എന്റെ ചട്ടമ്പി കല്യാണി 2 [വിച്ചൂസ്] 168

എന്റെ ചട്ടമ്പി കല്യാണി 2

Author : വിച്ചൂസ്

 

ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു എല്ലാവർക്കും….. ചളികൾ ഉണ്ടാവും സഹിക്കണം….

 

തുടരുന്നു…..

 

 

പണിയോ സാധാരണ അച്ഛൻ അങ്ങനെ പണിയൊന്നും എനിക്ക് തരാറില്ലലോ ഇത് എന്താന്ന് അറിയണം. ഞാൻ അച്ഛമ്മയെ നോക്കി ദോശ വിഴുങ്ങുവാ….

 

ഞാൻ : “മോളുസേ എന്താണ് പണി എന്ന് അറിയോ????”

 

അച്ഛമാ : “ആർക്കു.?”

 

ഞാൻ : “എനിക്ക് ”

 

അച്ഛമാ : “നിനക്ക് അതിനു പണി കിട്ടിയോ?? ഏതു ബോധം ഇല്ലാത്തവനാടാ നിനക്കൊക്കെ പണി തന്നത്…!”

 

ഞാൻ : “ഓഹ് രാവിലെ തന്നെ ചളി അടിക്കാതെ ഞാൻ ചോദിച്ചതിന് മറുപടി പറ”

 

അച്ഛമാ : “ഇല്ലടാ നിന്റെ അച്ഛൻ എന്നോട് ഒന്നും പറഞ്ഞിട്ടില്ല… ചിലപ്പോ നിന്റെ അമ്മച്ചിക്ക് അറിയാമായിരിക്കും ചോദിച്ചു നോക്ക്”.

 

ഞാൻ : “ചോദിച്ചു നോകാം….”

 

ഞാൻ അമ്മയെ നോക്കി പുറത്ത് കാര്യമായി പണിയിൽ ആണ്…. നാട്ടിൽ ഉള്ള സകല ചെടിയുടെ കമ്പു കൊണ്ട് നാട്ടിട്ടിണ്ട്…. ഇതിനൊക്കെ രാവിലെ പരിപാലിക്കൽ ആണ് അമ്മയുടെ ജോലി.

 

ഞാൻ : “അമ്മച്ചിയെ…..”

 

അമ്മ : “ഡാ കിടന്നു മോങ്ങണ്ട ഞാൻ നിന്റെ മുൻപിൽ അല്ലെ നിൽക്കണേ….”

 

ഞാൻ : “അതുപിന്നെ ശീലം ആയിപോയി അതുകൊണ്ടാ…. അഹ് പിന്നെ അച്ഛൻ എന്തിനാ കാണണമെന്ന് പറഞ്ഞേ???”.

 

അമ്മ : “എന്നോട് പറഞ്ഞിട്ടില്ല നീ പോയി ചോദിക്കു…. അല്ല നിന്റെ വണ്ടി എവിടെ???”.

 

ഞാൻ : “വണ്ടി കുട്ടൻമാമന്റെ വീട്ടില… അപ്പോ അമ്മക്ക് അറിയില്ലെന്നു ഉറപ്പാണോ??”.

 

അമ്മ : “അഹ് ഡാ എന്നോട് ഒന്നും പറഞ്ഞില്ല.. നീ ഇപ്പോ ഒരുങ്ങി കെട്ടി എങ്ങോട്ടു പോകുവാ??”.

 

ഞാൻ : “കുട്ടൻമാമന്റെ വീട്ടിലേക്കു ഹരിയെ കാണണം.”

 

അമ്മ : “ആണോ എന്നാലേ ശ്രീജ കുറച്ചു തക്കാളിയുടെ വിത്ത്‌ തരും അതുകൂടെ കൊണ്ട് വാ.”

 

ഞാൻ : “ഇനി പറമ്പിൽ വിത്ത്‌ ഇടാൻ എന്തേലും ബാക്കി ഉണ്ടോ… വാഴ കൂടി നടമായിരുന്നു.”

 

10 Comments

  1. പൊളി സാനം മുത്തേ… ❤️❤️❤️
    ഏഴുത്ത് വേറെ ലെവൽ ??

    1. വിച്ചൂസ്

      Thnks❤❤

  2. Pagekal kooti eyuthuka .. apoo maathrme kadhaye patti parayaan kayollu …
    Next baagam vegm iduka ??

    1. വിച്ചൂസ്

      ആഗ്രഹം ഉണ്ട് പക്ഷേ പറ്റുന്നില്ല

  3. നിധീഷ്

    1. വിച്ചൂസ്

      ❤❤

  4. Page കുറച്ചു കൂട്ടി എഴുതാൻ നോക്ക് ബ്രോ

    1. വിച്ചൂസ്

      കൂടുതൽ പേജ് ഞാൻ അയച്ചതാണ് ഇത് incomplete ane bhaki vannitila

  5. അമരേന്ദ്ര ബാഹുമോൻ ?

    Oru 3-4 part avumbo vayikkam samayam illathonda

    1. വിച്ചൂസ്

      ❤❤

Comments are closed.