ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

അയാൾ എന്തോ പറയാൻ ശ്രമിച്ചുകൊണ്ട് കപ്പലിന് നേരെ ഓടാൻ നോക്കി…

“ഗ്ഗ്ഗ്… കി.. ഗ്ഗിൽ….. മ്പി…”

പക്ഷേ… പാതി കവിളും ചുണ്ടുകളും ഇല്ലാതായത് കൊണ്ടു ഒന്നും വ്യക്തമായില്ല…. ഒരാൾക്കൊഴികെ… പക്ഷേ, തങ്ങളുടെ സഹപ്രവർത്തകന് ദയാവധം നൽകാൻ അതുലിന്റെ കൈകൾ അശക്തമായിരുന്നു…

പക്ഷേ അവസാന ശ്രമമെന്ന നിലക്ക് അതുലിന്റെ തോക്കുയർന്നു….

“ഠേ…. ഠേ …..”

റാണയുടെ ഇരുവശത്തേക്കുമായി അതുൽ രണ്ടു വട്ടം നിറയൊഴിച്ചു….. ഭയന്നെങ്കിലും മീനുകൾ അകന്നു പോകട്ടെ എന്ന പ്രതീക്ഷയിൽ…

അകലെ മരങ്ങളിൽ നിന്ന് ഒട്ടനവധി കിളികൾ കരഞ്ഞുകൊണ്ട് പറന്നു പൊന്തി….

മുമ്പ് അനക്കങ്ങൾ കണ്ട ഏതാനും മരങ്ങളുടെ ചില്ലകൾ വീണ്ടുമിളകി… അവ അടുത്ത കൊമ്പുകളിലേക്ക് വ്യാപിച്ചു…

പക്ഷേ!!!!

അതുൽ വെടി വച്ചിടത്ത് നിന്ന് ഒരു മീൻ ചത്തു പൊന്തി… എങ്കിലും കൂടി റാണ യുടെ ചുറ്റിലും ഉള്ള മീനുകളിൽ ഒന്നുപോലും കുറഞ്ഞതായി അയാൾക്ക് തോന്നിയില്ല….

തങ്ങളുടെ സഹപ്രവർത്തകൻ ചോരയിൽ കുതിർന്ന മാംസപിണ്ടമായി മാറുന്ന ദൃശ്യം കണ്ടവരൊക്കെ കണ്ണുകൾ ഇറുക്കി അടക്കുമ്പോളേക്ക് കാലുകളിലെ മാംസം തീർന്നു നിലയുറപ്പിക്കാനാവാതെ റാണ വെള്ളത്തിലേക്ക് തന്നെ വീണു….

View post on imgur.com

ആ ചുറ്റുവട്ടത്തിലെ വെള്ളത്തിന്റെ നിറം ഒന്നുകൂടി ചുവന്നു…. അതിൽ ഇടയ്ക്കിടെ ഉയർന്നു വരുന്ന ചെറു മാംസ കഷ്ണങ്ങളും അതിനെ ആഹാരമാക്കാൻ വെള്ളത്തിന്റെ നിരപ്പിലേക്ക് പൊന്തി വരുന്ന കൂർത്ത പല്ലുകളുള്ള പിരാനമീനുകളുടെ തലയും മാത്രം കാണാം….

പതിയെ വെള്ളത്തിലെ അനക്കം നിലച്ചു…. ഒഴുകി പടർന്ന ചോരയിലൂടെ ഒരു കൂട്ടം മീനുകൾ ഇനിയും ബാക്കി എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്ന് നോക്കി മുകളിലേക്കുയർന്നു നിരാശ പൂണ്ട പോലെ വെള്ളത്തിലേക്ക് താഴ്ന്നു…

തങ്ങളുടെ മുൻപിൽ പിടഞ്ഞു മരിച്ച സഹപ്രവർത്തകന് നിശബ്ദരായി അന്ത്യോപചാരം പോലെ ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ചു നിന്ന ശേഷം അവിടെ ബാക്കിയുള്ള അതുൽ അടക്കം അഞ്ചു പേരും താഴോട്ടു ഇറങ്ങി…..

അപ്പോളേക്കും മുമ്പ് കിട്ടിയ മാംസഭാഗം വേവിച്ചു ചെറിയൊരു പീസ് വച്ചാണെങ്കിലും എല്ലാവർക്കും വിതരണം ചെയ്തിരുന്നു .

അല്പം ഗന്ധത്തോട് കൂടിയ രുചി ആർക്കും അധികം ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടെ ഒന്നര ദിവസമായി പട്ടിണി കിടന്നവർക്ക് അമൃതിന് സമമായി തോന്നി…

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.