നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1510

അവൾ ചെറുപ്പകാലം ഒക്കെ ആലോചിച്ചു കിടന്നപ്പോൾ താഴെ എന്തോ വീണു ഉടയുന്ന ശബ്ദം കേട്ടു..

അവൾ ഒന്ന് ഞെട്ടി.. പക്ഷെ സമയം ആയി എന്ന് അവൾ ഉറപ്പിച്ചു.. അവൾ മെല്ലെ റൂം തുറന്നു പുറത്തിറങ്ങി നോക്കി..

സെറ്റിയിൽ മുകളിലേക്ക് നോക്കി ഇരിക്കുന്ന ക്വീൻ.. സുന്ദരികളിൽ സുന്ദരി.. ദേവതയുടെ മുഖവും ആകാര വടിവുകളും ഉള്ളവൾ..
ക്വീൻ അവളെ കണ്ടപ്പോൾ ചിരിച്ചു.

ആഞ്‌ജലീന മെല്ലെ താഴേക്ക് ചെന്നു.. അവൾ ക്വീനിന്റെ മുൻപിൽ മുട്ടുകുത്തി…

“എന്നോട് ക്ഷമിക്കണം എന്ന് പറയില്ല.. ധിക്കാരം ആണ് കാണിച്ചത്.. ക്വീൻ.. എന്റെ മക്കളെ ജീവിക്കാൻ അനുവദിക്കാമോ? പ്ലീസ്.. എന്നെ ഇഞ്ചു ഇഞ്ചു ആയി കൊന്നോളൂ…”

അവൾ തല കുനിച്ചു കൈ കൂപ്പി കരഞ്ഞു..

ക്വീൻ എണീറ്റു.. അവളുടെ തലയിൽ ഒന്ന് തലോടി… ഒരു സുഗന്ധം അവളിൽ നിന്നും വന്നു..

“നിനക്ക് എത്ര കുട്ടികൾ ഉണ്ട്..?”

അവളുടെ ചോദ്യം..

“രണ്ടു പെൺകുട്ടികൾ.. ക്വീൻ.. പ്ലീസ്.. അവരെ.. അവരെ ഒന്നും ചെയ്യല്ലേ.. പ്ലീസ്.. ഒരു അമ്മയുടെ അന്ത്യഅഭിലാഷം ആണ്… പ്ലീസ്… എന്നെ കൊന്നോളൂ….”

ആഞ്‌ജലീന അവളുടെ കാലിൽ വീണു.. കരഞ്ഞു..

“നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം.. എണീറ്റ് നിൽക്ക്… എനിക്ക് നിന്റെയോ നിന്റെ കുട്ടികളുടെയോ ജീവൻ വേണ്ട…”

ക്വീൻ അതും പറഞ്ഞു അവളെ കയ്യിൽ പിടിച്ചു പൂച്ചകുട്ടിയെ പൊക്കി എടുക്കുന്നത് പോലെ പൊക്കി എടുത്തു.

അവൾ പേടിച്ചു വിറച്ചു കരയുകയാണ്..

“എവിടെ പോയി നിന്റെ ധൈര്യം ഒക്കെ? “

ക്വീൻ ചോദിച്ചു..

“അറിയില്ല.. കുട്ടികൾ ഒറ്റക്ക് ആകുമോ എന്ന് ആലോചിച്ചപ്പോൾ എനിക്ക്.. എനിക്ക് ഇതൊക്കെ നിർത്തണം എന്ന് തോന്നുന്നു.. എന്നോട് ക്ഷമിക്കണം ക്വീൻ… “

അവൾ മെല്ലെ പറഞ്ഞു…

ക്വീൻ അവളെ നോക്കി.. ആ നീല കണ്ണുകൾ കണ്ടപ്പോൾ അവൾ കൂടുതൽ പേടിച്ചു..

“ശരി.. എനിക്ക് കുട്ടികളെ ഉപദ്രവിക്കുന്നത് ഇഷ്ടമല്ല.. നീ സമാധാനത്തോടെ ജീവിച്ചോ.. ഇനി നിന്നെ അവിടെ നിന്നും ആരും തേടി വരില്ല.. ഇത് ഞാൻ ആണ് പറയുന്നത്… “

ക്വീൻ അവളുടെ കണ്ണുനീർ തുടച്ചു..അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ പുറത്തേക്ക് പോയി ഗേറ്റിനു വെളിയിൽ നിർത്തിയിരുന്ന കറുത്ത ലംബോർഗിനിയിൽ കയറി..
അത് വല്ലാത്ത ശബ്ദത്തോടെ ചീറി പാഞ്ഞു പോയി..

ആഞ്‌ജലീന എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചു നിന്നു..

****
Shoba Apartments, Kochi

ലിസയുടെ ഫോൺ അടിച്ചു.. അവൾ അതെടുത്തു ചെവിയോട് ചേർത്ത് വച്ച് അകത്തേക്ക് പോയി..

ഞാൻ മെറിനെ നോക്കി.. അവൾ എന്നെ നോക്കി ഇരിക്കുകയാണ്.. എന്തൊരു ഭംഗി ആണ് ദൈവമേ ഇതിന്..

“എന്താ നോക്കുന്നെ?”

“ആഹാ എന്നെ നോക്കി ഇരുന്നിട്ട് എന്താ നോക്കുന്നെ എന്നോ? എന്താണ് എന്റെ എസിപിക്ക് പറ്റിയത്?”

ഞാൻ കാലു നീട്ടി അവളുടെ കാൽ വിരലിൽ ഒന്ന് അമർത്തി..

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.