നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1525

എസ് ഐ അല്പം പുച്ഛ ഭാവത്തോടെ പറഞ്ഞു…അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ ആയിരുന്നു.

മൊണാലിസ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.. ലിനു ചുറ്റുപാടും ഒന്ന് നോക്കി… ഫോട്ടോകൾ എടുത്തു.

അവൾ അകത്തേക്ക് കയറി ചെന്നു.. നേരെ മുകളിൽ..

ബെഡിൽ കണ്ണും തുറന്നു മലർന്നു കിടക്കുന്ന ജോണിന്റെ മൃതശരീരം..
ഹൃദയത്തിൽ ഒരു വലിയ തുള.. എന്തോ കൂർത്ത വസ്തു കൊണ്ട് കുത്തിയത് പോലെ..

ചോര ചീറ്റി തെറിച്ചിരിക്കുന്നു.. ബെഡിലും ഭിത്തിയിലും ഒക്കെ.. നിലത്തും തുള്ളികൾ..

വേറെ ഒന്നും ഇല്ല..

“മാം.. ഈ റൂമിൽ ജോൺ. സഞ്ജന ഇവരുടെ അല്ലാതെ വേറെ ഒരാളുടെ അടയാളങ്ങളും ഇല്ല..
കുത്തിയ ആയുധം എന്താണെന്നു അറിയുന്നില്ല.. നല്ല മൂർച്ച ഉള്ളത് എന്തോ ആണ്.. അത് വച്ചു കുത്തി തിരിച്ചിട്ടുണ്ട്… അത് ഹൃദയം ചിതറിച്ചത് പോലെ ഉണ്ട്‌..”

ഫോറൻസിക് ഓഫീസർ വന്നു പറഞ്ഞു.. അവൾ ചുറ്റും നോക്കി.. ഒന്നും കണ്ടില്ല.. ബാൽക്കണിയിൽ ജോണിന്റെ ഫോൺ പോലീസ് കണ്ടിരുന്നു..

മൊണാലിസ നേരെ സഞ്ജനയുടെ അടുത്തേക്ക് പോയി… അവൾ പോലീസ് കസ്റ്റഡിയിൽ ആണ്.. ഒരു റൂമിൽ..

റൂം തുറന്നു അകത്തു ചെന്നു.. സഞ്ജന കരഞ്ഞു തളർന്നു ഒരു കസേരയിൽ ഇരിക്കുന്നുണ്ട്…ഒപ്പം രണ്ടു പോലീസുകാരികളും.. അവരോടു പോകാൻ മൊണാലിസ തല കൊണ്ട് ആഗ്യം കാണിച്ചു..

“എന്തൊരു സുന്ദരി ആണെടീ ഈ പെണ്ണ്.. ഏതോ വലിയ ഓഫീസർ ആണ്….”

അതിൽ ഒരുത്തി മറ്റവളുടെ ചെവിയിൽ മെല്ലെ പറഞ്ഞത് മൊണാലിസ കേട്ടു.. അവൾ ഒന്ന് ചിരിച്ചു…

അവൾ സഞ്ജനക്ക് നേരെ എതിർ ഇരുന്നു..

“സഞ്ജന.. ആം മൊണാലിസ… കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്‌…”

“ഞാൻ ആണ് എന്റെ ഏട്ടനെ കൊന്നത് എന്ന് ഇവര് പറയുന്നു.. …..
ഞാൻ കോട്ടയം ആയിരുന്നു.. എക്സാം ഡ്യൂട്ടി.. ഞാൻ അവിടെ ഉണ്ടായിരുന്നു എന്നതിന് ആയിരം തെളിവ് ഉണ്ട്‌.

കൂടാതെ വന്നപ്പോൾ പാർക്ക് ചെയ്ത വണ്ടി കണ്ടില്ല.. പരാതി കൊടുത്തു…….
എന്റെ കൂട്ടുകാരി ഒപ്പം ഉണ്ടായിരുന്നു……. അവളെ വീട്ടിൽ വിട്ടിട്ടു അതെ ടാക്സിയിൽ ആണ് ഞാൻ വന്നത്‌……. എന്റെ കാണാതായ സ്കൂട്ടി വീടിനു പുറത്തു ഉണ്ടായിരുന്നു..

അകത്തു കയറിയപ്പോൾ ആണ്.. എന്റെ ഏട്ടൻ…. “

അവൾ അത്രയും പറഞ്ഞു വാ പൊത്തി കരഞ്ഞു.. മൊണാലിസ അവളെ സമാധാനിപ്പിച്ചു..

അവൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടു കഴിഞ്ഞു ലിസ പുറത്തു വന്നു.

എസ് ഐ അങ്ങോട്ട് വന്നു..

“അപ്പോഴേ പറഞ്ഞതല്ലേ മാഡം.. ഇതൊക്കെ ഒറ്റ നോട്ടത്തിൽ എനിക്ക്‌ മനസിലാകും.. അവൾ തന്നെ ആണ്.. ഇപ്പൊ മനസിലായില്ലേ ?”

എസ് ഐ അഹങ്കാരത്തിൽ പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ല..

“തന്നോട് ഞാൻ പറഞ്ഞോ അവൾ ആണ് പ്രതി എന്ന്? അവളെ ഇനി പിടിച്ചു വെക്കേണ്ട.. ഷി ഈസ് ഇന്നോസ്ന്റ്.. ലീവ് ഹേർ…”

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.