ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

“സർ…. നമുക്ക് തിരിചു പോകാം. അല്ലെങ്കിൽ അവർ ഭയപ്പെടും….”

വേട്ടക്കിരിക്കുന്നവരും കപ്പലിൽ ഉള്ളവരും സമയം വൈകുന്നതിന് അനുസരിച്ചു ഭയപ്പെടുമെന്ന ബോധ്യതിൽ മാനസ് അതുലിനോട് സംസാരിച്ചു…

പക്ഷേ നിശബ്ദനാവാൻ കൈ ചുണ്ടിൽ വച്ച് ആംഗ്യം കാട്ടി അതുൽ കണ്ണുകൾ അടച്ചു എന്തോ ശ്രദ്ധിച്ചു… അത് കണ്ട മാനസും ചുറ്റിലും നിന്ന് വരുന്ന പലതരം ശബ്ദത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു…

മരങ്ങളിൽ കാറ്റ് വീശുമ്പോളുള്ള ശബ്ദങ്ങളും പലതരം കിളികളുടെ കൂവലും നേർത്ത ശബ്ദത്തിൽ അങ്ങകലെ പാറകളിലൂടെ ഒഴുകുന്ന അരുവിയുടെ ശബ്ദവും മാത്രം…..

പക്ഷേ, വളരെ നേർത്തൊരു ശബ്ദം മാനസിന്റെ കർണപുടങ്ങളെ തഴുകി കടന്നുപോയി…

ആരൊക്കെയോ ഉറക്കെ സംസാരിക്കുന്നതോ വഴക്കു കൂടുന്നതോ പോലെ…. കാറ്റിന്റെ ദിശവച്ച് ആ ശബ്ദം വന്നയിടത്തേക്ക് അവർ അതിവേഗം നടന്നു… അല്ലാ… ചെറു കുറ്റി ചെടികൾക്കിടയിലൂടെ തടസങ്ങൾ വകഞ്ഞു മാറ്റി അവരോടി…

പക്ഷേ, വീണ്ടുമവർ ചെന്നെത്തിയത് ശാന്തമായി ഒഴുകുന്ന അരുവിയുടെ കരയോട് ചേർന്നാണ്… ഇവിടെ അതിനു വീതി കൂടുതലാണ്….

പിരാനകൾ ഇവിടെയുമുണ്ടെങ്കിൽ എന്നത് ഒരു ഭയമായി തന്നെ അപ്പോളും അവരുടെ മനസ്സിൽ അവശേഷിക്കുന്നുണ്ട്….

അവർ കൂടുതൽ റിസ്ക് എടുക്കാൻ നിന്നില്ല… പകരം അടുത്തു കണ്ട വന്മരത്തിലേക്ക് അവർ കയറിപ്പറ്റി….

സുരക്ഷിതമായും ഇലകൾക്കിടയിൽ മറഞ്ഞു ഇരിക്കാവുന്നതും ആയ ഉയരത്തിന്റെ പരമാവധി കയറി അവർ ചുറ്റിലും നോക്കി.. ആ ശബ്ദത്തിന്റെ ഉറവിടത്തിനായി…

അല്പമകലെ മുൻപിലെ മലയുടെ ചെരിവിൽ നിന്നല്പം മാറി അതിവിശാലമായ ഒരു പാറക്കെട്ട് പോലെയെന്തോ ഒന്ന് അവരുടെ ദൃഷ്ടിയിൽ പെട്ടു…

രണ്ടുകിലോമീറ്റർ എങ്കിലും നീളം കാണും… പക്ഷേ പതിവ് പാറകളിൽ നിന്ന് വ്യത്യസ്തമായി ചെമന്ന കളറിലാണ് ആ പാറക്കെട്ട്… പോരാഞ്ഞു അതിൽ നീല നിറത്തിൽ കുഞ്ഞു കുഞ്ഞു കുത്തുകൾ… കൃത്യമായ ഇടവേളകളിൽ….

“സർ.. ഇതാണ് അവരുടെ താവളം എന്ന് തോന്നുന്നു….”

“ആകാം…. മാനസ്….”

അതുൽ അതും പറഞ്ഞു എന്തോ ചിന്തിച്ചു കൊണ്ടിരുന്നു…

“ആകാമെന്നല്ല ആണ് സർ…. ലുക്ക് ദാറ്റ് സർ…..”

മാനസ് അവരുടെ വലതു വശത്തേക്ക് കൈ ചൂണ്ടി….

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.