ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

ആ കുന്തം പോലുള്ള ആയുധത്തിന് സൂചിമുനയുടെ മൂർച്ച… പിൻഭാഗത്ത് ഉള്ളിലോട്ടു ഒരു വെട്ട്…. മിക്കവാറും അമ്പായി ഉപയോഗിക്കാൻ ആവണം…

“ഇത് എന്ത്‌ ചെയ്യണം സർ???”

മുകളിൽ കണ്ടത് ആശുതോഷിനോട് എക്സ്പ്ലെയിൻ ചെയ്ത ശേഷം അതുൽ ചോദിച്ചു…

“എന്ത് ചെയ്യാൻ… മാംസം ഭക്ഷ്യയോഗ്യം….”

അതുൽ ആ മാംസം കൈമാറി പാചകത്തിന് അയച്ച ശേഷം എല്ലാവരോടും ആയി പറഞ്ഞു…..

“മുമ്പ് പറഞ്ഞത് പോലെ.. കപ്പൽ ഒരു ദ്വീപിൽ ആണിപ്പോൾ… ആൻഡ്… ഭാരതത്തിൽ നിന്ന് സഹാവും എത്തും വരെ നമുക്ക് പിടിച്ചു നിന്നെ പറ്റൂ…..

നമുക്ക് ചുറ്റും ശത്രുക്കൾ ഉണ്ട്…. അതിൽ ദ്വീപ് മനുഷ്യരും ഏതൊക്കെയോ ജീവികളും ഉണ്ട്….

നമ്മൾ വേട്ടയാടപെടുകയാണ്.. പക്ഷേ… നമുക്ക് ഇനിയും ഇറങ്ങിയേ പറ്റൂ… ബികോസ്,, വി ഹാവ് നോ ഫുഡ്…. സോ… നമുക്ക് ഇനിയും ഇറങ്ങണം….”

ശേഷം അതുൽ പരിക്ക് പറ്റാതെ ഇനിയും അവശേഷിക്കുന്ന 30 പേരിൽ നിന്ന് ആറു പേര് വച്ചുള്ള രണ്ടു ടീമുകളെ തിരഞ്ഞെടുത്തു…

ആദ്യടീമിനുള്ള ഇൻസ്‌ട്രക്ഷൻസ് നൽകി…

“കപ്പലിന് മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന കുറെയേറെ മരങ്ങളുണ്ട്… കപ്പലിന് മുകളിലേക്ക് നിൽക്കുന്ന മരങ്ങളുടെ ശിഖിരങ്ങൾ എല്ലാം മുറിച്ചു നീക്കം ചെയ്യണം…. അതോടെ മറ്റു ജീവികൾക്ക് കപ്പലിലേക്ക് കയറാൻ ആവാതെ നമ്മൾ സുരക്ഷിതരാവും….”

അതുൽ അടുത്ത ടീമിന്റെ അടുത്തേക്ക് നീങ്ങിയപ്പോൾ കപ്പലിലെ സേഫ്റ്റി ഓഫിസർ അവർക്ക് വേണ്ട സേഫ്റ്റി നിർദ്ദേശങ്ങൾ നൽകാൻ തുടങ്ങി…

അപ്പോളേക്കും അതുൽ അടുത്ത ടീമിന് അടുത്ത് ചെന്നു പറഞ്ഞു …

“സെക്കന്റ് ടീം…. നമുക്കീ ഐലൻഡ് എക്സ്പ്ലോർ ചെയ്യണം…. ചെറിയൊരു വേട്ടയാടലാണ് ലക്ഷ്യം….. ഒപ്പം പഴങ്ങളോ ഭക്ഷ്യയോഗ്യമായ എന്തും തന്നെ നമുക്ക് ആവശ്യമാണ്….പിന്നെ ശുദ്ധജലസ്രോതസ്സും….കുടിവെള്ളം നമ്മുക്ക് അത്യാവശ്യമാണ്…. പക്ഷേ, ആദ്യ ടീം തിരിച്ചു ഇങ്ങെത്തിയതിന് ശേഷം മാത്രമേ നിങ്ങൾക്ക് പോകാൻ അനുവാദം ഒള്ളു…..”

അല്പനേരംകൊണ്ട് തന്നെ ആദ്യ ടീം തയാറായി…. അവർക്കൊപ്പം അതുലും മുകളിലേക്ക് കയറി….

ആ ആറു പേരിൽ നാല് പേര് മരം വെട്ടാനും രണ്ടു പേരു അവരുടെ സുരക്ഷയ്ക്കും…..

രണ്ടു പേര് കൊമ്പുകളിലൂടെ മുകളിലേക്ക്…..അവർ പറ്റാവുന്നിടത്ത് നിന്ന് കൊമ്പുകൾ വെട്ടി താഴേക്ക് വീഴ്ത്തും… താഴെ രണ്ടു പേര് നിന്ന് അവ വെട്ടിയോതുക്കും… എന്നിട്ട് മുകളിലേക്ക് തള്ളി നിൽക്കാത്ത രീതിയിൽ കപ്പലിന് മുകളിൽ നിന്ന് താഴോട്ട് കളയും…..

ഇടക്ക് എന്തോ ഓർത്തിട്ട് എന്നപോലെ അതുൽ മുകളിൽ ഉള്ള രണ്ടു പേരെ വിളിച്ചു വലിയൊരു കൊമ്പ് ചൂണ്ടി പറഞ്ഞു….

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.