നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

അവളുടെ മുഖം ചുവന്നു തുടുത്തു.. “എന്റെ എസിപി” എന്ന് വിളിച്ചത് അങ്ങ് സുഖിച്ചിട്ടുണ്ട് പെണ്ണിന്..

“നാണം വരുന്നോ?”

ഞാൻ അവളെ കളിയാക്കിയപ്പോൾ അവൾ എന്തോ പറയാൻ വന്നു..

“മെറിൻ?”

ലിസ അവളെ വിളിച്ചു കൊണ്ട് ഹാളിലേക്ക് വന്നു.. അവളുടെ മുഖം അല്പം പരിഭ്രമം നിറഞ്ഞിരിക്കുന്നു..

“എന്താ ലിസ?”

“മെറിൻ… “ദി എക്സ് എനിമി” എന്ന കമ്പനിയെ പറ്റി കേട്ടിട്ടുണ്ടോ?”

ലിസ അവളോട് ചോദിച്ചു..

“യെസ്.. ഏറ്റവും മികച്ച പേർസണൽ സെക്യൂരിറ്റി കൊടുക്കുന്നവർ അല്ലെ? അതിൽ ഒരാൾ മതി പത്തോ ഇരുപതോ പേരെ തീർക്കാൻ.. അത്ര മികച്ച ട്രെയിനിങ് ആണ് അവർക്ക് കൊടുക്കുന്നത്.. കായികമായും വെപ്പൺ ട്രെയിനിങ് ആയും.. എന്താ ലിസ?”

മെറിൻ പറഞ്ഞു നിർത്തിയപ്പോൾ ലിസ മെല്ലെ സീറ്റിൽ ഇരുന്നു..

“അവരിൽ 25 പേരെ, അതും ആയുധധാരികൾ ആയ അവരെ ആരോ ഒരു ഗൺ പോലും ഇല്ലാതെ കൊന്നാൽ എങ്ങനെ ഉണ്ടാകും?”

“നടക്കില്ല.. ഇമ്പോസ്സിബിൾ…”

മെറിൻ തീർത്തു പറഞ്ഞു..

“അവരിൽ 25 പേർ, പത്തോളം ഗുണ്ടകൾ.. പത്തു വേട്ട നായ്ക്കൾ… കൂടാതെ മറ്റു ജോലിക്കാരും… ആൻഡ്.. ബാംഗ്ലൂരിലെ ഒരു ഐടി കമ്പനി ഉടമ എലീസ.. എലീസ ആരാണെന്നു മനസിലായില്ലേ? നമ്മളെ ഒക്കെ തീർക്കാൻ ഓർഡർ കൊടുത്തവൾ.… ഇത്രയും പേരെ ആരോ കൊന്നു.. അതും കുറഞ്ഞ സമയം കൊണ്ട്..”

ലിസ പറഞ്ഞപ്പോൾ മെറിൻ ഒന്ന് ഞെട്ടി. ഞാൻ എന്താണ് ഇതെന്ന് കരുതി ലിസയെ നോക്കി.

“നമുക്ക്‌ ഒന്ന് പോയാലോ മെറിൻ? എനിക്ക് അതൊന്നു കാണണം.. നമ്മൾ അനേഷിക്കുന്ന കേസും ആയി ബന്ധം ഉണ്ട് അതിന്…മിക്കവാറും എലീസയെ കൊന്നത് ആ സ്കോട്ലാൻഡുകാരി ആയിരിക്കും.. അവർ പറഞ്ഞ ക്വീൻ..”

ലിസ ആവേശത്തോടെ പറഞ്ഞു.

“ഫൈൻ ലിസ..”

മെറിൻ ഉടനെ സമ്മതം പറഞ്ഞു.

“അപ്പൊ നിങ്ങൾ പോകുമോ?”

ഞാൻ ചോദിച്ചു..

“ആ മോനു.. അങ്ങനെ വിടാൻ പറ്റാത്ത കേസ് ആണ്.കൂടാതെ ഒരു പാവം പെണ്ണിന് നീതി വാങ്ങി കൊടുക്കണം…”

മെറിൻ മെല്ലെ എഴുന്നേറ്റു… ഞങ്ങൾ ബി24ലേക്ക് ചെന്നു.. ഏട്ടത്തിയെ തിരിച്ചു കൊണ്ടുവിടണമായിരുന്നു.

****

മെറിനും ലിസയും പോയപ്പോൾ ഞാൻ ഏട്ടത്തിയെ അവരുടെ വീട്ടിൽ കൊണ്ടുപോയി ഇറക്കി..

“ഏട്ടത്തി…?”

ഞാൻ വിളിച്ചപ്പോൾ കാറിന്റെ ഡോർ അടക്കാൻ തുടങ്ങിയ ഏട്ടത്തി തിരിഞ്ഞു..

“ആ കിടക്കുന്ന കറുത്ത സ്കോഡ ഒക്‌ടേവിയ കണ്ടോ?”

ഏടത്തിയുടെ വീട്ടിൽ നിന്നും കുറച്ചു മാറി കിടക്കുന്ന ഒരു വണ്ടി ഞാൻ കാണിച്ചു കൊടുത്തു..

പുറത്തു ഇറങ്ങിയ ഏട്ടത്തി ഉടനെ ചാടി വണ്ടിയിൽ കയറി ഡോർ വലിച്ചു അടച്ച ശേഷം എന്നെ പേടിച്ചു നോക്കി…

“ആരാ അത്? അന്ന് വന്നവർ ആണോ മോനു.. എനിക്ക് പേടിയാ….”

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.