നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1525

അവൾ ചിരിച്ചു. അവളുടെ കണ്ണുകൾ വീണ്ടും തിളങ്ങിയപ്പോൾ ജോൺ പേടിച്ചു വിറച്ചു..

“ഞാൻ സഞ്ജന തന്നെ ആണ് ഏട്ടാ.. വാ.. എന്നെ ഒന്ന് കെട്ടിപ്പിടിച്ചാൽ ഏട്ടന്റെ സംശയം തീരും…”

അവൾ അത് പറഞ്ഞു ജോണിനെ നോക്കി കൈ വിടർത്തി കണ്ണടച്ച് നിന്നു..

ജോൺ അവളെ സംശയത്തോടെ നോക്കി.. ഇത് സഞ്ജന തന്നെ ആണല്ലോ… അവന് ഒരു നിമിഷം സമാധാനം തോന്നി..

അവൻ എല്ലാം മറന്നു അവൾക്ക് നേരെ മെല്ലെ നടന്നു..

ഇതിനിടയിൽ അലമാരയുടെ കണ്ണാടിയിൽ അവളുടെ പ്രതിബിംബം ജോൺ കണ്ടു..

ഞെട്ടി തെറിച്ച ജോൺ അലറി കരഞ്ഞു കൊണ്ട് ഡോറിനു നേരെ ഓടി…

പക്ഷെ ലക്ഷ്യം എത്തിയില്ല..

നിമിഷ നേരം കൊണ്ട് ജോണിന്റെ വേദന നിറഞ്ഞ അലർച്ചക്കൊപ്പം അവന്റെ ചൂടുള്ള ചോര വെളുത്ത ബെഡ്ഷീറ്റിൽ വീണു പടർന്നു..
ഒരു ചിത്രം പോലെ…

***

രാത്രി 11 മണി.

ജോണിന്റെ വീട്ടിൽ പോലീസ് കൂടി നിൽക്കുകയായിരുന്നു… ജനക്കൂട്ടം പുറത്തും.

വൈകുന്നേരം നടന്ന മൂന്ന് മർഡർ… അതും മൂന്ന് ചെറുപ്പക്കാർ.. അതിൽ ഒന്ന് ഡെന്നിസ്, അർജുൻ, ജോൺ.

ജോണിന്റെ ഭാര്യ സഞ്ജനയുടെ അലറി കരച്ചിൽ കേട്ടു അയൽക്കാർ വന്നപ്പോൾ ആണ് ജോണിന്റെ ശരീരം കണ്ടത്..

പോലീസ് നായ വീട്ടിൽ കയറി.. അത് റൂം മൊത്തം നടന്ന് അവസാനം കരഞ്ഞു തളർന്നു കിടക്കുന്ന സഞ്ജനയെ നോക്കി കുരച്ചു. അതിൽ നിന്നും സഞ്ജന തന്നെ ആണ് പ്രതി എന്ന് പോലീസ് ഉറപ്പിച്ചു.

പുറത്ത് ഒരു ചുവന്ന ജീപ്പ് അൺലിമിറ്റഡ് വന്നു നിന്നു…

നിന്ന് അതിൽ നിന്നും കറുത്ത ഫുൾ സ്ലീവ് ഷർട്ട് ഇന്സൈഡ് ചെയ്തു നീല ജീൻസും കറുത്ത ഷൂസും ധരിച്ചു മുടി മുകളിൽ കെട്ടി വച്ച ഒരു സുന്ദരി ആണ് ആദ്യം ഇറങ്ങിയത്..
അവളുടെ ശരീരത്തിൽ ആളുകളുടെ കണ്ണുകൾ ഓടി നടന്നു..

അപ്പുറത്തു നിന്നും ഒരു ആണും ഇറങ്ങി. ഇളം നീല ഷർട്ട്, കറുത്ത ജീൻസും വെള്ള ഷൂസും.. കടഞ്ഞെടുത്ത ശരീരം..

അവൾ ഗേറ്റിൽ നിന്ന പോലീസുകാരനെ ഐഡി എടുത്തു കാണിച്ചു..

“സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ രണ്ടു പേര് വന്നിട്ടുണ്ട്…”

പോലീസുകാരൻ അകത്തേക്ക് വന്നു പുതിയതായി ചാർജ് എടുത്ത എസ് ഐ യോട് പറഞ്ഞു..

“കടത്തി വിട്ടോ… ഈ കേസ് അവർക്ക് ആണ്….നമ്മുക്ക് ഇതിൽ റോൾ ഇല്ല.. ക്രെഡിറ്റ് എടുക്കാൻ കുറെ എണ്ണം വന്നോളും ഇതുപോലെ ഓരോന്ന് കാണിച്ചു….”

എസ് ഐ അവളുടെ ഇറുകി കിടക്കുന്ന ജീൻസിലേക്കും അവളുടെ ഒതുങ്ങിയ ശരീരത്തിലേക്കും നോക്കികൊണ്ടാണ് അയാൾ അത് പറഞ്ഞത്..

അവളും അവനും മുൻപോട്ട് വന്നു…

“ഹായ്.. ആം മൊണാലിസ ആൻഡ് ദിസ് ഈസ് ലിനു….ഈ കേസ് ഇനി മുതൽ ഞങ്ങൾ ആയിരിക്കും അനേഷണം..”

അവൾ മെല്ലെ പറഞ്ഞു.

“എന്തോന്ന് അനേഷിക്കാൻ ? പോലീസ് നായ അയാളുടെ ഭാര്യയെ ആണ് നോട്ട് ചെയ്തത്.. അവർ തന്നേ ആണ് പ്രതി…ഞാൻ അത് കണ്ടുപിടിച്ചു.. അവൾ കസ്റ്റഡിയിൽ ഉണ്ട്‌.. അവളെ ചോദ്യം ചെയ്തു എന്തിനാണ് കൊന്നത് എന്ന് പറയിപ്പിക്കുന്ന ഡ്യൂട്ടി മാത്രമേ ഉള്ളു… ഇതൊക്കെ കുറെ കണ്ടതാ കൊച്ചെ….”

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.