ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

ആരൊക്കെയോ ഹാച്ച് ഡോർ അടയ്ക്കുമ്പോൾ റാണ എവിടെ എന്ന ചോദ്യഭാവത്തിൽ തനിക്ക് നേരെ ഉയരുന്ന നിരവധി കണ്ണുകൾക്ക് മറുപടി നൽകാനാവാതെ അതുൽ കപ്പലിലേക്ക് ഇരുന്നു… കൂടെ ബാക്കി നാല് പേരും….

അവർക്ക് നേരെയുമൊരു പ്ളേറ്റ് നീണ്ടു…. ആറു പീസ് വേവിച്ച മാംസകഷ്ണങ്ങൾ…..

ആറു മാംസകഷ്ണങ്ങൾ….. ഇപ്പോൾ തിരിച്ചിറങ്ങിയ അഞ്ചു പേർക്കും ഇനിയൊരിക്കലും തിരിച്ചു വരാനാവാത്ത റാണയ്ക്കും വേണ്ടിയുള്ളത്….

തനിക്ക് കിട്ടിയ കിളിമൊട്ടകൾ ഒന്നുപോലും ഭക്ഷിക്കാതെ ക്ഷീണിതർക്കായി മാറ്റിവച്ചു പട്ടിണിയിൽ ജീവൻ നഷ്ടപെട്ട റാണയ്ക്ക് വേണ്ടിയുള്ള മാംസകഷ്ണം… ആ അഞ്ചു പേരുടെയും കൈ അതിന് നേരെ നീണ്ടില്ല….

ദിവസത്തിലധികം നീണ്ട പട്ടിണിയിലും ആ മാംസ കഷ്ണങ്ങൾ അനാഥമായി കിടന്നു….

പതിയെ ചുറ്റിലും നിന്ന് മുറുമുറുപ്പുകൾ ഉയർന്ന് തുടങ്ങി….

പക്ഷേ… വെറും അഞ്ചു മിനിറ്റ്….. അയാൾ എണീറ്റു.. ചുറ്റിലും നിന്നുയരുന്ന ശബ്ദം അവഗണിക്കാൻ അയാൾക്ക് കഴിഞ്ഞില്ല….

അയാൾ എണീറ്റു നിന്നതോടെ ചുറ്റിലും നിന്ന് പിറുപിറുക്കുന്ന എല്ലാവരും അയാളെ നോക്കി…..

“ലിസൺ എവരിവൺ…. നമുക്ക് ഒരു ധീരനായ സഹപ്രവർത്തകനെ കൂടി നഷ്ടപ്പെട്ടു… റാണ…”

ചുറ്റിലും നിന്നു വീണ്ടും പിറുപിറുക്കൽ ഉയർന്ന് തുടങ്ങി…

അയാൾ കൈ ഉയർത്തി നിശബ്ദരാവാൻ ആംഗ്യം നൽകി…. മുമ്പ് കണ്ട ദൃശ്യത്തിന്റെ ഭീകരത നൽകിയ നടുക്കം അപ്പോളും അയാളുടെ ശരീരഭാഷയിൽ പ്രകടമാരുന്നു… എങ്കിലും അയാളുടെ അവസ്ഥ അറിയാവുന്ന സഹപ്രവർത്തകർ നിശബ്ദരായി അദ്ദേഹത്തെ ശ്രവിച്ചു….

“ഒപ്പം നമുക്ക് ഒരു ശത്രുവിനെ കൂടി കിട്ടി…. പിരാനാ മത്സ്യങ്ങൾ….. നമ്മളിപ്പോൾ ഒരു മീറ്ററോളം താഴ്ച ഉള്ള ശുദ്ധജലത്തിലാണ്.. പിരാനാ നിറഞ്ഞ ജലം…. ”

വീണ്ടും ചുറ്റിലും നിന്ന് പിറുപിറുക്കലും സംശയങ്ങളും ഉയരുമ്പോൾ അവ ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അതുൽ…. അത്കൊണ്ട് തന്നെ അയാൾ വീണ്ടും പറഞ്ഞു തുടങ്ങി….

“അവയ്ക്ക് ഒരിക്കലും ഇങ്ങോട്ട് കയറി ആക്രമിക്കാൻ ആവില്ല…പക്ഷേ,.. നമുക്ക് പുറത്ത് കടക്കണമെങ്കിൽ വെള്ളത്തിൽ ഇറങ്ങണം…. അല്ലെങ്കിൽ മുകളിൽ വെട്ടാതെ നിറുത്തിയ ഒരൊറ്റ മരക്കൊമ്പ്…. അതിലൂടെ പൂർണ ആരോഗ്യവാൻമാർക്ക് മാത്രമേ വരാനും പോകാനും സാധിക്കൂ…”

അയാൾ പറഞ്ഞു നിറുത്തിയപ്പോൾ ചുറ്റും കൂടിയവരിൽ ആശങ്ക വർധിച്ചു… പക്ഷേ അവരുടെ ആശങ്ക അകറ്റാൻ യാതൊന്നും അയാൾക്ക് ചെയ്യാനായില്ല….

“ഒന്നു മാത്രം പറയാം… വി വിൽ ഫൈറ്റ്… ഫൈറ്റ് അൺ ടിൽ ഔർ ലാസ്റ്റ് ബ്രെത്ത് ….”

അയാൾ വീണ്ടും നിരാശനായി കപ്പലിലേക്ക് ഇരുന്നു പോയി…

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.