നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1510

“എന്താ? ഞാൻ ആരാ? നിങ്ങൾ കല്യാണം കഴിഞ്ഞവർ ആണ്.. ഞാനോ? അതികപറ്റ് അല്ലെ? ആരെങ്കിലും ചോദിച്ചാൽ ഞാൻ എന്താ പറയേണ്ടേ?? നിങ്ങളുടെ ഒപ്പം ജീവിക്കുന്നു.. എന്നാൽ എന്താ എന്റെ സ്ഥാനം?? ഒരു സ്ഥാനവും ഇല്ല.. നിങ്ങളുടെ മനസ്സിൽ ഉണ്ടാകും.. പക്ഷെ.. മറ്റുള്ളവർക്ക് അത് അറിയില്ല… ഞാൻ പോവ്വാണ്.. ഒറ്റക്ക് ജീവിച്ചോളാം….”

അവൾ ഉച്ചത്തിൽ കരഞ്ഞു.. അവൾ പറഞ്ഞ കാര്യം സത്യം ആണെന്ന് എനിക്ക് മനസിലായി..

“ശരിയാണ്.. എന്നാൽ ഇനി ഈ മീനാക്ഷി ഇവിടെ വേണ്ട അല്ലെ?”

അർച്ചനയുടെ ഉറച്ച ശബ്ദം.. അതോടെ അവൾ കരച്ചിൽ നിർത്തി അർച്ചനയെ നോക്കി.. ഞാൻ ഞെട്ടിത്തരിച്ചു അർച്ചനയെ നോക്കി.. അവളും അത് പ്രതീക്ഷിച്ചില്ല എന്ന് തോന്നി.

എന്നെക്കാളും ഇഷ്ട്ടം ആണ് അവൾക്ക് മീനുവിനെ.. എന്നിട്ടും? എനിക്ക് വിശ്വസിക്കാൻ ആയില്ല..

“നീ എന്താടീ ഈ പറഞ്ഞെ???”

ഞാൻ ഒച്ച പൊക്കി അർച്ചനയുടെ നേരെ ചെന്നു…

മീനു ഇടക്ക് കയറി…

“റോഷു… എന്റെ അർച്ചന പറഞ്ഞത് സത്യം ആണ്… നിങ്ങൾ ആണ് ഒരുമിച്ചു ജീവിക്കേണ്ടത്… ഞാൻ പോണു…എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല…”

അവൾ അതും പറഞ്ഞു കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി..

ഞാൻ നിലത്തേക്ക് നോക്കി സെറ്റിയിൽ ഇരുന്നു.. എനിക്ക് വിശ്വസിക്കാൻ ആയില്ല..

“വാ.. അവളെ കൊണ്ട് വിടാം….”

അർച്ചന എന്റെ കയ്യിൽ പിടിച്ചു…

“ഇല്ല.. സമ്മതിക്കില്ല ഞാൻ…..”

ഞാൻ ചാടി എണീറ്റ് അർച്ചനയോടു അലറി.. അവൾ പുഞ്ചിരിച്ചു..

“വാ ഏട്ടാ.. എനിക്ക് ഏട്ടന്റെ മുകളിൽ അധികാരം ഉണ്ട്.. ആം യുവർ വൈഫ്… ഞാൻ പറയുന്നത് പോലെ ഇന്ന് ഏട്ടൻ കേൾക്കും…..
ഇനി ഈ മീനാക്ഷി ഏട്ടന്റെ ജീവിതത്തിൽ ഇല്ല….!”

അർച്ചനയുടെ സ്വരം മാറി.. ഞാൻ അവളെ ഒന്ന് നോക്കി.. മുഖത്ത് പുഞ്ചിരി ആണ്.. പക്ഷെ ഇതുവരെ കേൾക്കാത്ത ഒരു ടോൺ.. അവളുടെ ഭാവം.. ഞാൻ അല്പം പതറി… പൂച്ചക്കുട്ടി പോലെ നടന്നവൾ ഇതാ ഒരു സിംഹിയുടെ ഭാവത്തിൽ…

അർച്ചന എന്നെ വലിച്ചു അകത്തേക്ക് നടന്നു.. ഒരു മുണ്ടും ഇളം നീല ലിനോൻ ഷർട്ടും എടുത്തു തന്നു..

“ഒന്നും ചോദിക്കണ്ട… പറയുന്നത് കേട്ടാൽ മതി… ഞാൻ ഏട്ടന്റെ മനസ് ഏട്ടനെക്കാളും കൂടുതൽ മനസിലാക്കിയവൾ ആണ്… സൊ എനിക്കും ഉണ്ട് തീരുമാനങ്ങൾ… യു ഗോത ട്രസ്റ്റ് മി ഓൺ ദിസ്… “

അവൾ അത് പറഞ്ഞു നൈറ്റി വലിച്ചു ഊരി എറിഞ്ഞു ഒരു പാവാട എടുത്തു ചുറ്റി.. ബ്ലൗസ് വലിച്ചിട്ട് ഒരു മഞ്ഞ സാരി ചുറ്റി..

“കുളിച്ചു വേഷം മാറ് ഏട്ടാ…..അവളെ വീട്ടിൽ വിട്ടു അമ്പലത്തിൽ പോകണം..!”

അവളുടെ ഒച്ച പൊങ്ങി.. എനിക്ക് പ്രതികരിക്കാൻ കഴിയുന്നില്ല.. അവൾ എന്റെ ഭാര്യാ ആണ്.. ശരിയാണ് വേറെ ഒരു പെണ്ണിന്റെ കാര്യത്തിൽ തീരുമാനം അവളുടെ ആണ്.. എന്നാലും മീനു ഇല്ലാതെ.. ഇല്ല അർച്ചന അത് ചെയ്യില്ല.. എനിക്ക് അറിയാം അവളെ.. എന്നെക്കാളും കൂടുതൽ അവൾ സ്നേഹിക്കുന്നത് മീനുവിനെ ആണ്…

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.