ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

പുതിയൊരു പ്രഭാതത്തിൽ പോരാടാൻ ഇറങ്ങുന്നവർക്ക് ഊർജ്ജം നൽകുന്നതിനാവാം….

അതോ ഈ മണ്ണ് ആഗതർക്ക് ശവപറമ്പാണെന്നുള്ള ഒരു ഭീഷണി നൽകുന്നതാണോ….???

അപ്പോളേക്കും കപ്പലിലെ ലൈറ്റുകൾ തെളിഞ്ഞു….

ഏറെ ജാഗ്രതയോടെ പ്രധാന ഹാച്ച് ഡോർ തുറക്കപ്പെട്ടു….. നിർബന്ധബുദ്ധിയോടെ മാനസേശ്വർ സിംഗ് ആദ്യമായി പുറത്തേക്ക്…. തൊട്ട് പുറകിൽ അതുലും….

എല്ലാവരും ശ്വാസം അടക്കി പിടിച്ച നിമിഷങ്ങളിൽ മാനസിന്റെ തല പുറത്തേക്ക് നീണ്ടു… ചുറ്റും നോക്കിയ ശേഷം അയാൾ വിളിച്ചു പറഞ്ഞു….

“സർ, എല്ലാം സേഫ് ആണ്.. ആകെ കുറച്ചു മരത്തിന്റെ കൊമ്പുകൾ കപ്പലിലേക്ക് നീണ്ടു കിടക്കുന്നു എന്ന് മാത്രം…”

ഇരുകൈകളിലും തോക്ക് ചൂണ്ടികൊണ്ട് മാനസേശ്വർ സുരക്ഷ ഒരുക്കുമ്പോൾ അതുലും പുറകെ സക്കറിയായും പുറത്തേക്ക് കടന്നു…

അതുൽ പുറത്തു കടന്നു ആദ്യം തന്നെ കപ്പലിനെ ഒന്ന് നോക്കി….

കപ്പലിന്റെ സെയിലിനു അല്പം മുൻപിൽ ആയി ഒരു വശത്തു നിന്ന് രൂപമാറ്റം വന്നു ഉള്ളിലോട്ടു ചളുങ്ങി കയറിയിട്ടുണ്ട്… ടോർപിടോ ഹിറ്റ് ആയതിന്റെ ബാക്കി പത്രം…..

കപ്പൽ കടലിൽ നിന്ന് ഉള്ളിലേക്ക് കയറി തിരമാലകൾ ഇല്ലാതെ ചതുപ്പ് പോലെയുള്ള ഇരുണ്ട കണ്ടൽ ചെടികൾ വളർന്നയിടത്താണ് നില്കുന്നത്….

പക്ഷേ മുൻഭാഗം കരയിലേക്ക് തള്ളിയാണ് നിൽപ്… മുൻഭാഗം മുകളിലോട്ട് ഉയർന്ന് ടേക്ക് ഓഫ് ചെയ്യാൻ നിൽക്കുന്ന വിമാനം പോലെ INS അരിഹാന്ത് തല ഉയർത്തി നില്കുന്നു… ഇനിയും തോറ്റു കീഴടങ്ങാൻ തയ്യാറല്ല എന്ന ഭാവത്തിൽ….

അതുൽ ചുറ്റുമൊന്നു കണ്ണോടിച്ചു….

മറ്റൊരു സമയമാണെങ്കിൽ നിന്ന് ആസ്വദിക്കാൻ മാത്രം മനോഹരം… പുറകിൽ കപ്പലുകൾ നിക്ഷേപിക്കുന്ന മാലിന്യങ്ങളോ എണ്ണയുടെ ആവരണമോ ഇല്ലാത്ത കടൽ ഇളം നീല നിറത്തിൽ…

തങ്ങളുടെ കപ്പൽ നിൽക്കുന്ന ചതുപ്പ് അകലെ ഒരു മൂലയിൽ ഉള്ളിലേക്ക് കയറി പോയിട്ടുണ്ട്… ഒരു തോട് കടലിലേക്ക് ഒഴുകി വരുന്നതാവാം….

മുൻപിൽ ഇടതൂർന്ന തിക്ക് ഫോറസ്ററ്… മഞ്ഞയും ചുവപ്പും നിറത്തിൽ ഇല പൊഴിക്കുന്ന മരങ്ങൾ… ചില മരങ്ങൾ ഇലകൾ ഇല്ലാതെ കൊമ്പുകൾ മാത്രമായി അസ്ഥിപഞ്ജരം പോലെ….

ചില മരങ്ങളിൽ ഏതൊക്കെയോ കാട്ടുവള്ളികൾ പടർന്നു കയറിയിരിക്കുന്നു….

ആ മരങ്ങൾക്ക് ഇടയിൽ പലയിടത്തും നിന്ന് ആകാശത്തേക്ക് പുകച്ചുരുളുകൾ ഉയരുന്നുണ്ട്…. അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും അതുലിനു മനസിലായില്ല….

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.