ചെയ്യാം ജോൺ. അതിന് അപ്പറം വൈകില്ല.

      1. ഒക്കെ

  4. എന്തായി

    1. എഴുതുന്നു..

  5. അറക്കളം പീലിച്ചായൻ

    കട്ട വെയിറ്റിങ്

      1. Important aaya randu moonnu scene koodi ezhuthan undu athu koodi kazhinju publish cheyyam. Korachu dhivasathe savakasam koodi

        1. 15 കഴിയും അല്ലേ നന്നായി 15 examane

          1. K exam kazhinjubpubl8sh cheyyam..?

  6. എന്തായി ബ്രോ

    1. റിക്കവറി കിട്ടുന്നില്ല. രണ്ടാമത് എഴുതി തുടങ്ങിയിട്ടുണ്ട്. എഴുതി തീരുന്ന അത്രയും ഞായർ പബ്ലിഷ് ചെയ്യാം. പേജ് കുറഞ്ഞു പോയാൽ ക്ഷമിക്കുക അടുത്ത പാർട്ടിൽ കൂട്ടാം..

      1. Kuzhappam illla samyam eduthh page kooti ezuth pettennu thernna maduppa

  7. എന്തായി recover ayoo bro

  8. Ohh scene recover cheyan pattunnu thanne Anu pratheksha

Comments are closed.