നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

Views : 207965

ഞാൻ ഉടനെ ഫോൺ എടുത്തു അർച്ചനയെ വിളിച്ചു മീനുവിനോട് ഇപ്പുറത്തേക്ക് വരാൻ പറഞ്ഞു..

അഞ്ചു മിനുട്ട് കൊണ്ട് അവൾ വന്നു..

“ഇരിക്ക് മോളു…”

മെറിൻ അവളെ പിടിച്ചു അടുത്തിരുത്തി..

“മീനു.. ഇന്നലെ വന്ന പെണ്ണിനെ നീ കണ്ടു എന്ന് പറഞ്ഞില്ലേ? എവിടെ വച്ച്? പിന്നെ അന്ന് റോഷന്റെ വീട്ടിൽ പോയപ്പോൾ അസ്വഭാവികം ആയി എന്തെങ്കിലും സംഭവിച്ചോ?”

ലിസ അവളോട് ചോദിച്ചു..

“മ്മ്മ്. അന്ന് ഞാൻ വണ്ടി ഓടിച്ചു പോകുമ്പോൾ.. ഒരാൾ റോഡിലേക്ക് ചാടി.. ഞാനും വണ്ടിയും മറിഞ്ഞു.. എന്നെ നിലത്തു വീഴാൻ സമ്മതിക്കാതെ അവൾ എന്നെ പിടിച്ചു പൊക്കി…”

മീനു മെല്ലെ പറഞ്ഞു..

“അവളോ? ആര്?”

ഞാൻ ആണ് ചോദിച്ചത്..

“അവൾ എന്ന് പറഞ്ഞാൽ.. ഒരു ദേവത പോലെ ഒരു പെണ്ണ്… ഞാൻ അവളെ കണ്ടു മയങ്ങി പോയി സത്യത്തിൽ..

അവൾ സോറി പറഞ്ഞു എന്നെ കെട്ടിപിടിച്ചു.. എന്നിട്ട് ഒരു കറുത്ത കാറിൽ കയറി പോയി..
ഉടനെ ഇന്നലെ കണ്ട ബൈക്കിൽ ഹെൽമെറ്റ് വച്ച് അതെ വേഷത്തിൽ ഇന്നലെ കണ്ട ആ പെണ്ണ് വന്നു എന്തെങ്കിലും പറ്റിയോ എന്ന് എന്നോട് ചോദിച്ചു..

ഇല്ല എന്ന് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ പോയി…. പിന്നെ ഞാൻ ചെന്ന് വീടൊക്കെ വൃത്തി ആക്കി കഴിക്കാൻ വാങ്ങി തിരിച്ചു വന്നപ്പോൾ ആണ്…… ബാക്കി കാര്യങ്ങൾ.. ഇവൻ പറഞ്ഞില്ലെ?”

ഇത്രയും കേട്ടതോടെ ഞങ്ങൾ പരസ്പരം നോക്കി..

ലിസ ഒരു പാക്കറ്റ് ചോക്ലേറ്റ് എടുത്തു അവൾക്ക് കൊടുത്തു..

“മീനു പൊയ്ക്കോളൂ…”

അവൾ അതും പിടിച്ചു എന്നെ ഒന്ന് നോക്കി വാതിൽ തുറന്നു പോയി.

“സഞ്ജന ഇതേ കാര്യം പറഞ്ഞിരുന്നു.. അവളെ അതിസുന്ദരി ആയ ഒരു പെണ്ണ് കെട്ടിപിടിച്ചു എന്ന്… ഇറ്റ് മീൻസ്….”

ലിസ പറഞ്ഞു നിർത്തി..

“യെസ്.. ഇറ്റ്സ് ക്ലിയർ.. അവൾക്ക് ഷേപ്പ് ഷിഫ്റ്റിംഗ് നടത്തണം എങ്കിൽ കെട്ടിപിടിക്കണം… ഓർ ബോഡി ടച്ച് വേണം അല്ലെ?”

മെറിൻ പറഞ്ഞു..

“അതെ… അത് തന്നെ…”

ലിസ എന്നെ നോക്കി…

വീണ്ടും ഉറക്കമില്ല രാത്രികൾ വരികയാണോ എന്നൊരു സംശയം എനിക്ക് തോന്നി..

****

കൊച്ചി..

ഉറക്കം വരാതെ കിടക്കുകയായിരുന്നു ആഞ്‌ജലീന.. അന്ന് മാർകസ് പറഞ്ഞ കാര്യം അവൾ അനേഷിച്ചു.. ബാംഗ്ലൂർ പോലീസ് രഹസ്യം ആക്കി വച്ച കാര്യം ആണ്..

എലീസയുടെ മരണം… അതിഭീകരം ആയിട്ടാണ് അവളെ ക്വീൻ കൊന്നത്.. ആ വീട്ടിൽ ഉള്ള പട്ടികളെ പോലും വെറുതെ വിട്ടില്ല..

എലീസ വിചാരിച്ചത് അവൾ വെറും ഒരു മാജിക്കുകാരി ആണെന്ന് ആയിരുന്നു.. എന്നാൽ അല്ല എന്ന് ഇപ്പോൾ മനസിലായി..

അടുത്തത് അവൾ ആണെന്ന് അവൾക്ക് അറിയാം.. റോഷനെ കൊല്ലാൻ എലീസ പറഞ്ഞപ്പോൾ ആലോചിച്ചില്ല.
ഓർഡർ നടപ്പാക്കി.. എന്നാൽ അത് പരാജയപെട്ടു…

എന്തായാലും ക്വീൻ എന്നെ കൊല്ലും..
കുട്ടികളെ വീട്ടിലേക്ക് മാറ്റി.. ഭർത്താവ് ഇവിടെ ഇല്ല..ഇനി കാണില്ലലോ.. അവൾക്ക് വല്ലാതെ സങ്കടം വന്നു.. വേണ്ടായിരുന്നു ഒന്നും..

Recent Stories

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. 👌👌

  3. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  4. നിധീഷ്

    ❤❤❤❤❤

  5. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.😁😁😁

  6. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.👽😈❤️😍

    2. ❣️

  7. Wohooo…pwoli…katta waiting for next part🔥🔥🔥😍😍😍

  8. തടിയൻ😁

    Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും?😢
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. തടിയൻ😁

        അതു തന്നെ..

  9. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤🌺🌺🌺🌺

  10. ❤️❤️

  11. നിരീക്ഷകൻ

    ***

  12. ചെകുത്താന്റെ പ്രണയിനി

  13. 😍👽❤️🤩😘

  14. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന🙂💔

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  15. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    2ed

  16. നെൻ 1st

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ജിമിടിക്കിന് പാളിപ്പോയി 😂

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣🖤
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് 😁

        1. മാത്തപ്പൻ

          🤣🤣🤣

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ😂

        3. ആവേശം കൂടി പോയി അല്ലേ..😄

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com