നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1514

ഞാൻ അത് പറഞ്ഞപ്പോൾ കല്ല് വെട്ടിത്തിളങ്ങി.. സമാധാനത്തോടെ ഞാൻ അത് അലമാരിയിൽ വെച്ചു..

ഫോൺ അടിച്ചു.. മെറിൻ ആണ്.

“പറ എസിപി മോളെ….”

“റോഷ്.. ഞാൻ ഒന്ന് ബാംഗ്ലൂർ പോവ്വാ.. ലിസ ഉണ്ട്..പറഞ്ഞ കേസിന്റെ കാര്യം ആണ്.. ഉടനെ വരും, ഫ്ലൈറ്റിൽ ആണ് പോകുന്നത്. കുഴപ്പം ഒന്നും ഇല്ലല്ലോ?
ആ പെണ്ണിനോട് പൊയ്ക്കോ എന്ന് പറഞ്ഞത് ഞാൻ ആണ് കേട്ടോ.. അവളുടെ പുറകിൽ പോലീസ് ഉണ്ടാകും.. പേടിക്കണ്ട.. ഞങ്ങൾ രാത്രി എത്തും.”

മെറിൻ അത് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി.. എത്ര നന്നായി ആണ് കരുതുന്നത്..

“എന്നാൽ ശരി എസിപി മോളെ.. സൂക്ഷിക്കണേ….”

“ശരി.. കാണാം റോഷ്..”

അവൾ ഫോൺ വച്ചു.

ഞാൻ ചുറ്റും നോക്കി.. അർച്ചന കുളിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്..
കട്ടിലിൽ അവൾക്ക് മാറാനുള്ള തുണികൾ വച്ചിരിക്കുന്നു.. എനിക്ക് ഒരു കുസൃതി തോന്നി.. ഞാൻ വേഗം ചെന്ന് ബാത്‌റൂമിൽ മുട്ടി..

“എന്താ ഏട്ടാ?”

“വാതിൽ തുറക്ക്.. ഒരു അർജന്റ് കാര്യം ഉണ്ട്…”

“ദേവീ…”

അവൾ എന്തോ ചെയ്തു വേഗം വാതിൽ തുറന്നു.. നീല ടവൽ ചുറ്റി നനഞ്ഞ എന്റെ പെണ്ണ്..

“എന്താ?? എന്താ ഏട്ടാ??”

അവൾ ആധിയോടെ എന്നെ നോക്കി.. ഞാൻ വേഗം അവളെ തള്ളി മാറ്റി അകത്തു കയറി കതക്‌ അടച്ചു.. അവൾ അന്തിച്ചു നിൽക്കുകയാണ്..

“എന്താ ഏട്ടാ ??”

“ഇവിടെ നമ്മൾ മാത്രമേ ഉള്ളു…”

ഞാൻ അവളുടെ മുഖം പിടിച്ചു കണ്ണിൽ നോക്കി.. നാണം.. മുഖം ചുവന്നു വന്നു..

“ദുരുദ്ദേശം ആണ് അല്ലെ എന്റെ ചെക്കന്??”

“പിന്നെ.. “
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു..
കുറെ നാളിനു ശേഷം ഒറ്റക്ക് കിട്ടിയ സമയം ഞങ്ങൾ നന്നായി ആസ്വദിച്ചു..

****
Kochi

കൊച്ചി ടൗണിലൂടെ ഹാഫ് സാരിയും ഉടുത്തു ഹെൽമെറ്റും വച്ച് ഡുക്കാട്ടി പാനിഗാലെ ഇരപ്പിച്ചു മെല്ലെ ഓടിച്ചു പോകുന്ന പെണ്ണിനെ എല്ലാവരും അത്ഭുതത്തോടെ ആണ് നോക്കിയത്..

“മെറിന്റെ ആരാ ഈ പെണ്ണ്?”

പുറകിൽ അല്പം അകലത്തിൽ അവളുടെ പുറകെ പൊയ്ക്കൊണ്ടിരുന്ന പോലീസ് ജീപ്പ് ഓടിച്ചിരുന്ന ആൾ അടുത്തിരുന്ന ആവണിയോട് ചോദിച്ചു..

“പരിചയത്തിൽ ഉള്ളതാണ്.. “

അവൾ മറുപടി കൊടുത്തു…

“എന്നാലും ആള് കൊള്ളാം.. ആ ബൈക്ക് ഓടിക്കുന്നത് കണ്ടില്ലേ??”

“ഓഹ് ഞാൻ ആണെങ്കിലും ഓടിക്കും.. അതത്ര വലിയ കാര്യം ഒന്നും അല്ല…”

ആവണി ഒരു പുച്ഛ ഭാവം കാണിച്ചു..

“ഇതാ പറയുന്നത് നാല് മല ചേർന്നാലും……”

“ദേ സാറെ… കിട്ടും കേട്ടോ.. നോക്കി ഓടിക്ക്..അല്ലേൽ നിങ്ങളെ മെറിൻ മാം ഓടിക്കും…”

അതോടെ അയാൾ റോഡിൽ ശ്രദ്ധിക്കാൻ തുടങ്ങി…

മീനാക്ഷി അധികം സ്പീഡിൽ അല്ല വണ്ടി ഓടിച്ചിരുന്നത്.. ഫസ്റ്റ് ഗിയറിൽ തന്നെ ആയിരുന്നു..

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.