നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

“സത്യം? മോൻ പോകുമോ?”

“മ്മ്മ് പോകാം.. പക്ഷെ ഇതൊക്കെ ഒന്ന് തീർന്നിട്ട്.. ഏട്ടത്തി കണ്ടതല്ലേ ഇന്നലെ?? അതൊക്കെ ഒന്ന് ഒതുങ്ങട്ടെ..”

ഞാൻ മെല്ലെ പറഞ്ഞു..

“മ്മ്മ്… എന്റെ മോന് ഒന്നും പറ്റില്ല.. അതെനിക്കറിയാം..”

ഏട്ടത്തി എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ തന്നു.. എന്റെ കണ്ണൊക്കെ തുടച്ചു..

“പോട്ടെ വാവേ?”

“ശരി ഏട്ടത്തി.. കാണാം…”

അവൾ ഇറങ്ങി ഡോർ അടച്ചു അകത്തേക്ക് നടന്നു..

അവിടെ കിടന്നിരുന്ന സ്കോഡ ഒക്‌ടേവിയ ഒന്ന് കണ്ണ് ചിമ്മിച്ചു.. എന്നെ കണ്ടു എന്ന രീതിയിൽ.. ഞാനും തിരിച്ചു ഹെഡ് ലൈറ്റ് ഒന്ന് ചിമ്മിച്ചു കാണിച്ചു.

***

Edinburgh, Scotland

ഒരു വലിയ ഒരു കെട്ടിടത്തിനു മുൻപിൽ ഒരു കാർ വന്നു നിന്നു.. അതിൽ നിന്നും ഒരാൾ ഇറങ്ങി അകത്തേക്ക് ചെന്നു..

നീണ്ട ഇടനാഴി കടന്നു ഒരു വലിയ ഹാളിൽ നിന്നും പടികൾ ഇറങ്ങി ഒരു ഓഫീസിൽ എത്തി.. അതൊരു ലൈബ്രറി ആയിരുന്നു.

അവിടെ ചുവന്ന മുറുകിയ വേഷം ധരിച്ചു സ്വർണ നിറത്തിൽ മുടിയുള്ള ഒരു ചെറുപ്പക്കാരി കമ്പ്യൂട്ടറിൽ എന്തോ ചെയ്യുകയായിരുന്നു..

അയാൾ അവളെ വണങ്ങി..

“ഇരിക്കൂ മിസ്റ്റർ എക്സ്….”

അവൾ മെല്ലെ മൊഴിഞ്ഞു..

“ലോർഡ്.. ഇന്ത്യയിൽ നിന്നും വാർത്ത ഉണ്ട്…”

അയാൾ ഭവ്യതയോടെ പറഞ്ഞു.. ഇരുന്നില്ല.

“പറയു..”

അവൾ കമ്പ്യൂട്ടറിൽ നിന്നും മുഖം ഉയർത്താതെ തന്നെ പറഞ്ഞു..

“ലോർഡ്.. സൗത്ത് ഇന്ത്യയിലെ കേരളത്തിൽ നമ്മുടെ രഹസ്യ താവളം പോലീസ് പിടിച്ചെടുത്തു.. “

അയാൾ മെല്ലെ പറഞ്ഞു..

“അതവരുടെ കഴിവ് കേട് ആണ് മിസ്റ്റർ എക്സ്.. ഞാൻ എന്ത് ചെയ്യണം??”

“ലോർഡ്.., ഡാർക്ക് എയ്ഞ്ചൽ അവിടെ ഉണ്ട്…”

“അതെനിക്ക് അറിയാം.. അവൾ അല്ലെ അവിടെ ക്വീൻ..”

“ലോർഡ്.. ശരിക്കും അവൾക്ക് വേണ്ടിയിരുന്നത് ക്വീൻ സ്ഥാനം അല്ല….
അവൾ തേടി പോയത് ഒരു ചെറുപ്പക്കാരനെ ആണ്.. അവൻ.. അവൻ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യം ചെയ്ത ഒരുവൻ ആണ്..
കൃതരിൻ പെണ്ണുങ്ങളെ കൊന്നവൻ..
അതിൽ ഒരാൾ അവന് ശാരീരികം ആയി വഴങ്ങി വരെ കൊടുത്തു… മകയാൻ രത്‌നം കിട്ടിയ മനുഷ്യരിൽ ഒന്ന് ആണ് അവൻ.., അവനെ കൊല്ലാൻ നോക്കിയ ആദ്യ ക്വീൻ ആയിരുന്ന എലീസയെ അവൾ കൊന്നു…”

“വാട്ട്….!”

അവൾ കംപ്യൂട്ടറിൽ നിന്നും തല പൊക്കി.. മെല്ലെ എഴുന്നേറ്റ് അയാളെ നോക്കി..

“അതെ ലോർഡ്.. കൂടാതെ അവിടെ ഒരു പോലീസുകാരിക്കും ഒരു കൃതിരിൻ ഈ രത്‌നം കൊടുത്തിരുന്നു.. ഡാർക്ക് എയ്ഞ്ചൽ അവരെ ഒപ്പം ചേർത്താൽ.. അവൾക്ക് ആ രത്‌നം കിട്ടിയാൽ.. എന്ത് സംഭവിക്കും എന്ന് ഞാൻ പറയണ്ടല്ലോ?”

അയാൾ പറഞ്ഞപ്പോൾ അവൾ വല്ലാതെ പേടിച്ചു… കുറച്ചു വെള്ളം എടുത്തു കുടിച്ചു..

“അവളുടെ സഹോദരി.. വൈറ്റ്? അവൾ ഭൂമിയിൽ ഉണ്ടോ? എവിടെ ആണ് അവൾ?”

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.