ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

“യെസ്… നിങ്ങളിൽ ഭയം ഉള്ളവർക്ക് താഴോട്ടു പോകാം….”

“സർ, പൊയ്ക്കോളൂ… ഭയമുണ്ടെങ്കിൽ ഞങ്ങളീ പണിക്ക് വരുമോ???”

കൂടുതൽ ജാഗ്രതയോടെ കാവൽ നിൽകുമ്പോൾ അവർ വീണ്ടും ജോലി ആരംഭിച്ചു…..

ഇടക്കിടയ്ക്ക് ആ മരങ്ങളുടെ കുലുക്കം അവർക്ക് കാണാനായി…. പക്ഷേ, ഭയപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല…. അത് കുരങ്ങ് വർഗ്ഗത്തിൽ പെട്ട ഏതെങ്കിലും ജീവികളുടെ കളി ആകുമെന്ന പ്രതീക്ഷയിൽ അവർ തങ്ങളുടെ ജോലി തുടർന്നു…..

കപ്പലിലെ മൈന്റൈനന്സിൽന് വേണ്ടിയുള്ള ബാറ്ററി ഓപറേറ്റഡ് സ്റ്റീൽ കട്ടർ കൊണ്ടു അവർക്ക് വലിയ ആയാസം കൂടാതെ മരങ്ങൾ മുറിച്ചു താഴോട്ടു ഇടാൻ സാധിച്ചു….

കാശിഫ് കപ്പലിന് നേരെ മുകളിലുള്ള മരങ്ങൾ മുറിച്ചു താഴോട്ടു ഇടുമ്പോൾ റാണ അല്പം നീങ്ങി കപ്പലിലേക്ക് എത്താവുന്ന മരങ്ങളുടെ ശിഖിരങ്ങൾ മുറിക്കുന്ന ജോലിയിൽ മുഴുകി….

പക്ഷേ ഒരു കൊമ്പ് മാത്രം റാണ ഒഴിവാക്കി വിടുന്നത് കണ്ടു അതുൽ അയാളോട് വിളിച്ചു പറഞ്ഞു…

“റാണാ, ആ കൊമ്പും നമുക്കാവശ്യമില്ല… അതുകൂടെ കളഞ്ഞാൽ നന്നായിരിക്കും….”

“അതിലൊരു കിളികൂടുണ്ട് സർ…. ”

ഈ സമയത്തും പ്രകൃതിസ്നേഹമോ??? കൊള്ളാം…. കൊള്ളാം….

ആ ടെൻഷനു നടുവിലും അതുലിനു ചിരി വന്നു…. പക്ഷേ മറിച്ചൊന്നും പറയാൻ നിന്നില്ല…

അത്കൊണ്ട് തന്നെ റാണ മറ്റെല്ലാ കൊമ്പുകളും മുറിച്ചു മാറ്റി കഴിഞ്ഞ് ആ മരക്കൊമ്പിലേക്ക് കയറി….

അയാൾ അധികം ഇളക്കം വരാതെ ആ മരക്കൊമ്പും മുറിച്ചു മാറ്റി… ആ കൊമ്പ് വീണു കഴിഞ്ഞതും അയാൾ ആ കിളിക്കൂട്ടിൽ നിന്ന് രണ്ടു മുട്ട എടുത്തു അതുലിനെ നോക്കി പറഞ്ഞു…

“എഴെണം ഉണ്ട് സർ…”

“വേണേൽ തട്ടിക്കൊ…. രണ്ടാമത്തെ ദിവസമല്ലേ പട്ടിണി..”

“വേണ്ട സർ… എന്നെക്കാൾ തളർച്ച ഉള്ള കുറേപേരില്ലേ… അവർക്ക് കൊടുക്കാം… നമുക്ക് വേറെ എന്തെങ്കിലും കിട്ടുന്നത് വരെ പിടിച്ചു നിൽക്കാം സർ.. പരിക്കേറ്റവർക്ക് അതിനു കഴിഞ്ഞെന്ന് വരില്ല…..”

ഈ ക്ഷീണത്തിലും ഇത്രയേറെ അധ്വാനിച്ചിട്ടും അയാളുടെ ആത്മവിശ്വാസവും സഹപ്രവർത്തകരോടുള്ള സ്‌നേഹവും കണ്ടു അതുലിന്റെ കണ്ണുകൾ നിറയുന്നയത് പോലെ തോന്നിയപ്പോൾ അയാൾ കൈകൾ ഉയർത്തി തംബ്സ് അപ്പ് മറുപടിയായി നൽകി…..

“സർ, ഞാൻ ഒരു മൊട്ട തിരിച്ചു വച്ചോട്ടെ?? പാവം കിളി ഏറെ ബുദ്ധിമുട്ടി ഉണ്ടാക്കിയ കൂടാണ് അതിൽ ഒരെണ്ണമെങ്കിലും….”

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.