നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1510

അവൾ ചാടി പിടഞ്ഞു എണീറ്റ് ബാത്റൂമിലേക്ക് ഓടി.. ഞാൻ വേഗം ചെന്ന് വാതിൽ തുറന്നു.. മീനു തന്നെ ആണ്..

അവളുടെ മുഖത്ത് ഒരു കള്ളചിരി..

“എന്താടീ ഒരു ചിരി….?”

“മ്മ്മ്.. നിന്നെ അർച്ചനയുടെ മണം..”

അവൾ അതും പറഞ്ഞു അകത്തു കയറി.. ഞാൻ ഒന്ന് ചമ്മി.. എന്നാലും വേറെ ഒന്നും പറഞ്ഞില്ല..

“നീ എങ്ങോട്ടാ പോയെ?”

ഞാൻ സെറ്റിയിൽ ഇരുന്നു..

“വീട്ടിൽ…. “

അതും പറഞ്ഞു അവൾ അകത്തേക്ക് പോയപ്പോൾ ഞാൻ അടുക്കളയിൽ ചെന്ന് ചായക്ക് വെള്ളം വച്ചു…

ഏലക്ക ഇട്ടു തിളപ്പിച്ച് ചായ പൊടി കൂടി ഇട്ടു പാലും ഒഴിച്ച് മധുരം ഇട്ട് തിളപ്പിച്ച് എടുത്തു മൂന്നു കപ്പിൽ ആക്കി..

അപ്പോഴേക്കും അർച്ചന കുളി കഴിഞ്ഞു ടവൽ തലയിൽ കെട്ടി ഇളം റോസ് നൈറ്റി അണിഞ്ഞു വന്നു.. എന്റെ നോട്ടം കണ്ടു അവൾ ഒരു കള്ളച്ചിരി ചിരിച്ചു എന്റെ വയറ്റിൽ ഒന്ന് പിച്ചി…

ഇരുന്നു ചായ കുടിച്ചു..

ഞാൻ അർച്ചനയെ തന്നെ നോക്കി.. എന്തൊരു ഭംഗി ആണ് ഇവൾ…
ഒരു പെണ്ണ് പൂർണമായി ഒരാളെ പ്രേമിക്കുകയാണെങ്കിൽ അവളുടെ ഭംഗി ഇരട്ടി ആകും..

എനിക്ക് ചിരി വന്നു.

“രണ്ടും കൂടി കുറെ നേരം ആയല്ലോ കണ്ണിൽ കണ്ണിൽ നോക്കി? ഞാൻ പോണോ? ഞാൻ പോയി എന്റെ വീട്ടിൽ നിന്നാലോ?”

മീനുവിന്റെ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ ഞെട്ടി…

“പോടി പട്ടി..കുശുമ്പി…”

അർച്ചന അവളുടെ തുടയിൽ ഒരു നുള്ളു വച്ച് കൊടുത്തു..

“ശരിയാ ഇവളെ വീട്ടിൽ കൊണ്ടുപോയി വിടാം… എന്നിട്ട് നമുക്ക് അടിച്ചു പൊളിക്കാം അല്ലെ? ലിസയെ കൂടി കൂട്ടാം…”

ഞാൻ അവളെ നോക്കി ചിരിച്ചു..

മീനാക്ഷി തല താഴ്ത്തി.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ചായ കപ്പിലേക്ക് വീഴുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചു പൊടിഞ്ഞത് പോലെ തോന്നി..

“മീനൂട്ടി??? നീ സീരിയസാ???”

അർച്ചന ആന്തലോടെ അവളുടെ തോളിൽ പിടിച്ചു.. അവൾ വിങ്ങി പൊട്ടി ചായക്കപ്പ് അവളുടെ കയ്യിൽ നിന്നും താഴേക്ക് പോയി. അത് നിലത്തു വീണു ചിതറി… അത് കണ്ടപ്പോൾ എന്റെ ഹൃദയം ചിതറിയത് പോലെ ആണ് എനിക്ക് തോന്നിയത്..

“മീനു മോളെ…”

ഞാൻ ചായ മാറ്റി വച്ച് അവളുടെ അടുത്തിരുന്നപ്പോൾ അവൾ ചാടി എണീറ്റ് മാറി ഭിത്തിയിൽ ചാരി നിന്നു..

“എന്നെ തൊടണ്ട.. പോയി ആ ലിസയെ തൊട്ടോ… അല്ലെങ്കിലും ഞാൻ ആരാ? എന്നോട് സ്നേഹത്തോടെ ഒരു വാക്ക് പറഞ്ഞിട്ട് എത്ര നാൾ ആയി? എന്നോട് ആർക്കും സ്നേഹം ഇല്ല.. ഒറ്റ അല്ലെ ഞാൻ…? ഞാൻ പോവ്വാ.. ആർക്കും ശല്യം ആയി ഇല്ല ഞാൻ ഇവിടെ…”

മീനു അതും പറഞ്ഞു മുഖം പൊത്തി മുളചീന്തും പോലെ കരഞ്ഞു…

ഞാൻ പകച്ചു അർച്ചനയെ നോക്കി.. അവൾ കേട്ടത് വിശ്വസിക്കാൻ ആകാതെ വാ പൊളിച്ചു ഇരിക്കുകയാണ്…

“മീനു.. നീ എന്താ മോളെ ഈ പറയണേ??”

അർച്ചന വേഗം ചാടി എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നു..

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.