നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

Views : 207908

അതിന്റെ മുൻപിൽ ഇരുന്ന വേറെ ഒരു കൃതിരിൻ പെണ്ണ് എന്നെ കണ്ടു എണീറ്റ് തല ഒന്ന് കുനിച്ചു കാണിച്ചു..

അതിനു ശേഷം അവൾ അവിടെ ഇരുന്നു ഒരു ലിവർ വലിച്ചു ഡോർ ക്ലോസ് ചെയ്തു.. ആ സ്പേസ്ഷിപ് ഒന്ന് കുലുങ്ങി.. അവൾ ആണ് ഇതിന്റെ നിയന്ത്രണം എന്ന് എനിക്ക് മനസിലായി.

“റെഡി ടു ലോഞ്ച്.. ഓൺ മൈ മാർക്ക്.. ത്രീ.. ടു.. വൺ….”

“ബൂം….” എന്നൊരു കാതടപ്പിക്കുന്ന ശബ്ദത്തോടെ ആ സ്പേസ്ഷിപ് ആകാശത്തേക്ക് ഉയർന്നു..

ബാലൻസ് തെറ്റി വീഴാൻ പോയ എന്നെ ട്രിനിറ്റി പിടിച്ചു ഒരിടത്തു ഇരുത്തി ബെൽറ്റ് ഇട്ടു മുറുക്കി..

അതിനു ശേഷം ഒരു മാസ്ക് എടുത്തു എന്റെ മുഖത്ത് വച്ചു..

അതിൽ ബ്രീത്തിങ് സൗകര്യം ഉണ്ടായിരുന്നു..

“പേടിക്കണ്ട…”

എനിക്ക് ബോധം മറയുന്നത് പോലെ തോന്നി..

കാലുകളിൽ ആരോ ചങ്ങല ഇട്ടു വലിക്കുന്നത് പോലെ ഒരു ഫീൽ.. ദേഹത്തെ ജലാംശം ഒക്കെ താഴേക്ക് പോകുന്നു.. കണ്ണുകൾ പറിഞ്ഞു പോകും പോലെ..

പെട്ടെന്ന് ശബ്ദം നിലച്ചു… താഴേക്ക് പോയ ജലാംശം ഒക്കെ മുകളിലേക്ക് കുതിച്ചു കയറി… കണ്ണൊക്കെ പുറത്തേക്ക് വന്നത് പോലെ… തല പെരുക്കുന്നു.. ബോധം മറയുന്നത് പോലെ…

“ഡോക്കിങ് ഇൻ.. ത്രീ.. ടു.. വൻ…”

അവളുടെ ശബ്ദം മുഴങ്ങി.
ഒരു കുലുക്കത്തോടെ വണ്ടി എവിടെയോ ഉറച്ചു.. ഉടനെ ഒരു ഭാഗം തുറന്നു..

ട്രിനിറ്റി എന്റെ ദേഹത്തെ ബെൽറ്റ് ഊരി മാറ്റി..
എന്നെ വലിച്ചു പൊക്കി കയ്യിൽ എടുത്തു.. ഒരു കുട്ടിയെ എടുക്കും പോലെ..

“അർച്ചു….?”

എനിക്ക് അർച്ചന ആണ് എന്നെ എടുത്തതെന്ന് തോന്നി.. പകുതി ബോധം പോയത് പോലെ…

അവൾ എന്തോ പറഞ്ഞു ചിരിച്ചു… അവൾ മുൻപോട്ട് നടന്നപ്പോൾ വേറെ രണ്ടു കൃതിരിൻ വന്നു എന്റെ മുഖം തൊട്ടു നോക്കി..
എന്നെ എടുത്തു കൊണ്ടുപോയി ഒരു ഭാഗത്തു ഒരു വലിയ ചെയറിൽ ഇരുത്തി..

അവിടെ ഇരുന്നപ്പോൾ എന്റെ ബോധം തിരിച്ചു വന്നു.. നന്നായി ശ്വസിക്കാൻ കഴിഞ്ഞു.. ട്രിനിറ്റി നിലത്തു ഇരുന്നു എന്റെ കാലിൽ നിന്നും ബൂട്ട് ഊരി പാമ്പിന്റെ തോല് പോലെ എന്തോ ഒന്ന് ധരിപ്പിച്ചു..

എന്നെ സീറ്റിൽ ലോക്ക് ചെയ്തു.. എന്നിട്ട് എന്നെ പുറകോട്ട് തിരിച്ചു..

വാ പൊളിഞ്ഞു പോയി.. നീല നിറത്തിൽ തിളങ്ങി നിൽക്കുന്ന ഭൂമി.. മദർഷിപ്പിന്റെ പുറകു വശം ആണെന്ന് തോന്നി.. വലിയ ഒരു ഗ്ലാസ് വിന്ഡോയിൽ കൂടി ആണ് ഭൂമിയെ കാണുന്നത്..

ഞാൻ ഭൂമിയിൽ നിന്നും മാറി എത്രയോ ദൂരത്ത് ആണെന്ന് എനിക്ക് ബോധം വന്നപ്പോൾ ഞാൻ പേടിച്ചു ട്രിനിറ്റിയെ നോക്കി..

“ഞാൻ ഉണ്ട് ഇവിടെ…, ഇതിനുള്ളിൽ നിനക്ക് ശൂന്യാകാശത്തു വന്ന ഫീൽ വരില്ല.. നിനക്ക് ആയി ഗ്രാവിറ്റി അഡ്‌ജസ്‌റ് ചെയ്തിട്ടുണ്ട്.. “

അവൾ എന്റെ തോളിൽ കൈ വച്ച് കവിളിൽ ചുംബിച്ചു..

“ഓൾ സെറ്റ്.. മൂവിങ് അഹെഡ്…”

ആ വലിയ മദർഷിപ് ഒന്ന് ചലിച്ചു…

“റോഷൻ.. നമ്മൾ നിമിഷ നേരം കൊണ്ട് മാഴ്സിൽ എത്തും.. അവിടെ നിന്നും വോംഹോളിൽ പ്രവേശിക്കുമ്പോൾ പേടിക്കരുത്. അവിടെ മുതൽ ഗ്രാവിറ്റി ഉണ്ടാകില്ല.. അതുകൊണ്ടാണ് നിന്നെ ഈ സീറ്റിൽ ബന്ധിച്ചത്.. ഞാൻ ഉണ്ട് കൂടെ… “

Recent Stories

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. 👌👌

  3. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  4. നിധീഷ്

    ❤❤❤❤❤

  5. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.😁😁😁

  6. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.👽😈❤️😍

    2. ❣️

  7. Wohooo…pwoli…katta waiting for next part🔥🔥🔥😍😍😍

  8. തടിയൻ😁

    Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും?😢
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. തടിയൻ😁

        അതു തന്നെ..

  9. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤🌺🌺🌺🌺

  10. ❤️❤️

  11. നിരീക്ഷകൻ

    ***

  12. ചെകുത്താന്റെ പ്രണയിനി

  13. 😍👽❤️🤩😘

  14. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന🙂💔

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  15. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    2ed

  16. നെൻ 1st

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ജിമിടിക്കിന് പാളിപ്പോയി 😂

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣🖤
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് 😁

        1. മാത്തപ്പൻ

          🤣🤣🤣

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ😂

        3. ആവേശം കൂടി പോയി അല്ലേ..😄

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com