ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

ആ സമയം അതുലിനു മറ്റൊരു കാര്യം കൂടി മനസിലായി…. തങ്ങൾ അമ്പിൽ നിന്ന് രക്ഷപെടാൻ ഇരിക്കുന്നയിടം…. സെയിലിന്റെ ദ്വീപിൽ നിന്നുള്ള എതിർവശം… എല്ലാ അമ്പുകളിലും നിന്ന് സുരക്ഷിതമാണ്… മൂന്ന് പേർക്കെങ്കിലും ഇവിടെ സുരക്ഷിതമായിരിക്കാം….

മരങ്ങൾ വെട്ടിയിറക്കിയത് കൊണ്ടു മറ്റു ജീവികൾക്ക് ഒന്നും അത്ര എളുപ്പം കപ്പലിന് മുകളിലേക്ക് കയറാനാവില്ല…. കപ്പലിന്റെ പാതിയിലധികം പിരാന നിറഞ്ഞ ജലമാണ്…. ബാക്കിയുള്ളത് കരയിൽ നിന്നും വളരെയേറെ ഉയർന്നാണ് നിൽപ്… അത് കൊണ്ടു കപ്പലിന് മുകളിൽ കയറി ഒരാക്രമണം ഇനിയുണ്ടാവാൻ വഴിയില്ല…

തങ്ങൾക്ക് നേരെ അമ്പെയ്യാൻ സെയിലിന്റെ തടസ്സം മൂലം ആർക്കും സാധിക്കുകയുമില്ല….

അയാൾ കണക്ക് കൂട്ടുകയായിരുന്നു… ഇവിടെയിരുന്നു ചൂണ്ടിയാൽ ലഭിക്കുന്ന മീൻ കൂടെ കുറെയേറെ പേരുടെ പട്ടിണി അകറ്റും….

അല്പനേരം കൊണ്ടു ചുറ്റുപാടും എല്ലാം ശാന്തമായി… മരണതുല്യമായ ഭീകരമായ ശാന്തത അവിടെ വിളയാടി….

“മാനസ്, ഗ്രേറ്റ് വർക്ക്….”

അതുൽ ആദ്യം തന്നെ മാനസിന്റെ കൃത്യതയെ അഭിനന്ദിച്ചു…

“താങ്ക് യൂ സർ…. സർ.. പിന്നെ ഒരു കാര്യം..”

“യെസ് മാനസ്???”

“ഇവിടം എല്ലാം കൊണ്ടും സുരക്ഷിതമാണല്ലോ… ഒരു ടീം ചൂണ്ടയുമായി ഇറങ്ങിയാൽ??? ”

അതുൽ മനസ്സിൽ കണ്ടതാണ് മാനസ് ചോദിച്ചത്….

“യെസ് മാനസ്…. അതും നല്ലൊരു ഓപ്‌ഷനാണ്… പക്ഷേ ഇപ്പോൾ നമുക്ക് അവിടേക്ക് പോവണം…”

നൗഷാദിനെ സംസ്കരിക്കുന്നയിടത്തേക്ക് ചൂണ്ടി അതുൽ പറഞ്ഞു….

ഹാച്ച് അടയ്ക്കാൻ കപ്പലിന് ഉള്ളിലേക്ക് നിർദ്ദേശം നൽകിയ ശേഷം അതുൽ മുകളിലേക്ക് കയറാനുള്ള കയറിനു നേരെ നടന്നു ..

അതുൽ കയർ വഴി മരത്തിന്റെ മുകളിലേക്ക് കയറുമ്പോൾ മാനസ് ശത്രുക്കൾക്കായി ചുറ്റിലും നിരീക്ഷിച്ചു കൊണ്ടിരുന്നു…. അതുൽ കയറി കഴിഞ്ഞു മരത്തിന്റെ മുകളിൽ നിന്ന് പരിസരം നിരീക്ഷിക്കുമ്പോൾ മാനസും സുരക്ഷിതമായി മുകളിലെത്തി…..

അവർ വരുന്നത് കണ്ടായിരിക്കും താഴെ ഉണ്ടായിരുന്ന അഞ്ചു പേരും ഒളിച്ചിരുന്ന ഇടത്ത് നിന്നും പുറത്തേക്ക് ഇറങ്ങി വന്നിട്ടുണ്ട്….

അതുലും മാനസും ചെല്ലുമ്പോൾ അവർ അഞ്ചു പേരും ഇപ്പോൾ അമ്പേറ്റ സന്ദീപ് സിങിനു ചുറ്റുമുണ്ട്..

അതുലിനെ കണ്ടു എല്ലാവരും വഴി ഒഴിഞ്ഞു നൽകി….

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.